121

Powered By Blogger

Monday, 9 February 2015

ഡല്‍ഹി ആം ആദ്മി തൂത്തുവാരി; ബി.ജെ.പിക്കും കോണ്‍ഗ്രസിനും ചരിത്ര പരാജയം









Story Dated: Tuesday, February 10, 2015 09:49



mangalam malayalam online newspaper

ന്യുഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കരുത്തുറ്റ ജനകീയ പിന്തുണയില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലേക്ക്. ആകെയുള്ള 70 സീറ്റുകളില്‍ 70 എണ്ണത്തിലെയും ലീഡ് വ്യക്തമാകുമ്പോള്‍ എ.എ.പി 62 സീറ്റുകളില്‍ മുന്നേറുകയാണ്. ബി.ജെ.പി ഏഴിടത്തും സ്വതന്ത്രര്‍ ഒരു സീറ്റിലും മുന്നിട്ടുനില്‍ക്കുന്നു. കോണ്‍ഗ്രസിനാകട്ടെ ഒരു സീറ്റിലും മുന്നേറാന്‍ കഴിഞ്ഞില്ല. കേവല ഭൂരിപക്ഷത്തോടെ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള രണ്ടാം ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് ഉറപ്പായി. ലീഡ് നില വ്യക്തമായതോടെ ആം ആദ്മി പാര്‍ട്ടി ആസ്ഥാനത്ത് വലിയ ആഘോഷത്തിലേക്ക് നീങ്ങുകയാണ്.


2013ലെ തെരഞ്ഞെടുപ്പില്‍ 28 സീറ്റ് നേടിയ എ.എ.പിയാണ് ഇന്ന് 58 സീറ്റുമായി തിരിച്ചെത്തിയത്. കഴിഞ്ഞ തവണ 31 സീറ്റു നേടിയ ബി.ജെ.പി 10ലേക്കും എട്ടു സീറ്റു നേടിയിരുന്ന കോണ്‍ഗ്രസ് ഒന്നിലേക്കും ചുരുങ്ങുന്ന ദയനീയ കാഴ്ചയാണ് ഡല്‍ഹിയില്‍ കാണുന്നത്. ഡല്‍ഹി അടക്കിഭരിച്ച കോണ്‍ഗ്രസും ബി.ജെ.പിയും ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്നത്.


ബി.ജെ.പിയുടെ ശക്തമായ കോട്ടയായ കൃഷ്ണനഗറില്‍ നേതൃത്വത്തെ ഞെട്ടിച്ച് പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദി പിന്നിലായി. എ.എ.പിയിലെ എസ്.കെ ബാഗ്ഗയാണ് ഇവിടെ ലീഡ് ചെയ്യുന്നത്. കഴിഞ്ഞ തവണ ഹര്‍ഷവര്‍ദ്ധന്‍ 47,000 വോട്ടിന് വിജയിച്ച മണ്ഡലമാണിത്.


എ.എ.പിയുടെ പ്രമുഖ സ്ഥാനാര്‍ഥികളായ അരവിന്ദ് കെജ്‌രിവാള്‍, സോംനാഥ് ഭാരതി, മനീഷ് സിസോദിയ, രാഖി ബിര്‍ല തുടങ്ങിയവരെല്ലാം മുന്നിലാണ്. കിരണ്‍ ബേദി, ബിനോദ് കുമാര്‍ ബിന്നി, കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി അജയ് മാക്കന്‍, രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മ്മിഷ്ഠ മുഖര്‍ജി തുടങ്ങിയവര്‍ പിന്നിലാണ്.


കരോള്‍ ബാഗ്- വിശേഷ് രവി (എ.എ.പി), ഗ്രേറ്റര്‍ കൈലാഷ്- സൗരവ് ഭരദ്വാജ് (എ.എ.പി), ഷകൂര്‍ ബസ്തി- എസ്.സി വാട്ട്‌സ് (എ.എ.പി), സീലം പുര്‍- മൊഹ്ഷ്രഖ് (എ.എ.പി), ചാന്ദിന് ചൗക്ക്- അല്‍ക ലാംബ (എ.എ.പി), സദര്‍ ബസാര്‍- സോം ദത്ത്(എ.എ.പി), രജൗറി ഗാര്‍ഡന്‍- മഞ്ജീന്ദര്‍ സിംഗ് സിര്‍സ (എസ്.എ.ഡി), രോഹിനി- സി.എല്‍ ഗുപ്ത(എ.എ.പി), ബാബര്‍പുര്‍-ഗോപാല്‍ റായ്് (എ.എ.പി), റിത്താല- മോഹിന്ദര്‍ ഗോയല്‍(എ.എ.പി), മോത്തിനഗര്‍- ശിവ ചരണ്‍ ഗോയല്‍ (എ.എ.പി), തിലക് നഗര്‍- ജര്‍ണൈല്‍ സിംഗ് (എ.എ.പി), മെഹ്‌റൗലി- നരേഷ് യാദവ്(എ.എ.പി), അംേബദ്കര്‍ നഗര്‍- അജയ് ദത്ത് (എ.എ.പി), ഛത്താര്‍പുര്‍- കര്‍ത്താര്‍ സിംഗ് തന്‍വാര്‍ (എ.എ.പി), കരാവാല്‍ നഗര്‍- കപില്‍ മിശ്ര (എ.എ.പി), മദിപുര്‍- പിരിഷ് സോണി (എ.എ.പി), മുസ്തഫബാദ്- ജഗദീഷ് പ്രധാന്‍ (ബി.ജെ.പി), റോതാസ് നഗര്‍- ജിതേന്ദര്‍ മഹാജന്‍ (ബി.ജെ.പി), ബാഡ്‌ലി- അജേഷ് യാദവ് (എ.എ.പി), മോഡല്‍ ടൗണ്‍- അഖിലേഷ് പതി ത്രിപതി(എ.എ.പി), കസ്തൂര്‍ബ നഗര്‍ -മദന്‍ ലാല്‍ (എ.എ.പി), മുന്ദ്ക- സുഖ്‌വീര്‍ സിംഗ് (എ.എ.പി), നജാഫ്ഘട്- ഭാരത് സിംഗ് (ഐഎന്‍എല്‍ഡി), മാല്യവിയ നഗര്‍- സോംനാഥ് ഭാരതി(എ.എ.പി), രജീന്ദര്‍ നഗര്‍- വിജേന്ദര്‍ ഗാര്‍ഗ് വിജയ് (എ.എ.പി), ഒക്‌ല- അസിഫ് മൊഹദ്ഖാന്‍(േകാണ്‍ഗ്രസ്), ഷഹദര- രാം നിവാസ് ഗോയല്‍(എ.എ.പി), പട്ടേല്‍ നഗര്‍-ഹസാരി ലാല്‍ ചൗഹാന്‍ (എ.എ.പി), ഡല്‍ഹി കാന്റ്- സുരേന്ദര്‍ സിംഗ് (എ.എ.പി), ഗോകല്‍പുര്‍-മത്തേ സിംഗ് (എ.എ.പി), റോത്താസ് നഗര്‍-ജിതേന്ദര്‍ മഹാജന്‍(ബി.ജെ.പി), ഹരി നഗര്‍- അവതാര്‍ സിംഗ് ഹിറ്റ്(ബി.ജെ.പി), ബല്ലിമാരന്‍-ഉമ്രാന്‍ ഹുസൈന്‍ (എ.എ.പി), ഷാലിമാര്‍ ബാഗ്-രേഖാ ഗുപ്ത (ബി.ജെ.പി), ത്രിനഗര്‍-നന്ദ് കിഷോര്‍ ഗാര്‍ഗ്(ബി.ജെ.പി), മട്ടിയ മഹാല്‍-ആഷിം അഹമ്മദ് ഖാന്‍(എ.എ.പി), ആര്‍.െക പുരം-പര്‍മില ടോകസ്(എ.എ.പി), മട്ടിയാല- ഗുലാബ് സിംഗ് (എ.എ.പി), പാലം-ഭാവന ഗൗര്‍(എ.എ.പി), മെഹ്‌റൗലി-നരേഷ് യാദവ് (എ.എ.പി), ദ്വാരക- ആദര്‍ശ് ശാസ്ത്രി(എ.എ.പി), മദിപുര്‍- ഗിരീഷ് സോണി (എ.എ.പി), സുല്‍ത്താന്‍ മജ്ര-സന്ദീപ് കുമാര്‍ (എ.എ.പി), വികാസ്പുരി-മഹീന്ദര്‍ യാദവ് (എ.എ.പി), ഗാന്ധിനഗര്‍-അനില്‍ കുമാര്‍ ബാജ്‌പേയ്(എ.എ.പി), കല്‍കജി- ഹര്‍മീത് സിംഗ് കല്‍ക(ബി.ജെ.പി), വിശ്വാസ് നഗര്‍- ഓം പ്രകാശ് ശര്‍മ്മ (ബി.ജെ.പി), സുല്‍ത്താന്‍പുര്‍ മജ്ര-സന്ദീപ് കുമാര്‍ (എ.എ.പി), മംഗോല്‍ പുരി- രാഖി ബിദ്‌ലാന്‍(എ.എ.പി), ബവാന- വേദ് പ്രകാശ്(എ.എ.പി), ഛത്താര്‍പുര്‍- കര്‍ത്താര്‍ സിംഗ് തന്‍വാര്‍(എ.എ.പി), ഗോണ്ട-ശ്രീ ദത്ത ശര്‍മ്മ (എ.എ.പി), സീമാപുരി-രാജേന്ദ്രപാല്‍ ഗൗതം (എ.എ.പി), സംഗം വിഹാര്‍- ദിനേശ് മൊഹാനിയ (എ.എ.പി), കരാവാല്‍ നഗര്‍-കപില്‍ മിശ്ര(എ.എ.പി), ന്യൂഡല്‍ഹി - അരവിന്ദ് കെജ്രിവാള്‍ (എ.എ.പി), പട്പട് ഗഞ്ച്- മനീഷ് സിസോദിയ (എ.എ.പി) എന്നിങ്ങനെയാണ് ലീഡ് നില.










from kerala news edited

via IFTTT