121

Powered By Blogger

Thursday, 29 October 2020

എയര്‍ ഇന്ത്യ വില്‍പ്പനയുടെ മാനദണ്ഡങ്ങള്‍ ഉദാരമാക്കി: ഡിസംബര്‍ 14വരെ നീട്ടി

മുംബൈ: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യ വിൽപ്പന ആകർഷകമാക്കാൻ വിൽപ്പനയ്ക്കുള്ള മാനദണ്ഡങ്ങൾ ഉദാരമാക്കി കേന്ദ്രസർക്കാർ. ജനുവരി 27- ന് വിൽപ്പനയ്ക്കായി താത്പര്യപത്രം ക്ഷണിച്ചിട്ടും ഇതുവരെ ആരും മുന്നോട്ടുവരാത്ത സാഹചര്യത്തിലാണ് നടപടി. പുതുക്കിയ മാനദണ്ഡപ്രകാരം കമ്പനിയുടെ മൂല്യം കണക്കാക്കി ഏറ്റെടുക്കൽ പദ്ധതി സമർപ്പിക്കാമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു. എത്രവരെ കടബാധ്യത ഏറ്റെടുക്കാമെന്ന് പ്രത്യേകം രേഖപ്പെടുത്താം. ഏറ്റെടുക്കുന്ന കടബാധ്യതയുടെയും ഓഹരിയുടെയും ആകെ തുകയാണ് കമ്പനിയുടെ മൂല്യമായി കണക്കാക്കുക. ഇതനുസരിച്ച് ഡിസംബർ 15 വരെ ബിഡ് സമർപ്പിക്കാം. കോവിഡ് ഉണ്ടാക്കിയ ആഘാതവും വ്യോമയാന മേഖലയിലെ പ്രത്യേക സാഹചര്യവും പരിഗണിച്ച് വിവിധ സാധ്യതകൾ തേടുന്നതിന്റെ ഭാഗമായാണ് മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ബിഡ് സമർപ്പിച്ചവരിൽനിന്നുള്ള ചുരുക്കപ്പട്ടിക ഡിസംബർ 28 -ന് പ്രഖ്യാപിക്കും. നേരത്തേ നിശ്ചയിച്ച രീതിയിൽ കമ്പനിയുടെ കടബാധ്യതയിൽ ഒരു ഭാഗം സർക്കാർ ഏറ്റെടുക്കുമെന്നും കേന്ദ്ര നിക്ഷേപ പൊതു ആസ്തി കൈകാര്യ വകുപ്പ് (ദീപം) വ്യക്തമാക്കി. Air India bidding to be on enterprise value, deadline extended till Dec 14

from money rss https://bit.ly/2Jk6SIZ
via IFTTT

എല്‍ടിസി ക്യാഷ് വൗച്ചര്‍: പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്കും ആദായ നികുതിയിളവ്

എൽടിസി ക്യാഷ് വൗച്ചർ പ്രകാരമുള്ള ആദായ നികുതിയിളവ് സംസ്ഥാന സർക്കാർ ജീവനക്കാർ, സംസ്ഥാന സർക്കാരുകളുടെ ഉടമസ്ഥതിയിലുള്ള സംരംഭങ്ങളിലെ ജീവനക്കാർ, സ്വകാര്യമേഖലയിലെ തൊഴിലാളികൾ എന്നിവർക്കും ലഭിക്കും. കേന്ദ്ര സർക്കാർ ജീവനക്കാരല്ലാത്തവർക്ക് പരമാവധി 36,000 രൂപവരെയാണ് എൽടിസി പ്രകാരം ആദായനികുതി ഇളവ് ലഭിക്കുകയെന്ന് പ്രത്യക്ഷ നികുതി ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. വ്യവസ്ഥകൾക്ക് വിധേയമായിട്ടായിരിക്കും ഇളവ് ലഭിക്കുക. സംസ്ഥാന സർക്കാർ ജീവനക്കാർക്കുപുറമെ, പൊതുമേഖല സ്ഥാപനങ്ങൾ, ബാങ്കുകൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാർക്കുൾപ്പടെയാണ് ആനുകൂല്യത്തിന് അർഹതയുള്ളത്. 12ശതമാനമെങ്കിലും ജിഎസ്ടി നൽകുന്ന സേവനമോ ഉത്പന്നമോ വാങ്ങിയാലാണ് ആനുകൂല്യം ലഭിക്കുക. 2020 ഒക്ടോബർ 12നും 2021 മാർച്ച് 31നും ഇടിയിലുള്ള ബില്ലുകളാണ് ഇതിനായി നൽകേണ്ടത്. ബില്ലിൽ ജിഎസ്ടി നമ്പറും എത്രതുകയാണ് ജിഎസ്ടി അടച്ചതെന്നും ഉണ്ടായിരിക്കണം. അവധിയാത്രയ്ക്കാണ് എൽടിസി അനുവദിച്ചിരുന്നതെങ്കിലും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അതിന് അനുകൂലമല്ലാത്ത സാഹചര്യത്തിലാണ് എൽടിസി ക്യാഷ് വൗച്ചർ പദ്ധതി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. വിപണിയിൽ ഈ പണമെത്തുന്നതോടെ സമ്പദ്ഘടനയ്ക്ക് ഗുണകരമാകുമെന്നും സർക്കാർ കണക്കുകൂട്ടുന്നു. Private sector, state government, PSU employees eligible for I-T exemption under LTC cash voucher sc

from money rss https://bit.ly/31UYC8x
via IFTTT

നഷ്ടത്തോടെ തുടങ്ങിയ വിപണി നേട്ടത്തിലായി; സെന്‍സെക്‌സ് 164 പോയന്റ് ഉയര്‍ന്നു

മുംബൈ: നഷ്ടത്തോടെയാണ് തുടങ്ങിയതെങ്കിലും താമസിയാതെ സൂചികകൾ നേട്ടത്തിലായി. സെൻസെക്സ് 164 പോയന്റ് നേട്ടത്തിൽ 39,944ലിലും നിഫ്റ്റി 60 പോയന്റ് ഉയർന്ന് 11,731ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 285 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 554 ഓഹരികൾ നേട്ടത്തിലുമാണ്. 52 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. ഏഷ്യൻ പെയിന്റ്സ്, ഇൻഫോസിസ്, മാരുതി സുസുകി, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയർടെൽ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. നെസ് ലെ, ഇൻഡസിന്റ് ബാങ്ക്, എച്ച്സിഎൽ ടെക്, എൽആൻഡ്ടി, എസ്ബിഐ, ടാറ്റ സ്റ്റീൽ, എൻടിപിസി, ബജാജ് ഓട്ടോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, സൺ ഫാർമ, റിലയൻസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഡസിന്റ് ബാങ്ക്, ഡിഎൽഎഫ് തുടങ്ങി 77 കമ്പനികളാണ് സെപ്റ്റംബർ പാദത്തിലെ പ്രവർത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്. Indices open flat amid mixed global cues

from money rss https://bit.ly/3kUjUuN
via IFTTT

വില്പന സമ്മര്‍ദം: സെന്‍സെക്‌സ് 172 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി രണ്ടാമത്തെ ദിവസവും വില്പന സമ്മർദം സൂചികകളെ തളർത്തി. നിഫ്റ്റി 11,700ന് താഴെയെത്തി. 172.61 പോയന്റാണ് സെൻസെക്സിലെ നഷ്ടം. 39,749.85ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 58.80 പോയന്റ് താഴ്ന്ന് 11,670.80ലുമെത്തി. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. ബിഎസ്ഇയിലെ 1019 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1542 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 170 ഓഹരികൾക്ക് മാറ്റമില്ല. ഏഷ്യൻ പെയിന്റ്സ്, അൾട്രടെക് സിമെന്റ്, ശ്രീ സിമെന്റ്, എച്ച്സിഎൽ ടെക്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എൽആൻഡ്ടി, ടൈറ്റാൻ കമ്പനി, ഒഎൻജിസി, അദാനി പോർട്സ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐടി, ഊർജം തുടങ്ങിയ വിഭാഗങ്ങളിലെ സൂചികകൾ ഉയർന്നപ്പോൾ എഫ്എംസിജി, ഫാർമ, ലോഹം, ഓട്ടോ ഓഹരികൾ താഴേയ്ക്കുപോയി.

from money rss https://bit.ly/2G8CgZE
via IFTTT

ഗ്ലോബല്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് ജിയോജിത്

കൊച്ചി:ഇന്ത്യയിലെ പ്രമുഖ നിക്ഷേപ സേവന ദാതാക്കളായ ജിയോജിത് ഫിനാൻഷ്യൽ സർവീസസ് പുതിയ ആഗോള നിക്ഷേപ പ്ലാറ്റ്ഫോം അവതരിപ്പിച്ചു. ജിയോജിത്തിലെ ഒറ്റ എക്കൗണ്ടിലൂടെ യുഎസ് വിപണിയിലോ വൈവിധ്യമാർന്ന ആഗോള ആസ്തികളിലോ അനായാസം നിക്ഷേപം നടത്താൻ ഇതിലൂടെ സാധിക്കും. ഗൂഗിൾ, ആപ്പിൾ, ഫേസ്ബുക്ക്, മൈക്രോസോഫ്റ്റ്, നെറ്റ്ഫ്ളിക്സ് തുടങ്ങിയ പ്രമുഖ കമ്പനികളുടെ ഓഹരികൾ ലോകത്തെവിടെ നിന്നും ഇനി അനായാസം വാങ്ങാം. തുടക്കത്തിൽ യു എസ് ഓഹരി വിപണിയും പിന്നാലെ യു കെ, ജപ്പാൻ, ഹോങ്കോങ്, ജർമനി, സിംഗപ്പൂർ തുടങ്ങിയ രാജ്യാന്തര വിപണികളും പ്ലാറ്റ്ഫോമിൽ ലഭ്യമാകും. ന്യൂയോർക്ക് ആസ്ഥാനമായ ഗ്ലോബൽ വെൽത്ത് മാനേജ്മെന്റ് പ്ലാറ്റ്ഫോമായ സ്റ്റോക്കലിന്റെ പങ്കാളിത്തത്തോടെയാണ് നിർമിത ബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ ഗ്ലോബൽ പ്ലാറ്റ്ഫോം ജിയോജിത് സാധ്യമാക്കിയത്. ജിയോജിതിന്റെ 10 ലക്ഷത്തിൽ പരം ഉപഭോക്താക്കൾക്കും ഇന്ത്യയിലെ ചില്ലറ നിക്ഷേപകർക്കും, കൂടിയ ആസ്തി മൂല്യമുള്ള നിക്ഷേപകർക്കും, മുൻ പ്രവാസികൾക്കും ആഗോള ആസ്തികളിൽ നിക്ഷേപിക്കാൻ താൽപര്യമുള്ള വിദേശ ഇന്ത്യൻ ഐടി പ്രൊഫഷണലുകൾക്കുമൊക്കെ പുതിയ പ്ലാറ്റ്ഫോം ഒരു പോലെ ഗുണകരമാണ്. മറ്റു ആഗോള നിക്ഷേപ സംവിധാനങ്ങളെയപേക്ഷിച്ച് ഏറ്റവും കുറഞ്ഞ നിരക്കുകളാണ് ജിയോജിത് വാഗ്ദാനം ചെയ്യുന്നതെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എക്സിക്യൂട്ടീവ് ഡയറക്ടർ സതീഷ് മേനോൻ പറഞ്ഞു. മിനിമം ബാലൻസ് വേണ്ടാത്ത, താഴ്ന്ന കമ്മീഷൻ നിരക്കുള്ള സംവിധാനമാണിത്. ഉയർന്ന ആസ്തികൾ കൈകാര്യം ചെയ്യുന്ന നിക്ഷേപകരിൽ നിന്നും വ്യാപാരികളിൽ നിന്നും ബിപിഎസ് അടിസ്ഥാനത്തിലുള്ള നിരക്കാണ് ഈടാക്കുക. നിക്ഷേപകർക്ക് ഡിജിറ്റൽ ഓൺബോർഡിംഗ്, ഇ- കെ വൈ സി, സോഫ്ട്വെയർ ടൂൾസ് എന്നിവയടക്കമുള്ള വിവരങ്ങൾ യഥേഷ്ടം ലഭിക്കുന്നതിന് 8.5 ലക്ഷം ഡാറ്റയുള്ള വിവര വിനിമയ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ഓൺലൈനായി ലഭിക്കുന്ന വിദഗ്ധ നിർദ്ദേശങ്ങളിലൂടെ നിക്ഷേപകർക്ക് ചെറിയ മൂലധനത്തിലൂടെ പോർട്ഫോളിയോ വൈവിധ്യം ഉറപ്പാക്കാനും സാധിക്കും. വ്യക്തിഗതമായ നിക്ഷേപ ആശയങ്ങളും ഉൾക്കാഴ്ചകളും അവതരിപ്പിക്കാനും, കമ്പ്യൂട്ടർ സഹായത്തോടെ പോർട്ഫോളിയോ നിരീക്ഷണം നിർവഹിക്കാനും ട്രേഡിംഗ് നടത്താനും പുതിയ പ്ളാറ്റ്ഫോമിലൂടെ സാധ്യമാണ്. ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം (എൽ ആർ എസ്) വഴി ഓൺലൈനിൽ പണമടയ്ക്കുന്നതിന് ഇന്ത്യയിലെ മൂന്നു ബാങ്കുകളുമായി പുതിയ പോർട്ടൽ ഉടമ്പടി ഉണ്ടാക്കിയിട്ടുണ്ട്. പുതിയ പ്ലാറ്റ്ഫോം ഉപയോഗിച്ച് ആഗോള വിപണിയിൽ നിക്ഷേപിക്കുന്നത് പ്രാദേശിക വിപണികളിൽ നിക്ഷേപിക്കുന്നതു പോലെ അങ്ങേയറ്റം ആയാസ രഹിതമാണെന്ന് സതീഷ് മേനോൻ പറഞ്ഞു. ആർടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തുന്ന പുതിയ ഈ നിക്ഷേപ സംവിധാനം മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ആഗോള വിപണികളും സുരക്ഷിതമായ ആഗോള നിക്ഷേപ പോർട്ഫോളിയോകളും കണ്ടെത്താൻ അവരെ സഹായിക്കും. കഴിഞ്ഞ 12 മാസക്കാലയളവിൽ ആഗോള ആസ്തികൾക്ക് ഇന്ത്യയിൽ ധാരാളം ആവശ്യക്കാരുണ്ടായി. 2020 ന്റെ തുടക്കം മുതൽ ഇന്ത്യയിലെ ആയിരക്കണക്കിന് ചില്ലറ നിക്ഷേപകർ 350 കോടി രൂപയിലേറെ വിദേശ വിപണികളിൽ നിക്ഷേപിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ നിന്ന് പ്രതിദിനം 2 മില്യൺ അമേരിക്കൻ ഡോളറോളം കൈകാര്യം ചെയ്യാവുന്ന സമഗ്രമയ സംവിധാനമാണു സ്റ്റോക്കലിനുള്ളതെന്നും ജിയോജിതുമായി സഹകരിച്ചു പ്രവർത്തിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും സ്റ്റോക്കൽ സ്ഥാപകനും സിഇഒയുമായ സിതാശ്വ ശ്രീവാസ്തവ പറഞ്ഞു. ഇന്ത്യയിൽ നിന്ന് ഇതുവരെയായി ഇടിഎഫ് ഓഹരി സൂചികയിലൂടെയും, ആപ്പിൾ, ആമസോൺ, ഗൂഗിൾ, നെറ്റ് ഫ്ളിക്സ്, ഫെയ്സ് ബുക്ക്, മൈക്രോ സോഫ്റ്റ് എന്നിവയുടെ വൻകിട ഓഹരികളിലൂടെയും, ടെസ്ല തുടങ്ങിയവയിലൂടെയും, സ്വർണം, വെള്ളി ഉൽപന്ന ഇടിഎഫുകളിലൂടെയും എണ്ണ, ട്രഷറി ഇടിഎഫുകളിലൂടെയും 1200 കോടി രൂപയ്ക്കുള്ള വ്യാപാര വിനിമയങ്ങൾ സ്റ്റോക്കൽ നടത്തിയിട്ടുണ്ട്.

from money rss https://bit.ly/3oBZmcq
via IFTTT

മിറൈ അസറ്റ് ഇഎസ്ജി സെക്ടര്‍ ലീഡേഴ്സ് ഇടിഎഫും ഇഎസ്ജി ഫണ്ട് ഓഫ് ഫണ്ടും അവതരിപ്പിച്ചു

മുംബൈ: മിറൈ അസറ്റ് ഇൻവെസ്റ്റ്മെന്റ് മാനേജേഴ്സ് ഇന്ത്യ രാജ്യത്തെ ആദ്യ ഇഎസ്ജി ഇടിഎഫ് ആയ മിറൈ അസറ്റ് ഇഎസ്ജി സെക്ടർ ലീഡേഴ്സ് ഇടിഎഫും രാജ്യത്തെ ആദ്യ ഇഎസ്ജി ഫണ്ട് ഓഫ് ഫണ്ടായ മിറൈ അസറ്റ് ഇഎസ്ജി സെക്ടർ ലീഡേഴ്സ് ഫണ്ട് ഓഫ് ഫണ്ടും അവതരിപ്പിച്ചു. മിറൈ അസറ്റ് ഇഎസ്ജി സെക്ടർ ലീഡേഴ്സ് ഇടിഎഫിൽ നിക്ഷേപിക്കുന്നതായിരിക്കും മിറൈ അസറ്റ് ഇഎസ്ജി സെക്ടർ ലീഡേഴ്സ് ഫണ്ട് ഓഫ് ഫണ്ട്. ഇരു പദ്ധതികളുടേയും പുതിയ ഫണ്ട് ഓഫർ ഒക്ടോബർ 27 ന് ആരംഭിച്ചു. നവംബർ പത്തു വരെ അപേക്ഷിക്കാം. നിഫ്റ്റി 100 ഇഎസ്ജി സെക്ടർ ലീഡേഴ്സ് ഇൻഡെക്സ് ആയിരിക്കും അടിസ്ഥാന സൂചിക. പരിസ്ഥിതി, സാമൂഹിക, ഭരണ (ഇഎസ്ജി) മേഖലകളിൽ മികച്ച പ്രകടനമുള്ള കമ്പനികൾ ഉൾപ്പെട്ടതാണ് സൂചിക.

from money rss https://bit.ly/34DGPVd
via IFTTT

കോവിഡ്: മാന്ദ്യത്തെ മറികടക്കാന്‍ കേന്ദ്ര ബാങ്കുകള്‍ വന്‍തോതില്‍ സ്വര്‍ണം വില്‍ക്കുന്നു

കോവിഡ് മഹാമാരിയുടെ ആഘാതത്തെ മറികടക്കാൻ 2010നുശേഷം ഇതാദ്യമായി വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ സ്വർണം വൻതോതിൽ വിറ്റഴിച്ചു. വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കുപ്രകാരം മൂന്നാം പാദത്തിൽ 12.1 ടൺ സ്വർണമാണ് വിറ്റത്. മൂൻവർഷത്തെ ഇതേപാദത്തിൽ 141.9 ടൺ സ്വർണം വാങ്ങിയ സ്ഥാനത്താണിത്. ഉസ്ബെകിസ്താൻ, തുർക്കി തുടങ്ങിയ രാജ്യങ്ങളുടെ നേതൃത്വത്തിലായിരുന്നുവില്പന. റഷ്യയിലെ കേന്ദ്ര ബാങ്കും 13 വർഷത്തിനിടെ ആദ്യമായി സ്വർണം വിറ്റഴിച്ചു. തുർക്കിയിലെയും ഉസ്ബെക്കിലെയും കേന്ദ്ര ബാങ്കുകൾ യഥാക്രമം 22.3 ഉം 34.9ഉം ടൺ സ്വർണമാണ് വിറ്റത്. വിപണിയിൽ വില ഉയർന്നുനിൽക്കുന്നതിനാൽ രാജ്യങ്ങൾ കാര്യമായ നേട്ടമുണ്ടാക്കുകയുംചെയ്തു. ഇടിഎഫിലെ നിക്ഷേപ വർധന നടപ്പുവർഷം സ്വർണത്തിന്റെ ആവശ്യകതവർധിക്കാൻ സഹായിച്ചിരുന്നു. കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടിയതുംമുൻവർഷങ്ങളിൽസ്വർണത്തിന്റെ ഡിമാൻഡ് കൂട്ടാൻ സഹായിച്ചിരുന്നു. സ്വർണവില എക്കാലത്തെയും ഉയരംകുറിച്ചതോടെ വിപണിയിൽ ആവശ്യകത കുറഞ്ഞതായി വേൾഡ് ഗോൾഡ് കൗൺസിൽ വിലയിരുത്തുന്നു. നിലവിൽ 2009നുശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് സ്വർണത്തിന്റെ ആവശ്യകത ഇപ്പോഴുള്ളത്. ഇന്ത്യയിൽ സ്വർണാഭരണങ്ങൾക്കുള്ള ഡിമാൻഡ് പകുതിയായി. ചൈനയിലെ സ്വർണാഭരണ ഉപഭോഗത്തിലും വൻ ഇടിവുണ്ടായി. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയിട്ടും ഖനികളുടെ നാടായ ദക്ഷിണാഫ്രിക്ക പോലുള്ള രാജ്യങ്ങളിൽനിന്നുള്ള സ്വർണത്തിന്റെ വിതരണത്തിൽ മൂന്നുശമതാനമാണ് കുറവ് രേഖപ്പെടുത്തിയത്. Central banks sell gold for first time in decade as virus bites

from money rss https://bit.ly/3kDg8pr
via IFTTT