കോവിഡ് വ്യാപനംമൂലം റിസർവ് ബാങ്ക് പ്രഖ്യാപിച്ച മൊറട്ടോറിയം കമ്പനികൾക്കും അധികബാധ്യതയുണ്ടാക്കും. ദൈനംദിന പ്രവർത്തനങ്ങൾക്കായി വർക്കിങ് ക്യാപിറ്റൽ ലോണെടുത്തവരാണ് പ്രതിസന്ധിയിലാകുക. വായ്പയെടുത്ത കോർപ്പറേറ്റ് ഉപഭോക്താക്കൾ ജൂൺ അവസാനത്തോടെ നാലുമാസത്തെ പലിശ നൽകേണ്ടിവരുമെന്ന് എസ്ബിഐ മാനേജിങ് ഡയറക്ടർ സിഎസ് ഷെട്ടി വ്യക്തമാക്കിയിട്ടുണ്ട്. അത് നൽകുന്നതിൽ വീഴ്ചവരുത്തിയാൽ സ്പെഷൻ മെൻഷൻ അക്കൗണ്ട്(എസ്എംഎ1)ലേയ്ക്ക് തരംതാഴത്തുകയാണ് ചെയ്യുക. മുതലും പലിശയുമടങ്ങുന്ന തുക തിരിച്ചടയ്ക്കുന്നതിൽ 30 മുതൽ 60 ദിവസംവരെ വീഴ്ചവരുത്തുന്നവരെയാണ് സാധാരണ എസ്എംഎ1 കാറ്റഗറിയിൽ ഉൾപ്പെടുത്തുക. മൂന്നുമാസത്തെ പലിശ 12 മാസകാലയളവിലേയ്ക്ക് വീതിക്കുകയാണെങ്കിൽ മറ്റ് വായ്പകളെ പോലെ പുനഃക്രമീകരിക്കേണ്ടിയുംവരും. ഇത് കൂടുതൽ ബാധ്യതയ്ക്ക് വഴിവെയ്ക്കുകയും ചെയ്യും. വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്ത സാഹചര്യമാണ് കമ്പനിക്കുള്ളതെങ്കിൽ 90 ദിവസത്തിനുമുമ്പ് കുടിശ്ശിക തീർത്താൽ കിട്ടാക്കട(എൻപിഎ)വിഭാഗത്തിൽനിന്ന് ഒഴിവാകുമെന്നും എസ്ബിഐ എംഡി വ്യക്തമാക്കിയിട്ടുണ്ട്. ഇതിനുപുറമെ, വായ്പ കുടിശിക വരുത്തിയ അക്കൗണ്ടുകളിൽ തീർപ്പ് ആഗ്രഹിക്കുന്നവർക്ക് ജൂൺ 30നകം തിരിച്ചടയ്ക്കാനുള്ള അവസരവും എസ്ബിഐ ഒരുക്കിയിട്ടുണ്ട്.
from money rss https://bit.ly/2WYw0K5
via IFTTT
from money rss https://bit.ly/2WYw0K5
via IFTTT