121

Powered By Blogger

Friday, 27 September 2019

ബാങ്ക് തകര്‍ന്നാല്‍ തായ്‌ലന്‍ഡില്‍ തിരിച്ചുകിട്ടുന്ന നിക്ഷേപം 1.13 കോടി; ഇന്ത്യയിലോ?

ഇന്ത്യയിൽ ഒരു ബാങ്ക് തകർന്നാൽ നിക്ഷേപകന് ആകെ ലഭിക്കുക ഒരു ലക്ഷം രൂപമാത്രമാണ്. എന്നാൽ ഇതിനേക്കാൾ ആകർഷകമാണ് ഏഷ്യയിലെ മറ്റ് രാജ്യങ്ങളിൽ നിക്ഷേപത്തിന് നൽകുന്ന ഇൻഷുറൻസ് പരിരക്ഷ. പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര കോ ഓപ്പറേറ്റീവ് ബാങ്കിന്റെമേൽ ആർബിഐയുടെ നിയന്ത്രണംവന്നപ്പോഴാണ് ഇതേക്കുറിച്ച് എല്ലാവരും ചിന്തിക്കാൻ തുടങ്ങിയത്. ബാങ്കിന്റെ പ്രവർത്തനം എന്നന്നേക്കുമായി അവസാനിപ്പിച്ചാൽ ഇൻഷുറൻസ് പരിരക്ഷയായി ലഭിക്കുന്ന ഒരു ലക്ഷം രൂപ 25 വർഷം മുമ്പ് 1993ൽ നിശ്ചയിച്ചതാണ്. അതുകൊണ്ടുതന്നെ നിക്ഷേപത്തിന്മേലുള്ള ഇൻഷുറൻസ് പരിരക്ഷ തുക വർധിപ്പിക്കണമെന്ന് ആവശ്യമുയർന്നുകഴിഞ്ഞു. ഏഷ്യയിലെ മറ്റ് രാജ്യങ്ങൾ നൽകുന്ന പരിരക്ഷ പരിശോധിക്കാം ഫിലിപ്പൈൻസിലെ ഡെപ്പോസിറ്റ് ഇൻഷുറൻസ് പ്രകാരം 500,000 പെസോ(9500ഡോളർ)സാണ് നഷ്ടപരിഹാരമായി ലഭിക്കുക. ഇന്ത്യൻ കറൻസിയിൽ കണക്കാക്കിയാൽ ഇത് 6.71 ലക്ഷത്തോളം രൂപവരും. തായ്ലൻഡിലാണെങ്കിൽ 50 ലക്ഷം ബട്ട്സാണ് ലഭിക്കുക. ഡോളറിലാണെങ്കിൽ 1,60,000. ഇത് ഇന്ത്യൻ കറൻസിയിൽ കണക്കാക്കിയാൽ 1.13 കോടി രൂപവരും. ചൈനയിൽ 5 ലക്ഷം യുവാനാണ് ലഭിക്കുക. അതായത് 70,000 ഡോളർ. ഇന്ത്യൻ കറൻസിയിലാണെങ്കിൽ 50 ലക്ഷം രൂപ. ഇവിടെയാണ് ഇന്ത്യയിലെ നിക്ഷേപ ഇൻഷുറൻസ് എത്ര കുറവാണെന്ന് മനസിലാക്കേണ്ടത്. ഒരു ലക്ഷം രൂപ അതായത് 1,400 ഡോളർ മാത്രം. രാജ്യങ്ങളെല്ലാം കാലനുസൃതമായി ഈതുക വർധിപ്പിക്കാറുണ്ട്. ഇന്ത്യയിൽ 25 വർഷം മുമ്പ് വരെ നൽകിയിരുന്ന തുക 30,000 രൂപവരെയായിരുന്നു. 1993നുശേഷം രാജ്യത്തെ സമ്പദ്ഘടന അതിവേഗത്തിലാണ് കുതിച്ചത്. ശരാശരി പ്രതിശീർഷ വരുമാനത്തിലും അതിനനുസരിച്ചുള്ള നിക്ഷേപത്തിലും കാര്യമായ വർധനവുണ്ടായി. മറ്റ് നിക്ഷേപ സാമഗ്രികളെ അപേക്ഷിച്ച് നിക്ഷേപം ബാങ്കുകളിൽ കുമിഞ്ഞുകൂടി. 2017 സാമ്പത്തിക വർഷത്തെ, റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുപ്രകാരം കുടുംബങ്ങളുടെ 66 ശതമാനം നിക്ഷേപവും ബാങ്കിലാണെത്തുന്നത്.

from money rss http://bit.ly/2lSRIiy
via IFTTT

ക്യൂആര്‍ കോഡ് വഴി റെയില്‍വെ സ്‌റ്റേഷനില്‍നിന്ന് ടിക്കറ്റെടുക്കാം

ന്യൂഡൽഹി: ക്യൂആർ കോഡ് ഉപയോഗിച്ച് ഇനി നിങ്ങൾക്ക് വരിനിൽക്കാതെ റിസർവ് ചെയ്യാത്ത ട്രെയിൻ ടിക്കറ്റ് എടുക്കാം. വടക്ക് കിഴക്കൻ റെയിൽവെയാണ് ആദ്യമായി 12 സ്റ്റേഷനുകളിൽ ഈ സംവിധാനം നടപ്പാക്കുന്നത്. അവസാന നിമിഷത്തിൽ വരി നിൽക്കാതെ റെയിൽവെ സ്റ്റേഷനിൽവെച്ചുതന്നെ മൊബൈൽ ആപ്പ് വഴി ടിക്കറ്റെടുക്കാനുള്ള സംവിധാനമാണ് നടപ്പാക്കുന്നത്. റെയിൽവെ സ്റ്റേഷനിൽ പതിച്ചിട്ടുള്ള ക്യൂആർ കോഡ് സ്കാൻ ചെയ്ത് യുടിഎസ് ആപ്പുവഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുക. തുടക്കം ഈ സ്റ്റേഷനുകളിൽ ജെയ്പുർ, അജ്മീർ, ജോധ്പുർ, ബിക്കാനീർ, അബു റോഡ്, ഉദയ്പുർ സിറ്റി, ദുർഗാപുര, അൾവാർ, റെവേരി, ഗാന്ധിനഗർ തുടങ്ങിയ 12 സ്റ്റേഷനുകളിലാണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്. എങ്ങനെ ടിക്കറ്റെടുക്കാം? ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് യുടിഎസ് ആപ്പ് ഡൗൺലോഡ് ചെയ്ത് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുകയാണ് ആദ്യം വേണ്ടത്. തുടർന്ന് ലോഗിൻ ചെയ്തശേഷം ബുക്ക് ടിക്കറ്റ് മെനുവിൽ ക്ലിക്ക് ചെയ്ത് ക്യൂആർ കോഡ് സ്കാൻ ചെയ്യുക. അപ്പോൾ പുറപ്പെടുന്ന സ്റ്റേഷന്റെ പേര് തെളിയും. പിന്നട് പോകേണ്ട സ്റ്റേഷന്റെ പേരും നൽകി പണമടച്ച് നടപടി പൂർത്തിയാക്കാം. റെയിൽവെ സ്റ്റേഷനിൽനിന്ന് ക്യുആർ കോഡ് സ്കാൻ ചെയ്യാം റെയിൽവെ സ്റ്റേഷന്റെ 30 മുതൽ 50വരെ മീറ്റർ അകലെ നിന്നുവേണമായിരുന്നു നേരത്തെ യുടിഎസ് ആപ്പുവഴി ടിക്കറ്റ് ബുക്ക് ചെയ്യാൻ. എന്നാൽ പുതിയ സംവിധാനംവഴി സ്റ്റേഷനിൽനിന്നുതന്നെ റിസർവ് ചെയ്യാത്ത ടിക്കറ്റ് എടുക്കാം.

from money rss http://bit.ly/2lxJZpO
via IFTTT

ഘട്ടംഘട്ടമായുള്ള നിക്ഷേപത്തില്‍ ഉറച്ചനില്‍ക്കുക; വിപണി കുതിക്കും

കഴിഞ്ഞ വാരം വരെ വിപണി പ്രതികൂല പ്രവണതയാണു കാണിച്ചിരുന്നത്. സാമ്പത്തികവളർച്ചയുടേയും നിക്ഷേപത്തിനായുള്ള പ്രചോദനത്തിന്റേയും കുറവു കാരണം വിപണി കഠിന കാലത്തിലൂടെയാണ് കടന്നു പോയ്ക്കൊണ്ടിരുന്നത്. ധന, സാമ്പത്തിക പരിഷ്കരണങ്ങൾ അത്യന്താപേക്ഷിതമായിരുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടെ സാമ്പത്തിക നയങ്ങൾ നന്നായി രൂപപ്പെട്ടുവരികയായിരുന്നു. തളർന്ന അവസ്ഥയിൽ നിന്ന് അടുത്ത രണ്ടുമൂന്നു മാസത്തേക്ക് സാമ്പത്തികാവസ്ഥയെ ഉത്തേജിപ്പിക്കാൻ പര്യാപ്തമായിരുന്നു ഈ നീക്കങ്ങൾ. സർക്കാർ തലത്തിലും സ്വകാര്യമേഖലയിലും വേണ്ടത്ര പണം ചിലവഴിക്കപ്പെടാതിരുന്നതിനാൽ വിപണിയിൽ ഉന്മേഷരഹിതമായ അവസ്ഥ നില നിന്നിരുന്നു. ആഭ്യന്തര, ആഗോള സാമ്പത്തിക രംഗങ്ങളിലെ ഉന്മേഷക്കുറവ് കാരണം ആവശ്യമായ ഉത്തേജനം നൽകാതിരുന്നാൽ 5 ട്രില്ല്യൺ ഡോളർ സമ്പദ് വ്യവസ്ഥ എന്ന ലക്ഷ്യം അപ്രാപ്യമായേക്കുമോ എന്ന സംശയം മുൻകൂട്ടികണ്ടാണ് സർക്കാർ നടപടികളുമായി മുന്നോട്ടു വന്നത്. കോർപറേറ്റ് നികുതിയിൽ വൻ ഇളവനുവദിച്ചുകൊണ്ട് പ്രയാസകരമായൊരു തീരുമാനമാണ് ഗവണ്മെന്റ് കൈക്കൊണ്ടത്. ഓഹരികളിലും പുതിയ പദ്ധതികളിലും പണം മുടക്കാനുള്ള വ്യക്തമായ പ്രോത്സാഹനം തന്നെയായിരുന്നു ഇത്. വരുമാന വളർച്ചയിലും തിരിച്ചുവാങ്ങൽ പദ്ധതികളിലും പെട്ടെന്നുതന്നെ വർധന ഉണ്ടാവുകയും ഭാവിയിൽ പുതിയ സ്വകാര്യ പദ്ധതികൾ വരുകയും ചെയ്യും. സാമ്പത്തിക ലക്ഷ്യങ്ങളിൽ ഇതിന്റെ പ്രതിഫലനമുണ്ടായി. 2020 സാമ്പത്തിക വർഷത്തിൽ വിപണി 3.3 ശതമാനത്തിൽ നിന്ന് 4 ശതമാനത്തിലേക്കു നേർപ്പിച്ചു. സാമ്പത്തിക മന്ത്രാലയം അനുമാനങ്ങൾ വ്യക്തമാക്കിയിട്ടില്ലാത്തതിനാൽ സർക്കാർ കൂടുതൽ വായ്പയെടുക്കുമെന്ന പ്രതീക്ഷയിൽ ഓഹരിവിപണിയിൽ അസ്ഥിരതയുണ്ടായി. എങ്കിലും ഭാവിയിൽ സ്വ്വകാര്യ മേഖലയ്ക്കും വിദേശ നിക്ഷേപത്തിനും ഗാർഹിക മേഖലയ്ക്കും ഗുണം വർധിക്കുകയും ഇടക്കാല, ദീർഘകാല ഓഹരികളിൽ വിപണി ഈ നീക്കങ്ങൾ തികച്ചും അനുകൂലമായി കണക്കിലെടുക്കുകയും ചെയ്യും. വളർച്ചയിലെ കുറവും ഉന്നത മൂല്യനിർണയവും കാരണം കഴിഞ്ഞവാരം വരെ വിപണിയെക്കുറിച്ച് നമുക്ക് യാഥാസ്ഥിതിക കാഴ്ചപ്പാടാണുണ്ടായിരുന്നത്. ഇപ്പോൾ പ്രത്യേകിച്ചൊരു പരിശ്രമവുമില്ലാതെ വരുമാന വളർച്ച 8 മുതൽ 10 ശതമാനം വരെ വർധിക്കുമെന്നായിരിക്കുന്നു. ഒന്നാം പാദത്തിലെ ഫലങ്ങൾക്കും രണ്ടാം പാദത്തിലെ പരിഷ്കരിച്ച സാമ്പത്തിക സ്ഥിതിവിവരക്കണക്കുകൾക്കും ശേഷം നിഫ്റ്റി 50 ലെ ഓഹരി നേട്ടം (E-P-S) 15 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറച്ചിരുന്നു. ഇന്നാൽ ഇപ്പോൾ സ്ഥിതിയാകെ മാറിയിരിക്കുന്നു. ഭാവിയിലും നേട്ടം വർധിക്കാനുള്ള സാധ്യത വർധിച്ചിരിക്കയാണ്. കഴിഞ്ഞ രണ്ടു മൂന്നുമാസത്തിനിടെ റിസർവ് ബാങ്കും ധന മന്ത്രാലയവും പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പദ്ധതികളുടെ കൂട്ടായ കൂടുതൽ ഫലങ്ങൾ ഭാവിയിൽ നമുക്ക് അനുഭവിക്കാൻ കഴിയും. സമീപകാല ചരിത്രത്തിലെ ഏതു സാമ്പത്തിക പരിഷ്കരണത്തേക്കാളും ഗുണഫലങ്ങളുണ്ടാക്കുന്നവയാണ് ഇപ്പോൾ നടത്തിയ പരിഷ്കാരങ്ങൾ. അതിനാൽ ഇതര ഏഷ്യൻ ശക്തികളേക്കാൾ മെച്ചപ്പെട്ട പ്രകടനമായിരിക്കും ഇന്ത്യ കാഴ്ചവെക്കുക എന്നു ഞങ്ങൾ വിശ്വസിക്കുന്നു. ഉയർന്ന കോർപറേറ്റ് നികുതി നൽകുന്ന കമ്പനികൾക്കാണ് നേരിട്ട് ഏറ്റവും കൂടുതൽ ഗുണമുണ്ടാവുക. നേരിട്ടല്ലാതെ എല്ലാ കമ്പനികൾക്കും ഇതു ഗുണകരമാണ്. ഭാവിയിൽ കൂടുതൽ നിക്ഷേപത്തിനുള്ള അവസരങ്ങളാണ് അവർക്കുണ്ടാകാൻ പോകുന്നത്. ഇതര ഏഷ്യൻ ശക്തികളെയപേക്ഷിച്ച് മൊത്ത നികുതിയുടെ കാര്യത്തിൽ നിക്ഷേപത്തിന് കൂടുതൽ ഗുണമുണ്ടാവുക ഇവിടെ ആയിരിക്കും എന്നത് മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിക്കും ഉത്തേജനമായിത്തീരും. തിരിച്ചു വാങ്ങുന്ന ഓഹരികൾക്ക് കഴിഞ്ഞ ബജറ്റിൽ ചുമത്തിയിരുന്ന അധിക നികുതി കുറച്ചതോടെ ഓഹരി തിരിച്ചുവാങ്ങൽ പദ്ധതികൾക്കും ഉത്തേജനം ലഭിക്കും. ഐടി, ബഹുരാഷ്ട്ര കമ്പനികൾക്കും അൺലിസ്റ്റ് ചെയ്യപ്പെടാൻ ആലോചിക്കുന്ന കമ്പനികൾക്കും പ്രയോജനകരമാണ് പുതിയ പരിഷ്കാരങ്ങൾ. വലിയ മാറ്റങ്ങളാണ് വരാനിരിക്കുന്നത്. ഹ്രസ്വകാലത്തേക്കു പ്രക്ഷുബ്ധത നില നിന്നേക്കാമെങ്കിലും തികച്ചും അനുകൂലം തന്നെയായിരുന്നു വിപണിയുടെ പ്രതികരണം. ആനുകൂല്യങ്ങളെല്ലാം തന്നെ ഒറ്റയടിക്കു ദഹിക്കുമെന്ന് നമുക്കു കരുതാൻ വയ്യ. ഇടക്കാല ഓഹരികളിൽ ഈ അനുകൂലാവസ്ഥ തുടർന്നും നില നിൽക്കുമെന്നാണു കരുതപ്പെടുന്നത്. വിദേശ സ്ഥാപന നിക്ഷേപങ്ങളും രാജ്യത്തിനകത്തു നിന്നുള്ള സ്ഥാപന നിക്ഷേപങ്ങളും വർധിക്കും. ശരിയായ പ്രയോജനം ലഭിക്കാൻ പോകുന്നത് ദീർഘകാലാടിസ്ഥാനത്തിൽ നിക്ഷേപം നടത്തുന്നവർക്കാണ്. ഇതിനായി ഘട്ടംഘട്ടമായ നിക്ഷേപങ്ങളിൽ അവർ ഉറച്ചു നിൽക്കണം. 2020 സാമ്പത്തിക വർഷം നിഫ്റ്റി 50 ലെ ഓഹരി നേട്ടം (E-P-S) 10 ശതമാനത്തിൽ നിന്ന് 18 ശതമാനമായി വർധിക്കുമെന്നാണ് ഞങ്ങൾ കണക്കാക്കിയിട്ടുള്ളത്. 2021, 2022 സാമ്പത്തിക വർഷങ്ങളിൽ ഇത് 15 ശതമാനമായി നില നിൽക്കുകയും ചെയ്യും. ഇതേത്തുടർന്ന് ഓഹരിയൊന്നിന് 580 രൂപ, 668 രൂപ, 768 രൂപ എന്നിങ്ങനെ യഥാക്രമം 2020, 21, 22 സാമ്പത്തിക വർഷങ്ങളിൽ നേട്ടമുണ്ടാവുകയും ചെയ്യും. ഒരു വർഷം മുന്നോട്ടുള്ള P/E ,17.5X ആയും ഒരു വർഷം മുന്നോട്ടുള്ള E-P-S 716 രൂപയായും കണക്കാക്കിയാണ് ഞങ്ങൾ നിഫ്റ്റി 50ൽ 12,500 എന്ന ലക്ഷ്യത്തിൽ എത്തിയിട്ടുള്ളത്. (ലേഖകൻജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ അടിസ്ഥാന ഗവേഷണവിഭാഗം മേധാവിയാണ്)

from money rss http://bit.ly/2n5oWeT
via IFTTT