121

Powered By Blogger

Monday 17 August 2020

സ്വര്‍ണവില പവന് 800 രൂപകൂടി 40,000 രൂപയായി

സംസ്ഥാനത്ത് സ്വർണവലയിൽ വീണ്ടും കുതിപ്പ്. പവന് 800 രൂപകൂടി 40,000 രൂപയായി. 5000 രൂപയാണ് ഗ്രാമിന്റെ വില. ഓഗസ്റ്റ് ഏഴിന് ഏറ്റവും ഉയർന്ന നിരക്കായ 42,000 രൂപയിലെത്തിയശേഷം 39,200 രൂപയിലേയ്ക്ക് താഴ്ന്നിരുന്നു. തുടർന്നാണ് വീണ്ടും വിലകൂടാൻ തുടങ്ങിയത്. ആഗോള വിപോണിയിലെ വിലവർധനതന്നെയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,987.51ഡോളർ നിലവാരത്തിലേയ്ക്ക് ഉയർന്നു. ഡോളർ തളർച്ചനേരിട്ടതാണ് പെട്ടെന്നുണ്ടായ വിലവർധനവിന് പിന്നിൽ.

from money rss https://bit.ly/3h5rUa8
via IFTTT

നേട്ടം തുടരുന്നു: സെന്‍സെക്‌സില്‍ 146 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നേട്ടംതുടരുന്നു. സെൻസെക്സ് 146 പോയന്റ് നേട്ടത്തിൽ 38197ലും നിഫ്റ്റി 44 പോയന്റ് ഉയർന്ന് 11291ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1106 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 422 ഓഹരികൾ നഷ്ടത്തിലുമാണ്. 83 ഓഹരികൾക്ക് മാറ്റമില്ല. ഗ്രസിം, എൻടിപിസി, റിലയൻസ്, ഐസിഐസിഐ ബാങ്ക്, ഒഎൻജിസി, ഐഷർ മോട്ടോഴ്സ്, വിപ്രോ, യുപിഎൽ, കൊട്ടക് മഹീന്ദ്ര, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. സീ എന്റർടെയൻമെന്റ്, പവർഗ്രിഡ്, ഗെയിൽ, അദാനി പോർട്സ്, ഐഒസി, ബിപിസിഎൽ, എച്ച്സിഎൽ ടെക്, ബജാജ് ഓട്ടോ, എസ്ബിഐ, ഹീറോ മോട്ടോർകോർപ്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. സീ എന്റർടെയ്ൻമെന്റ്, ഹിന്ദുസ്ഥാൻ ഏയ്റോനോട്ടിക്സ് ഉൾപ്പടെ 36 കമ്പനികളുടെ ജൂൺ പാദത്തിലെ പ്രവർത്തനഫലമാണ് ചൊവാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3hdcYqM
via IFTTT

കേരള സ്റ്റാർട്ട്അപ്പിൽ സുനിൽ ഷെട്ടിയുടെ നിക്ഷേപം

കൊച്ചി: കേരളം ആസ്ഥാനമായ ഹെൽത്ത് ടെക് സ്റ്റാർട്ട് അപ്പായ വീറൂട്ട്സിൽ ബോളിവുഡ് താരം സുനിൽ ഷെട്ടി മൂലധന നിക്ഷേപം നടത്തി. മോട്ടിവേഷണൽ പരിശീലനത്തിലൂടെ ശ്രദ്ധേയനായ വെൽനെസ് സംരംഭകൻ സജീവ് നായരുടെ നേതൃത്വത്തിൽ കൊച്ചി ആസ്ഥാനമായി 2018-ൽ തുടങ്ങിയ കമ്പനിയാണ് വീറൂട്ട്സ്. കമ്പനിക്ക് 100 കോടി രൂപ മൂല്യം കല്പിച്ചാണ് നിക്ഷേപമെന്ന് വീറൂട്ട്സിന്റെ ചെയർമാനും ചീഫ് മെന്ററുമായ സജീവ് നായർ പറഞ്ഞു. പക്ഷേ, എത്ര തുകയാണ് സുനിൽ ഷെട്ടി നിക്ഷേപിച്ചിരിക്കുന്നതെന്ന് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. ആദ്യമായാണ് ഒരു ബോളിവുഡ് താരം കേരളം ആസ്ഥാനമായ ഒരു സ്റ്റാർട്ട്അപ്പിൽ ഓഹരി പങ്കാളിയാകുന്നത്. വീറൂട്ട്സിന്റെ ബ്രാൻഡ് അംബാസഡറായും സുനിൽ ഷെട്ടി പ്രവർത്തിക്കും. വി-ജെനോം ടെസ്റ്റിലൂടെ വ്യക്തിഗത ലൈഫ് സ്റ്റൈൽ മോഡിഫിക്കേഷൻ പ്ലാൻ തയ്യാറാക്കുകയും അതനുസരിച്ച് ഓരോരുത്തരുടെയും ഭക്ഷണക്രമം, വ്യായാമം എന്നിവയ്ക്ക് കൃത്യമായ മാർഗനിർദേശം നൽകുകയും ചെയ്യുകയാണ് വീറൂട്ട്സ് ചെയ്യുന്നത്. നിർമിത ബുദ്ധി, റോബോട്ടിക്സ് എന്നിവയുടെ സഹായത്തോടെ എപ്ലിമോ എന്ന പേരിൽ ലൈഫ് സ്റ്റൈൽ മോഡിഫിക്കേഷൻ ആപ്പും കമ്പനി വികസിപ്പിച്ചിട്ടുണ്ട്. നൂതന ആശയങ്ങളിലൂടെ ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നൽകുന്ന വീറൂട്ട്സുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് സുനിൽ ഷെട്ടി പറഞ്ഞു.

from money rss https://bit.ly/2Yb7THS
via IFTTT

അന്ന് ബസ് മുതലാളി; ഇന്ന് സർവീസ് സെന്ററിൽ തൊഴിലാളി

തൃശ്ശൂർ:''ചില ദിവസങ്ങളിൽ മെയിൻ സ്വിച്ച് ഓൺചെയ്യേണ്ടിവരില്ല. അതാണ് സ്ഥിതി''- വാട്ടർ സർവീസ് സെന്ററിലെ പണിയില്ലായ്മ വിവരിക്കുന്നത് മറ്റാരുമല്ല, ഈ സെന്ററിലെ തൊഴിലാളിയുടെ വേഷംകൂടിയണിഞ്ഞ ബസ് മുതലാളി അജയൻ. 47 വർഷമായി 17 ബസുകൾ തൃശ്ശൂരിലോടിക്കുന്ന കൈപ്പറമ്പിലെ മഞ്ചേരി കുടുംബാംഗം. എം.കെ.കെ. എന്ന പേരിലാണ് ബസുകൾ. അജയന് ആറെണ്ണം സ്വന്തമായുണ്ട്. ലോക്ഡൗൺ മുതൽ കുടുംബത്തിലെ എല്ലാ ബസുകളും കട്ടപ്പുറത്താണ്. ലോക്ഡൗണിൽ ഇളവ് വന്നപ്പോൾ നഷ്ടം സഹിച്ചും ഒാടിക്കാമെന്നു കരുതി. തൊഴിലാളികളുടെ ക്ഷേമം കണക്കിലെടുത്ത് മേയ് ആദ്യം സർവീസ് തുടങ്ങി. രണ്ടാംദിനം ബസിലെ യാത്രക്കാരി, കോവിഡ് മാനദണ്ഡം പാലിക്കാതെ യാത്രക്കാരെ കയറ്റുന്നതായി പരാതിപ്പെട്ടു. ഉടൻ വന്നു 4000 രൂപ പിഴ. അന്നത്തെ കളക്ഷൻ 1200 രൂപ. അന്നുതന്നെ ബസ് വീണ്ടും ഷെഡ്ഡിൽ കയറ്റി. കാലിലെ ചെറിയ പ്രശ്നം കാരണം ദൂരയാത്ര പറ്റാത്തതിനാൽ മറ്റൊരു വരുമാനമാർഗം എന്നനിലയിൽ അജയൻ തുടങ്ങിയതാണ് കൂനംമൂച്ചിയിലെ വാട്ടർ സർവീസ് സെന്റർ. വായ്പയെടുത്ത് പൂർത്തിയാക്കിയ സെന്റർ പ്രവർത്തനം തുടങ്ങിയത് ഫെബ്രുവരിയിൽ. മാർച്ചിൽ ലോക്ഡൗണുമെത്തി. രണ്ട് ജീവനക്കാരുണ്ടായിരുന്നു. അതിൽ ബിഹാർ സ്വദേശി തിരിച്ചുപോയി. ആ ജീവനക്കാരന്റെ റോളിലാണ് അജയൻ ഇപ്പോൾ സർവീസ് സെന്ററിലിരിക്കുന്നത്. സർവീസ് സെന്ററിലേക്ക് ഇൗയിടെ ഇരുചക്ര മീൻവണ്ടിയെത്തി. സർവീസ് ചെയ്യാൻ വന്നതല്ല. എം.കെ.കെ. ബസിലെ കണ്ടക്ടറായിരുന്നു. ബസ് ഒാടാതായപ്പോൾ മീൻവിൽപ്പന തുടങ്ങിയതാണ്. പശുവളർത്തൽ, പാൽ വിൽപ്പന, പച്ചക്കറി വ്യാപാരം എന്നിവയിലേക്കൊക്കെ തിരിഞ്ഞിട്ടുണ്ട് അജയന്റെ ബസിലെ ജീവനക്കാർ. അജയൻ ജനിച്ചപ്പോഴാണ് മഞ്ചേരി തറവാട്ടിൽ ബസ് സർവീസ് തുടങ്ങിയത്. ഇപ്പോൾ പ്രായം 47. ''കോവിഡ് തീർന്നാലും ബസ് സർവീസ് മുൻ രീതിയിൽ തിരിച്ചുവരുമോയെന്ന് പറയാനാവില്ല. നിർത്തിയിട്ട ബസുകളുടെ എൻജിനും ടയറുമെല്ലാം തകരാറിലാകും''-അജയൻ പറയുന്നു.

from money rss https://bit.ly/3kWtFcf
via IFTTT

Mammootty Is Trying To Establish Personal Record Of Staying At Home, Reveals Son Dulquer Salmaan

Mammootty Is Trying To Establish Personal Record Of Staying At Home, Reveals Son Dulquer Salmaan
The quarantine period due to the Coronavirus pandemic has made many celebrities do something creative at home apart from their actual work. Actor Dulquer Salmaan has been enjoying gaming sessions at home. Recently, he had shared a photo of himself playing

* This article was originally published here

സെന്‍സെക്‌സ് 173 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനം ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു. സെൻസെക്സ് 173 പോയന്റ് നേട്ടത്തിൽ 38,050.78ലും നിഫ്റ്റി 69 പോയന്റ് ഉയർന്ന് 11,247.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1647 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1127 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 175 ഓഹരികൾക്ക് മാറ്റമില്ല. എൻടിപിസി, സീ എന്റർടെയ്ൻമെന്റ്, ഐഷർ മോട്ടോഴ്സ്, ഹീറോ മോട്ടോർകോർപ്, ബജാജ് ഓട്ടോ, ഹിൻഡാൽകോ, ടെക് മഹീന്ദ്ര, ഐഒസി, കോൾ ഇന്ത്യ, ഒഎൻജിസി, മാരുതി സുസുകി, ഏഷ്യൻ പെയിന്റ്സ്, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികളായിരുന്നു നേട്ടത്തിൽ. എസ്ബിഐ, ഭാരതി എയർടെൽ, ബിപിസിഎൽ, റിലയൻസ്, ടാറ്റ മോട്ടോഴ്സ്, ഗ്രാസിം, സൺ ഫാർമ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, സിപ്ല തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. സെക്ടറൽ സൂചികകളിൽ ഊർജം, ലോഹം, വാഹനം തുടങ്ങിയവ മൂന്നുശതമാനത്തിലേറെ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ് 0.41ശതമാനവും സ്മോൾ ക്യാപ് 0.84ശതമാനവും നേട്ടത്തിലാണ് ക്ലോസ് ചെയത്ത്.

from money rss https://bit.ly/3kUZUs3
via IFTTT

ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്ക് പൂനാവാല ഫിനാന്‍സിന്റെ വായ്പാ പദ്ധതി

കൊച്ചി: കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ രാജ്യത്തെ ചാർട്ടേഡ് അക്കൗണ്ടന്റുമാർക്ക് പണയമില്ലാതെ കുറഞ്ഞ പലിശനിരക്കിൽ പ്രത്യേക വായ്പയുമായി ബാങ്കിംഗ് ഇതര ഫിനാൻസ് സ്ഥാപനമായ പൂനാവാല ഫിനാൻസ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻസ് ഓഫ് ഇന്ത്യയിൽ അംഗങ്ങളായിട്ടുള്ള മൂന്ന് ലക്ഷത്തിലധികം ചാർട്ടേഡ് അക്കൗണ്ടന്റുമാർക്ക് ഇതിന്റെ ഗുണം ലഭിക്കും. പ്രൊഫഷണൽ ആവശ്യത്തിനും വ്യക്തിഗത ആവശ്യങ്ങൾക്കും വായ്പ ലഭിക്കും. പ്രീപെയ്മെന്റ് ചാർജുകൾ ഒന്നും നൽകേണ്ടതില്ല. ഓൺലൈനായി വായ്പയ്ക്ക് അപേക്ഷിക്കാം. വായ്പാ നടപടി ക്രമങ്ങൾ പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലാണ് നടക്കുക. മറ്റ് ഫിനാൻസ് കമ്പനികളിൽനിന്ന് ഉയർന്ന പലിശയ്ക്ക് എടുത്തിട്ടുള്ള വായ്പകൾ ടേക്ക് ഓവർ ചെയ്യാനുള്ള സൗകര്യവും ലഭിക്കും. ബിസിനസ് വികസിപ്പിക്കുന്നതിനായി ചെറുകിട ഇടത്തരം സംരംഭങ്ങൾക്കും ചാർട്ടേഡ് അക്കൗണ്ടന്റുമാർ, ഡോക്ടർമാർ തുടങ്ങിയ പ്രൊഫഷണലുകൾക്കും വായ്പ നൽകുന്നത് സംരംഭകത്വ വ്യവസ്ഥിതിയെയും സാമ്പത്തിക വളർച്ചയെയും ശക്തിപ്പെടുത്തുമെന്ന് കരുതുന്നതായി പൂനാവാല ഫിനാൻസ് ചെയർമാൻ അഡാർ പൂനാവാല പറഞ്ഞു.

from money rss https://bit.ly/2E35isH
via IFTTT

സ്മാര്‍ട്‌ഫോണ്‍ ഉത്പാദനം സാംസങ് വിയറ്റ്‌നാമില്‍നിന്ന് ഇന്ത്യയിലേയ്ക്ക് മാറ്റുന്നു

ലോകോത്തര ബ്രാൻഡായ സാംസങ് സ്മാർട്ഫോൺ നിർമാണം വിയറ്റ്നാമിൽനിന്ന് ഇന്ത്യയിലേയ്ക്ക് മാറ്റുന്നു. മൂന്ന് ലക്ഷം കോടി രൂപ മൂല്യമുള്ള ഫോണുകൾ രാജ്യത്ത് നിർമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. രാജ്യത്ത് ഇലക്ട്രോണിക് ഉപകരണ നിർമാണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസന്റീവ് സ്കീ(പിഎൽഐ)മിൽ ഉൾപ്പെടുത്തിയാണ് ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ് രാജ്യത്ത് ഉത്പാദനം തുടങ്ങുക. അഞ്ചുവർഷത്തിനുള്ളിൽ 4000 കോടി ഡോളർ(മൂന്നുലക്ഷം കോടി രൂപ)മൂല്യമുള്ള സ്മാർട്ഫോണുകൾ നിർമിക്കാനുള്ള പദ്ധതി സാസംങ് സർക്കാരിന് നൽകിയിട്ടുണ്ട്. 15,000 രൂപ ഫാക്ടറി മൂല്യമുള്ള ഫോണുകൾ നിർമിച്ച് കയറ്റുമതി ചെയ്യും. ഈ വിഭാഗത്തിൽ 2,500 കോടി ഡോളർ മൂല്യമുള്ള ഫോണുകളാകും രാജ്യത്ത് നിർമിച്ച് കയറ്റുമതിചെയ്യുക. ദക്ഷിണ കൊറിയയിൽ കൂലി കൂടുതലായതിനാൽ അവിടത്തെ ഉത്പാദനം പൂർണമായും നിർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്തോനേഷ്യയിലും ബ്രസീലിലും സാംസങിന് നിർമാണകേന്ദ്രങ്ങളുണ്ട്. സാംസങിന്റെ മൊത്തം സ്മാർട്ഫോൺ ഉത്പാദനത്തിന്റെ 50ശതമാനവും നിലവിൽ വിയറ്റ്നാമിലാണ്. ചൈന കഴിഞ്ഞാൽ ഏറ്റവും കടുതൽ സ്മാർട്ഫോൺ കയറ്റുമതി ചെയ്യുന്നരാജ്യങ്ങളിലൊന്നാണ് വിയറ്റ്നാം. സർക്കാരിന്റെ പുതിയ പദ്ധതിപ്രകാരം ആപ്പിൾ രാജ്യത്ത് ഉടനെ ഐഫോൺ നിർമാണം ആരംഭിക്കും. മറ്റ് നിരവധി കമ്പനികളും പദ്ധതിയുടെ ഭാഗമാകാൻ അപേക്ഷ നൽകിയിട്ടുണ്ട്.

from money rss https://bit.ly/3iMOfK1
via IFTTT