അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അഞ്ചാം വാര്‍ഷികം ആഘോഷിച്ചു
Posted on: 10 Feb 2015
റിയാദ്: അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ അഞ്ചാം വാര്‍ഷികം ആഘോഷിച്ചു. നോഫ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന സമാപന സെഷന്‍ സി.ബി.എസ്.ഇ സൗദി ചാപ്റ്റര്‍ കണ്‍വീനര്‍ ഡോ.എസ്.എം.ഷൗക്കത്ത് പര്‍വേസ് ഉദ്ഘാടനം ചെയ്തു. കെ.ജി വിദ്യാര്‍ഥികളുടെ ഗ്രാജുവേഷന്‍ ചടങ്ങായ 'ഗുഡ്‌ബൈ കിന്റര്‍ഗാര്‍ഡനും' വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
പ്രമുഖ നിയമജ്ഞനും മയാസീം ഗ്രൂപ്പ് ഓഫ് കമ്പനീസ് സാരഥിയും അലിഫ് സ്‌കൂള്‍ പ്രസിഡന്റുമായ ഡോ.ഖാലിദ് അല്‍സീര്‍ അധ്യക്ഷനായിരുന്നു. ചെയര്‍മാന്‍ ടി.പി. അലികുഞ്ഞി മൗലവി അനുഗ്രഹ പ്രഭാഷണം നടത്തി. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ലുഖ്മാന്‍ പാഴൂര്‍, സി.ഇ.ഒ മഹ്മൂദ് അബ്ബാസ് ആശംസകള്‍ നേര്‍ന്നു.
സ്‌കൂളില്‍ അഞ്ച് വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ യൂസുഫ് ഉസ്മാന്‍ കെ.വി, അബ്ദുല്‍ റസാഖ്, ഇബ്രാഹീം ലത്വീഫി, അബ്ദുല്‍ അസീസ് പേര്‍ള, ഫര്‍ഹീന്‍ ഫാത്വിമ എന്നീ ജീവനക്കാരെ ചടങ്ങില്‍ ആദരിച്ചു. കലാ കായിക അക്കാദമിക മേഖലകളിലെ ഒന്നാം സ്ഥാനക്കാരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനങ്ങള്‍ ഗ്ലോബല്‍ പാകിസ്ഥാന്‍ കൗണ്‍സില്‍ പ്രസിഡന്റും എഴുത്തുകാരനുമായ മിയാന്‍ നിസാര്‍ അലി ഖാന്‍, അമേരിക്കന്‍ അക്കാദമി ഓഫ് ഫാമിലി ഫിസീഷ്യന്‍സ് അംഗമായ ഡോ.മുഹമ്മദ് അന്‍സാരി അഹമദ്, നെസ്‌റ്റോ ഓപ്പറേഷന്‍ മാനേജര്‍ മുഹമ്മദ് അഷ്‌റഫ, ഫ്ലീരിയ സിറ്റി ഫ്ലവര്‍ ഗ്രൂപ്പ് ബിസിനസ് ഐഡ് ഫസലുറഹ്മാന്‍, ഫ്ലക്‌സി എം.ഡി. മുഹമ്മദ് സമീര്‍, സജഫാര്‍മസൂട്ടിക്കല്‍സ് മാനേജര്‍ ഡോ.മുഹന്നാദ് എം ഖാലിദ്, ഡോ.അബ്ദുല്‍ സലാം ഒമര്‍ (കിംഗ് സൗദ് യൂണിവേഴ്‌സിറ്റി), ഉബൈദ് എടവണ്ണ (ജയ്ഹിന്ദ് ടി.വി), കെ.സി.എം അബ്ദുള്ള (ഗള്‍ഫ് മാധ്യമം) എന്നിവര്‍ വിതരണം ചെയ്തു.
അഷ്‌കര്‍ ഉസ്മാന്‍, ഡോ.ദൈസമ്മ ജേക്കബ്, അയ്മന്‍ ഖാന്‍, സമദ് മാവൂര്‍, മുജീബ് കാലടി, അബ്ദുല്‍ ഷുക്കൂര്‍ മടക്കര, ഇര്‍ഷാദ് കീഴറ്റ, റഫീഖ് മലയില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പ്രിന്‍സിപ്പല്‍ കെ.സി. ഷൈജല്‍ സ്വാഗതവും കെ.ജി. കോഡിനേറ്റര്‍ സോണിയ മുസ്തഫ നന്ദിയും പറഞ്ഞു.
അക്ബര്‍ പൊന്നാനി
from kerala news edited
via IFTTT