121

Powered By Blogger

Sunday, 15 March 2015

ദമ്പതികളുടെ കിടപ്പറയും കുളിമുറിയും പരസ്യമാക്കി ഇതാ ഒരു ഹോട്ടല്‍









Story Dated: Sunday, March 15, 2015 08:07



mangalam malayalam online newspaper

ലണ്ടന്‍: പുറം കാഴ്‌ചകള്‍ കണ്ടുറങ്ങാനും നഗരവുമായി ഇണങ്ങിച്ചേര്‍ന്ന്‌ ജീവിക്കാനുമിതാ ഒരു ഹോട്ടല്‍. പക്ഷേ ഒന്നോര്‍ക്കുക ഈ ഹോട്ടല്‍ മുറികളില്‍ സ്വകാര്യതകള്‍ക്ക്‌ യാതൊരു സ്‌ഥാനവുമില്ല. കട്ടിലില്‍ കിടക്കുന്നതായാലും കുളിമുറിയിലെ ദൃശ്യങ്ങളാണെങ്കിലും ശരി ഇവയൊന്നും നിരത്തിലെ കാഴ്‌ചക്കാരില്‍ നിന്നും മറയ്‌ക്കാനാവില്ല. ലേറ്റര്‍ റൂംസ്‌ ഡോട്ട്‌ കോം എന്ന വെബ്‌സൈറ്റാണ്‌ മുമ്പ്‌ കേട്ടുകേള്‍വി പോലുമില്ലാത്ത ഈ ഹോട്ടല്‍ മുറി ഒരുക്കിയിരിക്കുന്നത്‌. ഒരു ഹോട്ടല്‍ മുറിയില്‍ കിട്ടുന്ന എല്ലാ സൗകര്യവും ഈ 'ഓപ്പണ്‍' മുറിയില്‍ കിട്ടുമെന്നതും മറ്റൊരു പ്രത്യേകത.


കാറ്റുനിറച്ച്‌ വീര്‍പ്പിക്കാവുന്ന സുതാര്യമായ പ്ലാസ്‌റ്റിക്‌ ഉപയോഗിച്ചാണ്‌ ഹോട്ടല്‍ മുറി നിര്‍മിച്ചിരിക്കുന്നത്‌. മറ്റൊരു ഹോട്ടലിലും ലഭിക്കാത്ത 360ഡിഗ്രി പുറം കാഴ്‌ചയാണ്‌ ഈ ഹോട്ടലിന്റെ പ്രധാന ആകര്‍ഷണം. എന്നാല്‍ ഇതേ രീതിയില്‍ കാണികള്‍ക്കും നിങ്ങള്‍ കാഴ്‌ചയാകും എന്നതും മറ്റൊരു പ്രത്യേകത.


സ്വകാര്യത ഇഷ്‌ടപ്പെടുന്നവര്‍ക്കും നാണം കുണുങ്ങികള്‍ക്കും ഒരുപോലെ പ്രവേശനം നിഷേധിക്കുന്ന ഈ ഹോട്ടല്‍ മുറികള്‍ക്ക്‌ 13 അടിയാണ്‌ വിസ്‌താരം. ആറടി ഉയരമുള്ള പ്ലാസ്‌റ്റിക്‌ ടണലിലൂടെ വേണം സന്ദര്‍ശകര്‍ക്ക്‌ അവരവരുടെ മുറികളിലെത്താന്‍. ബാത്ത്‌ ടബ്‌, കംഫി ബെഡ്‌, ആഢംബര തുണിത്തരങ്ങള്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും നിങ്ങള്‍ക്ക്‌ ഇവിടെ ലഭ്യമാണ്‌. എന്നാല്‍ ഒരു രാത്രിക്ക്‌ ദമ്പതികള്‍ 5,000 രൂപവരെ ചിലവഴിക്കേണ്ടി വരുമെന്നു മാത്രം.


തങ്ങളുടെ എല്ലാ സ്വകാര്യതയും നഷ്‌ടപെടുമോയെന്ന സന്ദര്‍ശകരുടെ വേവലാതികള്‍ക്കും സൈറ്റുടമയായ ആന്‍ഡ്രിയ തര്‍പ്പിയുടെ കൈയില്‍ പരിഹാരമുണ്ട്‌. ഇത്തരക്കാര്‍ക്കായി സമീപത്തെ ഹോട്ടലില്‍ പ്രത്യേക സൗകര്യവും വെബ്‌സൈറ്റ്‌ വാഗ്‌ദാനം ചെയ്യുന്നു. കൂടാതെ ബബിള്‍ ഹോട്ടലിനു പുറത്ത്‌ രാത്രിയും പകലും പ്രത്യേക സുരക്ഷാ വലയവും തീര്‍ത്തിട്ടുണ്ട്‌.


കാണികള്‍ക്ക്‌ ഒരു അലങ്കാര വസ്‌തുവുമായി മാറാന്‍ ആഗ്രഹമുള്ളവര്‍ക്കും വ്യത്യസ്‌തമായ ഒരു രാത്രി ആഗ്രഹിക്കുന്നവര്‍ക്കും ഈ ബബിള്‍ ഹോട്ടല്‍ സ്വാഗതമരുളുന്നു. ബ്രിട്ടനിലെ കൂടുതല്‍ നഗരങ്ങളില്‍ സമാന ഹോട്ടലുകള്‍ സ്‌ഥാപിക്കാനൊരുങ്ങുകയാണ്‌ വെബ്‌സൈറ്റ്‌ അധികൃതര്‍.










from kerala news edited

via IFTTT