121

Powered By Blogger

Sunday 6 September 2020

സ്വര്‍ണവില പവന് 160 രൂപകൂടി 37,520 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപകൂടി 37,520 രൂപയായി. 4,690 രൂപയാണ് ഗ്രാമിന്റെ വില. താഴന്ന നിലവാരമായ 37,360ലെത്തിയശേഷമാണ് വിലവർധന. ആഗോള വിപണിയിൽ വിലവർധിക്കാനുള്ള പ്രവണത ഡോളർ കരുത്താർജിച്ചതോടെ ഇല്ലാതായി. സ്പോട്ട് ഗോൾഡ് ഔൺസിന് 1,935.53 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. മൂന്നുദിവസം തുടർച്ചയായി വിലകുറഞ്ഞതിനുശേഷം ദേശീയ വിപണിയിലും സ്വർണവിലയിൽ വർധനവുണ്ടായി. എംസിഎക്സ് ഒക്ടോബർ ഗോൾഡ് ഫ്യൂച്ചേഴ്സിൽ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 50,805 രൂയായി.

from money rss https://bit.ly/2R1gA3t
via IFTTT

കുറഞ്ഞ അളവില്‍ പെട്രോള്‍ നല്‍കാന്‍ ഐസി ചിപ്പ് ഉപയോഗിച്ച് തട്ടിപ്പ്‌

ഇലക്ട്രോണിക് ചിപ് ഉപയോഗിച്ച് ഇന്ധനവെട്ടിപ്പ് നടത്തിയ 33 പെട്രോൾ പമ്പുകൾ പൂട്ടി. തെലങ്കാനയിലും ആന്ധ്രയിലുമാണ് അളവിൽ കൃത്രിമം കാണിച്ച് ഉപഭോക്താക്കളിൽനിന്ന് വൻതോതിൽ തട്ടിപ്പുനടത്തിയത്. ഇതിനുപിന്നിൽ അന്തർ സംസ്ഥാന തട്ടിപ്പ് സംഘമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു ലിറ്റർ പെട്രോൾ അടിക്കുമ്പോൾ 970 മില്ലിയാണ് നൽകിയിരുന്നത്. ഐസി ചിപ്പിൽ പ്രോഗാം ചെയ്ത് പമ്പുടമകളുമായി ചേർന്ന് പെട്രോൾ നൽകുന്ന യന്ത്രത്തിൽ ഘടിപ്പിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. ഡിസ്പ്ലെ ബോർഡിൽ കൃത്യമായ അളവ് രേഖപ്പെടുത്തുമെങ്കിലും ഉപഭോക്താവിന് കുറഞ്ഞ അളവിലാണ് പെട്രോൾ നൽകിയിരുന്നത്. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ 17ഉം ഭാരത് പെട്രോളിയം കോർപറേഷന്റെ ഒമ്പതും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷന്റെയും എസാറിന്റെയും രണ്ടും പമ്പുകൾക്കെതിരെയാണ് നടപടി. തട്ടിപ്പിനുപിന്നിൽ പ്രവർത്തിച്ചവരെ അറസ്റ്റുചെയ്തതായി സൈബരാബാദ് പോലീസ് കമ്മീഷണർ വി.സി സജ്ജനാർ അറിയിച്ചു.

from money rss https://bit.ly/325DXiQ
via IFTTT

സെന്‍സെക്‌സില്‍ 211 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി വപിണിയിൽ നഷ്ടം. സെൻസെക്സ് 211 പോയന്റ് താഴ്ന്ന് 38,145ലും നിഫ്റ്റി 58 പോയന്റ് നഷ്ടത്തിൽ 11275ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1120 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 759 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലുമാണ്. 117 ഓഹരികൾക്ക് മാറ്റമില്ല. ധനകാര്യം, എഫ്എംസിജി ഓഹരികളാണ് സമ്മർദത്തിൽ. യുപിഎൽ, എംആൻഡ്എം, എച്ച്സിഎൽ ടെക്, കൊട്ടക് മഹീന്ദ്ര, ബജാജ് ഓട്ടോ, ഐടിസി, ഒഎൻജിസി, ഭാരതി എയർടെൽ, ബജാജ് ഫിനാൻസ്, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഭാരതി ഇൻഫ്രടെൽ, മാരുതി സുസുകി, ടാറ്റ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീൽ, ബിപിസിഎൽ, ഹിൻഡാൽകോ, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. സിജി പവർ, ജനറൽ ഇൻഷുറൻസ് കോർപറേഷൻ, പരാഗ് മിൽക്ക് ഫുഡ്സ് ഉൾപ്പടെ 52 കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/35cp8gk
via IFTTT

ഒരു സംരംഭകന്റെമനഃശാസ്ത്രം

സംരംഭകരെ രൂപപ്പെടുത്തുമ്പോൾ, മനഃശാസ്ത്രവും മാനസികാവസ്ഥയും വളരെ പ്രധാനമാണ്. ഒരു സംരംഭകന് ഏറ്റവും പ്രധാനമായി ഉണ്ടായിരിക്കേണ്ട ഗുണമാണ് ഇച്ഛാശക്തി. കാരണം, അയാൾക്ക് തന്റെ സംരംഭകത്വത്തിന് നിരവധി തടസ്സങ്ങൾ നേരിടേണ്ടി വന്നേക്കാം. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുമ്പോഴും ആസൂത്രണങ്ങളും പദ്ധതികളും പരാജയപ്പെടുന്ന സന്ദർഭങ്ങളിലും ചിലപ്പോൾ സമ്മർദം, വിഷാദം, ഉത്കണ്ഠ എന്നിവ നേരിടേണ്ടി വരാം. അതിനാൽ, ഏതെങ്കിലും തരത്തിലുള്ള ബിസിനസ് ആരംഭിക്കാൻ പദ്ധതിയിടുന്നതിനു മുമ്പ് ഒരു സംരംഭകന് അപാരമായ ഇച്ഛാശക്തി ഉണ്ടായിരിക്കണം. അതിനായി മനസ്സിനെ സജ്ജമാക്കുക. പഠനം ഒരു സംരംഭകൻ ഒരു പഠിതാവായിരിക്കണം. കാര്യങ്ങൾ നിരീക്ഷിച്ചു മനസ്സിലാക്കി പ്രവർത്തിക്കാനുള്ള കഴിവ് ഉണ്ടായിരിക്കണം. ഒരു സംരംഭകൻ സാമൂഹിക മാറ്റങ്ങൾ നിരീക്ഷിക്കുകയും നമ്മുടെ സ്വന്തം വ്യവസായത്തെക്കുറിച്ചും സമാനമായ വ്യവസായങ്ങളെക്കുറിച്ചും പുതിയ കാര്യങ്ങൾ പഠിക്കുകയും വേണം. ഇത് ഒരു സംരംഭകനെ അപ്ഡേറ്റ് ചെയ്യുക മാത്രമല്ല, ബിസിനസ് മികച്ച രീതിയിൽ മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. ഉദാരശീലനാകുക ഒരു സംരംഭകൻ എപ്പോഴും സാമൂഹിക പ്രതിബദ്ധത പുലർത്തണം. സമൂഹത്തിന് ആദ്യം നൽകിക്കൊണ്ട് നിങ്ങൾക്ക് ബിസിനസിൽ മുന്നേറാൻ കഴിയും എന്ന് മനസ്സിലാക്കുക. സാമൂഹിക പ്രതിബദ്ധത ഒരു സംരംഭകനെ കൂടുതൽ യോഗ്യനാക്കുകയും അവനിൽ നിന്ന് ലോകോത്തര സേവനം പ്രതീക്ഷിക്കുന്ന ഒരുകൂട്ടം ആളുകൾ അദ്ദേഹത്തെ ചുറ്റിപ്പറ്റി ഉണ്ടാകാനിടയാക്കുകയും ചെയ്യുന്നു. സാമ്പത്തിക അച്ചടക്കം സാമ്പത്തിക അച്ചടക്കമില്ലാതെ ഒരു സംരംഭകനും വിജയം നേടിയിട്ടില്ല. കമ്പനികളുടെ സാമ്പത്തിക സ്ഥിതി എങ്ങനെ നിലകൊള്ളുന്നുവെന്ന് വിശകലനം ചെയ്യുന്നതിന് സംരംഭകർ അവരുടെ കാഷ് ഫ്ളോ, ബാലൻസ് ഷീറ്റ്, ലാഭനഷ്ട കണക്കുകൾ പതിവായി ക്രമീകരിക്കണം. റെഗുലേറ്ററി മാനദണ്ഡങ്ങൾ പാലിക്കുന്നതിന് സംരംഭകർ അവരുടെ അക്കൗണ്ട്സ്, ആദായ നികുതി, ജി.എസ്.ടി. മുതലായവ ശരിയായ അധികാരികളുമായി പരിശോധിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം പീപ്പിൾ മാനേജ്മെന്റ് പീപ്പിൾ മാനേജ്മെന്റിന്റെ കാര്യം വരുമ്പോൾ, സംരംഭകർ ജാഗ്രത പാലിക്കണം. കാരണം, തെറ്റായ ഉദ്യോഗാർഥിയെ തെറ്റായ സ്ഥാനത്തേക്ക് നിയമിക്കുകയാണെങ്കിൽ മുഴുവൻ പ്രവർത്തനങ്ങളും ചിലപ്പോൾ അവതാളത്തിലാകും. ഒരു യോഗ്യതയുള്ള സ്ഥാനാർഥിയെ നിയമിക്കുമ്പോൾ അയാളെ ഭാവിയിൽ കൂടുതൽ ഉത്തരവാദപ്പെട്ട ചുമതലകൾ ഏൽപ്പിക്കാൻ പ്രാപ്തരായവർ ആണെന്ന് ഉറപ്പാക്കണം. നേതൃത്വ പാടവം ഒരു സ്ഥാപനത്തിന്റെ നേതൃത്വത്തെക്കുറിച്ച് പറയുമ്പോൾ, കാര്യക്ഷമമായ നേതൃത്വ പാടവമുള്ള ആളുകളെ പ്രധാന നേതൃസ്ഥാനത്ത് നിർത്താൻ ശ്രദ്ധിക്കണം. നേതൃത്വം ശരിയായ സ്ഥാനത്തല്ലെങ്കിലുള്ള പരാജയങ്ങളുടെ നിരവധി ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ട്. അതിനാൽ, സുപ്രധാന സ്ഥാനങ്ങൾക്കായി ബുദ്ധിമാനായ ഒരു നേതാവിനെ തിരഞ്ഞെടുക്കുന്നതിന് ആവശ്യമായ നടപടികൾ സംരംഭകൻ എടുക്കേണ്ടതുണ്ട്. പോസിറ്റീവ് മനോഭാവം മനോഭാവം ഒരു സംരംഭകന്റെ ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നു. സംരംഭക ജീവിതത്തിലെ വഴികളിൽ എന്തുതന്നെ പ്രതികൂലാവസ്ഥ നേരിടേണ്ടി വന്നാലും പോസിറ്റീവ് മനോഭാവമുള്ള സംരംഭകന് ഒന്നല്ലെങ്കിൽ, മറ്റൊരുവഴിയിലൂടെ അവന്റെ സംരംഭത്തെ മുന്നോട്ടു നയിക്കാനുള്ള കഴിവുണ്ടാകും. (ധനകാര്യ സേവന രംഗത്ത് പ്രവർത്തിച്ചിട്ടുള്ള ലേഖകൻ കോർപ്പറേറ്റ് ട്രെയ്നർ കൂടിയാണ്) varmaalok87@gmail.com

from money rss https://bit.ly/2R7PdEN
via IFTTT

പുതിയ കുതിപ്പിനൊരുങ്ങി ഈസ്റ്റേൺ

കേരളത്തിലെ സ്വകാര്യ വ്യവസായ മേഖല കണ്ട ഏറ്റവും വലിയ ഓഹരിക്കൈമാറ്റം പ്രഖ്യാപിച്ച ഈസ്റ്റേൺ ഗ്രൂപ്പ്, പുതിയ മുന്നേറ്റത്തിന് തയ്യാറെടുക്കുന്നു. സുഗന്ധവ്യഞ്ജന-ഭക്ഷ്യോത്പന്ന കമ്പനിയായ 'ഈസ്റ്റേൺ കോണ്ടിമെന്റ്സി'ന്റെ ഭൂരിഭാഗം ഓഹരികൾ നോർവീജിയൻ കമ്പനിയായ 'ഓർക്ല'യ്ക്ക് കൈമാറുന്ന ഗ്രൂപ്പ്, ഈ ഇടപാടിലൂടെ ലഭിക്കുന്ന തുക മറ്റു ബിസിനസുകൾ ശക്തിപ്പെടുത്താനാകും വിനിയോഗിക്കുക. ഒപ്പം, സ്റ്റാർട്ട് അപ്പുകൾ ഉൾപ്പെടെ വളർച്ചാ സാധ്യതയുള്ള പുതിയ സംരംഭങ്ങളിൽ മുതൽമുടക്കുമെന്ന് ഈസ്റ്റേൺ ഗ്രൂപ്പ് ചെയർമാൻ നവാസ് മീരാൻ 'മാതൃഭൂമി ധനകാര്യ'ത്തോട് പറഞ്ഞു. കോവിഡിനിടയിലും ഇങ്ങനെയൊരു ഡീൽ ഉറപ്പാക്കാൻ എങ്ങനെ കഴിഞ്ഞു ? 'ഓർക്ല'യുമായി ഒരു വർഷമായി ചർച്ചകൾ നടക്കുന്നുണ്ടായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ ഇടപാട് നടക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ, നേരത്തെ നിശ്ചയിച്ച വ്യവസ്ഥകൾ പാലിച്ചുകൊണ്ടുതന്നെ ഇടപാട് പൂർത്തിയാക്കാൻ കഴിഞ്ഞു. ഇടപാടിലൂടെ എത്ര തുകയാണ് ലഭിക്കുക ? ഈസ്റ്റേൺ കോണ്ടിമെന്റ്സിന് 2,000 കോടി രൂപ മൂല്യം കണക്കാക്കിക്കൊണ്ടാണ് ഇടപാട്. 26 ശതമാനം പങ്കാളിത്തമുള്ള യു.എസ്. കമ്പനിയായ 'മക് കോർമിക്' മുഴുവൻ ഓഹരികളും ഓർക്ലയ്ക്ക് കൈമാറും. ഞങ്ങളുടെ കൈവശമുള്ള 74 ശതമാനം ഓഹരികളിൽ 41.8 ശതമാനം ഓഹരികളാണ് വിൽക്കുന്നത്. ഇതിന് 836 കോടി രൂപയാണ് ലഭിക്കുക. 32.2 ശതമാനം ഓഹരികളാവും ഞങ്ങളുടെ കൈയിൽ അവശേഷിക്കുക. ഓഹരി ഇടപാട് പൂർത്തിയായാൽ ഓർക്ലയുടെ പൂർണ ഉടമസ്ഥതയിലുള്ള 'എം.ടി.ആർ. ഫുഡ്സു'മായി ഈസ്റ്റേൺ കോണ്ടിമെന്റ്സിനെ ലയിപ്പിക്കും. ഈ സംരംഭത്തിൽ 9.99 ശതമാനം പങ്കാളിത്തം ഞങ്ങൾക്കുണ്ടാകും. ഈസ്റ്റേൺ ബ്രാൻഡിന്റെ ഭാവിയെന്താണ് ? ലയനം പൂർത്തിയായാലും ഈസ്റ്റേൺ ബ്രാൻഡ് നിലനിർത്തും. ഒരു കമ്പനിക്കു കീഴിൽ എം.ടി.ആറും ഈസ്റ്റേണും രണ്ട് വ്യത്യസ്ത ബ്രാൻഡുകളായി തുടരും. ഈസ്റ്റേൺ ഗ്രൂപ്പിന് ഈ പേര് ഉപയോഗിക്കാൻ പറ്റുമോ ? ഭക്ഷ്യോത്പന്നങ്ങളിൽ ഈ പേര് ഞങ്ങൾക്ക് ഉപയോഗിക്കാൻ പറ്റില്ല. പക്ഷേ, മറ്റു സംരംഭങ്ങളിൽ ഉപയോഗിക്കുന്നതിന് തടസ്സമില്ല. ജീവനക്കാരുടെ ഭാവിയെന്താണ് ? ഈസ്റ്റേൺ കോണ്ടിമെന്റ്സിന്റെ ഒരു ജീവനക്കാരന് പോലും തൊഴിൽ നഷ്ടമാകില്ല എന്നതാണ് ഈ ഇടപാടിന്റെ ഏറ്റവും വലിയ സവിശേഷത. ഈസ്റ്റേൺ കോണ്ടിമെന്റ്സിന്റെ പ്രവർത്തനങ്ങളിലും മാറ്റമൊന്നുമുണ്ടാവില്ല. ഫാക്ടറികൾ എല്ലാം കൈമാറുന്നുണ്ടോ ? അടിമാലി ടൗണിലുള്ള ഒരു ഫാക്ടറി ഒഴികെ കോണ്ടിമെന്റ്സിന്റെ മറ്റെല്ലാ ഫാക്ടറികളും കൈമാറുന്നുണ്ട്. ആ ഫാക്ടറിയോടു ചേർന്ന് മറ്റൊരു സംരംഭം കൂടിയുള്ളതിനാലാണ് ഇടപാടിൽ ഉൾപ്പെടുത്താത്തത്. ആ ഫാക്ടറി വാടകയ്ക്കാവും നൽകുക. ഇടപ്പള്ളിയിലെ ഈസ്റ്റേൺ ഗ്രൂപ്പ് ആസ്ഥാന മന്ദിരവും കൈമാറുന്നില്ല. ഓഹരി കൈമാറ്റത്തിലൂടെ ലഭിക്കുന്ന തുക എങ്ങനെയാവുംവിനിയോഗിക്കുക ? ഞങ്ങളുടെ കൈയിലുള്ള മറ്റു സംരംഭങ്ങൾ ശക്തിപ്പെടുത്താനാകും ആ തുക വിനിയോഗിക്കുക. 'സുനിദ്ര' മെത്തകൾ ഇപ്പോൾ കേരളത്തിൽ മാത്രമാണ് ഉള്ളത്. അത് ദേശീയ തലത്തിലേക്ക് വളർത്തും. അതുപോലെ 'ഈസ്റ്റീ' തേയിലയുടെ വിപണിയും ശക്തിപ്പെടുത്തും. ഇത് ഓർക്ലയ്ക്ക് കൈമാറുന്നില്ല. റിയൽ എസ്റ്റേറ്റ് സംരംഭമായ 'നന്മ പ്രോർപ്പർട്ടീസി'നും വലിയ പദ്ധതികൾ മുന്നിലുണ്ട്. ഗ്രൂപ്പിനു കീഴിലുള്ള ടയർ റീസോളിങ് കമ്പനിയായ 'ഈസ്റ്റേൺ ട്രെഡ്സി'നും വലിയ അവസരങ്ങളുണ്ട്. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനിയാണ് ഇത്. സ്റ്റാർട്ട് അപ്പ് നിക്ഷേപങ്ങൾ ? ട്രക്കുകൾ ഓൺലൈനിലൂടെ വാടകയ്ക്ക് എടുക്കാൻ സഹായിക്കുന്ന സ്റ്റാർട്ട് അപ്പായ 'ഷിപ്പ് നെക്സ്റ്റി'ൽ ഈയിടെ നിക്ഷേപിച്ചിരുന്നു. 'ട്രക്കുകളിലെ ഊബർ' എന്ന് വിശേഷിപ്പിക്കാവുന്ന സംരംഭമാണ് ഇത്. അതുപോലെ, ഒരു പ്രമുഖ വസ്ത്ര കമ്പനിയുടെ തലപ്പത്ത് പ്രവർത്തിച്ചിരുന്നയാൾ തുടങ്ങുന്ന സ്യൂട്ട് നിർമാണ കമ്പനിയിലും മൂലധന നിക്ഷേപം നടത്തിയിട്ടുണ്ട്. ഈ സംരംഭത്തിന്റെ സ്യൂട്ടുകൾ ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ ഉടൻ വിപണിയിലെത്തും. സ്റ്റാർട്ട് അപ്പുകളിലും പുതിയ സംരംഭങ്ങളിലുമുള്ള ഇത്തരം നിക്ഷേപം തുടരും. roshan@mpp.co.in

from money rss https://bit.ly/3lRhU7n
via IFTTT

Maniyarayile Ashokan Trailer Is Out: Dulquer Salmaan Surprises With A Special Appearance!

Maniyarayile Ashokan Trailer Is Out: Dulquer Salmaan Surprises With A Special Appearance!
The highly anticipated Maniyarayile Ashokan trailer is finally out. Dulquer Salmaan, the popular actor and the producer of the project revealed the much-awaited trailer of the Jacob Gregory starrer through his official social media pages, recently. The biggest highlight of the

* This article was originally published here