Story Dated: Monday, February 9, 2015 03:45
നീല്‍ ആംസ്‌ട്രോങ്ങ് ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയപ്പോള്‍ അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന ബാഗ് €ോസറ്റില്‍ ഉപേക്ഷിച്ച നിലയില്‍. ഓഹിയോയിലെ വീട്ടില്‍ നിന്ന് നീല്‍ ആംസ്‌ട്രോങ്ങിന്റെ വിധവ കരോള്‍ ആംസ്‌ട്രോങ്ങാണ് ഈ ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ക്യാമറ ഉള്‍പ്പെടെയുള്ള വസ്തുക്കളാണ് ബാഗില്‍ നിന്ന് കണ്ടെത്തിയത്.
സംഘം ചന്ദ്രനില്‍ കാല് കുത്തുന്നതിന്റെയും ചന്ദ്രോപരിതലത്തില്‍ പതാക സ്ഥാപിക്കുന്നതിന്റെയും ചിത്രം പകര്‍ത്തുന്നതിനായി ബാഗില്‍ സൂക്ഷിച്ചിരുന്ന 16 എംഎം ക്യാമറയാണ് കണ്ടെത്തിയത്. ക്യാമറയ്ക്ക് പുറമെ പവര്‍ കേബിളുകള്‍, ഹെല്‍മറ്റ് സ്ട്രാപ്പ്, 10 എംഎം ലെന്‍സ്, ലെന്‍സ് ഷേഡ്, ഐ ഗാര്‍ഡ് അസംബ്ലി തുടങ്ങിയ വസ്തുക്കളാണ് ബാഗില്‍ നിന്ന് കണ്ടെത്തിയത്. 40 വര്‍ഷം ഈ ബാഗിനെക്കുറിച്ച് വിവരമില്ലായിരുന്നു.
2012ല്‍ നീല്‍ ആംസ്‌ട്രോങ്ങ് മരിക്കുന്നത് വരെ ഈ ബാഗിനെക്കുറിച്ച് വിവരം നല്‍കിയിരുന്നില്ലെന്നും കരോള്‍ ആംസ്‌ട്രോങ് പറഞ്ഞു. കണ്ടെടുത്ത ബാഗിന് അപ്പോളോ 9 ദൗത്യത്തിന്റെ കമാന്‍ഡര്‍ ജിം മക്ഡിവിറ്റിന്റെ അനുസ്മരാണാര്‍ത്ഥം 'മക്ഡിവിറ്റ് പേഴ്‌സ്' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ബാഗില്‍ നിന്ന് കണ്ടെടുത്ത വസ്തുക്കള്‍ അമേരിക്കയിലെ സ്മിത്തസോണിയന്‍ നാഷ്ണല്‍ എയര്‍ ആന്‍ഡ് സ്‌പെയ്‌സ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കും. ബാഗ് മ്യൂസിയം അധികൃതര്‍ക്ക് കൈമാറിയതായി ആംസ്‌ട്രോങ്ങിന്റെ കുടുംബാംഗങ്ങള്‍ അറിയിച്ചു.
from kerala news edited
via IFTTT