121

Powered By Blogger

Sunday, 5 July 2020

സ്വർണ ബോണ്ടുകളിൽ തിങ്കളാഴ്ചമുതല്‍ വീണ്ടും നിക്ഷേപിക്കാം

സ്വർണവില റെക്കോഡ് ഉയരത്തിലെത്തിനിൽക്കെ കേന്ദ്രസർക്കാരിനു വേണ്ടി റിസർവ് ബാങ്ക് അവതരിപ്പിക്കുന്ന 'സോവറിങ് ഗോൾഡ് ബോണ്ടി'ന്റെ അടുത്തഘട്ട വില്പന ജൂലായ് ആറു മുതൽ 10 വരെ നടക്കും. 2020-21 സാമ്പത്തിക വർഷത്തെ നാലാമത്തെ സ്വർണ ബോണ്ട് വില്പനയാണ് ഇത്. 999 പരിശുദ്ധിയുള്ള ഒരു ഗ്രാം സ്വർണമാണ് കുറഞ്ഞ നിക്ഷേപം. നിക്ഷേപ കാലാവധി എട്ടുവർഷമാണെങ്കിലും അഞ്ചുവർഷത്തിന് ശേഷം പിൻവലിക്കാം. സ്വർണത്തിന്റെ വിലയിലുണ്ടാകുന്നനേട്ടത്തിനുപുറമെ, 2.50 ശതമാനം പലിശ ലഭിക്കുമെന്നതാണ് ഈ നിക്ഷേപമാർഗത്തെ ആകർഷകമാക്കുന്നത്. സ്വർണമായി കൈയിൽ സൂക്ഷിക്കേണ്ടതില്ലെന്ന സുരക്ഷയുമുണ്ട്. ഇഷ്യൂ വില ഗ്രാമിന് 4,852 രൂപയാണ്. കഴിഞ്ഞ മാസത്തെ ഇഷ്യൂ വില 4,677 രൂപയായിരുന്നു. ഓൺലൈനായി അപേക്ഷിച്ച് ഡിജിറ്റൽ മാർഗത്തിലൂടെ പണമടയ്ക്കുന്നവർക്ക് ഗ്രാമിന് 50 രൂപ ഇളവുണ്ട്. അത്തരം നിക്ഷേപകർക്ക് 4,802 രൂപയാണ് വില. തിരഞ്ഞെടുത്ത ബാങ്കുകൾ, പോസ്റ്റ് ഓഫീസുകൾ, സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനങ്ങൾ എന്നിവ വഴി നിക്ഷേപം നടത്താം.

from money rss https://bit.ly/2NUBHmu
via IFTTT