Story Dated: Sunday, March 15, 2015 07:33
ബെയ്‌ജിങ്: ചൈനയിലെ കെട്ടിട നിര്‍മാണ മേഖലയില്‍ നിന്ന് നിധി ശേഖരം കണ്ടെത്തി. ആയിരക്കണക്കിന് വര്‍ഷം മുമ്പുള്ള ശവക്കല്ലറകളില്‍ സ്വര്‍ണം നിറച്ച നിലയിലാണ് നിധി ശേഖരം കണ്ടെത്തിയത്. ഇവ ബി.സി 221ല്‍ നിര്‍മിച്ചവയാണെന്നാണ് പുരാവസ്‌തു ഗവേഷകര്‍ വെളിപ്പെടുത്തിയത്.
ആകെ 22 ശവക്കല്ലറകളാണ് കണ്ടെത്തിയത്. ഇവയില്‍ നിന്നും മണ്‍ പാത്രങ്ങളും വെങ്കലം കൊണ്ടു നിര്‍മിച്ച ചീന ഭരണികളും ആഭരണങ്ങളും കണ്ടെത്തി. ഇവയില്‍ ഒന്നില്‍ നിന്നും വളരെ വിലപിടിച്ച ഒരു വാളും ഉദ്യോഗസ്‌ഥര്‍ കണ്ടെടുത്തിട്ടുണ്ട്. കാലാവസ്‌ഥാ വ്യതിയാനങ്ങള്‍ ബാധിച്ചു കേടുകൂടാത്ത രീതിയിലാണ് വാള്‍ സൂക്ഷിച്ചിരുന്നത്. അഞ്ചു ശവക്കല്ലറകള്‍ ആരോ കൊള്ളയടിച്ചതായും കണ്ടെത്തി. കണ്ടെത്തിയ വസ്‌തുക്കളിലൂടെ പ്രദേശത്തെ സംസ്‌ക്കാരത്തെ കുറിച്ചും ജീവിത രീതിയെ കുറിച്ചുമൊക്കെ പഠിക്കാന്‍ കഴിയുമെന്ന ശുഭ പ്രതീക്ഷയിലാണ് ഗവേഷകര്‍.
from kerala news edited
via IFTTT