121

Powered By Blogger

Sunday, 6 September 2020

ഒരു സംരംഭകന്റെമനഃശാസ്ത്രം

സംരംഭകരെ രൂപപ്പെടുത്തുമ്പോൾ, മനഃശാസ്ത്രവും മാനസികാവസ്ഥയും വളരെ പ്രധാനമാണ്. ഒരു സംരംഭകന് ഏറ്റവും പ്രധാനമായി ഉണ്ടായിരിക്കേണ്ട ഗുണമാണ് ഇച്ഛാശക്തി. കാരണം, അയാൾക്ക് തന്റെ സംരംഭകത്വത്തിന് നിരവധി തടസ്സങ്ങൾ നേരിടേണ്ടി വന്നേക്കാം. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുമ്പോഴും ആസൂത്രണങ്ങളും പദ്ധതികളും പരാജയപ്പെടുന്ന സന്ദർഭങ്ങളിലും ചിലപ്പോൾ സമ്മർദം, വിഷാദം, ഉത്കണ്ഠ എന്നിവ നേരിടേണ്ടി വരാം. അതിനാൽ, ഏതെങ്കിലും തരത്തിലുള്ള ബിസിനസ് ആരംഭിക്കാൻ പദ്ധതിയിടുന്നതിനു മുമ്പ് ഒരു സംരംഭകന് അപാരമായ ഇച്ഛാശക്തി ഉണ്ടായിരിക്കണം. അതിനായി മനസ്സിനെ സജ്ജമാക്കുക. പഠനം ഒരു സംരംഭകൻ ഒരു പഠിതാവായിരിക്കണം. കാര്യങ്ങൾ നിരീക്ഷിച്ചു മനസ്സിലാക്കി പ്രവർത്തിക്കാനുള്ള കഴിവ് ഉണ്ടായിരിക്കണം. ഒരു സംരംഭകൻ സാമൂഹിക മാറ്റങ്ങൾ നിരീക്ഷിക്കുകയും നമ്മുടെ സ്വന്തം വ്യവസായത്തെക്കുറിച്ചും സമാനമായ വ്യവസായങ്ങളെക്കുറിച്ചും പുതിയ കാര്യങ്ങൾ പഠിക്കുകയും വേണം. ഇത് ഒരു സംരംഭകനെ അപ്ഡേറ്റ് ചെയ്യുക മാത്രമല്ല, ബിസിനസ് മികച്ച രീതിയിൽ മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. ഉദാരശീലനാകുക ഒരു സംരംഭകൻ എപ്പോഴും സാമൂഹിക പ്രതിബദ്ധത പുലർത്തണം. സമൂഹത്തിന് ആദ്യം നൽകിക്കൊണ്ട് നിങ്ങൾക്ക് ബിസിനസിൽ മുന്നേറാൻ കഴിയും എന്ന് മനസ്സിലാക്കുക. സാമൂഹിക പ്രതിബദ്ധത ഒരു സംരംഭകനെ കൂടുതൽ യോഗ്യനാക്കുകയും അവനിൽ നിന്ന് ലോകോത്തര സേവനം പ്രതീക്ഷിക്കുന്ന ഒരുകൂട്ടം ആളുകൾ അദ്ദേഹത്തെ ചുറ്റിപ്പറ്റി ഉണ്ടാകാനിടയാക്കുകയും ചെയ്യുന്നു. സാമ്പത്തിക അച്ചടക്കം സാമ്പത്തിക അച്ചടക്കമില്ലാതെ ഒരു സംരംഭകനും വിജയം നേടിയിട്ടില്ല. കമ്പനികളുടെ സാമ്പത്തിക സ്ഥിതി എങ്ങനെ നിലകൊള്ളുന്നുവെന്ന് വിശകലനം ചെയ്യുന്നതിന് സംരംഭകർ അവരുടെ കാഷ് ഫ്ളോ, ബാലൻസ് ഷീറ്റ്, ലാഭനഷ്ട കണക്കുകൾ പതിവായി ക്രമീകരിക്കണം. റെഗുലേറ്ററി മാനദണ്ഡങ്ങൾ പാലിക്കുന്നതിന് സംരംഭകർ അവരുടെ അക്കൗണ്ട്സ്, ആദായ നികുതി, ജി.എസ്.ടി. മുതലായവ ശരിയായ അധികാരികളുമായി പരിശോധിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം പീപ്പിൾ മാനേജ്മെന്റ് പീപ്പിൾ മാനേജ്മെന്റിന്റെ കാര്യം വരുമ്പോൾ, സംരംഭകർ ജാഗ്രത പാലിക്കണം. കാരണം, തെറ്റായ ഉദ്യോഗാർഥിയെ തെറ്റായ സ്ഥാനത്തേക്ക് നിയമിക്കുകയാണെങ്കിൽ മുഴുവൻ പ്രവർത്തനങ്ങളും ചിലപ്പോൾ അവതാളത്തിലാകും. ഒരു യോഗ്യതയുള്ള സ്ഥാനാർഥിയെ നിയമിക്കുമ്പോൾ അയാളെ ഭാവിയിൽ കൂടുതൽ ഉത്തരവാദപ്പെട്ട ചുമതലകൾ ഏൽപ്പിക്കാൻ പ്രാപ്തരായവർ ആണെന്ന് ഉറപ്പാക്കണം. നേതൃത്വ പാടവം ഒരു സ്ഥാപനത്തിന്റെ നേതൃത്വത്തെക്കുറിച്ച് പറയുമ്പോൾ, കാര്യക്ഷമമായ നേതൃത്വ പാടവമുള്ള ആളുകളെ പ്രധാന നേതൃസ്ഥാനത്ത് നിർത്താൻ ശ്രദ്ധിക്കണം. നേതൃത്വം ശരിയായ സ്ഥാനത്തല്ലെങ്കിലുള്ള പരാജയങ്ങളുടെ നിരവധി ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ട്. അതിനാൽ, സുപ്രധാന സ്ഥാനങ്ങൾക്കായി ബുദ്ധിമാനായ ഒരു നേതാവിനെ തിരഞ്ഞെടുക്കുന്നതിന് ആവശ്യമായ നടപടികൾ സംരംഭകൻ എടുക്കേണ്ടതുണ്ട്. പോസിറ്റീവ് മനോഭാവം മനോഭാവം ഒരു സംരംഭകന്റെ ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നു. സംരംഭക ജീവിതത്തിലെ വഴികളിൽ എന്തുതന്നെ പ്രതികൂലാവസ്ഥ നേരിടേണ്ടി വന്നാലും പോസിറ്റീവ് മനോഭാവമുള്ള സംരംഭകന് ഒന്നല്ലെങ്കിൽ, മറ്റൊരുവഴിയിലൂടെ അവന്റെ സംരംഭത്തെ മുന്നോട്ടു നയിക്കാനുള്ള കഴിവുണ്ടാകും. (ധനകാര്യ സേവന രംഗത്ത് പ്രവർത്തിച്ചിട്ടുള്ള ലേഖകൻ കോർപ്പറേറ്റ് ട്രെയ്നർ കൂടിയാണ്) varmaalok87@gmail.com

from money rss https://bit.ly/2R7PdEN
via IFTTT