121

Powered By Blogger

Monday, 9 February 2015

കുവൈത്തില്‍ ശക്തമായ പൊടിക്കാറ്റ്‌








കുവൈത്തില്‍ ശക്തമായ പൊടിക്കാറ്റ്‌


Posted on: 10 Feb 2015





കുവൈത്ത് സിറ്റി: കഴിഞ്ഞദിവസം അതിരാവിലെ മുതല്‍ അനുഭവപ്പെട്ട പൊടിക്കാറ്റ് ജനജീവിതത്തെ സ്തംഭിപ്പിച്ചു. അന്തരീക്ഷമാകെ പൊടിപടലം മൂടിയത് ജനങ്ങള്‍ക്ക് ഓഫീസുകളിലേക്കും സ്‌കൂളിലേക്കും പുറപ്പെടേണ്ട വിദ്യാര്‍ത്ഥികളെയും സാരമായ ബാധിച്ചു. ഓഫീസുകളിലും സ്‌കൂളുകളിലും ഹാജര്‍ നില കുറവായിരുന്നു. കൂടാതെ പലയിടത്തും വാഹനഅപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 35 കിലോമീറ്റര്‍ വേഗത്തിലാണ് പൊടിക്കാറ്റ് വീശിയത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടിട്ടില്ല.

കാലാവസ്ഥ തണുപ്പില്‍ നിന്നും ചൂടിലേക്ക് മാറുന്നതിന്റെ മുന്നോടിയായുള്ള പ്രതിഭാസത്തിന്റെ ഭാഗമാണിതെന്നും വരുംദിവസങ്ങളിലും ഇത്തരത്തില്‍ അസ്ഥിരമായ കാലാവസ്ഥ വ്യതിയാനത്തിന് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 50കി.മീറ്റര്‍ വരെ വേഗത്തില്‍ പൊടിക്കാറ്റുയരുന്നതിനും ഇടിയോടുകൂടിയുള്ള മഴക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.




പി.സി.ഹരീഷ്













from kerala news edited

via IFTTT