121

Powered By Blogger

Friday, 7 June 2019

15 ശതമാനം കിഴിവോടെ ഇലക്ട്രിക് വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം നിശ്ചയിച്ചു

മുംബൈ: ഇതാദ്യമായി ഇലക്ട്രിക് വാഹനങ്ങളുടെ ഇൻഷുറൻസ് പ്രീമിയം ഐആർഡിഎ പുറത്തുവിട്ടു. 2019-20വർഷത്തേയ്ക്കുള്ള തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയമാണ് പരസ്യപ്പെടുത്തിയത്. നിലവിലുള്ള കാറുകളുടെയും മറ്റും പ്രീമിയം താരതമ്യം ചെയ്യുമ്പോൾ അതേ വിഭാഗത്തിലുള്ള വാഹനങ്ങളുടെ ഇൻഷുറൻസ് പ്രീമിയത്തിന്റെ 15 ശതമാനത്തോളം കുറവാണ് തുക. ഇനിമുതൽ ഇലക്ട്രിക് വാഹനങ്ങൾക്ക് മാത്രമായി പ്രത്യേകം തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം അടയ്ക്കാം. നേരത്തെ പൊതു വാഹനങ്ങളുടെ ഗണത്തിൽപ്പെടുത്തിയാണ് പ്രീമിയം നിശ്ചയിക്കാറ്. ജൂൺ നാലിനാണ് ഇതുസംബന്ധിച്ച് വിജ്ഞാപനം ഐആർഡിഎ പുറത്തുവിട്ടത്. പുതിയ നിരക്കുകൾ ജൂൺ 16 മുതലാണ് നിലവിൽ വരിക. ഇലക്ട്രിക് വാഹനങ്ങളുടെ പ്രീമിയം സ്വകാര്യ കാറ് കിലോവാട്ട് കപ്പാസിറ്റി ഒരുവർഷത്തെ പ്രീമിയം 30 KW താഴെ Rs 1,761 30നും 65 കിലോവാട്ടിനും ഇടയിൽ Rs 2,738 65 കിലോവാട്ടിന് മുകളിൽ Rs 6,707 ഇരുചക്ര വാഹനങ്ങൾ ഒരുവർഷത്തെ പ്രീമിയം 3 കിലോവാട്ടിന് താഴെ Rs 410 3നും 7 കിലോവാട്ടിനുമിടയിൽ Rs 639 7നും 16 കിലോവാട്ടിനുമിടയിൽ Rs 639 16 കിലോവാട്ടിനുമുകളിൽ Rs 1,975 Source: IRDAI

from money rss http://bit.ly/2I2w7MC
via IFTTT

ബിറ്റ്‌കോയിന്‍ ഇടപാട് നടത്തിയാല്‍ 10 വര്‍ഷം തടവ്

ന്യൂഡൽഹി: ബിറ്റ്കോയിൻ പോലുള്ള ക്രിപ്റ്റോ കറൻസികൊണ്ട് ഇടപാട് നടത്തിയാൽ ഇനി പത്തുവർഷംവരെ ജയിലിൽ കിടക്കാം. ക്രിപ്റ്റോകറൻസി നിരോധന നിയമപ്രകാരമുള്ള ഡിജിറ്റൽ കറൻസി ബിൽ 2019-ലാണ് പത്തുവർഷത്തെ ജയിൽ ശിക്ഷ ശുപാർശ ചെയ്തിട്ടുള്ളത്. ക്രിപ്റ്റോ കറൻസി മൈൻ ചെയ്യുകയോ, രൂപപ്പെടുത്തുകയോ, കൈവശം സൂക്ഷിക്കുകയോ, കൈമാറ്റം ചെയ്യുകയോ, വിൽക്കുകയോ ചെയ്താലും ഈ ശിക്ഷ ലഭിക്കും. ക്രിപ്റ്റോകറൻസി കൈവശം സൂക്ഷിക്കുന്നത് ജാമ്യംലഭിക്കാത്ത കുറ്റമായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ബ്ലോക്ക് ചെയിൻ സങ്കേതം ഉപയോഗിച്ച് ഒരു കൂട്ടം കംപ്യൂട്ടറുകൾ ഉപയോഗിച്ചാണ് ക്രിപ്റ്റോകറൻസികൾ നിർമിക്കുന്നത്. ക്രിപ്റ്റോകറൻസികളിൽ ബിറ്റ്കോയിനാണ് ഏറ്റവും പ്രശസ്തം.

from money rss http://bit.ly/2EZ6Cde
via IFTTT

ആറ് വിമാനത്താവളങ്ങള്‍ അദാനിക്ക്: അടുത്തമാസത്തോടെ കൈമാറും

ന്യൂഡൽഹി: രാജ്യത്തെ ആറ് വിമാനത്താവളങ്ങൾ നടത്താനുള്ള അവകാശം അദാനി എന്റർപ്രൈസസിന് ഉടൻ ലഭിക്കും. മോദി രണ്ടാമതും അധികാരത്തിലെത്തിയതോടെ ഇതുസംബന്ധിച്ച് തീരുമാനം അടുത്തമാസത്തോടെ ഉണ്ടാകും. നിലവിൽ ഈ വിമാനത്താവളങ്ങളിലുള്ള ജീവനക്കാർക്ക് സംസ്ഥാനത്തിന്റെ കീഴിലുള്ള സ്ഥാപനങ്ങളിൽ തുടരുകയോ അദാനി എന്റർപ്രൈസസിൽ ചേരുകയോ ചെയ്യാം. അഹമ്മദാബാദ്, ലക്നൗ, ജെയ്പുർ, ഗുവാഹട്ടി, തിരിുവനന്തപുരം, മംഗലാപുരം എന്നീ വിമാനത്താവളങ്ങളാണ് 50 വർഷത്തെ നടത്തിപ്പിന് അദാനി ലേലത്തിൽ പിടിച്ചത്. ആറ് വിമാനത്താവളങ്ങൾ സ്വകാര്യവത്കരിച്ചതോടെ എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യക്ക് പ്രതിവർഷം 1,300 കോടി ലഭിക്കും. ഈ തുകകൊണ്ട് മറ്റ് വിമാനത്താവളങ്ങൾ നവീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.

from money rss http://bit.ly/2Wt81yU
via IFTTT

നിഫ്റ്റി 11,850നുമുകളില്‍ ക്ലോസ് ചെയ്തു

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാന ദിവസം ഓഹരി വിപണി നേട്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 11,850ന് മുകളിലെത്തി. സെൻസെക്സിലെ നേട്ടം 86.18 പോയന്റാണ്. 39,615.90ലാണ് സെൻസെക്സ് ക്ലോസ് ചെയ്തത്. 26.90 പോയന്റാണ് നിഫ്റ്റി ഉയർന്നത്. ബിഎസ്ഇയിലെ 1058 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1390 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബാങ്ക്, ഐടി ഓഹരികളായിരുന്നു നേട്ടത്തിൽ. ഫാർമ, ഇൻഫ്ര, ലോഹം, ഊർജം, ഓട്ടോ, എഫ്എംസിജി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ടെക് മഹീന്ദ്ര, എസ്ബിഐ, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, വിപ്രോ, എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ്, വേദാന്ത, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. ഡോ.റെഡ്ഡീസ് ലാബ്, യെസ് ബാങ്ക്, സിപ്ല, സൺ ഫാർമ, ഒഎൻജിസി, ബജാജ് ഓട്ടോ, റിലയൻസ്, ഹീറോ മോട്ടോർകോർപ്, ഏഷ്യൻ പെയിന്റ്സ്, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. Nifty above 11,850

from money rss http://bit.ly/2Xyu5cz
via IFTTT

മോദി സര്‍ക്കാര്‍ വന്നു: ഇതാ ക്രൂഡ് ഓയില്‍ വില വീണ്ടും കുറയുന്നു

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാർ രണ്ടാമതും അധികാരത്തിലേറിയപ്പോൽ ആദ്യത്തെപ്പോലെ ഇതാ വീണ്ടും അസംസ്കൃത എണ്ണവില ഇടിയുന്നു. അന്താരാഷ്ട വിപണിയിൽ ക്രൂഡ് ഓയിൽ ബാരലിന് ഒമ്പത് ഡോളറാണ് താഴ്ന്നത്. മെയ് 28ന് ബാരലിന് 70 ഡോളർ നിരക്കിലാണ് വ്യാപാരം നടന്നത്. ജൂൺ നാല് ആയപ്പോഴേയ്ക്കും ബാരലിന് ഒമ്പത് ഡോളറാണ് ഇടിഞ്ഞത്. ചൈനയും മെക്സിക്കോയുമായുള്ള യുഎസ് വ്യാപാര ആശങ്കകളും ആഗോള സാമ്പത്തിക മാന്ദ്യ സാഹചര്യങ്ങളുമാണ് അസംസ്കൃത എണ്ണയെ ബാധിച്ചത്. ആഗോള വിപണിയിൽ വിലയിടിഞ്ഞതിന് സമാനമായി രാജ്യത്തെ പൊതുമേഖല എണ്ണക്കമ്പനികളും വിലകുറച്ചു. പെട്രോളിന് 56 പൈസയും ഡീസലിന് 93 പൈസയുമാണ് കുറവുവരുത്തിയത്. വ്യതിയാനം ഇങ്ങനെ: 2014 മെയ് -മോദി സർക്കാർ അധികാരത്തിൽ വന്നയുടനെ അസംസ്കൃത എണ്ണവില കൂപ്പുകുത്തി. 2014 ജൂൺ 20ന് ബാരലിന് 114.81 ഡോളറായിരുന്ന വില 2015 ജനുവരി 23 ആയപ്പോൾ 48.79 ഡോളറായി. കാരണം: വിപണിയിൽ ആവശ്യത്തിൽകൂടുതൽ എണ്ണയെത്തിയത്. 2015 ജനുവരി - ബാരലിന് 28 ഡോളറിലേയ്ക്ക് കൂപ്പുകുത്തി. രാജ്യത്തെ പണപ്പെരുപ്പം കുറയുന്നതിന് ഇത് സഹായകമായി. ഇറക്കുമതി, സബ്സിഡി ബില്ലുകൾ കുറയുന്നതിനും ഇത് ഇടയാക്കി. 2019 മെയ് 21 -ഓയിൽ വില ഇടയ്ക്ക് കയറിയെങ്കിലും ബാരലിന് 72.18 ഡോളറിൽനിന്ന് 61 ഡോളറായി താഴ്ന്നു. കാരണം: യുഎസ്-ചൈന വ്യാപാര ആശങ്കകളും ആഗോള മാന്ദ്യ സൂചനകളും അസംസ്കൃത എണ്ണയെ ബാധിച്ചു.

from money rss http://bit.ly/2WQjX1S
via IFTTT