121

Powered By Blogger

Sunday, 13 June 2021

വിദേശ നിക്ഷേപ അക്കൗണ്ടുകൾ മരവിപ്പിച്ചു: അദാനി ഗ്രൂപ്പിന്റെ ഓഹരികൾ കൂപ്പുകുത്തി

മുംബൈ: മുന്ന് വിദേശ പോർട്ട്ഫോളിയോ നിക്ഷേപ(എഫ്പിഐ)സ്ഥാപനങ്ങളുടെ അക്കൗണ്ടുകൾ നാഷണൽ സെക്യൂരിറ്റീസ് ഡിപോസിറ്ററി(എൻഎസ്ഡിഎൽ) ലിമിറ്റഡ് മരവിപ്പിച്ചെന്ന റിപ്പോർട്ട് പുറത്തുവന്നതോടെ അദാനി ഗ്രൂപ്പ് ഓഹരികൾ തകർച്ചനേരിട്ടു. കള്ളപ്പണംതടയൽ(പിഎംഎൽഎ) നിബന്ധനപ്രകാരം വിദേശ നിക്ഷേപകർ ആവശ്യമായ രേഖകൾ നൽകാത്തതാണ് കാരണമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതുസംബന്ധിച്ച സ്ഥിരീകരണം ലഭിച്ചിട്ടില്ല. ആൽബുല ഇൻവെസ്റ്റുമെന്റ് ഫണ്ട്, ക്രെസ്റ്റ് ഫണ്ട്, എപിഎംഎസ് ഇൻവെസ്റ്റുമെന്റ് ഫണ്ട് എന്നീ നിക്ഷേപ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളാണ് എൻഎസ്ഡിഎൽ മരവിപ്പിച്ചത്. ഈ കമ്പനികൾക്കെല്ലാമായി അദാനി ഗ്രൂപ്പിൽ 43,500 കോടി രൂപയുടെ നിക്ഷേപമാണുള്ളത്. മൂന്ന് നിക്ഷേപ സ്ഥാപനങ്ങളും മൗറീഷ്യസിലെ പോർട്ട് ലൂയീസിൽ രജിസ്റ്റർചെയ്തിട്ടുള്ളതായാണ് റിപ്പോർട്ടുകൾ. അതേസമയം, കമ്പനികൾക്ക് വെബ്സൈറ്റുകളില്ല. അദാനി എന്റർപ്രൈസസിൽ 6.82ശതമാനവും അദാനി ട്രാൻസ്മിഷനിൽ 8.03ശതമാനവും അദാനി ടോട്ടൽ ഗ്യാസിൽ 5.92ശതമാനവും അദാനി ഗ്രീനിൽ 3.58സതമാനവും ഓഹരികളാണ് ഈ സ്ഥാപനങ്ങളുടെ കൈവശമുള്ളത്. റിപ്പോർട്ട് പുറത്തുവന്നതോടെ അദാനി ഗ്രീൻ, അദാനി ട്രാൻസ്മിഷൻ, അദാനി ഗ്യാസ് എന്നിവയുടെ ഓഹരിവില അഞ്ചുശതമാനം ഇടിഞ്ഞു. അദാനി എന്റർപ്രൈസസ് 20ശതമാനമാണ് തകർച്ചനേരിട്ടത്. അക്കൗണ്ടുകൾ മരവിപ്പിച്ചതോടെ കമ്പനികൾക്ക് നിലവിലുള്ള ഓഹരികൾ വിൽക്കാനോ പുതിയവയിൽ നിക്ഷേപംനടത്താനോ കഴിയില്ല. Adani Group stocks tumble 5-20% on reports of NSDL freezing 3 FPI accounts.

from money rss https://bit.ly/2Sqfxi2
via IFTTT

സ്വർണവില പവന് 200 രൂപ കുറഞ്ഞ് 36,400 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. പവന്റെ വില 200 രൂപ കുറഞ്ഞ് 36,400 രൂപയിലെത്തി. ഇതോടെ ജൂണിലെ ഏറ്റവുംതാഴ്ന്ന നിലവാരത്തിലാണ് സ്വർണവില ഇപ്പോൾ. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4550 രൂപയുമായി. 36,600 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 0.6ശതമാനംകുറഞ്ഞ് 1,854.58 ഡോളർ നിലവാരത്തിലെത്തി. ഡോളർ കരുത്താർജിച്ചതാണ് സ്വർണവിലയെ ബാധിച്ചത്. ഈയാഴ്ച അവസാനം യുഎസ് ഫെഡ് റിസർവിന്റെ പോളിസി പ്രഖ്യാപനം വരാനുള്ളതിനാൽ നിക്ഷേപകർ കരുതലെടുത്തതും വിലയെ സ്വാധീനിച്ചു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 20 കാരറ്റ് 10 ഗ്രാമിന് 0.61ശതമാനം കുറഞ്ഞ് 48,588 രൂപ നിലവാരത്തിലാണ്.

from money rss https://bit.ly/2RPtyoW
via IFTTT

സെന്‍സെക്‌സില്‍ 377 പോയന്റ് നഷ്ടം: നിഫ്റ്റി 15,700ന് താഴെ

മുംബൈ:കഴിഞ്ഞയാഴ്ചയിലെ റെക്കോഡ് നേട്ടത്തിനുശേഷം ഓഹരി വിപണിയിൽ തിരുത്തൽ. വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽതന്നെ പ്രധാന സൂചികകളെല്ലാം നഷ്ടത്തിലായി. സെൻസെക്സ് 377 പോയന്റ് നഷ്ടത്തിൽ 52,107ലും നിഫ്റ്റി 136 പോയന്റ് ഉയർന്ന് 15,662ലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എൽആൻഡ്ടി, ഐടിസി, നെസ് ലെ, റിലയൻസ്, എച്ച്ഡിഎഫ്സി ബാങ്ക്, മാരുതി സുസുകി, ഇൻഡസിൻഡ് ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ. ഇൻഫോസിസ്, ടിസിഎസ്, ടൈറ്റാൻ, ബജാജ് ഓട്ടോ, എച്ച്സിഎൽ ടെക്, സൺ ഫാർമ, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. നിഫ്റ്റി സെക്ടറൽ സൂചികകളിൽ ഐടി മാത്രമാണ് നേട്ടത്തിലുള്ളത്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക രണ്ട് ശതമാനവും സ്മോൾ ക്യാപ് സൂചിക 1.5ശതമാനവും താഴ്ന്നു. കോൾ ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, കജാരിയ സെറാമിക്സ്, ഗ്രീൻപ്ലൈ ഇൻഡസ്ട്രീസ്, ഉത്തം ഷുഗർ മിൽസ് ഉൾപ്പടെ 50 കമ്പനികളാണ് പാദഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3gl04Jb
via IFTTT

ഏഷ്യൻ ശതകോടീശ്വരന്മാരിൽ മുന്നിൽ അംബാനിയും അദാനിയും

ചൈനീസ് ശതകോടീശ്വരന്മാരായ ജാക് മാ, സോങ് ഷാൻഷാൻ എന്നിവർ തത്കാലം മാറിനിൽക്കട്ടെ, ഏഷ്യയിലെ ശതകോടീശ്വരന്മാരിൽ ഇന്ത്യക്കാരായ മുകേഷ് അംബാനിയും ഗൗതം അദാനിയും മുന്നിലെത്തി. ബ്ലൂംബെർഗ് ബില്യണയേഴ്സ് ഇൻഡെക്സ് അനുസരിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ലോകത്തിൽ 12-ാം സ്ഥാനത്താണ്. ഈ വർഷം ഇതുവരെ അദ്ദേഹത്തിന്റെ ആസ്തിയിൽ 762 കോടി ഡോളറിന്റെ വർധനയുണ്ടായി. 8,400 കോടി ഡോളറായാണ് അദ്ദേഹത്തിന്റെ ആസ്തി ഉയർന്നത്. അതായത്, 6.22 ലക്ഷം കോടി രൂപ. അദാനി ഗ്രൂപ്പ് ചെയർമാനായ ഗൗതം അദാനിയുടെ ആസ്തിമൂല്യം 7,700 കോടി ഡോളറായാണ് ഉയർന്നത്. അതായത്, 5.70 ലക്ഷം കോടി രൂപ. ലോക റാങ്കിങ്ങിൽ 14-ാം സ്ഥാനത്താണ് അദ്ദേഹം. ഇരുവരുടെയും കമ്പനികളുടെ ഓഹരി വില കുതിച്ചുയർന്നതാണ് ആസ്തിമൂല്യം ഉയരാൻ സഹായിച്ചത്.

from money rss https://bit.ly/3vk3foD
via IFTTT