Story Dated: Sunday, March 15, 2015 07:02
വത്തിക്കാന്‍: സ്‌ഥാനമൊഴിയുമെന്ന സൂചന നല്‍കി ഫ്രാന്‍സിസ് മാര്‍പാപ്പ. മെക്‌സിക്കോയിലെ ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കര്യം വെളിപ്പെടുത്തിയത്. ഇടയ്‌ക്ക് സ്‌ഥാനമൊഴിഞ്ഞ തന്റെ മുന്‍ഗാമി ബെനഡിക്‌റ്റ് പതിനാറാമന്റെ മാതൃക താനും പിന്തുടരാന്‍ സാധ്യതയുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. സ്വയം സ്‌ഥാനമൊഴിഞ്ഞ ബെനഡിക്‌റ്റ് പതിനാറാമന്റെ നടപടി ധീരമെന്നും മാര്‍പാപ്പ വിശേഷിപ്പിച്ചു. എന്നാല്‍ കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍മാര്‍ക്ക് വിരമിക്കല്‍ പ്രാതപരിധി നിശ്‌ചയിക്കണമെന്ന അഭിപ്രായത്തോട് തനിക്ക് യോജിപ്പില്ലെന്നും മാര്‍പാപ്പ പറഞ്ഞു.
ബെനഡിക്‌റ്റ് പതിനാറാമന്‍ സ്‌ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് 2013 മാര്‍ച്ച് 13നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയെ സഭയുടെ പരമാധ്യക്ഷനായി തെരഞ്ഞെടുത്തത്.
from kerala news edited
via IFTTT