Story Dated: Sunday, March 15, 2015 08:23

കണ്ണൂര്‍: കടപ്പുറത്ത് മണലെടുക്കാനെത്തി ലോറിക്കടിയില്‍ കിടന്നുറങ്ങിയ ഡ്രൈവര്‍ ലോറി കയറി മരിച്ചു. പള്ളിയാംമൂല ലക്ഷം വീട് കോളനിയിലെ പനയന്‍ ഹൗസില്‍ പ്രഗീഷാ(28)ണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ 3.30 ഓടെ അഴീക്കോട് നീര്ക്കടവിലായിരുന്നു സംഭവം. മറ്റ് രണ്ട് പേരോടൊപ്പം മണലെടുക്കാനെത്തിയ പ്രഗീഷ് ഇടക്ക് ലോറിക്കടിയില്‍ കിടന്നുറങ്ങുകയായിരുന്നു. കൂടെയെത്തിയവര്‍ കടപ്പുറത്തും കിടന്നു. ഇതിനിടയില്‍ ഏതോ വാഹനം വരുന്ന ശബ്ദം കേട്ട് പോലീസാണെന്ന് കരുതി കൂട്ടത്തിലുണ്ടായിരുന്നയാള്‍ ലോറി ഓടിച്ചു പോകാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. പരേതനായ പ്രകാശന്-ഗീത ദമ്പതികളുടെ മകനാണ്. ഭാര്യ: ശാന്തി. മകള്‍: അനാമിക. സഹോദരങ്ങള്‍: പ്രജോഷ്, പ്രജിഷ, പ്രഗീഷ്മ.
from kerala news edited
via
IFTTT
Related Posts:
പിക്കപ്പ് വാനിടിച്ച് വഴിയാത്രക്കാരന് മരിച്ചു Story Dated: Thursday, December 25, 2014 04:11ചെറുപുഴ:കോലുവള്ളിയില്‍ പിക്കപ്പ് വാനിടിച്ച് വഴിയാത്രക്കാരന് മരിച്ചു.ചുണ്ട വയലായിലെ പൊടിമറ്റത്തില്‍ ദേവസ്യാ (84 ) ആണ് മരിച്ചത്. കോലുവള്ളി പഴയ പള്ളിക്കുമുന്നില്‍ ബുധനാ… Read More
പുളിങ്ങോം പോലിസ് ഔട്ട് പോസ്റ്റ് പുന:സ്ഥാപിക്കുമെന്ന് ഡി.ഐ.ജി Story Dated: Tuesday, December 30, 2014 02:58ചെറുപുഴ: മാവോവാദി ഭീഷണിയുടെ പശ്ചാത്തലത്തില്‍ കര്‍ണാടക വനാതിര്‍ത്തിയോട് ചേര്‍ന്ന് പെരിങ്ങോം പോലിസ് സ്റ്റേഷന് അതിര്‍ത്തിയിലുണ്ടായിരുന്ന പുളിങ്ങോം പോലീസ് ഔട്ട് പോ… Read More
ആറാം ക്ലാസുകാരന് കിണറ്റില്‍ മരിച്ച നിലയില്‍ Story Dated: Tuesday, December 23, 2014 02:42ശ്രീകണ്ഠപുരം: ആറാം ക്ലാസുകാരനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വയക്കര യു.പി സ്കൂളിലെ ഒന്നാം തരം വിദ്യാര്‍ഥി ധനകൃഷ്ണനെയാണ്(കണ്ണന്- ആറ്) അയല്പക്കത്തെ കിണറ്റില്‍ മര… Read More
വീടിന് നേരെ ബോംബേറ്: 12 പേര്‍ക്കെതിരെ കേസെടുത്തു Story Dated: Tuesday, December 30, 2014 02:58കൂത്തുപറമ്പ്:സി.പി.എം -ബി.ജെ.പി സംഘര്‍ഷം നടക്കുന്ന കാഞ്ഞിലേരിയില്‍ സി.പി.എം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. മാടമ്പള്ളി കുന്നേല്‍ കുഞ്ഞിരാമന്റെ വീടിനു നേരെയാണ് കഴിഞ്… Read More
പ്രധാനാധ്യാകന്റെ ആത്മഹത്യ; പോലീസ് ഒത്തുകളിക്കുന്നു: കെ.സുരേന്ദ്രന് Story Dated: Tuesday, December 23, 2014 02:42കണ്ണൂര്‍: തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതനിലെ പ്രധാനാധ്യാപകന് ആത്മഹത്യ ചെയ്ത കേസില്‍ സര്‍ക്കാരും പോലീസും ഒത്തുകളിക്കുകയാണെന്ന് ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സ… Read More