121

Powered By Blogger

Wednesday, 25 March 2020

മന്ത്രി ഇടപെട്ടു: രാജ്യത്തൊട്ടാകെ ടോള്‍ പരിവ് നിര്‍ത്തിവെച്ചു

രാജ്യത്തൊട്ടാകെയുള്ള ടോൾ പ്ലാസകളിൽ താൽക്കാലികമായി ടോൾ പരിവ് നിർത്തിവെച്ചതായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. അടിയന്തര സർവീസുകൾക്ക് തടസ്സമുണ്ടാകാതിരിക്കാനാണിതെന്ന് അദ്ദേഹംട്വിറ്ററിൽ കുറിച്ചു. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയും ഇക്കാര്യം വ്യക്തമാക്കി ട്വീറ്റ് ചെയ്തിട്ടുണ്ട്. In view of Covid-19, it has been ordered to temporarily suspend the collection of toll at all toll plaza across India. This will not only reduce inconvenience to the supply of emergency services but also save critical time. #IndiaFightsCorona — Nitin Gadkari (@nitin_gadkari) March 25, 2020 ഗതാഗത തിരക്ക് കുറഞ്ഞാൽ ടോൾ പിരിവ് പുനഃസ്ഥാപിക്കണമെന്നും ഹൈവേ അതോറിറ്റി ഗതാഗത മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ 70 ശതമാനം ടോൾ പിരിവും നടത്തിയിരുന്നത് ഫാസ്റ്റ് ടാഗ് വഴിയായിരുന്നു. എന്നാൽ കഴിഞ്ഞയാഴ്ചയിലെ കണക്കുപ്രകാരം ഇത് 50 ശതമാനമായി കുറഞ്ഞിരുന്നു. മൊത്തം ടോൾ പിരിവിലും 50 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. സംസ്ഥാനം അടിച്ചിട്ടിട്ടും തൃശ്ശൂർ പാലിയേക്കര ടോൾ പ്ലായിൽ ടോൾ പിരിവ് തുടർന്നതിനെതുടർന്ന് വൻഗതാഗതക്കുരുക്കുണ്ടായിരുന്നു. അന്ന് കളക്ടർ ഇടപെട്ടാണ് താൽക്കാലികമായി പരിവ് നിർത്തിവെച്ചത്.

from money rss https://bit.ly/2UiM9bl
via IFTTT

ആഗോള വിപണിയില്‍ വിലകുറഞ്ഞത് 60 ശതമാനം: പെട്രോളിന് രാജ്യത്ത് കുറച്ചത് ആറുരൂപ

ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില കുറയുമ്പഴും 10 ദിവസമായി രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില മാറ്റമില്ലാതെ തുടരുന്നു. ജനുവരിക്കുശേഷം അസംസ്കൃത എണ്ണയുടെ വിലയിൽ 60ശതമാനമാണ് ഇടിവുണ്ടായത്. എന്നാൽ ഈകലയളവിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് ആറുരൂപമാത്രമാണ് കുറവുവരുത്തിയത്. ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 69.59 രൂപയും ഡീസലിന് 62.29 രൂപയുമാണ് വില. അന്താരാഷ്ട്ര വിപണിയിലെ വില, ഡോളറുമായുള്ള രൂപയുടെ എക്സ്ചേഞ്ച് മൂല്യം തുടങ്ങിയവ കൂടി പരിഗണിച്ചാണ് ആഭ്യന്തര വിപണിയിൽ ഒരോദിവസവും വില നിശ്ചയിക്കുക. രാവിലെ ആറുമണിയോടെയാണ് പമ്പുകളിൽ വില നിലവിൽവരിക. രാജ്യമൊട്ടാകെ അടച്ചിടാൻ നിർദേശിച്ചതോടെ പെട്രോളിന്റെയും ഡീസലിന്റെയും ഉപഭോഗത്തിൽ വൻഇടിവുണ്ടായിട്ടുണ്ട്. അടച്ചിടുന്നതിന് രണ്ടാഴ്ചമുമ്പത്തെ കണക്കുപ്രകാരം ആവശ്യകതയിൽ 10 ശതമാനമാണ് ഇടിവുണ്ടായത്. ഈയാഴ്ച ഉപഭോഗത്തിൽ കുത്തനെ ഇടിവുണ്ടാകുമെന്ന് കണക്കുകൂട്ടി, രാജ്യത്തെ ഏറ്റവുംവലി ഓയിൽ മാർക്കറ്റിങ് കമ്പനിയായ ഇന്ത്യൻ ഓയിൽ ഉത്പാദനത്തിൽ 25 മുതൽ 30 ശതമാനംവരെ കുറവുവരുത്തിയിട്ടുണ്ട്. എണ്ണമന്ത്രാലയം പെട്രോൾ പമ്പുകൾ അവശ്യസർവീസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പൊതുജനങ്ങൾക്ക് പെട്രോളും ഡീസലും ലഭിക്കുന്നതിന് തടസ്സമുണ്ടാകില്ല.

from money rss https://bit.ly/39hkdJq
via IFTTT

സാമ്പത്തിക പാക്കേജില്‍ പ്രതീക്ഷയര്‍പ്പിച്ച് വിപണി: സെന്‍സെക്‌സ് ഉയര്‍ന്നത് 611 പോയന്റ്

മുംബൈ: രാജ്യത്ത് കോവിഡ് പടരുമ്പോഴും പ്രഖ്യാപിക്കാനിരിക്കുന്ന സാമ്പത്തിക പാക്കേജിൽ പ്രതീക്ഷയർപ്പിച്ച വിപണി. അതോടെ ഇരുസൂചികകളും കരുത്ത് നിലനിർത്തി. സെൻസെക്സ് 611 പോയന്റ് ഉയർന്ന് 29,147ലും നിഫ്റ്റി 176 പോയന്റ് നേട്ടത്തിൽ 8494 പോയന്റിലുമാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി ബാങ്ക് സൂചിക 2.61 ശതമാനവും ഐടി 3.77 ശതമാനവും സ്മോൾ ക്യാപ് 2.72 ശതമാനവും മിഡക്യാപ് 1.82 ശതമാനവും നേട്ടത്തിലാണ്. എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, റിലയൻസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, ടെക് മഹീന്ദ്ര, യുപിഎൽ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. യെസ് ബാങ്ക്, ഐഒസി, മാരുതി സുസുകി, ഗ്രാസിം, ഒഎൻജിസി, പവർഗ്രിഡ് കോർപ്, എൻടിപിസി, കൊട്ടക് മഹീന്ദ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. യുഎസ് വിപണിയായ നാസ്ദാക്ക് നേരിയ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. യുറോപ്യൻ വിപണികൾ നഷ്ടത്തിലാണെങ്കിലും ഏഷ്യൻ വിപണികളിൽ നിക്കിയും ഷാങ്ഹായും ഒഴികെയുള്ള സൂചികകൾ നേട്ടത്തിലാണ്.

from money rss https://bit.ly/2UhNE9W
via IFTTT

റിലയൻസ് ജിയോയുടെ പത്തു ശതമാനം ഓഹരികൾ ഏറ്റെടുക്കാൻ ഫെയ്‌സ്ബുക്ക്

മുംബൈ: റിലയൻസ് ജിയോയുടെ പത്തു ശതമാനം ഓഹരികൾ അമേരിക്കൻ കമ്പനിയായ ഫെയ്സ്ബുക്ക് ഏറ്റെടുത്തേക്കുമെന്ന് റിപ്പോർട്ട്. ഇതുസംബന്ധിച്ച ചർച്ചകൾ നടന്നു വരികയാണെന്നും കൊറോണയുടെ പശ്ചാത്തലത്തിലുള്ള യാത്രാനിയന്ത്രണങ്ങൾ കാരണം ചർച്ചകൾ നീണ്ടുപോകുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. റിലയൻസ് ജിയോയുടെ ശൃംഖല വിപുലമാക്കാൻ റിലയൻസ് ഇൻഡസ്ട്രീസ് വൻതുക ചെലവഴിച്ചിരുന്നു. ഇത് കമ്പനിയുടെ കടബാധ്യത വർധിപ്പിച്ചിരുന്നു. ഫെയ്സ്ബുക്കുമായുള്ള ഇടപാടിലൂടെ കമ്പനിയുടെ കടബാധ്യത കുറയ്ക്കാനാണ് ശ്രമം. ഇതോടൊപ്പം റിലൻസ് ഇൻഡസ്ട്രീസിന്റെ റിഫൈനിങ് വ്യവസായത്തിന്റെ ഓഹരികൾ സൗദി ആരാംകോയ്ക്കും റിലയൻസിന്റെ മൊബൈൽ ടവർ ബിസിനസിന്റെ ഒരു ഭാഗം ബ്രൂക്ക്ഫീൽഡിനും വിൽക്കാൻ ശ്രമം നടക്കുന്നുണ്ട്. ഈ ഇടപാടുകൾ പൂർത്തിയായാൽ റിലയൻസ് ഇൻഡ്സ്ട്രീസിന്റെ കടബാധ്യത പൂർണമായി ഒഴിവാക്കാനാകുമെന്നാണ് വിലയിരുത്തുന്നത്. ഇന്ത്യൻ ടെലികോം വിപണിയിൽ ഫെയ്സ്ബുക്കിന് താത്പര്യങ്ങളുണ്ടെങ്കിലും നേരിട്ട് വിപണിയിൽ പ്രവേശിക്കുക അത്ര എളുപ്പമല്ല. വ്യക്തിഗത വിവരസംരക്ഷണ നിയമവും മറ്റും ഇതിന് കനത്ത വെല്ലുവിളിയാണ്. ഈ സാഹചര്യത്തിലാണ് റിലയൻസ് ജിയോയുടെ ഓഹരികൾ ഏറ്റെടുക്കാൻ കമ്പനി ശ്രമം നടത്തുന്നതെന്നാണ് വിവരം. റിലയൻസ് ജിയോയുടെ ഓഹരിയിൽ അമേരിക്കൻ ടെക് കമ്പനിയായ ഗൂഗിളും താത്പര്യം പ്രകടിപ്പിച്ചിരുന്നതായി സൂചനയുണ്ട്.

from money rss https://bit.ly/2wCWsOC
via IFTTT

‘വർക്ക് ഫ്രം ഹോം’ പാക്കേജുമായി മൊബൈൽ കമ്പനികൾ

കൊച്ചി: കോവിഡ്-19 രാജ്യത്ത് വ്യാപിച്ചതോടെ ഭൂരിഭാഗംപേരും വീട്ടിലിരുന്നാണ് ജോലിചെയ്യുന്നത്. ഓഫീസിൽ ഇരുന്ന് ചെയ്യേണ്ട ജോലികൾ അതത് ദിവസംതന്നെ പൂർത്തിയാക്കേണ്ടതിനാൽ ഫോൺ വിളിയും ഇന്റർനെറ്റ് ഉപയോഗവും കൂടുതലാണ്. ഈ സാഹചര്യം മുന്നിൽക്കണ്ട് രാജ്യത്തെ ടെലികോം കമ്പനികളുൾ വിവിധ പാക്കേജുകളാണ് 'വർക്ക് ഫ്രം ഹോം' എന്ന പേരിൽ അവതരിപ്പിച്ചിട്ടുള്ളത്. റിലയൻസ് ജിയോ രണ്ട് ജി.ബി. ഡേറ്റയുമായി 51 ദിവസത്തെ പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്. 251 രൂപയാണ് നിരക്ക്. ഡേറ്റ പൂർണമായും ഉപയോഗിച്ചാൽ പിന്നീട് സെക്കൻഡിൽ 64 കെ.ബി. എന്ന കുറഞ്ഞ വേഗത്തിലേക്ക് മാറും. വോയ്സ് കോൾ, എസ്.എം.എസ്. എന്നിവ ഈ പാക്കേജ് വഴി ലഭിക്കില്ല. കൂടാതെ 249 രൂപ, 444 രൂപ, 549 രൂപ എന്നിങ്ങനെ മൂന്ന് പാക്കേജും ജിയോ ലഭ്യമാക്കിയിട്ടുണ്ട്. എയർടെൽ തങ്ങളുടെ ഉപഭോക്താക്കൾക്കായി 298 രൂപ (28 ദിവസം), 349 രൂപ (28 ദിവസം), 449 രൂപ (56 ദിവസം), 698 രൂപ (84 ദിവസം) എന്നീ പ്ലാനുകൾ അവതരിപ്പിച്ചു. എല്ലാ പ്ലാനിനും സൗജന്യ എസ്.എം.എസ്. ലഭ്യമാണ്. കൂടാതെ, 1 ജി.ബി., 1.5 ജി.ബി, 3 ജി.ബി. തുടങ്ങിയ പ്ലാനുകളും ലഭ്യമാണ്. ഇന്റർനെറ്റിന്റെ ആവശ്യം വർധിച്ചതോടെ എയർടെൽ ഡോങ്കിൾ ദക്ഷിണേന്ത്യയിൽ മുഴുവനായി വിറ്റുപോയതായി കമ്പനി അറിയിച്ചു. വോഡഫോൺ ഐഡിയയും ഉപഭോക്താക്കൾക്കായി 'വർക്ക് ഫ്രം ഹോം' പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. 299 രൂപ (28 ദിവസം), 449 രൂപ (56 ദിവസം), 699 രൂപ (84 ദിവസം) എന്നീ രണ്ട് ജി.ബി. പ്ലാനുകളാണ് ലഭ്യമാക്കിയിട്ടുള്ളത്. ബി.എസ്.എൻ.എല്ലും പുതിയ പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. നിലവിൽ ബ്രോഡ്ബാൻഡ് കണക്ഷൻ ഇല്ലാത്ത ബി.എസ്.എൻ.എൽ. എല്ലാ ലാൻഡ്ലൈൻ ഉപഭോക്താക്കൾക്കും കണക്ഷൻ എടുക്കുന്ന പുതിയ ഉപഭോക്താക്കൾക്കും ഒരു മാസത്തേക്ക് സൗജന്യ അൺലിമിറ്റഡ് ബ്രോഡ് ബാൻഡ് ഇന്റർനെറ്റ് കണക്ഷനാണ് ബി.എസ്.എൻ.എൽ. നൽകിയിരിക്കുന്നത്. ഇൻസ്റ്റലേഷൻ ചാർജ്, സെക്യൂരിറ്റി ഡെപ്പോസിറ്റ് തുടങ്ങിയവ ആവശ്യമില്ല. ബി.എസ്.എൻ.എൽ. കണക്ഷൻ ഇല്ലാത്തവർക്ക് ടെലികോം ഓപ്പറേറ്റർ വഴി സൗജന്യമായി ഇൻസ്റ്റാൾ ചെയ്യാം. ഇതിനായി മോഡം അല്ലെങ്കിൽ റൂട്ടർ ഉപഭോക്താവ് വാങ്ങണം. അഞ്ച് ജി.ബി. ഡേറ്റയാണ് ഒരു ദിവസം നൽകുന്നത്. പത്ത് എം.ബി.പി.എസ്. വേഗതയിലാണ് ഈ പ്ലാനിൽ നെറ്റ് സേവനം ലഭ്യമാകുക. നിലവിലെ ലാൻഡ് ഫോൺ ഉപഭോക്താക്കൾക്ക് പ്ലാൻ എടുക്കുന്നതിനായി 'ബി.ബി.' എന്ന് ടൈപ്പ് ചെയ്ത് 54141 എന്ന നമ്പറിലേക്കും (നിലവിലെ ലാൻഡ് ലൈൻ ഉപഭോക്താക്കൾ), പുതിയ കണക്ഷൻ എടുക്കുന്ന ഉപഭോക്താക്കൾ 9400054141 എന്ന നമ്പറിലേക്കും എസ്.എം.എസ്. അയയ്ക്കാവുന്നതാണ്.

from money rss https://bit.ly/3bvSEO1
via IFTTT

ഇ-കൊമേഴ്‌സ് കമ്പനികള്‍ കച്ചവടം നിര്‍ത്തുന്നു

മുംബൈ: പ്രമുഖ ഇ-കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ട് ഇന്ത്യയിൽ താത്കാലികമായി പ്രവർത്തനം നിർത്തിവെച്ചു. കൊറോണവ്യാപനം തടയുന്നതിനായി 21 ദിവസത്തെ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചതിനെത്തുടർന്നാണ് നടപടി. ഇതിനുപിന്നാലെ ബിഗ്ബാസ്കറ്റ്, ഗ്രോഫേഴ്സ് പോലുള്ള ഇ- കൊമേഴ്സ് റീട്ടെയിൽ സ്ഥാപനങ്ങളും ഓർഡറുകൾ സ്വീകരിക്കുന്നത് നിർത്തിയിട്ടുണ്ട്. മറ്റൊരു പ്രധാന കമ്പനിയായ ആമസോൺ അടിയന്തരപ്രാധാന്യമുള്ള വസ്തുക്കളുടെ ഓർഡറുകൾ സ്വീകരിക്കുന്നുണ്ട്. കൊറോണയുടെ പശ്ചാത്തലത്തിൽ ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ പ്രവർത്തനം താത്കാലികമായി നിർത്തുകയാണെന്ന് ഫ്ലിപ്കാർട്ടിന്റെ ഹോംപേജിൽ പറഞ്ഞിട്ടുണ്ട്. ഏറ്റവും മോശം സമയമാണിതെന്നും എല്ലാവരോടും വീടുകളിൽ സുരക്ഷിതരായിരിക്കണമെന്നും ഫ്ലിപ്കാർട്ട് സന്ദേശത്തിൽ പറയുന്നു. വിമാനസർവീസുകളും തീവണ്ടിഗതാഗതവും നിരോധിച്ചതോടെ കമ്പനിയുടെ വിതരണശൃംഖല ഏതാനും ദിവസമായി പ്രതിസന്ധിയിലായിരുന്നു. ആമസോൺ, സ്നാപ്ഡീൽ, ബിഗ് ബാസ്കറ്റ്, ഗ്രോഫേഴ്സ് എന്നിവയും സമാനപ്രതിസന്ധി നേരിടുന്നുണ്ട്. ആമസോൺ പൂർണമായി പ്രവർത്തനം നിർത്തിയിട്ടില്ല. അവശ്യവസ്തുക്കളുടെ ഓർഡറുകൾമാത്രമാണ് സ്വീകരിക്കുന്നത്. ഓർഡറുകൾ കൂടിയതോടെ ബിഗ് ബാസ്കറ്റിന്റെ വെബ്സൈറ്റും ആപ്പും ചൊവ്വാഴ്ച പ്രവർത്തനരഹിതമായിരുന്നു. ഇതിനുപിന്നാലെ കമ്പനി പ്രവർത്തനം നിർത്തിവെച്ചു. ലോക് ഡൗൺ പ്രഖ്യാപിച്ചതിനുപിന്നാലെയാണ് ഗ്രോഫേഴ്സ് പ്രവർത്തനം നിർത്തിയത്. അതേസമയം, ഇ-കൊമേഴ്സ് കമ്പനികളെയും ഭക്ഷണം, മരുന്ന്, വൈദ്യോപകരണ വിതരണത്തെയും ലോക് ഡൗണിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ, സംസ്ഥാനാന്തര ചരക്കുനീക്കത്തിന് നിയന്ത്രണമുള്ളതും വിതരണശൃംഖലയിലെ ജീവനക്കാർ വീടുകളിലിരിക്കുന്നതും ഇവയുടെ പ്രവർത്തനത്തിന് തടസ്സമാകുകയാണ്. ഫ്ലിപ്കാർട്ടിന് രാജ്യത്ത് 5710 ജീവനക്കാരാണുള്ളത്. 30,000 പേർ വിതരണമേഖലയിൽ പ്രവർത്തിക്കുന്നു. ആമസോണിന് ആഗോളതലത്തിൽ ആകെ 7.5 ലക്ഷം ജീവനക്കാരാണുള്ളത്. ഇന്ത്യയിൽ 50,000 ജീവനക്കാർ വരുമെന്നാണ് കണക്കാക്കുന്നത്.

from money rss https://bit.ly/3bsbjKt
via IFTTT

ഓഹരി വിപണി അവശ്യ സര്‍വീസ്: ജിയോജിത് പ്രവര്‍ത്തിക്കും

കൊച്ചി:ഓഹരി വിപണി അവശ്യ സർവീസായി സർക്കാർ പ്രഖ്യാപിച്ചതിനാൽ ലോക്ഡൗൺ കാലത്തും ജിയോജിത് ഓഫീസ് പ്രവർത്തിക്കും. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ 21 ദിവസം നീണ്ടു നിൽക്കുന്ന ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. സ്റ്റോക് എക്സ്ചേഞ്ചുകളും ബ്രോക്കർമാരും അവശ്യ സർവീസിന്റെ കീഴിൽ വരുമെന്ന് സർക്കാർ വ്യക്തമാക്കിയ സാഹചര്യത്തിലാണ് നിക്ഷേപകരുടെ സൗകര്യം പരിഗണിച്ച് പരിമിതമായ ജീവനക്കാരുമായി ജിയോജിത് പ്രവർത്തിക്കാൻ തീരുമാനിച്ചതെന്ന് എം ഡി, സി ജെ ജോർജ്ജ് അറിയിച്ചു. ഏവർക്കും പ്രയാസകരമായ ഘട്ടമാണിത്. നിക്ഷേപകരടേയും ജീവനക്കാരുടേയും ആരോഗ്യവും സുരക്ഷിതത്വവും മുഖ്യ പരിഗണനയാണ്. എന്നാൽ സ്റ്റോക് മാർക്കറ്റ് പ്രവർത്തനം തുടരുന്നതിനാൽ നിക്ഷേപകർക്ക് എല്ലാ സേവനവും നൽകാൻ ഞങ്ങൾ പ്രതിജ്ഞാ ബദ്ധരുമാണ്. ഓഹരി വിപണിയിൽ സെബി പ്രസിദ്ധീകരിച്ച പട്ടികയിലുള്ള എല്ലാ സ്ഥാപനങ്ങൾക്കും ഇളവു ലഭിക്കുന്നതുകൊണ്ട് ഇടപാടുകാർക്ക് സേവനത്തിന് പ്രയാസം അനുഭവപ്പെടുകയില്ല അദ്ദേഹം അറിയിച്ചു. ജിയോജിത് ജീവനക്കാരിലധികവും വീടുകളിൽ പ്രവർത്തന നിരതരാണ്. നിക്ഷേപകർക്ക് അതത് ബ്രാഞ്ചു നമ്പറുകളിൽ ബന്ധപ്പെട്ട് ഫോണിലൂടെയോ ഡിജിറ്റലായോ പണം കൈമാറാൻ കഴിയും. അത്യാവശ്യം ജീവനക്കാർ കമ്പനിയുടെ ഹെഡ്് ഓഫീസ് കേന്ദ്രമാക്കിയും ജോലി ചെയ്യുന്നുണ്ട്.

from money rss https://bit.ly/39fvj1y
via IFTTT

എടിഎം ഉപയോഗിക്കുമ്പോള്‍: എസ്ബിഐ നല്‍കുന്ന നിര്‍ദേങ്ങള്‍

കൊറോണ വൈറസ് വ്യാപിക്കുന്നതിനാൽ എടിഎമ്മിൽനിന്ന് പണമെടുക്കുന്നവർക്ക് മുന്നറിയിപ്പുമായി എസ്ബിഐ. ശ്രദ്ധിക്കേണ്ടകാര്യങ്ങൾ: ആരെങ്കിലും എടിഎമ്മിൽനിന്ന് പണമെടുക്കുന്നുണ്ടെങ്കിൽ റൂമിൽ കയറരുത്. സാനിറ്റൈസർഉപയോഗിക്കുക. എടിഎം റൂമിലെ മറ്റിടങ്ങളിലൊന്നും സ്പർശിക്കാതിരിക്കുക. പനിയുള്ളവർ എടിഎം ഉപയോഗിക്കാതിരിക്കുക. ചുമയ്ക്കുകയാണെങ്കിൽ കൈമുട്ടുകൊണ്ട് മറച്ചുപിടിക്കുക. ജലദോഷമുണ്ടെങ്കിൽ തുവാല ഉപയോഗിക്കുക. ഉപയോഗിച്ച മാസ്കുകളോ ടിഷ്യുപേപ്പറുകളോ എടിഎം ലോബിയിൽ ഉപേക്ഷിക്കാതിരിക്കുക. പണം എടുക്കാനല്ലെങ്കിൽ എസ്ബിഐയുടെതന്നെ മറ്റ് പ്ലാറ്റ്ഫോമുകളായ യോനോ, നെറ്റ് ബാങ്കിങ് തുടങ്ങിയ സേവനങ്ങൾ പ്രയോജനപ്പെടുത്തുക. Keep your transactions safe and yourself safer. Practice these safety tips and stop Coronavirus from spreading.#StateBankOfIndia #SBI #Coronavirus #COVID19 #ATMTips pic.twitter.com/wIIQyqOFln — State Bank of India (@TheOfficialSBI) March 23, 2020

from money rss https://bit.ly/2wCnGon
via IFTTT

Market closing: ആശ്വാസ റാലി, സെന്‍സെക്‌സ് ഉയര്‍ന്നത് 1862 പോയന്റ്

മുംബൈ: തുടർച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി വിപണിയിൽ ആശ്വാസ റാലി. സർക്കാർ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമെന്ന വിശ്വാസത്തിലാണ് വിപണി കുതിച്ചത്. സെൻസെക്സ് 1861.75 പോയന്റ്(6.98%) ഉയർന്ന് 28,535.78ലും നിഫ്റ്റി 516.80 പോയന്റ് (6.62%) നേട്ടത്തിൽ 8317.85ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1194 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 976 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 153 ഓഹരികൾക്ക് മാറ്റമില്ല. എല്ലാ സെക്ടറൽ സൂചികകളും നേട്ടത്തിലായിരുന്നു. ബിഎസ്ഇ എനർജി സൂചിക 12 ശതമാനത്തിലേറെ നേട്ടമുണ്ടാക്കി. ബാങ്ക് സൂചിക എട്ടുശതമാനവും. റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, യുപിഎൽ, ഗ്രാസിം തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. യെസ് ബാങ്ക്, ഇൻഡസിന്റ് ബാങ്ക്, ഐഒസി, കോൾ ഇന്ത്യ, ഗെയിൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. പ്രഖ്യാപിക്കുമെന്നുകരുതുന്ന സാമ്പത്തിക പാക്കേജ്, നിരക്കുകുറയ്ക്കുമെന്ന പ്രതീക്ഷ, ആഗോള വിപണികളിലെ നേട്ടം തുടങ്ങിയവയാണ് വിപണിക്ക് കരുത്തുപകർന്നത്.

from money rss https://bit.ly/3dDc7OG
via IFTTT

ഉച്ചയ്ക്കുശേഷം സെന്‍സെക്‌സ് കുതിച്ചു: നേട്ടം 1800 പോയന്റ്

ഉച്ചയ്ക്കുശേഷം രണ്ടുമണിയോടെ സെൻസെക്സ് 1800 പോയന്റിലേറെ കുതിച്ചു. നിഫ്റ്റിയാകട്ടെ 8,300 നിലവാരത്തിലുമെത്തി. എല്ലാവിഭാഗം സൂചികകളും മികച്ച നേട്ടത്തിലാണ്. ബാങ്ക് നിഫ്റ്റി 9 ശതമാനം ഉയർന്നു. ഐടി സൂചിക 5 ശതമാനവും ഓട്ടോ 4.62 ശതമാനവും ഉയർന്നു. ബിഎസ്ഇ സ്മോൾ ക്യാപ്, മിഡക്യാപ് സൂചികകൾ യഥാക്രമം 2.04ശതമാനവും 2.58 ശതമാനവും നേട്ടത്തിലാണ്. റിലയൻസാണ് ഏറ്റവും നേട്ടമുണ്ടാക്കിയത് 15 ശതമാനം. കൊട്ടക് മഹീന്ദ്ര ബാങ്ക് 12 ശതമാനവും മാരുതി സുസുകി 9.26 ശതമാനവും ഗ്രാസിം 9.17 ശതമാനവും നേട്ടത്തിലാണ്.

from money rss https://bit.ly/2UhRGiw
via IFTTT