വിയന്ന: ഓസ്ട്രിയയിലെ പ്രവാസി മലയാളി രഞ്ജിത്ത് ജോസഫ് തേക്കുമലയുടെ മാതാവ്, കുറവിലങ്ങാട് കോഴ തേക്കുമലയില്‍ അന്നമ്മ (77) അന്തരിച്ചു. പരേതനായ കെ.കെ.ജോസഫിന്റെ ഭാര്യയാണ്. ഏറ്റുമാനൂര്‍ കാശാംകാട്ടില്‍ കുടുംബാംഗമാണ്. മക്കള്‍ ഡോ.സിറിയക് ജോസഫ് (ന്യുയോര്‍ക്ക്), ലിറ്റി ഏറങ്കയില്‍, കാട്ടാമ്പാക്ക്, റെജി ജോസഫ് (ഓസ്‌ട്രേലിയ), രഞ്ജിത്ത് ജോസഫ് (ഓസ്ട്രിയ, വിയന്ന), മിനി വലിയമംഗലം (സ്റ്റാഫ് നേഴ്‌സ്, ഗവണ്‍മെന്റ് ആശുപത്രി കുറവിലങ്ങാട്), മരുമക്കള്‍ സിനി ശ്രാമ്പിക്കല്‍ ന്യുയോര്‍ക്ക്, ജോയിച്ചന്‍ (റിയാദ്), ഷിജി കൂവപ്പടത്തില്‍, വെമ്പള്ളി, ഓസ്‌ട്രേലിയ,. ബിന്ദു കാരക്കാട്ടില്‍, മുണ്ടക്കയം, (വിയന്ന, ഓസ്ട്രിയ), ക്യാപ്റ്റന്‍. ബിനു തോമസ്, വലിയമംഗലം, മാഞ്ഞൂര്‍ (മര്‍ച്ചന്റ് നേവി, മുംബൈ). സംസ്‌കാരം ഫിബ്രവരി 10 ന് ഉച്ചകഴിഞ്ഞ് 2.30 ന് കുറവിലങ്ങാട് മര്‍ത്തമറിയം ഫെറോന പള്ളി സെമിത്തേരിയില്‍.
വാര്‍ത്ത അയച്ചത് : ഷിജി ചീരംവേലില്‍