121

Powered By Blogger

Monday, 9 February 2015

ഡല്‍ഹി അത്ഭുതം പ്രവര്‍ത്തിച്ചു: കെജ്‌രിവാള്‍









Story Dated: Tuesday, February 10, 2015 12:18



mangalam malayalam online newspaper

ന്യുഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹി അത്ഭുഭം കാണിച്ചുവെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍. പ്രതീക്ഷിച്ചതിന് അപ്പുറം വലിയ വിജയം ഡല്‍ഹി നല്‍കി. ഇത് തങ്ങളുടെ ഉത്തരവാദിത്തം വര്‍ധിപ്പിച്ചു. ഈ വിജയത്തില്‍ ഡല്‍ഹിയോട് നന്ദിയുണ്ട്. എഎപി എന്നും സത്യത്തിന്റെ പാതയിലൂടെ മാത്രമേ സഞ്ചരിക്കൂവെന്ന് ഉറപ്പുനല്‍കുന്നു. ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് സേവനം ചെയ്യണം. അതിനായി എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണം. ഡല്‍ഹി എല്ലാവരുടെയുമാണ്. പ്രതീക്ഷകള്‍ക്ക് അപ്പുറം നല്‍കിയ ഡല്‍ഹി നിവാസികളെ ബഹുമാനിക്കുന്നുവെന്നും കെജ്‌രിവാള്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിയുടെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.


ഡല്‍ഹി നിയമസഭയിലെ 70ല്‍ 65 സീറ്റുകളിലാണ് എ.എ.പി ലീഡ് ചെയ്യുന്നത്. ബി.ജെ.പി നാലിലും ഐ.എന്‍.ഡി.എല്‍ ഒരു സീറ്റിലുമാണ് ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസിന് ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, മൂന്നു സീറ്റുകളില്‍ മാത്രമാണ് രണ്ടാം സ്ഥാനത്തെങ്കിലൂം എത്താന്‍ കഴിഞ്ഞത്.


ബി.ജെ.പിയുടെ ഉരുക്കുകോട്ടകളില്‍ വിള്ളല്‍ വീഴ്ത്തിയാണ് എ.എ.പിയുടെ മുന്നേറ്റം. 12 ന്യുനപക്ഷ സീറ്റുകളും എ.എ.പി പിടിച്ചെടുത്തു. വോട്ടിംഗ് നിലയിലും വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. എ.എ.പി 54.2%, ബി.ജെ.പി 32.8%, കോണ്‍ഗ്രസ് 8.9% എന്നിങ്ങനെയാണ് വോട്ടിംഗ് ശതമാനം.










from kerala news edited

via IFTTT