121

Powered By Blogger

Monday, 19 July 2021

സ്വർണ വില 200 രൂപകൂടി പവന് 36,200 രൂപയായി

മൂന്നുദിവസംമാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ചൊവാഴ്ച 200 രൂപ വർധിച്ചു. ഇതോടെ പവന്റെ വില 36,200 രൂപയായി. 4525 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾ വില 0.3ശതമാനം വർധിച്ച് 1,818.25 ഡോളറിലെത്തി. യൂറോപ്പിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടായതാണ് സ്വർണവിലയെ സ്വാധീനിച്ചത്. യുഎസ് ട്രഷറി ആദായത്തിൽ കുറവുണ്ടായതും സ്വർണത്തിലേയ്ക്ക് തിരിയാൻ നിക്ഷേപകരെ പ്രേരിപ്പിച്ചു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.38ശതമാനം കൂടി 48,278 രൂപയിലെത്തി. നിലവിൽ ഒരുമാസത്തെ ഉയർന്ന നിലവാരത്തിലാണ് എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില.

from money rss https://bit.ly/3zhixga
via IFTTT

രണ്ടാംദിവസവും നഷ്ടം: നിഫ്റ്റി 15,700ലെത്തി, സെൻസെക്‌സ് 202 പോയന്റ് താഴ്ന്നു

മുംബൈ: ആഗോള വിപണികളിലെ നഷ്ടം രാജ്യത്തെ സൂചികകളെയും ബാധിച്ചു. രണ്ടാമത്തെ ദിവസവും വിപണി നഷ്ടത്തിലായി. ആഗോളതലത്തിൽ കോവിഡിന്റെ ഡെൽറ്റ വകഭേദം വ്യാപിക്കുന്നത് നിക്ഷേപകരുടെ ആത്മവിശ്വാസംകെടുത്തി. സെൻസെക്സ് 202 പോയന്റ് നഷ്ടത്തിൽ 52,351ലും നിഫ്റ്റി 37 പോയന്റ് താഴ്ന്ന് 15,715ലുമാണ് വ്യാപാരം ആരംഭിച്ചത്. ജപ്പാൻ, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലെ സൂചികകളും നഷ്ടത്തിലാണ്. ടെക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, എൻടിപിസി, സൺ ഫാർമ, ഇൻഫോസിസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിൻസർവ്, ഇൻഡസിൻഡ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിൻസർവ്, ടാറ്റ സ്റ്റീൽ, ആക്സിസ് ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. അൾട്രടെക് സിമെന്റ്സ്, പവർഗ്രിഡ് കോർപ്, ഏഷ്യൻ പെയിന്റ്സ്, നെസ് ലെ, ഐടിസി, എൽആൻഡ്ടി, ബജാജ് ഓട്ടോ, ടൈറ്റാൻ, മാരുതി സുസുകി, ടിസിഎസ്, റിലയൻസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. നിഫ്റ്റി ബാങ്ക് സൂചിക ഒരുശതമാനംനഷ്ടത്തിലായി. അതേസമയം, എഫ്എംസിജി ഓഹരികളിൽ നിക്ഷേപക താൽപര്യം പ്രകടമാണ്. ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിനാൻസ്, ക്രിസിൽ തുടങ്ങി 33 കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലമാണ് ചൊവാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3BuS2Gj
via IFTTT

സെൻസെക്‌സ് 587 പോയന്റ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു: നിക്ഷേപകർക്ക് നഷ്ടം 1.2 ലക്ഷംകോടി രൂപ

മുംബൈ: ആഗോള വിപണിയിലെ നഷ്ടം രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചു. വ്യാപാര ആഴ്ചയുടെ ആദ്യദിവസം സൂചികകൾ ഒരുശതമാനത്തിലേറെ നഷ്ടത്തിലായി. പണപ്പെരുപ്പ നിരക്കുകളും ലോകമാകെ കോവിഡിന്റെ ഡെൽറ്റ വകഭേദം വ്യാപിക്കുന്നതുമാണ് വിപണിയെ ബാധിച്ചത്. ദിനവ്യാപാരത്തിലെ ഉയർന്ന നിലവാരത്തിൽനിന്ന് സെൻസെക്സിന് 734 പോയന്റാണ് നഷ്ടമായത്. ഒടുവിൽ 587 പോയന്റ് താഴ്ന്ന് 52,553.40ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 171 പോയന്റ് താഴ്ന്ന് 15,752.40ലുമെത്തി. ആഗോളതലത്തിലുണ്ടായ വില്പന സമ്മർദത്തിൽ രാജ്യത്തെ നിക്ഷേപകർക്ക് നഷ്ടമായത് 1.2 ലക്ഷം കോടി രൂപയാണ്. സെക്ടറൽ സൂചികകളിൽ നിഫ്റ്റി ബാങ്ക് സൂചികയാണ് നഷ്ടത്തിൽ മുന്നിലെത്തിയത്. സൂചിക രണ്ടുശതമാനത്തിലേറെ താഴ്ന്നു. ജപ്പാന്റെ നിക്കി 1.25ശതമാനവും ദക്ഷിണ കൊറിയയുടെ കോസ്പി ഒരുശതമാനവും നഷ്ടത്തിലായി.

from money rss https://bit.ly/3hLLRFI
via IFTTT

ഈ ഓഹരിയിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കിൽ ഇപ്പോൾ ഒരുകോടി ലഭിക്കുമായിരുന്നു

കോവിഡിന്റെ ആദ്യതരംഗത്തിനുശേഷം വിപണി കുതിച്ചപ്പോൾ നിരവധി ഓഹരികളാണ് നിക്ഷേപകർക്ക് ലക്ഷങ്ങൾ നേടിക്കൊടുത്തത്. സ്മോൾ ക്യാപ്, മിഡ് ക്യാപ് ഓഹരികളാണ് ഇവയിലേറെയുമെന്നതും ശ്രദ്ധേയമാണ്. വാങ്ങുക ലാഭമെടുക്കുക-എന്ന ചിന്താഗതിക്കപ്പുറം നിലപാടെടുത്തവരാണ് നേട്ടമുണ്ടാക്കിയവരലേറെയും. ഇത്തരത്തിൽ ദീർഘകാലം കൈവശംവെച്ചവർക്ക് വൻ തുക സമ്മാനിച്ച സ്റ്റോക്കാണ് ദീപക് നൈട്രേറ്റ്. 10വർഷക്കാലയളവിൽ 10,414ശതമാനം ആദായമാണ് കമ്പനി നിക്ഷേപകർക്ക് നൽകിയത്. കെമിക്കൽ നർമാണക്കമ്പനിയായ ദീപക് നൈട്രേറ്റിന്റെ ഓഹരി വില 2011 ജൂലായ് എട്ടിന് 18.50 രൂപയായിരുന്നു. 2021 ജൂലായ് 19ലെത്തിയപ്പോഴേക്കും 1,970 രൂപയായാണ് വില കുതിച്ചത്. അതായത് 10 വർഷത്തിനിടെ 105 ഇരട്ടിയിലേറെയാണ് വിലയിൽ വർധനവുണ്ടായത്. പത്തുവർഷം മുമ്പ് ദീപക് നൈട്രേറ്റിന്റെ ഓഹരിയിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കിൽ ഇപ്പോഴത് 1.05 കോടി രൂപയായി ഉയരുമായിരുന്നു. വീടുകളിലുംമറ്റും അണുനശീകരണത്തിന് ഉപയോഗിക്കുന്ന ഫീനോളിന്റെ (കാർബോളിക് ആസിഡ്) വിലയിലുണ്ടായ കുതിപ്പാണ് കമ്പനിയുടെ വരുമാനത്തിൽ വൻവർധനവുണ്ടാക്കിയത്. വിപണിയിൽ ഫീനോളിന്റെ ആവശ്യകതയുംവർധിച്ചു. സ്പെഷാലിറ്റി കെമിക്കൽസ് മേഖലയിലേയ്ക്കും കമ്പനി പ്രവർത്തനം വ്യാപിപ്പിച്ചത് മികച്ച വളർച്ചനേടാൻ സഹായിച്ചു. 2021 ഫെബ്രുവരി 11നാണ് കമ്പനിയുടെ ഓഹരി വില 1,000 കടന്നത്.1,970 നിലവാരത്തിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. അടുത്ത ലക്ഷ്യവില 2,040-2100 നിലവാരത്തിലാണെന്നാണ് എസ്എംസി ഗ്ലോബലിന്റെ വിലയിരുത്തൽ. മുന്നിറയിപ്പ്: ഓഹരിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. സ്വന്തം ഉത്തരവാദിത്വത്തിൽവേണം നിക്ഷേപംനടത്താൻ. കഴിഞ്ഞകാലത്തെ പ്രകടനം ഭാവിയിൽ ആവർത്തിക്കണമെന്നില്ല.

from money rss https://bit.ly/3Bgxktx
via IFTTT

പൊതുമേഖല ഊർജ കമ്പനികളുടെ ആസ്തി പ്രയോജനപ്പെടുത്തി 70,000 കോടി സമാഹിക്കും

ന്യൂഡൽഹി: പൊതുമേഖല സ്ഥാപനങ്ങളുടെ ആസ്തി ഉപയോഗപ്പെടുത്തി പണമുണ്ടാക്കുന്ന(അസറ്റ് മോണിറ്റൈസേഷൻ) പദ്ധതിയിലൂടെ 70,000 കോടി രൂപ സമാഹരിക്കാൻ കേന്ദ്ര സർക്കാർ. പവർഗ്രിഡ്, എൻടിപിസി, ആർഇസി എന്നിവയുടെ ആസ്തികളാകും ഇതിനായി പ്രയോജനപ്പെടുത്തുക. വൈദ്യുതി വിതരണ മേഖലയിലെ നിക്ഷേപത്തിന് ഇത് പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തൽ. അഞ്ചുവർഷംകൊണ്ടായിരിക്കും തുകസമാഹരിക്കുക. അന്തർസംസ്ഥാന വൈദ്യുതി വിതരണം, സബ് ട്രാൻസ്മിഷൻ, വിതരണശൃംഖലകൾ എന്നീ മേഖലകളിൽ കാര്യമായ നിക്ഷേപംനടത്തിയിട്ടില്ലെന്നാണ് വിലയിരുത്തൽ. ഇത് സാങ്കേതിക മുന്നേറ്റത്തിന് തടസ്സമാകുന്നതോടൊപ്പം വിതരണമേഖലയിലെ വൈദ്യുതിനഷ്ടത്തിനും കാരണമാകുന്നതായി വിലയിരുത്തലുണ്ട്. രാജ്യത്തെ ഊർജവിതരണമേഖലയിൽ നടത്തുന്ന 3.03 കോടി രൂപയുടെ പദ്ധതിക്ക് പുറമെയായിരിക്കും നിർദിഷ്ട നിക്ഷേപം.

from money rss https://bit.ly/3xPzEWn
via IFTTT