121

Powered By Blogger

Wednesday, 8 September 2021

സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 35,200 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 80 രൂപ കുറഞ്ഞ് 35,200 ആയി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4400 ആയി. തിങ്കളാഴ്ച ഈ മാസത്തെ ഏറ്റവും ഉയർന്നനിലവാരത്തിലെത്തിയിരുന്നു.തുടർന്നുള്ളദിവസവും വിലയിൽ ഇടിവുണ്ടായി. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1793 ഡോളർ ആയി താഴ്ന്നു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില10 ഗ്രാമിന് 46,944 നിലവാരത്തിലാണ്. Content Highlights: gold price in kerala shows loss

from money rss https://bit.ly/3l6tjk0
via IFTTT

തിളക്കംകുറഞ്ഞ് വിപണി: സൂചികകളിൽ നേട്ടമില്ലാതെ തുടക്കം

മുംബൈ: മൂന്നാമത്തെ ദിവസവും കാര്യമായ നേട്ടമില്ലാതെ വിപണി. സെൻസെക്സ് 6.88 പോയന്റ് നേട്ടത്തിൽ 58,257ലും നിഫ്റ്റി 13 പോയന്റ് നഷ്ടത്തിൽ 17,339ലുമാണ് വ്യാപാരം ആരംഭിച്ചത്. ബജാജ് ഫിൻസർവ്, ടിസിഎസ്, ഭാരതി എയർടെൽ, എസ്ബിഐ, ഐസി ഐസിസി ബാങ്ക്, മാരുതി, പവർഗ്രിഡ്,ഏഷ്യൻ പെയിന്റ്, ഐടിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാൻ യൂണിലെവർ, ബജാജ്ഫിനാൻസ്, സൺഫാർമ,റിലയൻസ്,എംആൻഡ്എം, ടൈറ്റാൻ, ആക്സിസ്ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി ഐടി, ഓട്ടോ, ഹെൽത്ത്കെയർ, എഫ്എംസിജി തുടങ്ങിയവ നഷ്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക നഷ്ടത്തിലും സ്മോൾക്യാപ് സൂചിക നേട്ടത്തിലുമാണ്. Content Highlights: stock market open with loss; sensex gains points

from money rss https://bit.ly/3zYQXVM
via IFTTT

കോവിഡ് പ്രതിസന്ധി: സ്വർണപ്പണയം കുതിക്കുന്നു

കൊച്ചി:കോവിഡ് എത്തിയതോടെ സംസ്ഥാനത്ത് സ്വർണ പണയം വർധിച്ചു. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് കൈയിൽ പണം കുറഞ്ഞതോടെ സുരക്ഷിതമായ വായ്പാ മാർഗമെന്ന നിലയിലാണ് സ്വർണത്തെ ആളുകൾ കാണുന്നത്. സ്വർണത്തിന്റെ വില മുമ്പെങ്ങുമില്ലാത്ത വിധം കൂടിയതും സ്വർണപ്പണയത്തിന് ആവശ്യകത കൂട്ടി. 2020 ഓഗസ്റ്റിൽ സ്വർണ വില 42,000 രൂപ വരെ എത്തിയിരുന്നു. ഇത് സ്വർണപ്പണയ വിഭാഗത്തിൽ വലിയ നേട്ടമായിട്ടുണ്ടെന്നാണ് ധനകാര്യ സ്ഥാപനങ്ങളും പറയുന്നത്. ബാങ്കുകളുടെയും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെയും സ്മോൾ ഫിനാൻസ് ബാങ്കുകളുടെയും സ്വർണപ്പണയത്തിൽ കോവിഡ് കാലത്ത് വലിയ വർധനയുണ്ടായിട്ടുണ്ട്. സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ (എസ്.എൽ.ബി.സി.) കണക്കനുസരിച്ച് 2020-21 സാമ്പത്തിക വർഷം കേരളത്തിലെ പൊതുമേഖലാ ബാങ്ക് ശാഖകൾ വഴി 54,244.3 കോടി രൂപയുടെ സ്വർണപ്പണയ വായ്പയാണ് വിതരണം ചെയ്തത്. ഏതാണ്ട് 39.60 ലക്ഷം പേരാണ് ഗുണഭോക്താക്കൾ. തൊട്ടു മുൻ സാമ്പത്തിക വർഷം (2019-20) 45,221.85 കോടി രൂപയുടെ സ്വർണ വായ്പകൾ വിതരണം ചെയ്ത സ്ഥാനത്താണിത്. ഏകദേശം 20 ശതമാനത്തോളമാണ് പൊതുമേഖലാ ബാങ്ക് ശാഖകളുടെ സ്വർണപ്പണയത്തിലുണ്ടായ വർധന. സ്വകാര്യ ബാങ്കുകൾ 2020 ഏപ്രിൽ മുതൽ 2021 മാർച്ച് വരെയുള്ള കാലയളവിൽ 16,682.34 കോടി രൂപ സ്വർണപ്പണയ വായ്പ നൽകി. 2019-20-ൽ സമാന കാലയളവിൽ 12,933.72 കോടി രൂപ നൽകിയ സ്ഥാനത്താണിത്. മൊത്തം 29 ശതമാനം വർധനയാണ് സ്വകാര്യ മേഖലയിലെ വായ്പാ വിതരണത്തിൽ രേഖപ്പെടുത്തിയത്. എൻ.ബി.എഫ്.സി.ക്കും നേട്ടം ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ സ്വർണ പണയ വായ്പകളിൽ കഴിഞ്ഞ സാമ്പത്തിക വർഷം 20-25 ശതമാനം വരെ വർധനയാണ് രേഖപ്പെടുത്തിയത്. മുൻനിര എൻ.ബി.എഫ്.സി.യായ മുത്തൂറ്റ് ഫിനാൻസിന്റെ സ്വർണപ്പണയ വായ്പയിൽ 2020 ജനുവരി-ജൂൺ കാലയളവിനെ അപേക്ഷിച്ച് ഈ വർഷം സമാന കാലയളവിൽ 20 ശതമാനം വർധനയുണ്ടായിട്ടുണ്ട്. വായ്പകളുടെ എണ്ണത്തിൽ 26 ശതമാനം വർധന രേഖപ്പെടുത്തിയിട്ടുണ്ടെന്നും മുത്തൂറ്റ് ഫിനാൻസ് മാനേജിങ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റ് പറഞ്ഞു. മുത്തൂറ്റ് ഫിൻകോർപ്പിന്റെ സ്വർണപ്പണയത്തിൽ 20 ശതമാനത്തിന്റെ വർധനയുണ്ടായിട്ടുണ്ടെന്ന് കമ്പനി ഡയറക്ടർ തോമസ് ജോർജ് മുത്തൂറ്റ് അറിയിച്ചു. കഴിഞ്ഞ വർഷം സ്വർണ വിലയിലുണ്ടായ കുതിപ്പ് സ്വർണപ്പണയത്തിൽ വലിയ രീതിയിൽ സ്വാധീനം ചെലുത്തിയിരുന്നു. ഈ സാമ്പത്തിക വർഷവും വർധന പ്രകടമാണെങ്കിലും മുൻ വർഷത്തെ അപേക്ഷിച്ച് സ്വർണ വില കുറവായതിനാൽ വലിയൊരു മുന്നേറ്റം കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

from money rss https://bit.ly/3yQEFO5
via IFTTT

അഫ്ഗാൻ: ഉണക്കപ്പഴ വിപണിയിൽ വിലക്കയറ്റം

തൃശ്ശൂർ: അഫ്ഗാനിസ്താനിലെ ആഭ്യന്തരപ്രശ്നം കാരണം ഇന്ത്യയിലേക്കുള്ള ഉണക്കപ്പഴങ്ങളുടെ വരവ് നിലച്ചു. ഇതോെട ദൗർലഭ്യതയും വിലക്കയറ്റവും തുടങ്ങി. അഫ്ഗാനിസ്താനിൽ നിന്ന് പാകിസ്താനിലൂടെ റോഡ് വഴിയാണ് ഉണക്കപ്പഴങ്ങൾ ഇന്ത്യയിലേക്ക് എത്തിയിരുന്നത്. ദിവസേന 35 ലോറി ഉണക്കപ്പഴങ്ങളാണ് ഇങ്ങനെ എത്തിയിരുന്നത്. ഇത് നിലച്ചതോടെയാണ് ദൗർലഭ്യം തുടങ്ങിയത്. പ്രതിവർഷം 2000 കോടിയുടെ ഉണക്കപ്പഴങ്ങളാണ് അഫ്ഗാനിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് വന്നിരുന്നത്. അഫ്ഗാനിസ്താനിൽ ഉത്പാദിപ്പിച്ച് സംസ്കരിച്ചെടുക്കുന്ന അത്തിപ്പഴം, കുരുവുള്ള ഉണക്കമുന്തിരി, ഉണക്കിയ ഇൗത്തപ്പഴം, ആപ്രിക്കോട്ട് എന്നിവയുടെ വരവ് പാടേ നിലച്ചിട്ടുണ്ട്. അഫ്ഗാൻ വഴിയെത്തുന്ന വാൽനട്ട്, പിസ്ത എന്നിവയും ഇന്ത്യയിലേക്കെത്തുന്നത് കുറഞ്ഞു. ഇതോടെ വിലക്കയറ്റം തുടങ്ങി. ഇന്ത്യയിൽ ഏറ്റവും ആവശ്യക്കാരുള്ള ഉണക്കമുന്തിരിയുടെ വിലയും വൻ കുതിപ്പിലാണ്. എല്ലാ ഇനങ്ങൾക്കും ശരാശരി 20 ശതമാനം വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. കാലിഫോർണിയയിലെ വരൾച്ചയാണ് ഇന്ത്യയിലെ ബദാം വിപണിയെ സാരമായി ബാധിച്ചത്. മൊത്തവ്യാപാര വിപണിയിലേക്ക് കിലോഗ്രാമിന് ശരാശരി 600 രൂപയ്ക്ക് കിട്ടിയിരുന്ന ബദാമിന് വിലയിപ്പോൾ 1100 കടന്നു. ദൗർലഭ്യവും തുടങ്ങി. ലോകത്ത് ഏറ്റവും കൂടുതൽ ബദാം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഇതിൽ 80 ശതമാനത്തിലേറെ എത്തിയിരുന്നത് കാലിഫോർണിയയിൽ നിന്നാണ്. കാലിഫോർണിയയിലെ വരൾച്ചയിൽ ബദാം മരങ്ങൾ കൂട്ടത്തോടെ നശിച്ചിരുന്നു.

from money rss https://bit.ly/3tnLRjy
via IFTTT

നേട്ടമില്ലാതെ സെൻസെക്‌സും നിഫ്റ്റിയും: മിഡ്, സ്‌മോൾ ക്യാപ് സൂചികകളിൽ റെക്കോഡ് ക്ലോസിങ്

മുംബൈ: രണ്ടാംദിവസവും സമ്മർദംനേരിട്ട വിപണി ചാഞ്ചാട്ടത്തിനൊടുവിൽ നേരിയ നഷ്ടത്തിൽ ക്ലോസ് ചെയ്തു. അതേസമയം, മിഡ്, സ്മോൾ ക്യാപ് സൂചികകൾ റെക്കോഡ് നേട്ടം സ്വന്തമാക്കുകയുംചെയ്തു. സെൻസെക്സ് 29 പോയന്റ് നഷ്ടത്തിൽ 58,250.26ലും നിഫ്റ്റി ഒമ്പത് പോയന്റ് താഴ്ന്ന് 17,353.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കൊട്ടക് മഹീന്ദ്ര, ബിപിസിഎൽ, ഗ്രാസിം, കോൾ ഇന്ത്യ, യുപിഎൽ, എച്ച്ഡിഎഫ്സി ലൈഫ്, ടൈറ്റാൻ കമ്പനി, സൺ ഫാർമ, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഐഒസി തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. നെസ് ലെ, ഡിവീസ് ലാബ്, വിപ്രോ, എൻടിപിസി, മാരുതി സുസുകി, ബജാജ് ഫിൻസർവ്, ബജാജ് ഓട്ടോ, ഹിൻഡാൽകോ, ടിസിഎസ്, ബ്രിട്ടാനിയ, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐടി, മീഡിയ, ഓട്ടോ, ഫാർമ സൂചികകൾ നഷ്ടംനേരിട്ടു. നിഫ്റ്റി ബാങ്ക്, സ്വകാര്യ ബാങ്ക്, പൊതുമേഖല ബാങ്ക് തുടങ്ങിയ സൂചികകൾ ഒരുശതമാനത്തോളം നേട്ടമുണ്ടാക്കി.ബിഎസ്ഇ മിഡ്ക്യാപ് 0.81ശതമാനവും സ്മോൾ ക്യാപ് 0.34ശതമാനവും ഉയർന്നു. മനുഷ്യ നിർമിത ഫൈബർ, ടെക്നിക്കൽ ടെക്സ്റ്റൈൽ മേഖലകളിൽ 10,683 കോടി രൂപയുടെ ഉത്പാദനവുമായി ബന്ധപ്പെട്ട ആനുകൂല്യ പദ്ധതി(പിഎൽഐ)നടപ്പാക്കാൻ കേന്ദ്ര മന്ത്രി സഭ അനുമതി നൽകിയതും ബന്ധപ്പെട്ട മേഖലയിൽ പ്രതിഫലിച്ചു.

from money rss https://bit.ly/3C6wsYb
via IFTTT

കാർഡ് വിവരങ്ങൾ സൂക്ഷിച്ചുവെക്കാനാവില്ല: പദ്ധതി ജനുവരിമുതൽ നിലവിൽവരുമെന്ന് ആർബിഐ

ആവർത്തിച്ചുള്ള ഓൺലൈൻ കാർഡ് പണമിടപാട് 2022 ജനുവരി ഒന്നുമുതൽ ബുദ്ധിമുട്ടേറിയതാകും. ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ ഉൾപ്പടെയുള്ളവ ഉപഭോക്താക്കളുടെ കാർഡ് വിവരങ്ങൾ സൂക്ഷിച്ചുവെക്കേണ്ടതില്ലെന്ന തീരുമാനം ആർബിഐ നടപ്പാക്കാൻ തീരുമാനിച്ചതോടെയാണിത്. പദ്ധതി ജനുവരിയിൽതന്നെ പ്രാബല്യത്തിൽവരുമെന്നും ഇനിയും സമയം അനുവദിക്കാനാവില്ലെന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ജൂലായിൽനിന്ന് ഡിസംബർവരെ സമയം നീട്ടിനൽകിയിരുന്നു. കാർഡ് വഴി പണമിടപാട് നടത്തുമ്പോൾ ജനുവരിമുതൽ ഓരോതവണയും 16 അക്ക കാർഡ് നമ്പർ, കാർഡിന്റെ കാലാവധി തീരുന്ന തിയതി, സിവിവി എന്നിവ നൽകേണ്ടിവരും. അതിനുപകരമായി ടോക്കണൈസേഷനാണ് ആർബിഐമുന്നോട്ടുവെക്കുന്നത്. കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഉപഭോക്താക്കളുടെ അക്കൗണ്ട്, കാർഡ് വിവരങ്ങൾ ഇത്തരത്തിൽ ശേഖരിക്കാനുള്ള അനുമതി ആർബിഐ റദ്ദാക്കാൻ തീരുമാനിച്ചത്. ഉപഭോക്താക്കളുടെ ഇടപാട് വിവരങ്ങൾ ഉൾപ്പടെയുള്ളവ ചോരുന്നത് കണക്കിലെടുത്താണ് കർശനമായി നടപ്പാക്കാൻ റിസർവ് ബാങ്ക് തീരുമാനിച്ചത്. ഡെബിറ്റ് കാർഡ്, ക്രഡിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് ഒരുതവണ ഇടപാട് നടത്തിയാൽ ആ വിവരങ്ങൾ ഉപഭോക്താവിന്റെ അനുമതിയോടെ സൂക്ഷിച്ചുവെക്കാൻ നിലവിൽ കഴിയും. എളുപ്പത്തിൽ ഇടപാട് നടത്താൻ ഇത് സാഹയകരമായിരുന്നു. കാർഡ് വിവരങ്ങൾ സൂക്ഷിച്ചുവെക്കുന്നതിനുപകരമായി ടോക്കനൈസേഷൻ പോലുള്ള പകരം സംവിധാനമാണ് നടപ്പാക്കൻ കഴിയുക. കാർഡ് നെറ്റ് വർക്ക് സ്ഥാപനങ്ങളുമായി സഹകരിച്ചുവേണം ടോക്കനൈഷേൻ പദ്ധതി ആവിഷ്കരിക്കാൻ. കാർഡ് വിവരങ്ങൾ രഹസ്യമാക്കിവെച്ച് അതിനുപകരം ടോക്കണോ കോഡോ നൽകിയാണിത് നടപ്പാക്കാൻ കഴിയുക. കാർഡ് ശൃംഖല കൈകാര്യംചെയ്യുന്ന വിസ, മാസ്റ്റർ കാർഡ് എന്നിവരാകും ടോക്കണുകൾ നൽകുക. ഡാറ്റ ചോർച്ചയിലുടെയുള്ള സുരക്ഷാവീഴ്ചമൂലം 2020-21 സാമ്പത്തിക വർഷത്തിൽ 2,545 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 119 കോടി രൂപയാണ് തട്ടിപ്പുകാർ കൊണ്ടുപോയത്.

from money rss https://bit.ly/3tqCyQ0
via IFTTT

പാഠം 141: അഞ്ചോ പത്തോ വർഷംകൊണ്ട് എങ്ങനെ സമ്പത്തുനേടാം | Road map

മൂന്നുവർഷംമുമ്പ് ആരംഭിച്ച എസ്ഐപിയിൽനിന്ന് 30ശതമാനം റിട്ടേൺ ലഭിച്ചിട്ടുണ്ട്. അതേസമയം, മറ്റുചില ഫണ്ടുകൾ ഒരുവർഷക്കാലയളവിൽ 100ശതമാനത്തിലേറെ ആദായം നൽകിയതായി കാണുന്നു. നിലവിലുള്ളവവിറ്റ് റിട്ടേൺ കൂടുതൽ നൽകുന്ന ഫണ്ടിലേക്ക് ഈയിടെ മാറി. ഈ ഫണ്ടുകൾ വിലയിരുത്തി അഭിപ്രായം അറിയിക്കുമോ? സാമ്പത്തിക ലക്ഷ്യങ്ങൾക്കായി നേരത്തെ എസ്ഐപി തുടങ്ങിയവർ വിവിധ നിക്ഷേപ പ്ലാറ്റ്ഫോമുകൾ നോക്കി മികച്ച ആദായം നൽകുന്ന ഫണ്ടുകളിലേക്ക് മാറുന്ന പ്രവണത കണ്ടുവരുന്നു. നാസിക്കിൽനിന്ന് അനീഷ് ഉൾപ്പടെ നിരവധിപേരാണ് 20ഉം 30ഉം ശതമാനം ആദായം നൽകിയ ഫണ്ടുകൾ തുടരുന്നതിൽ അതൃപ്തി അറിയിച്ച് മെയിൽ അയച്ചത്. വിപണിയുടെ സൈക്കിളുകളിൽ ചിലവിഭാഗം ഓഹരികളിൽ കുതിപ്പുണ്ടാകുകയും അവയിൽ നിക്ഷേപം നടത്തുന്ന മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപകനെ അത്ഭുതപ്പെടുത്തുകയുംചെയ്യക സ്വാഭാവികമാണ്. ഒന്നോ രണ്ടോ വർഷംപിന്നിടുമ്പോൾ ഈ ഫണ്ടുകൾ പിന്നോട്ടുപോകുകയും പുതിയ താരോദയം ഉണ്ടാകുകകയുംചെയ്യും. ഈ സാഹചര്യത്തിൽ ആദായംമാത്രംനോക്കിയല്ല മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്തേണ്ടതെന്ന് മനസിലാക്കേണ്ടിയിരിക്കുന്നു. അത്ഭുതപ്പെടുത്തിയ ഫണ്ടുകൾ സ്മോൾ ക്യാപ്, മിഡ് ക്യാപ് ഫണ്ടുകളാണ് ഇത്തവണത്തെ മാർക്കറ്റ് റാലിയിൽ മികച്ചനേട്ടം നിക്ഷേപകർക്ക് നേടിക്കൊടുത്തത്. കൊട്ടക് സ്മോൾ ക്യാപ് ഒരുവർഷത്തിനിടെനൽകിയ ആദായം 103.38ശതമാനമാണ്. നിപ്പോൺ ഇന്ത്യ സ്മോൾക്യാപ് 90.54ശതമാനവും എൽആൻഡ്ടി എമേർജിങ് ബിസിനസ് ഫണ്ട് 91.26ശതമാനവും നേട്ടമുണ്ടാക്കി. ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ നിറവേറ്റാനാണ് ഇക്വിറ്റി ഫണ്ടുകളിൽ നിക്ഷേപം നടത്തുന്നത്. അതുകൊണ്ടുതന്നെ ഒരുവർഷത്തെ ആദായംനോക്കി അത്ഭുതപ്പെടേണ്ടതില്ല. അഞ്ചും ഏഴും പത്തുംവർഷത്തെ ആദായം പരിശോധിച്ച് തീരുമാനമെടുക്കാം. അതുമാത്രമല്ല, ഒരോരുത്തരുടെയും നിക്ഷേപ ലക്ഷ്യങ്ങളും കാലയളവും പരിശോധിച്ച് റിസ്ക് പ്രൊഫൈൽ നോക്കിവേണം ഫണ്ടുകൾ തിരഞ്ഞെടുക്കാൻ. ഇടക്കുമാത്രം മികച്ച ആദായംനൽകി അപ്രത്യക്ഷമാകുന്ന സെക്ടറൽ ഫണ്ടുകൾ ഉൾപ്പടെയുള്ളവ ഒഴിവാക്കി എക്കാലവും മികച്ച വളർച്ചാ സാധ്യത മുന്നോട്ടുവെക്കുന്ന കാറ്റഗറികൾ നിക്ഷേപത്തിനായി പരിഗണിക്കാം. ഭാവിയിൽ മികച്ച ആദായം ലഭിക്കാൻഫണ്ടുകൾ തിരഞ്ഞെടുക്കുമ്പോൾ ആദ്യംപരിഗണിക്കേണ്ടത് താഴെപ്പറയുന്നവിഭാഗങ്ങളിലുള്ളവയാണ്. അഗ്രസീവ് ഹൈബ്രിഡ് ലാർജ് ആൻഡ് മിഡ് ക്യാപ് ഫ്ളക്സി ക്യാപ് ടാക്സ് സേവിങ് വിവിധ കാറ്റഗറികളിലെ ഫണ്ടുകൾക്ക് നിശ്ചിതചട്ടക്കൂടിൽനിന്നുമാത്രമാണ് നിക്ഷേപിക്കാൻ അവസരംലഭിക്കുന്നത്. ഉദാഹരണത്തിന്, സ്മോൾ ക്യാപ് ഫണ്ടുകളിലെ 65ശതമാനം നിക്ഷേപവും സ്മോൾ ക്യാപ് ഓഹരികളിലായിരിക്കണം. അതിർത്തികളില്ലാതെ നിക്ഷേപിക്കാൻ ലഭിക്കുന്ന അവസരം വിപണിയുടെ വിവിധ സൈക്കിളുകളിൽ മികച്ച ആദായത്തിന് അവസരംനൽകുന്നത് അതുകൊണ്ടാണ്. എല്ലാ വിഭാഗങ്ങളിലെ ഓഹരികളിലും ഏത് അനുപാതത്തിൽവേണമെങ്കിലും നിക്ഷേപംനടത്താൻ കഴിയുന്നവയാണ് എക്കാലവും ഒരുപോലെ പിടിച്ചുനിൽക്കുന്നത്. പരിധികളില്ലാതെ നിക്ഷേപം നടത്താൻ ഫണ്ട് മാനേജർക്ക് കഴിയുന്നതിനാൽ ദീർഘകാലയളവിൽ മികച്ച ആദായം നൽകാൻ കഴിയുമെന്നതാണ് പ്രത്യേക. ഈ നാല് വിഭാഗം ഫണ്ടുകളിൽ ഫ്ളക്സി ക്യാപുകളാണ് താരം. അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ(ആംഫി)യുടെ കണക്കുപ്രകാരം ഈ കാറ്റഗറിയിലെ ഫണ്ടുകളിലായി മൂന്നുലക്ഷം കോടിയലേറെ രൂപയാണ് കൈകാര്യചെയ്യുന്നത്. മ്യൂച്വൽ ഫണ്ടുകൾ കൈകാര്യംചെയ്യുന്ന മൊത്തം ആസ്തിയുടെ ഒമ്പത്ശതമാനത്തോളം വരുംഇത്. 2020 നവംബറിൽ സെബി നിക്ഷേപ അനുപാതത്തിൽ മാറ്റംവരുത്തുന്നതുവരെ മൾട്ടിക്യാപ് ഫണ്ടുകളായിരുന്നു താരം. പുതിയ നിർദേശം നടപ്പായതോടെ മൾട്ടിക്യാപ് ഫണ്ടുകളിൽ ഭൂരിഭാഗവും ഫ്ളക്സി ക്യാപുകളിലേക്കുമാറി. മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്താനൊരുങ്ങുന്നവർക്ക് ഒഴിവാക്കാൻ കഴിയാത്ത നാല് കാറ്റഗറികളെക്കുറിച്ചാണ് ഇനി വിശദീകരിക്കുന്നത്. ദീർഘകാലയളവിൽ എസ്ഐപിയായി നിക്ഷേപം നടത്തിയാൽ മികച്ച ആദായം നൽകാൻ ഈ വിഭാഗത്തിലെ ഫണ്ടുകൾക്കുംകഴിയുമെന്നകാര്യത്തിൽ സംശയമില്ല. അഗ്രസീവ് ഹൈബ്രിഡ് ആദ്യമായി ഓഹരിയിലോ ഇക്വിറ്റി ഫണ്ടിലോ നിക്ഷേപം നടത്തുന്നവർക്ക് അനുയോജ്യമാണ് അഗ്രസീവ് ഹൈബ്രിഡ് ഫണ്ടുകൾ. പരമാവധി 65 മുതൽ 80ശതമാനംവരെ ഓഹരിയിലും 20 മുതൽ 35ശതമാനംവരെ കടപ്പത്രങ്ങളിലും നിക്ഷേപിക്കുന്ന ഫണ്ടുകളാണിവ. ഓഹരി മികച്ച വളർച്ചസാധ്യത മുന്നോട്ടുവെക്കുമ്പോൾ, കടപ്പത്ര നിക്ഷേപം സ്ഥിതരയുള്ള ആദായം നൽകാൻ സഹായിക്കുന്നു. അതുകൊണ്ടുതന്നെ റിസ്ക് കുറഞ്ഞ ഇക്വിറ്റി ഫണ്ടുകളിൽ ഒന്നാംസ്ഥാനത്താണ് ഈ ഫണ്ടുകളുടെ സ്ഥാനം. ഓഹരി വിപണി തകരുമ്പോൾ നഷ്ടം പരിമിതപ്പെടുത്താൻ കടപ്പത്രത്തിലെ നിക്ഷേപം സഹായകരമാകുന്നു. അഞ്ചുവർഷക്കാലയളവിലെങ്കിലും എസ്ഐപിയായി നിക്ഷേപിക്കാൻ കഴിയുമെങ്കിൽ മികച്ച ആദായം ലഭിക്കുമെന്നകാര്യത്തിൽ സംശയമില്ല. ഈയിടെ നിക്ഷേപക ശ്രദ്ധയാകർഷിച്ച ഡൈനാമിക് അസറ്റ് അലോക്കേഷൻ ഫണ്ടുകളേക്കാളും ഒരുപടി മുന്നിലാണ് നേട്ടത്തിന്റെകാര്യത്തിൽ അഗ്രസീവ് ഹൈബ്രിഡ് കാറ്റഗറി. EQUITY: AGGRESSIVE HYBRID Fund Return(%) 5 Yr* 7 Yr* 10 Yr** Canara Robeco Equity Hybrid 15.72 15.04 15.04 SBI Equity Hybrid 14.46 14.39 15.74 *Direct Plan **Regular Plan #Return as on 7 Sept, 2021 ലാർജ് ആൻഡ് മിഡ്ക്യാപ് ചുരുങ്ങിയത് 35ശതമാനം നിക്ഷേപം ലാർജ്, മിഡ് ക്യാപ് ഓഹരികളിലാകണമെന്ന നിബന്ധനയുണ്ട്. വൻകിട കമ്പനികളോടൊപ്പം മികച്ച വളർച്ചാ സാധ്യതയുള്ള ഓഹരികളിലും നിക്ഷേപം നടത്തുന്നതിനാൽ ദീർഘകാലയളവിൽ ഭേദപ്പെട്ട ആദായം ഈ വിഭാഗത്തിലെ ഫണ്ടുകളിൽനിന്ന് ലഭിക്കാം. ലാർജ് ആൻഡ് മിഡ് ക്യാപ് ഇക്വിറ്റി ഫണ്ടുകൾ വിപണിയിലെ എല്ലാ കാലാവസ്ഥക്കും അനുയോജ്യമാണ്. അതുകൊണ്ടുതന്നെ എസ്ഐപി നിക്ഷേപം തുടർന്നുകൊണ്ടേയിരിക്കാം. വിപണിയിലെ ഏറ്റക്കുറച്ചിലുകളിൽ പരമാവധിനേട്ടമുണ്ടാക്കാനും അത് നിക്ഷേപകന് കൈമാറാനും ഫണ്ട് മാനേജർമാർക്ക് അവസരം ലഭിക്കുന്നു. Equity: Large and Mid cap Fund Return(%) 5 Yr* 7 Yr* 10 Yr** Mirae Asset Emerging Bluechip 21.83 22.84 24.18 Canara Robeco Emerging Equities 19.50 15.78 20.02 *Direct Plan **Regular Plan #Return as on 7 Sept, 2021 ഫ്ളക്സി ക്യാപ് നിയന്ത്രണങ്ങളൊന്നുമില്ലാതെ ഏത് ഓഹരിയിൽവേണമെങ്കിലും നിക്ഷേപിക്കാൻ ഫണ്ട് മാനേജർമാർക്ക് അവസരം നൽകുന്ന ഫണ്ട് കാറ്റഗറിയാണ് ഫ്ളക്സി ക്യാപുകൾ. വൈവിധ്യവത്കരണത്തിന്റെ സാധ്യത പരമാവധി പ്രയോജനപ്പെടുത്താൻ നിക്ഷേപകരെ ഫ്ളക്സി ക്യാപുകൾ സഹായിക്കും. വിപണിമൂല്യം കണക്കിലെടുക്കാതെ വൻകിട കമ്പനികളിലും മധ്യനിര-ചെറുകിട കമ്പനികളിലും നിക്ഷേപം നടത്താനുള്ള അവസരമാണ് ഫ്ളക്സി ക്യാപുകൾ നൽകുന്നത്. കാലാകാലങ്ങളിലെ പ്രകടനം വിലയിരുത്തി നിയന്ത്രണങ്ങളില്ലാതെ മികച്ച ഓഹരികൾ തിരഞ്ഞെടുക്കാൻ ഫണ്ട് മാനേജർമാർക്ക് സ്വാതന്ത്ര്യംലഭിക്കുമ്പോൾ അത് മികച്ച ആദായമായി നിക്ഷേപകന് ലഭിക്കുന്നു. വ്യത്യസ്ത കാറ്റഗറികളിലെ മികച്ച ഓഹരികൾ തിരഞ്ഞെടുക്കാനും യഥാസമയം അവയിൽനിന്ന് ലാഭമെടുക്കാനും ബുദ്ധിമുട്ടുള്ളവർക്ക് ഫ്ളക്സി ക്യാപുകളിൽ വിശ്വാസമർപ്പിക്കാം. ദീർഘകാലയളവിൽ മികച്ച ആദായംതന്നെ ഫ്ളക്സി ക്യാപുകൾ നൽകും. Equity:Flexi Cap Fund Return(%) 5 Yr* 7 Yr* 10 Yr** Kotak FlexiCap 15.61 16.23 17.07 DSP Flexi Cap 17.45 15.80 15.69 *Direct Plan **Regular Plan #Return as on 7 Sept, 2021 ഇഎൽഎസ്എസ് ടാക്സ് സേവിങ് ഫണ്ടുകളെന്ന ചെരുക്കപ്പേരിലാണ് ഇക്വിറ്റി ലിങ്ക്ഡ് സേവിങ്സ് സ്കീമുകൾ അറിയപ്പെടുന്നത്. 80 സി പ്രകാരം നികുതിയിളവിനുള്ള നിക്ഷേപം ആവശ്യമുണ്ടെങ്കിൽ മികച്ച നേട്ടമുണ്ടാക്കാനുള്ള സാധ്യതയാണ് ഇഎൽഎസ്എസ് നൽകുന്നത്. 80സിയിലുള്ള മറ്റ് നിക്ഷേപ പദ്ധതികളുമായി താരതമ്യംചെയ്യുമ്പോൾ ഉയർന്ന റിട്ടേണും കുറഞ്ഞ ലോക്ക് ഇൻ(മൂന്നുവർഷം) കാലയളവുമാണ് ഈ വിഭാഗത്തിലെ ഫണ്ടുകൾക്കുള്ളത്. ദീർഘകാല ലക്ഷ്യങ്ങൾക്ക് നിക്ഷേപം നടത്തുന്നവർ ലോക്ക് ഇൻ പരിഡി കഴിഞ്ഞാൽ പണംപിൻവലിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഓരോ സാമ്പത്തികവർഷവും 1.50 ലക്ഷം രൂപക്കുള്ള നിക്ഷേപത്തിനാകും നികുതിയിളവ് ലഭിക്കുക. അതുകൊണ്ടുതന്നെ നികുതിയിളവിന് ആവശ്യമുള്ളതുക പ്രതിമാസമായി നിക്ഷേപിക്കുന്ന(എസ്ഐപി)രീതി സ്വീകരിക്കാം. ടാക്സ് സേവിങ് ഫണ്ടുകളിൽ നിക്ഷേപിക്കുംമുമ്പ് ഒരുകാര്യംശ്രദ്ധിക്കുക. നികുതിയിളവിനുള്ള ഇപിഎഫ്, പിപിഎഫ് ഉൾപ്പടെയുള്ള പദ്ധതികളിൽ നിലവിൽ നിക്ഷേപംനടത്തുന്നുണ്ടെങ്കിൽ അതുകഴിച്ചുള്ള തുകയാണ് നിക്ഷേപത്തിനായി പരിഗണിക്കേണ്ടത്. ലാർജ്, മിഡ്, സ്മോൾ ക്യാപുകളിൽ നിയന്ത്രണമില്ലാതെ ഓഹരികൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഈവിഭാഗത്തിലെ ഫണ്ട് മാനേജർമാർക്കുണ്ട്. Equity: ELSS Fund Return(%) 5 Yr* 7 Yr* 10 Yr** Axis Long Term Equity 18.38 17.53 19.63 DSP Tax Saver 17.01 16.88 18.05 *Direct Plan **Regular Plan #Return as on 7 Sept, 2021 feedback to: antonycdavis@gmail.com കുറിപ്പ്: ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾക്കുള്ള നിക്ഷേപ പദ്ധതികളിലെ കാതലാണ് മുകളിൽ വിശദീകരിച്ച ഫണ്ട് കാറ്റഗറികൾ. അതുകൊണ്ടുതന്നെ അർഹിക്കുന്ന പ്രാധാന്യത്തോടെവേണം ഇവയിൽ നിക്ഷേപം നടത്താൻ. ഇതിനപ്പുറത്തുള്ള വൈവിധ്യവത്കരണം ആവശ്യമാണെങ്കിൽമാത്രം (റിസ്ക് വിലയിരുത്തി) മറ്റ് കാറ്റഗറിയിലെ ഫണ്ടുകളിലേക്ക് നിക്ഷേപം വ്യാപിപ്പിക്കാം. മികച്ച ആദായം ലഭിച്ചതുകൊണ്ടുമാത്രം ഇടക്കുവെച്ച് നിക്ഷേപം തിരിച്ചെടുക്കാതിരിക്കുക. സാമ്പത്തിക ലക്ഷ്യവും അതിനുള്ള കാലയളവുമാണ് മുന്നിലുണ്ടാകേണ്ടത്. അതേ കാറ്റഗറിയിലെ ഫണ്ടുകളോടൊപ്പം ബെഞ്ച്മാർക്ക് സൂചികകൂടി വിലയിരുത്തി പ്രകടനംമോശമാണെങ്കിൽമാത്രം മറിച്ച് തീരുമാനമെടുക്കുക. വാർഷിക ആദായ(സിഎജിആർ)ത്തോടൊപ്പം കലണ്ടർവർഷത്തെ നേട്ടക്കണക്കുകളും വിലയിരുത്തുക.

from money rss https://bit.ly/3zTkUGZ
via IFTTT