Story Dated: Tuesday, February 10, 2015 11:51
ന്യുഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ പരാജയത്തില്‍ ഉത്തരവാദിത്തമേറ്റ് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയും തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചുമതലക്കാരനുമായ അജയ് മാക്കന്‍ പാര്‍ട്ടി പദവികള്‍ രാജിവച്ചു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനമടക്കമാണ് രാജിവച്ചത്. ഇനി പദവിയില്‍ തുടരാന്‍ തനിക്ക് അവകാശമില്ലെന്നും അതിനാല്‍ രാജിവയ്ക്കുകയാണെന്നും മാക്കന്‍ പറഞ്ഞു. സദര്‍ ബസാര്‍ മണ്ഡലത്തില്‍ നിന്നാണ് മാക്കന്‍ ജനവിധി തേടിയത്.
അരവിന്ദ് കെജ്‌രിവാളിനെ അഭിനന്ദിക്കാനും മാക്കന്‍ മറന്നില്ല. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കാന്‍ കെജ്‌രിവാളിന് കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. മാക്കന്‍ അടക്കം കോണ്‍ഗ്രസിന്റെ 70 സ്ഥാനാര്‍ഥികളും പരാജയപ്പെടുകയായിരുന്നു.
അതിനിടെ, ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അരവിന്ദര്‍ സിംഗ് ലൗലിയും രാജിവച്ചു.
കോണ്‍ഗ്രസ് ആസ്ഥാനത്ത് ഒരു വിഭാഗം പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. പാര്‍ട്ടി നേതൃത്വം പ്രിയങ്ക ഗാന്ധിയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.
തെരഞ്ഞെടുപ്പിലെ പരാജയം അംഗീകരിക്കുന്നതായി കോണ്‍ഗ്രസ് വക്താവ് പി.സി ചാക്കോയും പ്രതികരിച്ചു.
from kerala news edited
via IFTTT