Story Dated: Monday, February 9, 2015 02:44
ബീജിംഗ്: നവജാത ശിശു പിറന്നത് ഗര്‍ഭിണിയായി. ചൈനയിലാണ് സംഭവം. ചൈനീസ് ദമ്പതികള്‍ക്ക് പിറന്ന കുഞ്ഞിന്റെ വയറ്റില്‍ മറ്റൊരു കഞ്ഞു കൂടി ഉണ്ടായിരുന്നു. കൈകാലുകളും വാരിയെല്ലും ആമാശയവും വളര്‍ച്ചയെത്തിയ 8 മുതല്‍ 10 ആഴ്‌ച വരെ പ്രായമുള്ള ഭ്രുണമാണ് നവജാത ശിശുവിന്റെ വയറ്റില്‍ വളരുന്നതായി കണ്ടെത്തിയത്. ഇതേതുടര്‍ന്ന് മൂന്നാഴ്‌ച പ്രായമുള്ള നവജാത ശിശുവിനെ ശസ്‌ത്രക്രിയ ചെയ്‌ത് വയറ്റില്‍ വളരുന്ന ഭ്രുണം നീക്കം ചെയ്‌തു.
ഹോങ്കോങ്ങിലെ ക്യൂന്‍സ് എലിസബത്ത് ആശുപത്രിയിലാണ് ഭ്രൂണം നീക്കം ചെയ്യുന്നതിനുള്ള ശസ്‌ത്രക്രിയ നടത്തിയത്. ശസ്‌ത്രക്രിയ വിജയമായിരുന്നെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു. 'ഫീറ്റസ് ഇന്‍ ഫെറ്റു' (ജനിച്ചിട്ടില്ലാത്ത കുഞ്ഞില്‍ ഭ്രൂണം വളരുന്ന അവസ്‌ഥ) എന്ന ജനിതക തകരാറാണ് ഗര്‍ഭസ്‌ഥ ശിശുക്കളില്‍ ഭ്രൂണം വളരുന്നതിനിടയാക്കുന്നത്. 500,000 നവജാത ശിശുക്കളില്‍ ഒരാളിലാണ് ഈ അപൂര്‍വ ജനിതക വൈകല്യം ഉണ്ടാകുന്നത്.
ലോകത്ത് ഇതുവരെ ഇത്തരത്തിലുള്ള 200 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നതെന്ന് വിദഗ്‌ദ്ധര്‍ വ്യക്‌തമാക്കി. നവജാത ശിശുക്കളില്‍ ഈ ജനിതക വൈകല്യം രൂപപ്പെടുന്നതിന്റെ യഥാര്‍ത്ഥ കാരണം ഇന്നും അഞ്‌ജാതമാണെന്നും ശാസ്‌ത്രകാരന്‍മാര്‍ വെളിപ്പെടുത്തി. ഗര്‍ഭസ്‌ഥ ശിശുവിന്റെ വയറ്റില്‍ വളരുന്ന ഭ്രൂണം തീരെ ചെറുതായതിനാല്‍ ഗര്‍ഭകാലത്ത് ഇത് തിരിച്ചറിയാനുള്ള സാധ്യത കുറവാണെന്നും ഗൈനക്കോളജി വിദഗ്‌ദ്ധന്‍മാര്‍ പറയുന്നു.
from kerala news edited
via IFTTT