മുംബൈ: ഓഹരി വിപണിയിൽ ചാഞ്ചാട്ടം തുടരുന്നു. സെൻസെക്സ് 268 പോയന്റ് താഴ്ന്ന് 37043ലും നിഫ്റ്റി 84 പോയന്റ് നഷ്ടത്തിൽ 10944ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 458 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 928 ഓഹരികൾ നഷ്ടത്തിലുമാണ്. വാഹനം, ഐടി, ലോഹം, പൊതുമേഖല ബാങ്കുകൾ തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നഷ്ടത്തിൽ. യുപിഎൽ, യെസ് ബാങ്ക്, ഐടിസി, ഒഎൻജിസി, സിപ്ല, ഗെയിൽ, ഐഒസി, ഏഷ്യൻ പെയിന്റ്സ്, ഹീറോ മോട്ടോർകോർപ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഇന്ത്യബുൾസ്...