121

Powered By Blogger

Wednesday, 1 April 2020

ഇന്റർനെറ്റ് ഡേറ്റാ വാഗ്ദാനവുമായി സൈബർ തട്ടിപ്പുകാർ

കൊച്ചി: സൗജന്യ ഇന്റർനെറ്റ് വാഗ്ദാനവുമായി വ്യാജസന്ദേശങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ലോക്ഡൗൺ പ്രമാണിച്ച് സൗജന്യ ഇന്റർനെറ്റ് ഡേറ്റ കിട്ടുമെന്നറിയിച്ചാണ് സന്ദേശങ്ങൾ വരുന്നത്. ഡേറ്റ ലഭിക്കാൻ സന്ദേശത്തിൽ കാണിച്ച ലിങ്കുകളിൽ പ്രവേശിക്കാനാണ് നിർദേശം. എന്നാൽ, ലിങ്കുകളിൽ പ്രവേശിക്കുന്നവർക്ക് ഡേറ്റ ലഭിക്കുകയുമില്ല, ഒപ്പം മൊബൈൽ ഫോണിലെ വിവരങ്ങൾ ചോരാനും ബാങ്ക് അക്കൗണ്ടിൽനിന്ന് പണം പോകാനും സാധ്യതയേറെയാണെന്നാണ് സൈബർ വിദഗ്ധർ പറയുന്നത്. പോലീസ് സൈബർ വിഭാഗവും മറ്റും കൊറോണയുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ മറ്റൊരന്വേഷണത്തിന് സാധ്യതയില്ല. ഇത് മുതലാക്കിയാണ് തട്ടിപ്പുകൾ. മൊബൈൽദാതാവാണ് ഇന്റർനെറ്റ് ലഭ്യമാക്കുന്നത്. ഇവരുടെ കണക്ഷനിലൂടെയല്ലാതെ മൂന്നാമതൊരാൾക്ക് കൂടുതൽ ഡേറ്റ നൽകാൻ സാങ്കേതികമായി സാധിക്കില്ല. സൗജന്യ റീച്ചാർജ് വാഗ്ദാനവുമായി വ്യാജ സന്ദേശങ്ങളും വ്യാപകമായിട്ടുണ്ട്. കൊറോണയുമായി ബന്ധപ്പെട്ട വിവരങ്ങളുടെ പേരിൽ വ്യാജ വെബ്സൈറ്റുകളുമുണ്ട്. ഇവയെല്ലാം ഉപഭോക്താക്കളുടെ വിവരം ചോർത്താനായാണ് പ്രവർത്തിക്കുന്നത്. സന്ദേശങ്ങൾ വ്യാജം സൗജന്യമായി ഡേറ്റ നൽകാമെന്ന വാഗ്ദാനവുമായി വരുന്ന സന്ദേശങ്ങൾ വ്യാജമാണ്. ഇത്തരം സന്ദേശങ്ങൾ പ്രകാരം പ്രവർത്തിക്കരുത്. ഇവ ഷെയർ ചെയ്യുന്നത് കൂടുതൽ പേരെ അപകടത്തിലാക്കും. അതിനാൽ ഷെയർ ചെയ്യാതിരിക്കുക. അറിയാത്ത വൈബ്സൈറ്റുകളിൽ പ്രവേശിക്കരുത്. -ഡോ. പി. വിനോദ് ഭട്ടതിരിപ്പാട്, സൈബർ ഫൊറൻസിക് വിദഗ്ധൻ.

from money rss https://bit.ly/2UC6TuM
via IFTTT