121

Powered By Blogger

Sunday, 6 September 2020

പുതിയ കുതിപ്പിനൊരുങ്ങി ഈസ്റ്റേൺ

കേരളത്തിലെ സ്വകാര്യ വ്യവസായ മേഖല കണ്ട ഏറ്റവും വലിയ ഓഹരിക്കൈമാറ്റം പ്രഖ്യാപിച്ച ഈസ്റ്റേൺ ഗ്രൂപ്പ്, പുതിയ മുന്നേറ്റത്തിന് തയ്യാറെടുക്കുന്നു. സുഗന്ധവ്യഞ്ജന-ഭക്ഷ്യോത്പന്ന കമ്പനിയായ 'ഈസ്റ്റേൺ കോണ്ടിമെന്റ്സി'ന്റെ ഭൂരിഭാഗം ഓഹരികൾ നോർവീജിയൻ കമ്പനിയായ 'ഓർക്ല'യ്ക്ക് കൈമാറുന്ന ഗ്രൂപ്പ്, ഈ ഇടപാടിലൂടെ ലഭിക്കുന്ന തുക മറ്റു ബിസിനസുകൾ ശക്തിപ്പെടുത്താനാകും വിനിയോഗിക്കുക. ഒപ്പം, സ്റ്റാർട്ട് അപ്പുകൾ ഉൾപ്പെടെ വളർച്ചാ സാധ്യതയുള്ള പുതിയ സംരംഭങ്ങളിൽ മുതൽമുടക്കുമെന്ന് ഈസ്റ്റേൺ ഗ്രൂപ്പ് ചെയർമാൻ നവാസ് മീരാൻ 'മാതൃഭൂമി ധനകാര്യ'ത്തോട് പറഞ്ഞു. കോവിഡിനിടയിലും ഇങ്ങനെയൊരു ഡീൽ ഉറപ്പാക്കാൻ എങ്ങനെ കഴിഞ്ഞു ? 'ഓർക്ല'യുമായി ഒരു വർഷമായി ചർച്ചകൾ നടക്കുന്നുണ്ടായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ ഇടപാട് നടക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ, നേരത്തെ നിശ്ചയിച്ച വ്യവസ്ഥകൾ പാലിച്ചുകൊണ്ടുതന്നെ ഇടപാട് പൂർത്തിയാക്കാൻ കഴിഞ്ഞു. ഇടപാടിലൂടെ എത്ര തുകയാണ് ലഭിക്കുക ? ഈസ്റ്റേൺ കോണ്ടിമെന്റ്സിന് 2,000 കോടി രൂപ മൂല്യം കണക്കാക്കിക്കൊണ്ടാണ് ഇടപാട്. 26 ശതമാനം പങ്കാളിത്തമുള്ള യു.എസ്. കമ്പനിയായ 'മക് കോർമിക്' മുഴുവൻ ഓഹരികളും ഓർക്ലയ്ക്ക് കൈമാറും. ഞങ്ങളുടെ കൈവശമുള്ള 74 ശതമാനം ഓഹരികളിൽ 41.8 ശതമാനം ഓഹരികളാണ് വിൽക്കുന്നത്. ഇതിന് 836 കോടി രൂപയാണ് ലഭിക്കുക. 32.2 ശതമാനം ഓഹരികളാവും ഞങ്ങളുടെ കൈയിൽ അവശേഷിക്കുക. ഓഹരി ഇടപാട് പൂർത്തിയായാൽ ഓർക്ലയുടെ പൂർണ ഉടമസ്ഥതയിലുള്ള 'എം.ടി.ആർ. ഫുഡ്സു'മായി ഈസ്റ്റേൺ കോണ്ടിമെന്റ്സിനെ ലയിപ്പിക്കും. ഈ സംരംഭത്തിൽ 9.99 ശതമാനം പങ്കാളിത്തം ഞങ്ങൾക്കുണ്ടാകും. ഈസ്റ്റേൺ ബ്രാൻഡിന്റെ ഭാവിയെന്താണ് ? ലയനം പൂർത്തിയായാലും ഈസ്റ്റേൺ ബ്രാൻഡ് നിലനിർത്തും. ഒരു കമ്പനിക്കു കീഴിൽ എം.ടി.ആറും ഈസ്റ്റേണും രണ്ട് വ്യത്യസ്ത ബ്രാൻഡുകളായി തുടരും. ഈസ്റ്റേൺ ഗ്രൂപ്പിന് ഈ പേര് ഉപയോഗിക്കാൻ പറ്റുമോ ? ഭക്ഷ്യോത്പന്നങ്ങളിൽ ഈ പേര് ഞങ്ങൾക്ക് ഉപയോഗിക്കാൻ പറ്റില്ല. പക്ഷേ, മറ്റു സംരംഭങ്ങളിൽ ഉപയോഗിക്കുന്നതിന് തടസ്സമില്ല. ജീവനക്കാരുടെ ഭാവിയെന്താണ് ? ഈസ്റ്റേൺ കോണ്ടിമെന്റ്സിന്റെ ഒരു ജീവനക്കാരന് പോലും തൊഴിൽ നഷ്ടമാകില്ല എന്നതാണ് ഈ ഇടപാടിന്റെ ഏറ്റവും വലിയ സവിശേഷത. ഈസ്റ്റേൺ കോണ്ടിമെന്റ്സിന്റെ പ്രവർത്തനങ്ങളിലും മാറ്റമൊന്നുമുണ്ടാവില്ല. ഫാക്ടറികൾ എല്ലാം കൈമാറുന്നുണ്ടോ ? അടിമാലി ടൗണിലുള്ള ഒരു ഫാക്ടറി ഒഴികെ കോണ്ടിമെന്റ്സിന്റെ മറ്റെല്ലാ ഫാക്ടറികളും കൈമാറുന്നുണ്ട്. ആ ഫാക്ടറിയോടു ചേർന്ന് മറ്റൊരു സംരംഭം കൂടിയുള്ളതിനാലാണ് ഇടപാടിൽ ഉൾപ്പെടുത്താത്തത്. ആ ഫാക്ടറി വാടകയ്ക്കാവും നൽകുക. ഇടപ്പള്ളിയിലെ ഈസ്റ്റേൺ ഗ്രൂപ്പ് ആസ്ഥാന മന്ദിരവും കൈമാറുന്നില്ല. ഓഹരി കൈമാറ്റത്തിലൂടെ ലഭിക്കുന്ന തുക എങ്ങനെയാവുംവിനിയോഗിക്കുക ? ഞങ്ങളുടെ കൈയിലുള്ള മറ്റു സംരംഭങ്ങൾ ശക്തിപ്പെടുത്താനാകും ആ തുക വിനിയോഗിക്കുക. 'സുനിദ്ര' മെത്തകൾ ഇപ്പോൾ കേരളത്തിൽ മാത്രമാണ് ഉള്ളത്. അത് ദേശീയ തലത്തിലേക്ക് വളർത്തും. അതുപോലെ 'ഈസ്റ്റീ' തേയിലയുടെ വിപണിയും ശക്തിപ്പെടുത്തും. ഇത് ഓർക്ലയ്ക്ക് കൈമാറുന്നില്ല. റിയൽ എസ്റ്റേറ്റ് സംരംഭമായ 'നന്മ പ്രോർപ്പർട്ടീസി'നും വലിയ പദ്ധതികൾ മുന്നിലുണ്ട്. ഗ്രൂപ്പിനു കീഴിലുള്ള ടയർ റീസോളിങ് കമ്പനിയായ 'ഈസ്റ്റേൺ ട്രെഡ്സി'നും വലിയ അവസരങ്ങളുണ്ട്. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനിയാണ് ഇത്. സ്റ്റാർട്ട് അപ്പ് നിക്ഷേപങ്ങൾ ? ട്രക്കുകൾ ഓൺലൈനിലൂടെ വാടകയ്ക്ക് എടുക്കാൻ സഹായിക്കുന്ന സ്റ്റാർട്ട് അപ്പായ 'ഷിപ്പ് നെക്സ്റ്റി'ൽ ഈയിടെ നിക്ഷേപിച്ചിരുന്നു. 'ട്രക്കുകളിലെ ഊബർ' എന്ന് വിശേഷിപ്പിക്കാവുന്ന സംരംഭമാണ് ഇത്. അതുപോലെ, ഒരു പ്രമുഖ വസ്ത്ര കമ്പനിയുടെ തലപ്പത്ത് പ്രവർത്തിച്ചിരുന്നയാൾ തുടങ്ങുന്ന സ്യൂട്ട് നിർമാണ കമ്പനിയിലും മൂലധന നിക്ഷേപം നടത്തിയിട്ടുണ്ട്. ഈ സംരംഭത്തിന്റെ സ്യൂട്ടുകൾ ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ ഉടൻ വിപണിയിലെത്തും. സ്റ്റാർട്ട് അപ്പുകളിലും പുതിയ സംരംഭങ്ങളിലുമുള്ള ഇത്തരം നിക്ഷേപം തുടരും. roshan@mpp.co.in

from money rss https://bit.ly/3lRhU7n
via IFTTT