121

Powered By Blogger

Monday, 19 July 2021

രണ്ടാംദിവസവും നഷ്ടം: നിഫ്റ്റി 15,700ലെത്തി, സെൻസെക്‌സ് 202 പോയന്റ് താഴ്ന്നു

മുംബൈ: ആഗോള വിപണികളിലെ നഷ്ടം രാജ്യത്തെ സൂചികകളെയും ബാധിച്ചു. രണ്ടാമത്തെ ദിവസവും വിപണി നഷ്ടത്തിലായി. ആഗോളതലത്തിൽ കോവിഡിന്റെ ഡെൽറ്റ വകഭേദം വ്യാപിക്കുന്നത് നിക്ഷേപകരുടെ ആത്മവിശ്വാസംകെടുത്തി. സെൻസെക്സ് 202 പോയന്റ് നഷ്ടത്തിൽ 52,351ലും നിഫ്റ്റി 37 പോയന്റ് താഴ്ന്ന് 15,715ലുമാണ് വ്യാപാരം ആരംഭിച്ചത്. ജപ്പാൻ, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലെ സൂചികകളും നഷ്ടത്തിലാണ്. ടെക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, എൻടിപിസി, സൺ ഫാർമ, ഇൻഫോസിസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിൻസർവ്, ഇൻഡസിൻഡ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിൻസർവ്, ടാറ്റ സ്റ്റീൽ, ആക്സിസ് ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. അൾട്രടെക് സിമെന്റ്സ്, പവർഗ്രിഡ് കോർപ്, ഏഷ്യൻ പെയിന്റ്സ്, നെസ് ലെ, ഐടിസി, എൽആൻഡ്ടി, ബജാജ് ഓട്ടോ, ടൈറ്റാൻ, മാരുതി സുസുകി, ടിസിഎസ്, റിലയൻസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. നിഫ്റ്റി ബാങ്ക് സൂചിക ഒരുശതമാനംനഷ്ടത്തിലായി. അതേസമയം, എഫ്എംസിജി ഓഹരികളിൽ നിക്ഷേപക താൽപര്യം പ്രകടമാണ്. ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിനാൻസ്, ക്രിസിൽ തുടങ്ങി 33 കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലമാണ് ചൊവാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3BuS2Gj
via IFTTT