ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും മോശം നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ആക്ഷന്‍ ജാക്സണ്, ലിങ്ക, ഹോളിഡേ എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് ഏഴാമത് ഗോള്‍ഡന്‍ കേല അവാര്‍ഡില്‍ അവരെ മോശം നടിയാക്കിയത്. കത്രീന കൈഫ്, സോനം കപൂര്‍, തമന്ന, ജാക്വലിന് ഫെര്‍ണാണ്ടസ് എന്നിവരെ പിന്തള്ളിയാണ് സൊനാക്ഷയുടെ ഹാട്രിക് നേട്ടം.
ഗോള്‍ഡന്‍ റാസ്ബെരി അവാര്‍ഡിന്റെ ഇന്ത്യന്‍ പതിപ്പാണ് ഗോള്‍ഡന്‍ കേല അവാര്‍ഡ്. നടന്മാരില് അര്ജുന് കപൂറാണ് മോശം നടനായത്. സൈഫ് അലിഖാന്റെ ഹംഷകല്സാണ് ഏറ്റവും മോശം ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. സംവിധായകരില്‍ ഈ പുരസ്കാരം ആക്ഷന്‍ ജാക്സണെടുത്ത പ്രഭു ദേവയ്ക്കാണ്.
from kerala news edited
via IFTTT