121

Powered By Blogger

Sunday, 5 July 2020

ചൈനയില്‍നിന്നുള്ള ഉത്പന്നങ്ങളുടെ ഒഴുക്ക് നിയന്ത്രിക്കാന്‍ ഇറക്കുമതി തീരുവകൂട്ടുന്നു

ന്യൂഡൽഹി: ചൈനയിൽനിന്നുള്ള വിലകുറഞ്ഞതും നിലവാരമില്ലാത്തതുമായ ഉത്പന്നങ്ങളുടെ ഇറക്കുമതി കുറയ്ക്കുന്നത് സർക്കാർ പരിഗണിക്കുന്നു. ഇതിന്റെ ഭാഗമായി നിരവധി ഉത്പന്നങ്ങളുടെയും അവയുടെ ഘടകഭാഗങ്ങളുടെയും ഇറക്കുമതി തീരുവ ഉയർത്തിയേക്കും. മറ്റുരാജ്യങ്ങളെയും ബാധിക്കുമെങ്കിലും കൂടുതൽ ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന ചൈനയെയാകും തീരുവ ഉയർത്തുന്നത് പ്രതിസന്ധിയിലാക്കുക. ലിഥിയം അയൺ, വാഹന ഭാഗങ്ങൾ, എയർ കണ്ടീഷണറുകളുടെ കംപ്രസറുകൾ, സ്റ്റീൽ-അലുമിനിയം ഉത്പന്നങ്ങൾ തുടങ്ങി തീരുവ ഉയർത്താനുള്ള 1,173 ഇനങ്ങളുടെ പട്ടിക സർക്കാരിന്റെ പരിഗണനയിലുണ്ട്. ലിഥിയം അയൺ ഇറക്കുമതിക്ക് 2019ൽ 773 മില്യൺ ഡോളറാണ് ചെലവഴിച്ചത്. ബൈക്കിന്റെ സ്പെയർപാട്സിനായി 436 മില്യണും ഫ്രിജിന്റെ കംപ്രസറുകൾക്ക് 197 മില്യണും എസി കംപ്രസറുകൾക്ക് 226 മില്യണും സ്പ്ളിറ്റ് എസിയുടെ ഭാഗങ്ങൾക്ക് 266 മില്യണും സ്റ്റീൽ ഉത്പന്നങ്ങൾക്ക് 181 മില്യണും അലുമിനിയം ഫോയിലിനായി 171 മില്യൺ ഡോളറുമാണ് ചൈനയിൽനിന്നുള്ള ഇറക്കുമതിക്കായി ചെലവഴിച്ചത്. ഈവസ്തുക്കൾ കൂടുതലും ഇറക്കുമതി ചെയ്യുന്നത് ചൈനയിൽനിന്നാണ്. അതേസമയം, രാജ്യത്തെ ആശ്യത്തിന് പ്രാദേശികമായ ഉത്പാദനംകൊണ്ട് തികയില്ലെന്നും ഈമേഖലകളിൽനിന്നുള്ളവർ പറയുന്നു. 2019ൽ ഈ 1,173 ഉത്പന്നങ്ങളുടെ ഇറക്കുമതിക്കായി 11.98 ബില്യൺ ഡോളറാണ് ചെലവഴിച്ചത്. ഇത് ആവർഷത്തെ മൊത്തം ഇറക്കുമതിയുടെ 2.3ശതമാനംമാത്രമായിരുന്നു. ഇവയിൽതന്നെ 47 ഉത്പന്നങ്ങളുടെ ഇറക്കുമതിക്കായി 50 മില്യൺ ഡോളറിലേറെ രാജ്യം ചെലവഴിച്ചിട്ടുണ്ട്. ചൈനയുമായുള്ള സംഘർഷത്തിന്റെ ഭാഗമായിമാത്രമല്ല രാജ്യത്തിന്റെ ഈനീക്കം. പ്രാദേശിക ഉത്പാദനംവർധിപ്പിക്കുകകൂടി ലക്ഷ്യമിട്ടാണ് ഈ തീരുമാനം. എന്നിരുന്നാലും ഇന്ത്യയുടെ ഈ നീക്കം ചൈനയെ കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. കാരണം നിലവാരവും വിലയുംകുറഞ്ഞ ഉത്പന്നങ്ങൾ വൻതോതിൽ ഇറക്കുമതിചെയ്യുന്ന രാജ്യമാണ് ഇന്ത്യ.

from money rss https://bit.ly/2VPsmAQ
via IFTTT

മാന്ദ്യം തീവ്രമാണ്: ഓഹരി നിക്ഷേപം ശ്രദ്ധയോടെ വേണം

വിദഗ്ദ്ധർ ഉൾപ്പെടെ എല്ലാവരേയും അദ്ഭുതപ്പെടുത്താനുള്ള അപൂർവമായ കഴിവുണ്ട് ഓഹരി വിപണികൾക്ക്. ആഗോളതലത്തിൽ ഇന്ന് വിപണികൾ ബുൾതരംഗത്തിലാണ്. ലോക സാമ്പത്തിക രംഗം ചരിത്രത്തിലെ തന്നെ രൂക്ഷമായൊരു മാന്ദ്യത്തിലൂടെ നീങ്ങുമ്പോഴാണ് ഈ ബുൾ തരംഗം. യഥാർഥ സമ്പദ് വ്യവസ്ഥയും വിപണികളിലെ ബുൾതരംഗവും തമ്മിൽ കാര്യമായ പൊരുത്തക്കേടുണ്ട്. മാന്ദ്യം തീവ്രമാണ് ചരിത്രത്തിലെ ഏറ്റവും മോശമായ ഒരു മാന്ദ്യത്തിലൂടെയാണ് ലോക സമ്പദ് വ്യവസ്ഥ കടന്നുപോകുന്നത്. ഈ വർഷം ലോക സമ്പദ് വ്യവസ്ഥ 4.9 ശതമാനം ചുരുങ്ങുമെന്നാണ് അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്.) യുടെ പ്രവചനം. ആഗോളതലത്തിൽ തൊഴിലില്ലായ്മ റെക്കോഡ് ഉയരത്തിലാണ്. ബിസിനസ് രംഗം വലിയ വെല്ലുവിളികളെ നേരിടുന്നു. പക്ഷേ, ഓഹരി വിപണി കുതിച്ചുകൊണ്ടേയിരിക്കുന്നു. പ്രസക്തമായ ചോദ്യങ്ങൾ ഇവയാണ്: സാമ്പത്തിക സ്ഥിതിയും ഓഹരി വിപണിയും തമ്മിലുള്ള ഈ വൈരുദ്ധ്യം എങ്ങനെയാണ് വിശദീകരിക്കുക? നിക്ഷേപകർ എങ്ങനെ പ്രതികരിക്കണം? വിപണികൾ കുതിക്കുന്നത് എന്തുകൊണ്ട്? 'തളരുന്ന സമ്പദ് വ്യവസ്ഥയിലെ കുതിക്കുന്ന ഓഹരി വിപണി' എന്ന വൈരുദ്ധ്യം ഇങ്ങനെ വിശദീകരിക്കാം: വിപണികൾക്കു ലഭിച്ച ഊർജം ആഗോള പ്രതിഭാസമാണ്. വൻതോതിൽ പണം അടിച്ചിറക്കുന്ന കേന്ദ്ര ബാങ്കുകളുടെ ഉദാര പണനയമാണ് ഇതിനു കാരണം. അമേരിക്കൻ കേന്ദ്ര ബാങ്കും യൂറോപ്യൻ കേന്ദ്ര ബാങ്കും ഉൾപ്പെടെയുള്ള പ്രധാന ബാങ്കുകൾ വൻതോതിൽ അടിച്ചിറക്കിയ പണത്തിന്റെ ഒരു ഭാഗം ഓഹരി പോലെയുള്ള ആസ്തികളിലേക്ക് ഒഴുകുന്നതിനാൽ അവയുടെ വില കൂടുന്നു. നാസ്ഡാക് റെക്കോഡ് നിലയിലാണ്. ഡൗ ജോൺസ്, എസ് ആൻഡ് പി എന്നീ സൂചികകൾ മാർച്ചിലെ താഴ്ചയിൽനിന്ന് 38 ശതമാനത്തോളം ഉയർന്നിരിക്കുന്നു. മോർഗൻ സ്റ്റാൻലി കാപിറ്റൽ ഇന്റർനാഷണലിന്റെ (എം.എസ്.സി.ഐ.) എമർജിങ് മാർക്കറ്റ്സ് (ഇ.എം.) സൂചിക 32 ശതമാനം കയറി. മാർച്ചിലെ താഴ്ന്ന നിലയിൽനിന്ന് നിഫ്റ്റി 38 ശതമാനത്തോളം ഉയർന്നു. 2021-ൽ സാമ്പത്തിക വളർച്ചയും കോർപ്പറേറ്റ് ലാഭവും വർധിക്കുമെന്ന് വിപണി പ്രതീക്ഷിക്കുന്നു. പലിശ നിരക്കുകളും ഓഹരി വിലകളും തമ്മിൽ എപ്പോഴും ഒരു വിപരീത ബന്ധമുണ്ട്. ഇന്ന് നിലവിലുള്ള ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്കുകൾ ഓഹരി വിപണിക്ക് ഏറെ അനുകൂലമായിരിക്കുന്നു. വാല്യുവേഷൻ ഉയർന്നതാണ് ബുൾതരംഗത്തെ തുടർന്ന് വിപണികളിലെ വാല്യുവേഷൻ ഉയർന്ന നിലയിലെത്തിയിരിക്കുന്നു. എസ്. ആൻഡ് പി. 500 സൂചികയുടെ ഇപ്പോഴത്തെ പി.ഇ. അനുപാതം 24-നു മുകളിലാണ്. നിഫ്റ്റിയുടെ പി.ഇ. അനുപാതം 22-നു മുകളിലാണ്. 2021 സാമ്പത്തിക വർഷത്തെ കോർപ്പറേറ്റ് ലാഭത്തിന് വൻ തിരിച്ചടി ഏൽക്കുമെന്നതിനാൽ പി.ഇ. ഇനിയും കൂടുതലായിരിക്കും. ചരിത്രപരമായി നോക്കുമ്പോൾ ഇവ ഉയർന്ന വാല്യുവേഷനാണ്. ചുരുക്കത്തിൽ നിക്ഷേപകർ ജാഗ്രത പുലർത്തണം. ചെയ്യാവുന്നതും ചെയ്യാൻ പാടില്ലാത്തതും ഉയർന്ന റിസ്കെടുത്തുള്ള നിക്ഷേപത്തിന് പറ്റിയ സമയമല്ല ഇത്. ശ്രദ്ധിക്കണം. ഗുണമേന്മയുള്ള ബ്ലൂ ചിപ്പ് ഓഹരികളിൽ നിക്ഷേപിക്കുക. മ്യൂച്വൽ ഫണ്ട് നിക്ഷേപം നിലനിർത്തുക. എസ്.ഐ.പി.കൾ തുടരുക. ഇടത്തരം, ചെറുകിട ഓഹരികളിൽ മ്യൂച്വൽ ഫണ്ടുകളിലൂടെ നിക്ഷേപിക്കുക. നിലവാരം കുറഞ്ഞ ഓഹരികൾ ഒഴിവാക്കുക. ക്ഷമയും ജാഗ്രതയും ദീർഘകാല അടിസ്ഥാനത്തിൽ പ്രതിഫലം നൽകും. (ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകൻ)

from money rss https://bit.ly/2NVsYR9
via IFTTT

സ്വർണ ബോണ്ടുകളിൽ തിങ്കളാഴ്ചമുതല്‍ വീണ്ടും നിക്ഷേപിക്കാം

സ്വർണവില റെക്കോഡ് ഉയരത്തിലെത്തിനിൽക്കെ കേന്ദ്രസർക്കാരിനു വേണ്ടി റിസർവ് ബാങ്ക് അവതരിപ്പിക്കുന്ന 'സോവറിങ് ഗോൾഡ് ബോണ്ടി'ന്റെ അടുത്തഘട്ട വില്പന ജൂലായ് ആറു മുതൽ 10 വരെ നടക്കും. 2020-21 സാമ്പത്തിക വർഷത്തെ നാലാമത്തെ സ്വർണ ബോണ്ട് വില്പനയാണ് ഇത്. 999 പരിശുദ്ധിയുള്ള ഒരു ഗ്രാം സ്വർണമാണ് കുറഞ്ഞ നിക്ഷേപം. നിക്ഷേപ കാലാവധി എട്ടുവർഷമാണെങ്കിലും അഞ്ചുവർഷത്തിന് ശേഷം പിൻവലിക്കാം. സ്വർണത്തിന്റെ വിലയിലുണ്ടാകുന്നനേട്ടത്തിനുപുറമെ, 2.50 ശതമാനം പലിശ ലഭിക്കുമെന്നതാണ് ഈ നിക്ഷേപമാർഗത്തെ ആകർഷകമാക്കുന്നത്. സ്വർണമായി കൈയിൽ സൂക്ഷിക്കേണ്ടതില്ലെന്ന സുരക്ഷയുമുണ്ട്. ഇഷ്യൂ വില ഗ്രാമിന് 4,852 രൂപയാണ്. കഴിഞ്ഞ മാസത്തെ ഇഷ്യൂ വില 4,677 രൂപയായിരുന്നു. ഓൺലൈനായി അപേക്ഷിച്ച് ഡിജിറ്റൽ മാർഗത്തിലൂടെ പണമടയ്ക്കുന്നവർക്ക് ഗ്രാമിന് 50 രൂപ ഇളവുണ്ട്. അത്തരം നിക്ഷേപകർക്ക് 4,802 രൂപയാണ് വില. തിരഞ്ഞെടുത്ത ബാങ്കുകൾ, പോസ്റ്റ് ഓഫീസുകൾ, സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനങ്ങൾ എന്നിവ വഴി നിക്ഷേപം നടത്താം.

from money rss https://bit.ly/2NUBHmu
via IFTTT

സെന്‍സെക്‌സില്‍ 313 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകൾ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 313 പോയന്റ് നേട്ടത്തിൽ 36334ലിലും നിഫ്റ്റി 109 പോയന്റ് ഉയർന്ന് 10716ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 883 കമ്പനികളുടെ ഒഹരികൾ നേട്ടത്തിലും 302 ഓഹരികൾ നഷ്ടത്തിലുമാണ്. 71 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിൻഡ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിനാൻസ്, ടെക് മഹീന്ദ്ര, എസ്ബിഐ, ആക്സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഒഎൻജിസി, യുപിഎൽ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഐടിസി, ബജാജ് ഓട്ടോ, ഗെയിൽ, ഹീറോ മോട്ടോർകോർപ്, ടൈറ്റൻ കമ്പനി, പവർഗ്രിഡ് കോർപ്, ഹിന്ദുസ്ഥാൻയുണിലിവർ, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ആഗോള വ്യാപകമായി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജുകൾ വിപണിയിൽ പ്രതിഫലിച്ചതിന്റെ ഭാഗമായി ഏഷ്യൻ സൂചികകൾ നാലുമാസത്തെ ഉയർന്ന നിലവാരത്തിലാണ്.

from money rss https://bit.ly/3dYPXp3
via IFTTT

Mohanlal And Major Ravi To Team Up Again For Bridge On Galwan?

Mohanlal And Major Ravi To Team Up Again For Bridge On Galwan?
Mohanlal, the complete actor and Major Ravi, the army officer-turned-filmmaker, is one of the most-loved actor-director duos of the contemporary Malayalam cinema.  If the latest rumours are to be believed, the superstar and popular filmmaker will be joining hands once again,

* This article was originally published here