121

Powered By Blogger

Sunday 15 March 2015

തെങ്ങുവീണ്‌ വീടു തകര്‍ന്നു











Story Dated: Monday, March 16, 2015 01:05


എടപ്പാള്‍: വീടിനു മുകളില്‍ തെങ്ങുവീണ്‌ വീട്‌ തകര്‍ന്നു. എടപ്പാള്‍ വൈദ്യരുമൂല കാട്ടിനാട്ടില്‍ സുധീഷി സുധീഷിന്റെ വീടാണ്‌ തകര്‍ന്നത്‌. കഴിഞ്ഞ ദിവസം എടപ്പാളിലുണ്ടായ മഴയിലാണ്‌ തെങ്ങ്‌ വീണത്‌. വീടിന്റെ വാട്ടര്‍ ടാങ്കും പാരപറ്റും തകര്‍ന്നിട്ടുണ്ട്‌.










from kerala news edited

via IFTTT

ഝാര്‍ഗണ്ഡ്‌ മുന്‍ കോണ്‍ഗ്രസ്‌ മന്ത്രിക്കെതിരെ ലൈംഗിക ആരോപണം









Story Dated: Sunday, March 15, 2015 08:54



mangalam malayalam online newspaper

റാഞ്ചി: മുന്‍ മന്ത്രിയും കോണ്‍ഗ്രസ്‌ നേതാവുമായ മന്നം മല്ലിക്കിനെതിരെ ലൈംഗിക ആരോപണമുയര്‍ത്തി 13കാരി രംഗത്ത്‌. ക്രൂരമായി മര്‍ദിച്ചുവെന്നും മോശമായി പെരുമാറിയെന്നും ആരോപിച്ചാണ്‌ പെണ്‍കുട്ടി പോലീസിനെ സമീപിച്ചത്‌. പരാതിയില്‍ കേസെടുത്ത പോലീസ്‌ എഫ്‌.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.


ധന്‍ബാദ്‌ സദേശിയായ പെണ്‍കുട്ടി മല്ലിക്കിന്റെ വീട്ടില്‍ ഇയാളുടെ രോഗിയായ ഭാര്യയെ ശുശ്രൂഷിച്ച്‌ വരുകയായിരുന്നു. ഇതിനിടയില്‍ മല്ലിക്ക്‌ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്നും മോശമായി പെരുമാറിയെന്നുമാണ്‌ പരാതി.


15 ദിവസങ്ങള്‍ക്ക്‌ മുമ്പാണ്‌ പെണ്‍കുട്ടി മല്ലിക്കിന്റെ വീടുപേക്ഷിച്ചത്‌. തുടര്‍ന്ന്‌ ശിശു ക്ഷേമ വകുപ്പിന്റെ സഹായത്തോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ആരോപണ വിധേയനെതിരെ നടപടി ആവശ്യപ്പെട്ട്‌ ബി.ജെ.പിയും രംഗത്തെത്തിയിട്ടുണ്ട്‌.










from kerala news edited

via IFTTT

ജി. കാര്‍ത്തികേയന്റെ ഭാര്യ ഡോ. സുലേഖയുമായി മുഖ്യമന്ത്രി കൂടിക്കാഴ്‌ച നടത്തി









Story Dated: Sunday, March 15, 2015 08:36



തിരുവനന്തപുരം: അന്തരിച്ച മുന്‍ സ്‌പീക്കര്‍ ജി. കാര്‍ത്തികേയന്റെ ഭാര്യ ഡോ. സുലേഖയുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൂടിക്കാഴ്‌ച നടത്തി. അരുവിക്കരയില്‍ ഡോ. സുലേഖയെ സ്‌ഥാനാര്‍ത്ഥിയാക്കുന്നതിന്‌ ഉമ്മന്‍ ചാണ്ടി താത്‌പര്യം അറിയിച്ചു. ഡോ. സുലേഖയെ സ്‌ഥാനാര്‍ത്ഥിയാക്കുന്നതിന്‌ പാര്‍ട്ടിയില്‍ യോജിപ്പാണെന്നും മുഖ്യമന്ത്രി അറിയിച്ചു. കാര്‍ത്തികേയന്റെ വസതിയിലെത്തിയാണ്‌ മുഖ്യമന്ത്രി കൂടിക്കാഴ്‌ച നടത്തിയത്‌. നേരത്തെ മത്സരിക്കാന്‍ താത്‌പര്യമില്ലെന്ന്‌ സുലേഖ അറിയിച്ചതിനെ തുടര്‍ന്നാണ്‌ മുഖ്യമന്ത്രി നേരിട്ടെത്തി കൂടിക്കാഴ്‌ച നടത്തിയത്‌.










from kerala news edited

via IFTTT

പള്ളി ആക്രമിച്ച സംഘം കുരിശിനു പകരം ഹനുമാന്‍ വിഗ്രഹം പ്രതിഷ്‌ടിച്ചു









Story Dated: Sunday, March 15, 2015 08:29



mangalam malayalam online newspaper

ചണ്ഡിഗഢ്‌: ഹരിയാനയില്‍ നിര്‍മാണത്തിലിരുന്ന പള്ളി ആക്രമിച്ച്‌ കുരിശിനു പകരം അക്രമികള്‍ ഹനുമാന്‍ വിഗ്രഹം പ്രതിഷ്‌ടിച്ചു. സംഭവത്തില്‍ വില്ലിവാര്‍ഷ്‌ പള്ളി അധികൃതര്‍ 14 പേര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കി.


ഒരു സംഘം തങ്ങളെ ഭീഷണിപ്പെടുത്തിയ ശേഷം പള്ളി ആക്രമിക്കുകയായിരുന്നു എന്ന്‌ പള്ളിയുടെ ചുമതലയുള്ള പുരോഹിതന്‍ വ്യക്‌തമാക്കി. നിര്‍മാണത്തിലിരുന്ന പള്ളിയിലെ ക്രിസ്‌തുവിന്റെ രൂപം നീക്കം ചെയ്‌ത അക്രമികള്‍ പകരം ഹനുമാന്റെ വിഗ്രഹം പ്രതിഷ്‌ടിച്ചു. ഇതിനു സമീപത്തായി ഭഗവാന്‍ രാമന്റെ ചിത്രമുള്ള പതാക സ്‌ഥാപിച്ച സംഘം തങ്ങളെ കൊലപ്പെടുത്തുമെന്നു ഭീഷണി മുഴക്കിയതായും അദ്ദേഹം പറഞ്ഞു.


പരാതിയില്‍ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത പോലീസ്‌ അന്വേഷണം ആരംഭിച്ചു. പ്രതികള്‍ക്ക്‌ എതിരെ മത സഹിഷ്‌ണുത തകര്‍ക്കാന്‍ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്‌. പ്രതികളെ ഉടന്‍ കണ്ടെത്തി ശിക്ഷ നല്‍കണമെന്ന ആവശ്യവുമായി വിവിധ ക്രിസ്‌ത്യന്‍ മത സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്‌.










from kerala news edited

via IFTTT

സ്വിസ്‌ ഓപ്പണ്‍ ബാഡ്‌മിന്റണ്‍: ശ്രീകാന്തിന്‌ കിരീടം









Story Dated: Sunday, March 15, 2015 08:25



ബേസല്‍: സ്വിസ്‌ ഓപ്പണ്‍ ബാഡ്‌മിന്റണില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്തിന്‌ കിരീടം. ഫൈനലില്‍ ഡെന്‍മാര്‍ക്കിന്റെ വിക്‌ടര്‍ അക്‌സല്‍സനെയാണ്‌ ശ്രീകാന്ത്‌ പരാജയപ്പെടുത്തിയത്‌. സ്‌കോര്‍: 21-15, 12-21, 21-14.










from kerala news edited

via IFTTT

ഗോവധ നിരോധനത്തിനെതിരെ കോഴിക്കോട്‌ ബീഫ്‌ ഫെസ്‌റ്റിവല്‍









Story Dated: Sunday, March 15, 2015 08:19



mangalam malayalam online newspaper

കോഴിക്കോട്‌: ഗോവധ നിരോധന നീക്കത്തിനെതിരെ കോഴിക്കോടും ബീഫ്‌ ഫെസ്‌റ്റിവല്‍. ഡി.വൈ.എഫ്‌.ഐയുടെ നേതൃത്വത്തിലാണ്‌ കപ്പയും ബീഫും വിളമ്പി പ്രതിഷേധം രേഖപ്പെടുത്തിയത്‌. കപ്പയും ബീഫും വിളമ്പിത്തുടങ്ങിയതോടെ രാഷ്‌ട്രീയ വ്യത്യാസം മറന്ന നാട്ടുകാരും ബീഫ്‌ ഫെസ്‌റ്റിവലില്‍ പങ്കാളിയായി. ഡി.വൈ.എഫ്‌.ഐ എരക്കുളം ബ്രാഞ്ച്‌ കമ്മറ്റിയാണ്‌ ബീഫ്‌ ഫെസ്‌റ്റിവല്‍ നടത്തിയത്‌. പരിപാടി മറ്റ്‌ ജില്ലകളിലേക്കും വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ടെന്ന്‌ നേതാക്കള്‍ പറഞ്ഞു.


നേരത്തെ തിരുവനന്തപുരത്ത്‌ എം.എല്‍.എ ഹോസ്‌റ്റലിന്‌ മുന്നിലും ഡി.വൈ.എഫ്‌.ഐയുടെ നേതൃത്വത്തില്‍ ബീഫ്‌ ഫെസറ്റിവല്‍ നടത്തിയിരുന്നു.










from kerala news edited

via IFTTT

വീടുകുത്തിതുറന്ന്‌ മോഷണം: 25 പവന്‍ കവര്‍ന്നു











Story Dated: Sunday, March 15, 2015 02:14


കല്‍പ്പറ്റ: വീട്‌ കുത്തിതുറന്ന്‌ 25 പവനും, വിലപിടിപ്പുള്ള വാച്ചും കവര്‍ന്നു. അമ്പലവയല്‍ കൊച്ചങ്കോട്‌ വാകയില്‍ സുബ്രഹ്‌മണ്യന്റെ വീട്ടിലാണ്‌ മോഷണം നടന്നത്‌. വീടിന്റെ മുന്‍ഭാഗത്തെ വാതില്‍ കുത്തി തുറന്നാണ്‌ ബെഡ്‌റൂമില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരണവും, റാഡോ വാച്ചും മോഷ്‌ടിച്ചത്‌. സുബ്രഹ്‌മണ്യനും കുടുംബവും ബുധനാഴ്‌ച ഗുരുവായൂരില്‍ പോയതായിരുന്നു. വ്യാഴാഴ്‌ച രാത്രിയിലാണ്‌ മോഷണം നടന്നതെന്ന്‌ സംശയിക്കുന്നു.


വെള്ളിയാഴ്‌ച വാതിലിന്റെ മുന്‍വാതില്‍ തുറന്ന്‌ കിടക്കുന്നത്‌ കണ്ട അയല്‍വാസികളായ സുബ്രഹ്‌മണ്യന്റെ സഹോദരന്മാര്‍ വീട്ടിലെത്തിയപ്പോഴാണ്‌ മോഷണ വിവരം പുറത്തറിഞ്ഞത്‌. വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ തകര്‍ക്കാനും ശ്രമം നടന്നിട്ടുണ്ട്‌. ബത്തേരി സി.ഐ ബിജുരാജ്‌, അമ്പലവയല്‍ എസ്‌.ഐ രാമനുണ്ണി, വിരലടയാള വിദഗ്‌ധര്‍, ഡോഗ്‌ സ്‌ക്വാഡ്‌ എന്നിവര്‍ സ്‌ഥലത്തെത്തി പരിശോധന നടത്തി. ര


ണ്ടു ദിവസം മുന്‍പ്‌ ഈ പ്രദേശത്തോട്‌ ചേര്‍ന്ന അമ്പുകുത്തി പത്തൊന്‍പത്‌, പട്ടിയമ്പം എന്നിവിടങ്ങളിലെ റോഡരികില്‍ നിന്നും മൂന്ന്‌ ബൈക്കുകള്‍ കണ്ടെത്തുകയുണ്ടായി. ഇതില്‍ അമ്പുകുത്തിയില്‍ നിന്നും കണ്ടെത്തിയ രണ്ടു ബൈക്കുകള്‍ പ്രദേശവാസികളുടേതായിരുന്നു. എന്നാല്‍ പട്ടിയമ്പത്തു നിന്നും കണ്ടെത്തിയ ബൈക്കിന്റെ ഉടമയെ കണ്ടെത്തിയിട്ടില്ല. ദിവസങ്ങള്‍ക്ക്‌ മുന്‍പ്‌ ഗോവിന്ദന്‍മൂലയില്‍ ഉപേക്ഷിച്ച നിലയില്‍ മറ്റൊരു ബൈക്കും കണ്ടെത്തിയിരുന്നു.










from kerala news edited

via IFTTT

അനിഷ്‌ട സംഭവങ്ങളില്ല: ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണം











Story Dated: Sunday, March 15, 2015 02:14


കല്‍പ്പറ്റ: മാണി ബജറ്റ്‌ അവതരിപ്പിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളില്‍ പ്രതിഷേധിച്ച്‌ എല്‍.ഡി.എഫ്‌. നടത്തിയ ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം. സമാധാനപരമായിരുന്നു ഹര്‍ത്താല്‍. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ഇരുചക്ര വാഹനങ്ങളൊഴികെ മറ്റ്‌ വാഹനങ്ങളൊന്നും രാവിലെ നിരത്തിറങ്ങിയില്ല. കെ.എസ്‌.ആര്‍.ടി.സിയും നിരത്തിലിറങ്ങിയില്ല. സര്‍കാര്‍ ഓഫിസുകളും ബാങ്കുകളും അടഞ്ഞ്‌ കിടന്നു.


എന്നാല്‍ ഉച്ചയോടെ പല സ്‌ഥലങ്ങളിലും ചില വ്യാപാര സ്‌ഥാപനങ്ങള്‍ തുറന്നു. കാറടക്കമുള്ള വാഹനങ്ങളും നിരത്തിലോടി. ജില്ലയിലെവിടെയും അനിഷ്‌ട സംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല. ഹര്‍ത്താല്‍ അനുകൂലികള്‍ വിവിധ സ്‌ഥലങ്ങളില്‍ ഇന്നലെ രാവിലെ പ്രകടനം നടത്തി. പനമരത്ത്‌ രാവിലെ ഹര്‍ത്താലനുകൂലികളില്‍ ചിലര്‍ അല്‍പസമയം വാഹനങ്ങള്‍ തടഞ്ഞു. പിന്നീട്‌ പിരിഞ്ഞുപോയി. മാനന്തവാടി, കല്‍പ്പറ്റ, ബത്തേരി, പനമരം, മീനങ്ങാടി തുടങ്ങിയ സ്‌ഥലങ്ങളിലെല്ലാം ഹര്‍ത്താലനുകൂലികള്‍ പ്രകടനം നടത്തി. വൈകിട്ട്‌ അഞ്ചോടെ ജില്ലയിലെ പ്രധാന ടൗണുകളിലെല്ലാം കടകമ്പോളങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചു.










from kerala news edited

via IFTTT

വിവാഹ ധനസഹായത്തിന്‌ കൈക്കൂലി: സാമൂഹിക ക്ഷേമ വകുപ്പ്‌ ഓഫീസര്‍ അറസ്‌റ്റില്‍











Story Dated: Sunday, March 15, 2015 02:14


ഗൂഡല്ലൂര്‍: വിവാഹ ധനസഹായത്തിന്‌ കൈക്കൂലി വാങ്ങിയ സാമൂഹിക ക്ഷേമ വകുപ്പ്‌ ഓഫീസര്‍ അറസ്‌റ്റില്‍. കുന്നൂര്‍ സ്വദേശി വിക്‌ടോറിയ (40) ആണ്‌ അറസ്‌റ്റിലായത്‌. ഊട്ടി ഫിങ്കര്‍ പോസ്‌റ്റ് സ്വദേശി നിസാബര്‍ ബാനുവിന്റെ പരാതിയെത്തുടര്‍ന്നാണ്‌ ഇവരെ അറസ്‌റ്റു ചെയ്‌തത്‌. ഇവരുടെ മകളുടെ വിവാഹത്തിനുള്ള ധനസഹായത്തിന്‌ അപേക്ഷ സമര്‍പ്പിച്ചപ്പോഴാണ്‌ ഓഫീസര്‍ 1000 രൂപ കൈക്കൂലി നല്‍കണമെന്ന്‌ ആവശ്യപ്പെട്ടത്‌.


ഇവര്‍ ഉടനെ വിജിലന്‍സിന്‌ പരാതി നല്‍കുകയായിരുന്നു. നേരത്തെ പറഞ്ഞുറപ്പിച്ചതിന്റെ അടിസ്‌ഥാനത്തില്‍ നിസാബര്‍ ബാനു പണവുമായി ഊട്ടി പഞ്ചായത്ത്‌ യൂണിയന്‍ ഓഫീസിലെത്തി. പണം കൈമാറുന്നതിനിടെ വിജിലന്‍സ്‌ വിഭാഗം ഡി.വൈ.എസ്‌.പി. രവിചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം അറസ്‌റ്റു ചെയ്‌തു.










from kerala news edited

via IFTTT

കുരങ്ങുപനി: ജില്ലയില്‍ ഏഴു പേര്‍ മരിച്ചു; 110 പേര്‍ ചികിത്സയില്‍, 43 പേരില്‍ കുരങ്ങുപനി സ്‌ഥിരീകരിച്ചു











Story Dated: Sunday, March 15, 2015 02:14


കല്‍പ്പറ്റ: വയനാട്ടില്‍ ഒന്നര മാസത്തിനിടെ കുരങ്ങുപനി ബാധിച്ചു മരിച്ചവരുടെ എണ്ണം ഏഴായി. മരിച്ചവരില്‍ അഞ്ചു പേര്‍ ആദിവാസികളാണ്‌. 43 പേരില്‍ കുരങ്ങുപനി സ്‌ഥിരീകരിച്ചിട്ടുണ്ട്‌. ബത്തേരി ചെതലയം പടിപ്പുരവീട്ടില്‍ ഗംഗാധരന്റേതാണ്‌(42) ഏറ്റവും ഒടുവില്‍ സ്‌ഥിരീകരിച്ച കുരങ്ങുപനി മരണം. കോഴിക്കോട്‌ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വ്യാഴാഴ്‌ച വൈകീട്ടായിരുന്നു ഗംഗാധരന്റെ മരണം. ജനുവരി 29നും മാര്‍ച്ച്‌ 12നും ഇടയിലാണ്‌ ഇത്രയും കുരങ്ങുപനി മരണങ്ങള്‍ സംഭവിച്ചത്‌.


ഗംഗാധരനു പുറമേ പുല്‍പ്പള്ളി ദേവര്‍ഗദ്ദ കാട്ടുനായ്‌ക്ക കോളനിയിലെ ഓമന രാജന്‍(44), ചീയമ്പം 73 കോളനിയിലെ മാധവന്‍(45), കുള്ളന്‍(50), ബൊമ്മന്‍(70), ബത്തേരി കുപ്പാടി കയ്യാലയ്‌ക്കല്‍ സുലൈഖ(45), ബത്തേരി മൂന്നാം മൈല്‍ കോളിമൂല കാട്ടുനായ്‌ക്ക കോളനിയിലെ കുഞ്ഞന്‍(44) എന്നിവരാണ്‌ കുരങ്ങുപനി ബാധിച്ചു മരിച്ചത്‌. ഇതില്‍ സുലൈഖ കുരങ്ങുപനി ബാധിത പ്രദേശങ്ങളില്‍ സന്നദ്ധപ്രവര്‍ത്തനം നടത്തിയ ആശ വര്‍ക്കറാണ്‌. ചെട്ടി സമുദായത്തില്‍പ്പെട്ട കര്‍ഷകനാണ്‌ ഗംഗാധരന്‍. കുരങ്ങുപനി ബാധിതരെന്ന്‌ സംശയിക്കുന്നവരുടെ രക്‌തം സ്‌ഥിരീകരണത്തിനായുള്ള പരിശോധനയ്‌ക്ക് മണിപ്പാലിലെ വൈറോളജിക്കല്‍ ലാബിലാണ്‌ അയയ്‌ക്കുന്നത്‌.


ജില്ലയ്‌ക്കകത്തും പുറത്തുമുള്ള ആശുപത്രികളില്‍ ചികിത്സയിലുള്ളതില്‍ 43 പേരില്‍ കുരങ്ങുപനി സ്‌ഥിരീകരിച്ചിട്ടുണ്ട്‌. 67 പേര്‍ രോഗലക്ഷണങ്ങളോടെ ചികിത്സയിലാണ്‌. ബത്തേരി താലൂക്കിലെ പൂതാടി, പൂല്‍പ്പള്ളി, നൂല്‍പുഴ, ബത്തേരി പഞ്ചായത്തുകളിലുള്ളവരാണ്‌ കുരങ്ങുപനി ബാധിച്ച്‌ മരിച്ചവരും ചികിത്സയിലുള്ളവരും. താലൂക്കിലെ മറ്റു ഭാഗങ്ങളിലും വൈത്തിരി, മാനന്തവാടി താലൂക്കുകളിലും കുരങ്ങുപനി റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ലെന്ന്‌ ജില്ലാ ആമരാഗ്യവകുപ്പ്‌ അധികൃതര്‍ അറിയിച്ചു. പുല്‍പ്പള്ളി പഞ്ചായത്തിലെ ദേവര്‍ഗദ്ദ, മാടപ്പള്ളിക്കുന്ന്‌, പാക്കം, പൂതാടി പഞ്ചായത്തിലെ ചീയമ്പം തുടങ്ങിയ വനാതിര്‍ത്തി ഗ്രാമങ്ങളാണ്‌ കുരങ്ങുപനി ബാധിത പ്രദേശങ്ങള്‍. ഇവിടങ്ങളില്‍ ആരോഗ്യവകുപ്പ്‌ പ്രതിരോധ, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്‌.


ഡോക്‌ടര്‍മാര്‍, ആശ പ്രവര്‍ത്തകര്‍, വനംവകുപ്പ്‌ ജീവനക്കാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരടക്കം 167 പേര്‍ക്ക്‌ വ്യാഴാഴ്‌ച വാക്‌സിനേഷന്‍ നല്‍കി. ഇതില്‍ 137 പേര്‍ വനിതകളാണ്‌. രോഗബാധിത പ്രദേശങ്ങളില്‍ താമസിക്കുന്നവരും രോഗം പിടിപെടാന്‍ സാധ്യതയുള്ളതായി കാണുന്നവരിലും വെള്ളിയാഴ്‌ച മുതല്‍ കുത്തിവെപ്പ്‌ തുടങ്ങി. ആറിനും 65നുമിടയില്‍ പ്രായമുള്ളവര്‍ക്കാണ്‌ കെ.എഫ്‌.ഡി വാക്‌സിന്‍ നല്‍കുന്നത്‌. ഗര്‍ഭിണികള്‍, പെന്‍സിലിന്‍, ജെന്റാമൈസിന്‍ തുടങ്ങിയ മരുന്നുകളോട്‌ അലര്‍ജിയുള്ളവര്‍, പനി, മഞ്ഞപ്പിത്ത ബാധിതര്‍ എന്നിവരെ കുത്തിവെപ്പില്‍നിന്നു ഒഴിവാക്കിയിട്ടുണ്ട്‌.


കുത്തിവെപ്പിനു 8000 ഡോസ്‌ മരുന്ന്‌ സേ്‌റ്റാക്കുണ്ടെന്ന്‌ ആര്‍.സി.എച്ച്‌ ഓഫീസര്‍ ഡോ.കെ.എസ്‌. അജയന്‍ പറഞ്ഞു. കുത്തിവെപ്പ്‌ നടത്തുന്നതില്‍ ആദിവാസികളില്‍ പലരും വിമുഖത കാട്ടുന്നത്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്‌. കുരങ്ങുപനി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വനം വകുപ്പിന്റെ പൂര്‍ണ സഹകരണം ലഭിക്കുന്നില്ലെന്നും ആരോഗ്യ വകുപ്പ്‌ പറയുന്നു. വൈറല്‍ രോഗം പിടിപെട്ട്‌ ചത്ത കുരങ്ങുകളുടെ ദേഹത്തുള്ള ചെള്ളിന്റെ കടിയേല്‍ക്കുന്നവരിലേക്കാണ്‌ രോഗം പകരുന്നത്‌. കുരങ്ങ്‌ ചത്തിടത്തേക്ക്‌ പോകാതിരിക്കുകയാണ്‌ ചെള്ളുകടി ഒഴിവാക്കുന്നതിനുള്ള മാര്‍ഗം.


കുരങ്ങുകള്‍ ചത്തുകിടക്കുന്ന സ്‌ഥലത്ത്‌ മാലത്തിയോണ്‍ പൗഡര്‍ വിതറുന്നത്‌ ചെള്ളുനശീകരണത്തിനുള്ള മാര്‍ഗം. അതിനാല്‍ കുരങ്ങുകള്‍ ചത്താല്‍ വിവരം ഉടന്‍ അറിയിക്കണമെന്ന്‌ ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ വനം അധികൃതരോട്‌ ആവശ്യപ്പെട്ടതാണ്‌. ഇക്കാര്യത്തില്‍ ജില്ലാ കലക്‌ടറും വനം ഉദ്യോഗസ്‌ഥര്‍ക്ക്‌ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കുരങ്ങുകള്‍ ചത്ത വിവരം പലപ്പോഴും വനം ജീവനക്കാര്‍ അറിയിക്കാറില്ലെന്ന്‌ ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. ജില്ലാ കലക്‌ടര്‍ക്കാണ്‌ കുരങ്ങുപനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല.


കുരങ്ങുകളെ ചത്തനിലയില്‍ കണ്ട വനപ്രദേശങ്ങളില്‍ അടിക്കാടിനു തീയിടുന്നതും ചെള്ളുനശീകരണത്തിനു സഹായകമാണ്‌. ആരോഗ്യവകുപ്പ്‌ നിര്‍ദേശിച്ചതനുസരിച്ചാണ്‌ ചീയമ്പം ഏഴുപത്തിമൂന്ന്‌ കോളനിക്ക്‌ രണ്ട്‌ കിലോമീറ്റര്‍ പരിധിയില്‍ വനം വകുപ്പ്‌ അടിക്കാടിനു തീയിട്ടത്‌. കുരങ്ങുപനിയടക്കം പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ മൂഴുവന്‍ പഞ്ചായത്തുകളിലും ആരോഗ്യസന്ദേശയാത്ര നടത്താന്‍ ആരോഗ്യവകുപ്പ്‌ തീരുമാനിച്ചിട്ടുണ്ട്‌.










from kerala news edited

via IFTTT

രണ്ടുവര്‍ഷം കഴിഞ്ഞിട്ടും എങ്ങുമെത്താതെ ജലനിധി പദ്ധതി











Story Dated: Sunday, March 15, 2015 02:14


വെള്ളമുണ്ട: ജില്ലയിലെ 12 പഞ്ചായത്തുകളില്‍ കുടിവെള്ള ക്ഷാമം പരിഹരിക്കാനായി നടപ്പിലാക്കുന്ന ജലനിധി പദ്ധതികള്‍ രണ്ടുവര്‍ഷം കഴിഞ്ഞിട്ടും എങ്ങുമെത്തിയില്ല. പദ്ധതി നിര്‍വഹണത്തിനായി സര്‍ക്കാര്‍ ഏല്‍പിച്ച സന്നദ്ധ സംഘടനകളുടെ പരിചയക്കുറവും കാര്യക്ഷമയില്ലാഴ്‌മയുമാണ്‌ പദ്ധതി പൂര്‍ത്തീകരിക്കാന്‍ ഒരുവര്‍ഷം മാത്രം ബാക്കിനില്‍ക്കെ ജനങ്ങള്‍ക്ക്‌ യാതൊരു പ്രയോജനവുമില്ലാത്ത പദ്ധതിയായി മാറാനിടയാക്കിയതെന്ന്‌ ആക്ഷേപമുയരുന്നത്‌.


300ഓളം ചെറുകിട ജലവിതരണ പദ്ധതികള്‍ വിഭാവനം ചെയ്‌തതില്‍ രണ്ടുവര്‍ഷം കൊണ്ട്‌ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത്‌ 40ഓളം പദ്ധതികള്‍ മാത്രമാണ്‌. ബാക്കിയുള്ളവയാകട്ടെ പലകാരണങ്ങളാലാണ്‌ പാതിവഴിയില്‍ ഉപേക്ഷിച്ചിരിക്കുകയാണ്‌. ജനകീയ പങ്കാളിത്തതോടെ കുടിവെള്ള വിതരണം നടപ്പിലാക്കുകയെന്ന ലക്ഷ്യത്തോടെ പിന്നോക്ക മേഖലകള്‍ തിരഞ്ഞെടുത്ത്‌ 1988ലാണ്‌ സംസ്‌ഥാനത്ത്‌ ആദ്യമായി ജലനിധി പദ്ധതി നടപ്പിലാക്കിയത്‌. പിന്നീട്‌ 2012ലാണ്‌ ഇതേ പദ്ധതി ചില മാറ്റങ്ങളോടെ സംസ്‌ഥാന സര്‍ക്കാര്‍ വീണ്ടും നടപ്പിലാക്കാനായി രണ്ടാംഘട്ടമെന്ന നിലയില്‍ കൊണ്ടുവന്നത്‌.


ജില്ലയില്‍ നിന്നും 12 പഞ്ചായത്തുകളാണ്‌ ഇതിനായി തെരഞ്ഞെടുക്കപ്പെട്ടത്‌. പുല്‍പ്പള്ളി, പൂതാടി, കണിയാമ്പറ്റ, പനമരം, തവിഞ്ഞാല്‍, എടവക, തൊണ്ടര്‍നാട്‌, വെള്ളമുണ്ട, കോട്ടത്തറ, തരിയോട്‌, പൊഴുതന, വെങ്ങപ്പള്ളി തുടങ്ങിയ പിന്നോക്ക മേഖലകളിലെ പഞ്ചായയത്തുകളിലാണ്‌ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്‌. കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങള്‍ കണ്ടെത്തി അവിടങ്ങളില്‍ ഗുണഭോക്‌തൃ സമിതികള്‍ രുപീകരിച്ച്‌ രജിസ്‌റ്റര്‍ ചെയ്‌ത് ഇവരുടെ മേല്‍നോട്ടത്തില്‍ മൂന്നുവര്‍ഷം കൊണ്ട്‌ അംഗങ്ങളുടെ വീടുകളില്‍ വെള്ളമെത്തിക്കുക എന്ന എന്നതാണ്‌ പദ്ധതി. പദ്ധതിക്ക്‌ ചെലവഴിക്കേണ്ട മൊത്തം സംഖ്യയുടെ 10 ശതമാനം ഗുണഭോക്‌താക്കള്‍, 15 ശതമാനം പഞ്ചായത്ത്‌, 75 ശതമാനം ലോകബാങ്ക്‌ സഹായത്തോടെ കേരള സര്‍ക്കാര്‍ എന്നിങ്ങനെയായിരുന്നു വിഭവ സമാഹരണം.


ആദിവാസികളുടെ വിഹിതവും സര്‍ക്കാര്‍ നല്‍കും. പദ്ധതിയുടെ നിര്‍വ്വഹണ ചുമതല അതാത്‌ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളെ പഞ്ചായത്തുകള്‍ കണ്ടെത്തി നല്‍കുകയാണുണ്ടായത്‌. പദ്ധതി ചെലവിന്റെ 30 ശതമാനത്തോളം നിര്‍വ്വഹണ ചുമതലയുള്ള സംഘടനകള്‍ക്ക്‌ ലഭിക്കും. ഈ താല്‍പര്യം മുന്നില്‍കണ്ട്‌ പലരും തട്ടികൂട്ടിയ സന്നദ്ധ സംഘടനകള്‍ രജിസ്‌റ്റര്‍ ചെയ്‌ത് സ്വാധീനമുപയോഗിച്ചും, കമ്മീഷന്‍ ഇടപാട്‌ നടത്തിയും പഞ്ചായത്തിലൂടെ നിര്‍വ്വഹണ ചുമതല കൈക്കലാക്കിയതാണ്‌ രണ്ടാംഘട്ട ജലനിധി പദ്ധതി പരാജയപ്പെടാന്‍ ഇടയാക്കിയതായി പറയപ്പെടുന്നത്‌.


സന്നദ്ധ സംഘടനകള്‍ക്ക്‌ ഉണ്ടായിരിക്കേണ്ട റിസോഴ്‌സ് പേഴ്‌സനുകളുടെ കുറവും കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കിയ പരിചയക്കുറവും പദ്ധതികള്‍ക്കായി ഗുണഭോക്‌താക്കളെകൊണ്ട്‌ വിഹിതമടപ്പിക്കുന്നതിനുള്ള കഴിവുകേടുമെല്ലാം പദ്ധതിയുടെ നല്ല പ്രവര്‍ത്തനങ്ങള്‍ക്ക്‌ തടസമുണ്ടാവുകയായിരുന്നു. ഇതോടെയാണ്‌ ജില്ലയില്‍ വിഭാവനം ചെയ്‌ത ചെറുതും വലുതുമായ 300 ഓളം ജലവിതരണ പദ്ധതികളില്‍ 75 ശതമാനവും എങ്ങുമെത്താതെ നീണ്ടുപോകുന്നത്‌. നിലവില്‍ തൊണ്ടര്‍നാട്‌, വെള്ളമുണ്ട തുടങ്ങിയ പഞ്ചായത്തുകളില്‍ ഒരെണ്ണംപോലും ഇതുവരെ കമ്മീഷന്‍ ചെയ്‌തിട്ടില്ല.


പല പഞ്ചായത്തുകളിലും കമ്മീഷന്‍ ചെയ്‌തത്‌ 50ല്‍ താഴെ ഗുണഭോക്‌താക്കളുള്ളത്‌ നേരത്തെ സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച്‌ നടപ്പിലാക്കിയതും പിന്നീട്‌ നിലച്ചതുമായ ചെറുകിട പദ്ധതികള്‍ നവീകരിച്ചതുമാത്രമാണ്‌. ഗുണഭോക്‌തൃ സമിതികളെ ഉള്‍പ്പെടുത്താതെയുള്ളതും സുതാര്യമല്ലാത്തതുമായ ടെണ്ടര്‍ നടപടികളും ജലവിതരണത്തിനായുള്ള ഉപകരണങ്ങള്‍ വാങ്ങുന്നതിലെ അഴിമതിയുമെല്ലാം പദ്ധതിയുടെ വിജയത്തിന്‌ തടസമായിരിക്കുകയാണ്‌. ജലനിധി നടപ്പിലാക്കിയ പഞ്ചായത്തുകളില്‍ എത്ര വലിയ വരള്‍ച്ച വന്നാലും സര്‍ക്കാര്‍ സഹായങ്ങള്‍ യാതൊരു കാരണവശാലും അനുവദിക്കേണ്ടതില്ലെന്നാണ്‌ സര്‍ക്കാര്‍ നിലപാട്‌.


എന്നാല്‍ ഗുണഭോക്‌താക്കളുടെ വിഹിതം പോലും വാങ്ങി നല്‍കി സര്‍ക്കാര്‍ ഏല്‍പ്പിച്ച കടലാസ്‌ സന്നദ്ധ സംഘടനകളുടെ പിടിപ്പുകേട്‌ കാരണം വരള്‍ച്ചാ സാധ്യതയുള്ള പ്രദേശങ്ങളിലെ ഗുണഭോക്‌താക്കളാണ്‌ ദുരിതത്തിലായിരിക്കുന്നത്‌. 1022 കോടിയോളം രൂപ കേന്ദ്ര സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച്‌ 200 പഞ്ചായത്തുകളില്‍ ദീര്‍ഘകാലം ഗുണഭോക്‌തൃ പങ്കാളിത്തതോടെ കുടിവെള്ളമെത്തിക്കാനുള്ള ബൃഹത്‌ പദ്ധതിയാണ്‌ പഞ്ചായത്തുകളുടെ കമ്മീഷന്‍ കൊതികൊണ്ടും ശുഷ്‌കാന്തികുറവുകൊണ്ടും പരാജയത്തിലേക്ക്‌ നീങ്ങുന്നത്‌.










from kerala news edited

via IFTTT