121

Powered By Blogger

Monday, 17 August 2020

കേരള സ്റ്റാർട്ട്അപ്പിൽ സുനിൽ ഷെട്ടിയുടെ നിക്ഷേപം

കൊച്ചി: കേരളം ആസ്ഥാനമായ ഹെൽത്ത് ടെക് സ്റ്റാർട്ട് അപ്പായ വീറൂട്ട്സിൽ ബോളിവുഡ് താരം സുനിൽ ഷെട്ടി മൂലധന നിക്ഷേപം നടത്തി. മോട്ടിവേഷണൽ പരിശീലനത്തിലൂടെ ശ്രദ്ധേയനായ വെൽനെസ് സംരംഭകൻ സജീവ് നായരുടെ നേതൃത്വത്തിൽ കൊച്ചി ആസ്ഥാനമായി 2018-ൽ തുടങ്ങിയ കമ്പനിയാണ് വീറൂട്ട്സ്. കമ്പനിക്ക് 100 കോടി രൂപ മൂല്യം കല്പിച്ചാണ് നിക്ഷേപമെന്ന് വീറൂട്ട്സിന്റെ ചെയർമാനും ചീഫ് മെന്ററുമായ സജീവ് നായർ പറഞ്ഞു. പക്ഷേ, എത്ര തുകയാണ് സുനിൽ ഷെട്ടി നിക്ഷേപിച്ചിരിക്കുന്നതെന്ന് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. ആദ്യമായാണ് ഒരു ബോളിവുഡ് താരം കേരളം ആസ്ഥാനമായ ഒരു സ്റ്റാർട്ട്അപ്പിൽ ഓഹരി പങ്കാളിയാകുന്നത്. വീറൂട്ട്സിന്റെ ബ്രാൻഡ് അംബാസഡറായും സുനിൽ ഷെട്ടി പ്രവർത്തിക്കും. വി-ജെനോം ടെസ്റ്റിലൂടെ വ്യക്തിഗത ലൈഫ് സ്റ്റൈൽ മോഡിഫിക്കേഷൻ പ്ലാൻ തയ്യാറാക്കുകയും അതനുസരിച്ച് ഓരോരുത്തരുടെയും ഭക്ഷണക്രമം, വ്യായാമം എന്നിവയ്ക്ക് കൃത്യമായ മാർഗനിർദേശം നൽകുകയും ചെയ്യുകയാണ് വീറൂട്ട്സ് ചെയ്യുന്നത്. നിർമിത ബുദ്ധി, റോബോട്ടിക്സ് എന്നിവയുടെ സഹായത്തോടെ എപ്ലിമോ എന്ന പേരിൽ ലൈഫ് സ്റ്റൈൽ മോഡിഫിക്കേഷൻ ആപ്പും കമ്പനി വികസിപ്പിച്ചിട്ടുണ്ട്. നൂതന ആശയങ്ങളിലൂടെ ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നൽകുന്ന വീറൂട്ട്സുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് സുനിൽ ഷെട്ടി പറഞ്ഞു.

from money rss https://bit.ly/2Yb7THS
via IFTTT