Story Dated: Tuesday, February 10, 2015 10:33
ന്യുഡല്‍ഹി: നികൃഷ്ടവസ്തുവായി വീടിന്റെ മൂലയില്‍ കിടന്നിരുന്ന ചൂല്‍ ഇപ്പോള്‍ ഡല്‍ഹിയില്‍ വി.ഐ.പി താരം. ആം ആദ്മി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായതോടെ രാഷ്ട്രീയ പ്രക്ഷോഭങ്ങളില്‍ ഉയര്‍ന്നുനിന്ന ചൂലിന് വില കുതിച്ചുയരുകയാണ്. പാര്‍ട്ടി അധികാരത്തിലെത്തുമെന്ന് പ്രചവനം വന്നതോടെ ചൂല്‍ വില ഉയര്‍ന്നു. നാല്പതു രൂപയ്ക്ക് ലഭിച്ചിരുന്ന ചൂലിന് കഴിഞ്ഞ ദിവസം അറുപതു രൂപയായി. ഇന്നലെ വൈകിട്ടോടെ മിക്കയിടങ്ങളിലും 100 ഉം 120 രൂപയുമായി വില ഉയര്‍ന്നു. ദക്ഷിണ ഡല്‍ഹിയിലെ സാന്ത് നഗര്‍, ലജ്പത്എ നഗര്‍, സി.ആര്‍ പാര്‍ക്ക് എന്നിടിങ്ങളില്‍ ഇന്നലെ 150 രൂപയ്ക്കാണ് ചൂല്‍ വിറ്റത്. ഒട്ടുമിക്ക ഷോപ്പുകളിലും ചൂലിന്റെ സ്‌റ്റോക്ക് തീര്‍ന്നതായി കടയുടമകള്‍ പറയുന്നു.
from kerala news edited
via IFTTT