121

Powered By Blogger

Wednesday, 25 March 2020

ഇ-കൊമേഴ്‌സ് കമ്പനികള്‍ കച്ചവടം നിര്‍ത്തുന്നു

മുംബൈ: പ്രമുഖ ഇ-കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ട് ഇന്ത്യയിൽ താത്കാലികമായി പ്രവർത്തനം നിർത്തിവെച്ചു. കൊറോണവ്യാപനം തടയുന്നതിനായി 21 ദിവസത്തെ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചതിനെത്തുടർന്നാണ് നടപടി. ഇതിനുപിന്നാലെ ബിഗ്ബാസ്കറ്റ്, ഗ്രോഫേഴ്സ് പോലുള്ള ഇ- കൊമേഴ്സ് റീട്ടെയിൽ സ്ഥാപനങ്ങളും ഓർഡറുകൾ സ്വീകരിക്കുന്നത് നിർത്തിയിട്ടുണ്ട്. മറ്റൊരു പ്രധാന കമ്പനിയായ ആമസോൺ അടിയന്തരപ്രാധാന്യമുള്ള വസ്തുക്കളുടെ ഓർഡറുകൾ സ്വീകരിക്കുന്നുണ്ട്. കൊറോണയുടെ പശ്ചാത്തലത്തിൽ ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ പ്രവർത്തനം താത്കാലികമായി നിർത്തുകയാണെന്ന് ഫ്ലിപ്കാർട്ടിന്റെ ഹോംപേജിൽ പറഞ്ഞിട്ടുണ്ട്. ഏറ്റവും മോശം സമയമാണിതെന്നും എല്ലാവരോടും വീടുകളിൽ സുരക്ഷിതരായിരിക്കണമെന്നും ഫ്ലിപ്കാർട്ട് സന്ദേശത്തിൽ പറയുന്നു. വിമാനസർവീസുകളും തീവണ്ടിഗതാഗതവും നിരോധിച്ചതോടെ കമ്പനിയുടെ വിതരണശൃംഖല ഏതാനും ദിവസമായി പ്രതിസന്ധിയിലായിരുന്നു. ആമസോൺ, സ്നാപ്ഡീൽ, ബിഗ് ബാസ്കറ്റ്, ഗ്രോഫേഴ്സ് എന്നിവയും സമാനപ്രതിസന്ധി നേരിടുന്നുണ്ട്. ആമസോൺ പൂർണമായി പ്രവർത്തനം നിർത്തിയിട്ടില്ല. അവശ്യവസ്തുക്കളുടെ ഓർഡറുകൾമാത്രമാണ് സ്വീകരിക്കുന്നത്. ഓർഡറുകൾ കൂടിയതോടെ ബിഗ് ബാസ്കറ്റിന്റെ വെബ്സൈറ്റും ആപ്പും ചൊവ്വാഴ്ച പ്രവർത്തനരഹിതമായിരുന്നു. ഇതിനുപിന്നാലെ കമ്പനി പ്രവർത്തനം നിർത്തിവെച്ചു. ലോക് ഡൗൺ പ്രഖ്യാപിച്ചതിനുപിന്നാലെയാണ് ഗ്രോഫേഴ്സ് പ്രവർത്തനം നിർത്തിയത്. അതേസമയം, ഇ-കൊമേഴ്സ് കമ്പനികളെയും ഭക്ഷണം, മരുന്ന്, വൈദ്യോപകരണ വിതരണത്തെയും ലോക് ഡൗണിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ, സംസ്ഥാനാന്തര ചരക്കുനീക്കത്തിന് നിയന്ത്രണമുള്ളതും വിതരണശൃംഖലയിലെ ജീവനക്കാർ വീടുകളിലിരിക്കുന്നതും ഇവയുടെ പ്രവർത്തനത്തിന് തടസ്സമാകുകയാണ്. ഫ്ലിപ്കാർട്ടിന് രാജ്യത്ത് 5710 ജീവനക്കാരാണുള്ളത്. 30,000 പേർ വിതരണമേഖലയിൽ പ്രവർത്തിക്കുന്നു. ആമസോണിന് ആഗോളതലത്തിൽ ആകെ 7.5 ലക്ഷം ജീവനക്കാരാണുള്ളത്. ഇന്ത്യയിൽ 50,000 ജീവനക്കാർ വരുമെന്നാണ് കണക്കാക്കുന്നത്.

from money rss https://bit.ly/3bsbjKt
via IFTTT