കൊച്ചി: കൈ കെട്ടി... തല കുനിച്ച്... അല്പം പരിഭ്രമിച്ചിരിക്കുന്ന അയല്‍പക്കത്തെ പയ്യനെ പോലെ താര പരിവേഷങ്ങളില്ലാതെ ധനുഷ്... മുഖത്തും വാക്കുകളിലും വിനയം മാത്രം പ്രതിഫലിപ്പിച്ച് തെന്നിന്ത്യന്‍ സൂപ്പര്‍താരം കൊച്ചിയിലെത്തി. കെ.വി ആനന്ദ് സംവിധാനം ചെയ്ത 'അനേകന്‍' എന്ന സിനിമയുടെ പ്രചാരണത്തിനായാണ് ധനുഷ് എത്തിയത്.
ഹോട്ടല്‍ മുറിയിലെ ബിഗ് സ്‌ക്രീനില്‍ അനേകന്റെ ട്രെയ്്‌ലര്‍... 'കാതല്‍ എന്നാ തെരിയുമാ ഉന്നക്ക്...?' ഹൃദയത്തെ കീഴടക്കുന്ന നായികയുടെ ചോദ്യം... അപ്പോഴും തന്റെ വിനയഭാവത്തിന് അല്പം പോലും മാറ്റമില്ലാതെ കാണികള്‍ക്കിടയില്‍ ധനുഷ്.
ഡയസ്സിലെത്തിയപ്പോള്‍ വിനയത്തില്‍ പൊതിഞ്ഞ കുസൃതി നിറഞ്ഞ ചിരി.. പൊട്ടിച്ചിരി... ചെറിയ ചമ്മല്‍...
അമിതാബ് ബച്ചനൊപ്പം പ്രധാന കഥാപാത്രമായെത്തിയ ഷമിതാബ് ബോളിവുഡില്‍ മികച്ച അഭിപ്രായം സ്വന്തമാക്കുമ്പോഴാണ് ധനുഷിന്റെ തമിഴ് ചിത്രം അനേകന്‍ തിയറ്ററുകളിലെത്തുന്നത്. ധനുഷിന്റെ അമ്പരപ്പിക്കുന്ന ഗെറ്റപ്പുകള്‍ക്കൊപ്പമാണ് അനേകന്‍ എന്ന ചിത്രം.
നായകനും നായികയും നാല് വേഷങ്ങളിലെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തെ വ്യത്യസ്തമാക്കുന്നു. നാല് വേഷങ്ങള്‍ തമ്മില്‍ പരസ്പര ബന്ധമാണ് ചിത്രത്തിന്റെ സസ്‌പെന്‍സ്.
മലയാളത്തിലെ എവര്‍ഗ്രീന്‍ ഹിറ്റായ 'തേന്മാവിന്‍ കൊമ്പത്തി'ന്റെ ഛായഗ്രാഹകനും 'അയന്‍', 'കോ', തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനുമായ കെ.വി. ആനന്ദ് ആണ് 'അനേകന്‍' ഒരുക്കിയിരിക്കുന്നത്.
നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന അമേറ ഡാസറ്ററും ധനുഷും ഓരോ രംഗവും മത്സരിച്ച് അഭിനയിച്ചുവെന്നാണ് സംവിധായകന്റെ സാക്ഷ്യപ്പെടുത്തല്‍. അമേറ ഡാസ്റ്ററിന്റെ ആദ്യ തമിഴ് ചിത്രമാണിത്.
ധനുഷിനൊപ്പം ആദ്യമായാണ് ആനന്ദ് ഒന്നിക്കുന്നത്. മലയാളി നായികമാരായ ഐശ്വര്യ ദേവന്‍, ലെന എന്നിവരും അനേകനില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു.
ഹാസ്യതാരം ജഗന്‍, മുകേഷ് ആര്‍. മേത്തര്‍ എന്നിവരും കൊച്ചിയിലെത്തിയിരുന്നു. ഫിബ്രവരി 13ന് ചിത്രം തിേയറ്ററിലെത്തും.
from kerala news edited
via IFTTT