121

Powered By Blogger

Wednesday, 1 April 2020

കയറ്റുമതിക്കാര്‍ക്ക് ആശ്വാസ നടപടിയുമായി റിസര്‍വ് ബാങ്ക്‌

മുംബൈ: കൊറോണയുടെ പശ്ചാത്തലത്തിൽ കയറ്റുമതിക്കാർക്കുൾപ്പെടെ ആശ്വാസ നടപടികളുമായി റിസർവ് ബാങ്ക്. വിദേശ ഇടപാടുകാർക്ക് വിറ്റ ചരക്കുകളുടെയും സോഫ്റ്റ്വേറുകളുടെയും പണം ശേഖരിച്ച് ഇടപാടുകൾ പൂർത്തിയാക്കുന്നതിന് കൂടുതൽ സമയം അനുവദിച്ചതാണ് കയറ്റുമതിക്കാർക്ക് ആശ്വാസമാകുന്നത്. കണക്കുകൾ അവസാനിപ്പിക്കുന്നതിന് നേരത്തേ ഒമ്പതുമാസം സമയം നൽകിയിരുന്നത് 15 മാസമായാണ് വർധിപ്പിച്ചത്. കയറ്റുമതിചെയ്ത ദിവസം മുതലാണ് ഈ സമയം കണക്കാക്കുക. കൊറോണ പടർന്നുപിടിച്ചിരിക്കുന്ന രാജ്യങ്ങളിൽനിന്നുൾപ്പെടെ പണം ലഭ്യമാക്കുന്നതിന് ഇതോടെ കയറ്റുമതിക്കാർക്ക് കൂടുതൽ സമയം ലഭിക്കും. ഭാവിയിൽ ഈ ഇടപാടുകാരുമായി കൂടുതൽ ഇടപാടുകൾ ഉറപ്പിക്കുന്നതിന് ഈ ഇളവുകൾ സഹായകമാകുമെന്നും വിലയിരുത്തുന്നു. വ്യവസായരംഗത്ത് ക്രമാനുഗതമായുണ്ടാകുന്ന വെല്ലുവിളികൾ നേരിടാൻ ബാങ്കുകൾ സൂക്ഷിക്കുന്ന കൗണ്ടർ സൈക്ലിക്കൽ മൂലധനശേഖരം ഉണ്ടാക്കുന്നത് ഇപ്പോൾ അത്യാവശ്യമില്ലെന്നും ആർ.ബി.ഐ. നിർദേശിച്ചിട്ടുണ്ട്. സാമ്പത്തികരംഗത്തുണ്ടാകുന്ന മാറ്റങ്ങളിൽനിന്ന് ബാങ്കിങ് രംഗത്തെ സംരക്ഷിക്കുന്നതിനുള്ള ഫണ്ടാണിത്.

from money rss https://bit.ly/2WXH7TD
via IFTTT