121

Powered By Blogger

Wednesday, 8 September 2021

കാർഡ് വിവരങ്ങൾ സൂക്ഷിച്ചുവെക്കാനാവില്ല: പദ്ധതി ജനുവരിമുതൽ നിലവിൽവരുമെന്ന് ആർബിഐ

ആവർത്തിച്ചുള്ള ഓൺലൈൻ കാർഡ് പണമിടപാട് 2022 ജനുവരി ഒന്നുമുതൽ ബുദ്ധിമുട്ടേറിയതാകും. ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ ഉൾപ്പടെയുള്ളവ ഉപഭോക്താക്കളുടെ കാർഡ് വിവരങ്ങൾ സൂക്ഷിച്ചുവെക്കേണ്ടതില്ലെന്ന തീരുമാനം ആർബിഐ നടപ്പാക്കാൻ തീരുമാനിച്ചതോടെയാണിത്. പദ്ധതി ജനുവരിയിൽതന്നെ പ്രാബല്യത്തിൽവരുമെന്നും ഇനിയും സമയം അനുവദിക്കാനാവില്ലെന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ജൂലായിൽനിന്ന് ഡിസംബർവരെ സമയം നീട്ടിനൽകിയിരുന്നു. കാർഡ് വഴി പണമിടപാട് നടത്തുമ്പോൾ ജനുവരിമുതൽ ഓരോതവണയും 16 അക്ക കാർഡ് നമ്പർ, കാർഡിന്റെ കാലാവധി തീരുന്ന തിയതി, സിവിവി എന്നിവ നൽകേണ്ടിവരും. അതിനുപകരമായി ടോക്കണൈസേഷനാണ് ആർബിഐമുന്നോട്ടുവെക്കുന്നത്. കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഉപഭോക്താക്കളുടെ അക്കൗണ്ട്, കാർഡ് വിവരങ്ങൾ ഇത്തരത്തിൽ ശേഖരിക്കാനുള്ള അനുമതി ആർബിഐ റദ്ദാക്കാൻ തീരുമാനിച്ചത്. ഉപഭോക്താക്കളുടെ ഇടപാട് വിവരങ്ങൾ ഉൾപ്പടെയുള്ളവ ചോരുന്നത് കണക്കിലെടുത്താണ് കർശനമായി നടപ്പാക്കാൻ റിസർവ് ബാങ്ക് തീരുമാനിച്ചത്. ഡെബിറ്റ് കാർഡ്, ക്രഡിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് ഒരുതവണ ഇടപാട് നടത്തിയാൽ ആ വിവരങ്ങൾ ഉപഭോക്താവിന്റെ അനുമതിയോടെ സൂക്ഷിച്ചുവെക്കാൻ നിലവിൽ കഴിയും. എളുപ്പത്തിൽ ഇടപാട് നടത്താൻ ഇത് സാഹയകരമായിരുന്നു. കാർഡ് വിവരങ്ങൾ സൂക്ഷിച്ചുവെക്കുന്നതിനുപകരമായി ടോക്കനൈസേഷൻ പോലുള്ള പകരം സംവിധാനമാണ് നടപ്പാക്കൻ കഴിയുക. കാർഡ് നെറ്റ് വർക്ക് സ്ഥാപനങ്ങളുമായി സഹകരിച്ചുവേണം ടോക്കനൈഷേൻ പദ്ധതി ആവിഷ്കരിക്കാൻ. കാർഡ് വിവരങ്ങൾ രഹസ്യമാക്കിവെച്ച് അതിനുപകരം ടോക്കണോ കോഡോ നൽകിയാണിത് നടപ്പാക്കാൻ കഴിയുക. കാർഡ് ശൃംഖല കൈകാര്യംചെയ്യുന്ന വിസ, മാസ്റ്റർ കാർഡ് എന്നിവരാകും ടോക്കണുകൾ നൽകുക. ഡാറ്റ ചോർച്ചയിലുടെയുള്ള സുരക്ഷാവീഴ്ചമൂലം 2020-21 സാമ്പത്തിക വർഷത്തിൽ 2,545 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 119 കോടി രൂപയാണ് തട്ടിപ്പുകാർ കൊണ്ടുപോയത്.

from money rss https://bit.ly/3tqCyQ0
via IFTTT