121

Powered By Blogger

Saturday 28 December 2019

എന്‍പിഎസില്‍ നിക്ഷേപിക്കാം; നികുതി ആനുകൂല്യപരിധി ഒരുലക്ഷമാക്കിയേക്കും

നാഷണൽ പെൻഷൻ സിസ്റ്റ(എൻപിഎസ്)ത്തിലെ നിക്ഷേപത്തിന് കൂടുതൽ ആദായ നികുതിയിളവ് അനുവദിച്ചേക്കും. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്പ്മെന്റ് അതോറിറ്റി സർക്കാരിന് നൽകിയ നിർദേശങ്ങൾ സ്വീകരിക്കുകയാണെങ്കിൽ ബജറ്റിൽ ഇതുസംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാകും. അങ്ങനെയെങ്കിൽ നികുതിയിളവിനുള്ള നിലവിലെ പരിധിയായ 50,000 രൂപ ഒരു ലക്ഷമായി ഉയർത്തും. സെക്ഷൻ 80സിസിഡി പ്രകാരമാണ് എൻപിഎസിലെ ടിയർ 1 അക്കൗണ്ടിലെ നിക്ഷേപത്തിന് നികുതിയിളവുള്ളത്. നിക്ഷേപം പിൻവലിക്കുമ്പോൾ മൂലധനനേട്ടത്തിന് നൽകുന്ന നികുതി കഴിഞ്ഞ ബജറ്റിൽ സർക്കാർ ഒഴിവാക്കിയിരുന്നു. പെൻഷൻപറ്റുമ്പോഴോ 60വയസ്സാകുമ്പോഴോ നിക്ഷേപ തുകയിൽനിന്ന് 60 ശമതാനമാണ് പിൻവലിക്കാൻ കഴിയുക. (ഇതിൽ 40 ശതമാനംതുകയ്ക്കുമാത്രമാണ് നേരത്തെ നികുതിയിളവ് നൽകിയിരുന്നത്). ബാക്കിയുള്ള തുക നിർബന്ധമായും ഏതെങ്കിലും പെൻഷൻ പദ്ധതിയിൽ(ആന്വിറ്റി പ്ലാൻ)നിക്ഷേപിച്ചിരിക്കണമെന്നുണ്ട്. ആതുകയിൽനിന്നാണ് പെൻഷൻ ലഭിക്കുക. എൻപിഎസിലൂടെ എങ്ങനെ നികുതി ലാഭിക്കാം നിലവിൽ എൻപിഎസിലെ 50,000 രൂപവരെയുള്ള നിക്ഷേപത്തിന് നികുതിയിളവ് ലഭിക്കും. ശമ്പളവരുമാനക്കാർക്കും സ്വയംതൊഴിൽ ചെയ്യുന്നവർക്കും ഈ ഇളവ് പ്രയോജനപ്പെടുത്താം. 80സിയ്ക്കുള്ള ആനുകൂല്യമായ 1.50 ലക്ഷത്തോടൊപ്പം എൻപിഎസിനുള്ള 50,000 രൂപകൂടി ചേരുമ്പോൾ നിക്ഷേപങ്ങൾക്കുമാത്രമായി രണ്ടുലക്ഷം രൂപയുടെ നികുതി ആനുകൂല്യം നേടാം. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 14 ശതമാനമാണ് തൊഴിലുടമയുടെ വിഹിതം. അതുകൂടി നികുതി ആനുകൂല്യത്തിന് പരിഗണിക്കുമ്പോൾ കൂടുതൽ നികുതിയിളവ് നേടാം. ഇതുവരെ എൻപിഎസിൽ ചേരാത്തവർക്ക് ഓൺലൈനായി നേരിട്ട് അക്കൗണ്ട് തുടങ്ങാൻ അവസരമുണ്ട്. പോയന്റ് ഓഫ് സർവീസ് കേന്ദ്രങ്ങളെ ആശ്രയിക്കാതെ നേരിട്ട് അക്കൗണ്ട് തുടങ്ങി നിക്ഷേപിച്ചാൽ കമ്മീഷൻ ഒഴിവാക്കി കൂടുതൽനേട്ടം സ്വന്തമാക്കാം. NPS: How to maximise income tax benefits

from money rss http://bit.ly/37hWf04
via IFTTT