ബഹ്‌റിന്‍ പയനിയേര്‍സ് സ്വരലയ 2015
Posted on: 09 Feb 2015
ബഹ്‌റിന്‍: ബഹ്‌റിന്‍ പയനിയേര്‍സ് ചോയ്‌സ് അഡ്വര്‍ടൈസിങ്ങുമായി സഹകരിച്ചു നടത്തുന്ന സ്‌റ്റേജ് ഷോ 'സ്വരലയ 2015' ഫിബ്രവരി 12 ന് വൈകീട്ട് 7 മണി മുതല്‍ ബഹ്‌റിന്‍ കേരളീയ സമാജം ഡയമണ്ട് ജുബിലി ഹാളില്‍ വെച്ച് നടക്കും. പിന്നണി ഗാനരംഗത്തെയുവ ഗായകരായ സച്ചിന്‍ വാര്യര്‍, രൂപ രേവതി, വണ്‍ മാന്‍ ഷോയിലുടെ ചാനലുകളില്‍ ഏറെ പരിചിതനായ പ്രതിന്ജന്‍, കോമഡി പരിപാടികളിലും, സിനിമ കളിലും പൊട്ടിച്ചിരിപ്പിക്കുന്ന താരം അഞ്ജന അപ്പുക്കുട്ടന്‍ എന്നിവര്‍ ആണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. ബഹ്‌റിനിലെ അവശത അനുഭവിക്കുന്ന പ്രവാസികള്‍ക്ക് ഒരു കൈതാങ്ങാകുക എന്ന ലക്ഷ്യത്തോടെയാണ് സ്വരലയ 2015 സംഘടിപ്പിക്കുന്നതെന്ന് പ്രസിഡന്റ് വി.കെ.പവിത്രന്‍, സെക്രട്ടറി കെ ശ്രീകുമാര്‍, ഹരികുമാര്‍, ശശിധരന്‍ തുടങ്ങി മറ്റു കമ്മിറ്റി അംഗങ്ങളും പത്രക്കുറിപ്പിലൂടെ അറിയിച്ചു. കെ. ജനാര്‍ദ്ദനന്‍ ജനറല്‍ കണ്‍വീനറും സതീഷ് ഗോപിനാഥ്, അജയകുമാര്‍ എന്നിവര്‍ ജോയിന്റ് കണ്‍വീനറും സന്തോഷ് ബാബു ജനറല്‍ കോര്‍ഡിനേറ്ററുമായ കമ്മിറ്റിയാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 39895431, 39818426
വാര്‍ത്ത അയച്ചത് : സന്തോഷ് ബാബു
from kerala news edited
via IFTTT