121

Powered By Blogger

Wednesday, 20 January 2021

50,000 കടന്ന് സെന്‍സെക്‌സ്: ചരിത്രം കുറിച്ച് ഇന്ത്യന്‍ ഓഹരിവിപണി

മുംബൈ:ചരിത്രത്തിൽ ആദ്യമായി 50,000 പോയന്റ് കടന്ന് സെൻസെക്സ്. വാഹനം, ഊർജം, ഐടി അടക്കം എല്ലാ മേഖലകളിലേയും ഓഹരികളിലുണ്ടായ കുതിപ്പിന്റെ പിൻബലത്തിലാണ് 50,000 എന്ന റെക്കോഡ് സൂചിക കടന്നത്. നിഫ്റ്റിയും മികച്ച നിലയിലാണ്. 14,700 എന്ന പോയന്റിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന 2666 കമ്പനികളുടെ ഓഹരിയിൽ 1547 കമ്പനികൾ ലാഭത്തിലും 982 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 139 കമ്പനികളുടെ ഓഹരിയിൽ മാറ്റമില്ല. സൺക്ലേ ലിമിറ്റഡ്, ജി.ഡി.എൽ., ജെ.കെ.ടയേഴ്സ്, ഹാവൽസ്, വി-ഗാർഡ് തുടങ്ങിയവയുടെ ഓഹരികൾ ലാഭത്തിൽ വിൽപ്പന പുരോഗമിക്കുമ്പോൾ ജി.എം.എം., ടാറ്റ മെറ്റ് ലൈഫ് തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

from money rss https://bit.ly/2KCKz2e
via IFTTT

റെക്കോഡ് നേട്ടംകുറിച്ച് സൂചികകള്‍: നിഫ്റ്റി 14,600ന് മുകളില്‍ ക്ലോസ്‌ചെയ്തു

മുംബൈ: 50,000 പോയന്റ് മറികടക്കാൻ സെൻസെക്സിന് ഇനി 200 പോയന്റുമാത്രംബാക്കി. തുടർച്ചയായി രണ്ടാമത്തെ ദിവസവും മികച്ചനേട്ടത്തോടെയാണ് സൂചികകൾ വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 393.83 പോയന്റ് നേട്ടത്തിൽ 49,792.12ലും നിഫ്റ്റി 123.50 പോയന്റ് ഉയർന്ന് 14,644.70ലുമാണ് ക്ലോസ്ചെയ്തത്. വ്യാപാരത്തിനിടെ സെൻസെക്സ് ഒരുവേള 450 പോയന്റിലേറെ ഉയർന്ന് 49,874 നിലവാരംവരെയെത്തിയിരുന്നു. ബിഎസ്ഇയിലെ 1553 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1407 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 157 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ മോട്ടോഴ്സാണ് മികച്ചനേട്ടമുണ്ടാക്കിയത്. അദാനി പോർട്സ്, വിപ്രോ, ടെക് മഹീന്ദ്ര, മാരുതി സുസുകി തുടങ്ങിയ ഓഹരികളും മുന്നേറി. പവർഗ്രിഡ് കോർപ്, ശ്രീ സിമെന്റ്സ്, എൻടിപിസി, ഗെയിൽ, എസ്ബിഐ ലൈഫ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐടി, ഓട്ടോ, പൊതുമേഖല ബാങ്ക് തുടങ്ങിയ സൂചികകൾ രണ്ടുശതമാനംവീതം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ യഥാക്രമം 0.6ഉം 1.00ഉം ശതമാനം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. Market ends at record high, Nifty above 14,600

from money rss https://bit.ly/2XUc6zd
via IFTTT

എംസിഎക്‌സ് വഴിയുള്ള പരുത്തി വില്‍പ്പനയില്‍ വന്‍വര്‍ധന

കൊച്ചി: മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ പരുത്തി (കോട്ടൺ) വിൽപനയിൽ വൻവർധന. 2019 ഡിസംബറിൽ അവസാനിച്ച വാർഷിക കാലയളവിൽ ഉണ്ടായതിനേക്കാൾ285ശതമാനത്തിന്റെ അധിക വിൽപനയാണ് 2020ൽ ഇതേകാലയളവിൽ ഉണ്ടായിരിക്കുന്നത്. 2019 ഡിസംബർ 31 ന് അവസാനിച്ച വാർഷിക കാലയളവിൽ 3448.45 ടൺ പരുത്തിയുടെ വിൽപനയാണ് എം സി എക്സ് വഴി നടന്നിരുന്നത് . ഇത് 2020 ഡിസംബർ 31 ന് 13642.50 ടണ്ണായി വർധിച്ചു. കഴിഞ്ഞ ഡിസംബർ മാസത്തിൽ മാത്രം ദിനംപ്രതി ശരാശരി 61.58 കോടി രൂപയുടെ പരുത്തി വിൽപന എം സി എക്സ് വഴി നടന്നിട്ടുണ്ട്. ഗുജറാത്ത്, മഹാരാഷ്ട്ര, തെലങ്കാന എന്നിവിടങ്ങളിലാണ് എംസിഎക്സിന് പരുത്തി വിതരണ കേന്ദ്രങ്ങളുള്ളത്. ആഗോള തലത്തിൽ ഇന്ത്യയാണ് പരുത്തി ഉത്പാദനത്തിൽ ഒന്നാംസ്ഥാനത്തുള്ളത്. ലോകത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന പരുത്തിയുടെ 26 ശതമാനം ഇന്ത്യയിൽ നിന്നാണ്. പരുത്തി കയറ്റുമതിയിൽ അമേരിക്കക്കും ബ്രസീലിനും പിന്നിൽ മൂന്നാം സ്ഥാനം ഇന്ത്യയ്ക്കാണ്.

from money rss https://bit.ly/2LNWPxo
via IFTTT