ദോഹ: ഖത്തര്‍ ദേശീയ കായിക ദിനാഘോഷത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഖത്തര്‍ കെഎംസിസി സ്‌പോര്‍ട്‌സ് ആന്റ് ഗെയിംസ് കമ്മിറ്റിയും വോളിഖും സംയുക്തമായി സംഘടിപ്പിക്കുന്ന ഏകദിന വോളിബോള്‍ ടൂര്‍ണ്ണമെന്റ് ഫിബ്രവരി 13 ന് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. അല്‍ അറബി സ്‌പോര്‍ട്‌സ് ക്ലബ്ബിലെ ഖത്തര്‍ വോളിബോള്‍ അസോസിയേഷന്‍ ഇന്‍ഡോര്‍ ഹാളില്‍ രാവിലെ 8 മണി മുതലാണ് മത്സരങ്ങള്‍ നടക്കുക. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍ കെഎംസിസി ടീമുകള്‍ ഏറ്റുമുട്ടും. സമാപന ചടങ്ങില്‍ ഖത്തര്‍ വോളിബോള്‍ അസോസിയേഷന്‍, ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ആഭ്യന്തര മന്ത്രാലയം പ്രതിനിധികള്‍ ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുക്കും.
ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ താരങ്ങളായ മര്‍സാദ് സുഹൈല്‍, അന്‍സബ്, അബിന്‍ കൃഷ്ണ, ഷെഹറാസ് എന്നിവരോടൊപ്പം ഖത്തറിലെ പ്രഗത്ഭരായ വോളിഖിന്റെ കളിക്കാരും അണിനിരക്കുന്ന കെഎംസിസി ഇന്ത്യന്‍ ടീം ഖത്തര്‍ ദേശീയ ജൂനിയര്‍ ടീമുമായി വൈകീട്ട് 6.30 ന് നടക്കുന്ന പ്രദര്‍ശന മത്സരത്തില്‍ ഏറ്റുമുട്ടും. കെ.വൈ.ബി ഷോക്ക് അബ്‌സോര്‍ബേഴ്‌സാണ് പരിപാടിയുടെ മുഖ്യപ്രായോജകര്‍.
ടൂര്‍ണമെന്റിന്റെ വിജയകരമായ നടത്തിപ്പിനായി കെ.മുഹമ്മദ് ഈസ ചെയര്‍മാനായും മുഹമ്മദ് നജീബ്, അബ്ദുള്ള കേളോത്ത് എന്നിവര്‍ മുഖ്യ കോഓര്‍ഡിനേറ്റര്‍മാരായും, ആഷിക് മാഹി, അമ്മദ് കെ പി നൗഷര്‍, ഹാരിസ്, അന്‍വര്‍ ആര്‍ എന്‍ തുടങ്ങിയവര്‍ വിവിധ വകുപ്പു തലവന്മാരായി ശ്രീജിത്ത് സി ആര്‍, ആഷിക് അഹമ്മദ്, മഹറൂബ് മട്ടന്നൂര്‍, മജീദ് നാരാപുരം, ധനേഷ്, നജീബ് ടി, തായംബത്ത് കുഞ്ഞാലി, അസീസ് നരിക്കുനി, ഇസ്മയില്‍ കെ.എം., നസീം എന്നിവരെയും കെഎംസിസി സ്‌പോര്‍ട്‌സ് ആന്റ് ഗെയിംസ് കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗങ്ങളെയും ഉള്‍പ്പെടുത്തി ഓര്‍ഗനൈസിംഗ് കമ്മിറ്റി രൂപീകരിച്ചു.
from kerala news edited
via IFTTT