121

Powered By Blogger

Tuesday, 30 March 2021

പാഠം 118| ഐ.പി.ഒയുമായി കളംപിടിക്കാൻ കമ്പനികൾ: സ്വീകരിക്കേണ്ട നിക്ഷേപതന്ത്രങ്ങൾ അറിയാം

കഴിഞ്ഞവർഷം ഏപ്രിലിലാണ് റൂബിൻ ജോസഫ് ഓഹരി വിപണിയിൽ നിക്ഷേപിക്കാൻ തുടങ്ങിയത്. അന്നുമുതൽ ഇന്നുവരെ നേട്ടംകൊയ്തുമുന്നേറുന്ന അദ്ദേഹത്തിന് ഭാവിയിലുണ്ടായേക്കാനിടയുള്ള തകർച്ചയെക്കുറിച്ചൊന്നും അശങ്കയില്ല. കമ്പനികളെക്കുറിച്ച് ആഴത്തിലൊന്നും അറിവില്ലെങ്കിലും പുതിയതായി വിപണിയിലെത്തുന്നവയിലാണ് റൂബിന്റെ പ്രധാനനിക്ഷേപം. ഐപിഒയുമായി ഒരു കമ്പനി എത്തിയെന്നറിഞ്ഞാൽ സാമ്പത്തിക പോർട്ടലുകളിലെ വിശകലനങ്ങൾ പരിശോധിച്ച് നിക്ഷേപത്തിനായി തയ്യാറെടുക്കും. റൊസാരി ബയോടെകിലായിരുന്നു തുടക്കം....

സ്വർണവില വീണ്ടുംതാഴ്ന്നു: പവന് 32,880 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവുതുടരുന്നു. പവന്റെ വില 200 രൂപകുറഞ്ഞ് 32,880 രൂപയിലെത്തി. 4110 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ റെക്കോഡ് നിലവാരത്തിൽനിന്ന് എട്ടുമാസത്തിനിടെ 9,120 രൂപയാണ് കുറവുണ്ടായത്. കഴിഞ്ഞ ഏപ്രിൽ 10നാണ് 32,800 രൂപനിലവാരത്തിൽ ഇതിനുമുമ്പ് സ്വർണവിലയെത്തിയത്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,683.56 ഡോളർ നിലവാരത്തിലെത്തി. യുഎസിലെ ട്രഷറി ആദായം ഉയർന്നുനിൽക്കുന്നതിനാൽ നിക്ഷേപകർ സ്വർണത്തിൽനിന്ന് പിൻവാങ്ങുന്നതാണ് തുടർച്ചയായി വിലയിടിയാനിടയാക്കിയത്....

സെൻസെക്‌സിൽ 336 പോയന്റ് നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 14,800ന് താഴെയെത്തി

മുംബൈ: കഴിഞ്ഞദിവസത്തെ മികച്ചനേട്ടത്തിനുശേഷം, സാമ്പത്തികവർഷത്തിന്റെ അവസാന ദിനമായ ബുധനാഴ്ച വിപണിയിൽ വ്യാപാരം ആരംഭിച്ചത് നഷ്ടത്തോടെ. നിഫ്റ്റി 14,800ന് താഴെയെത്തി. സെൻസെക്സ് 336 പോയന്റ് നഷ്ടത്തിൽ 49,799ലും നിഫ്റ്റി 82 പോയന്റ് താഴ്ന്ന് 14,762ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 555 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 520 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 73 ഓഹരികൾക്ക് മാറ്റമില്ല. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഭാരതി എയർടെൽ, ടൈറ്റാൻ, എച്ച്സിഎൽ ടെക്, റിലയൻസ്, നെസ് ലെ,...

2021 സാമ്പത്തികവർഷത്തിൽ സെൻസെക്സിലെ നേട്ടം 66 ശതമാനം

മുംബൈ: മാർച്ച് 31-ന് അവസാനിക്കുന്ന 2020-'21 സാമ്പത്തിക വർഷം ബോംബെ ഓഹരി സൂചികയായ സെൻസെക്സിൽ ഉണ്ടായത് 66 ശതമാനം മുന്നേറ്റം. കോവിഡ് മഹാമാരിയെത്തുടർന്ന് തുടക്കത്തിലുണ്ടായ വൻ ഇടിവിൽനിന്ന് കരകയറിയെന്നുമാത്രമല്ല, പലവട്ടം പുതിയ ഉയരം കുറിക്കുന്നതിനും 2020-'21 സാമ്പത്തിക വർഷം സാക്ഷിയായി. വെല്ലുവിളി ഏറ്റെടുത്ത് നിക്ഷേപവുമായി ഇറങ്ങിയവർക്ക് മികച്ചനേട്ടമാണ് കടന്നുപോകുന്ന സാമ്പത്തിക വർഷം സമ്മാനിച്ചത്. കോവിഡ് വ്യാപനവും ലോക്ഡൗണും വന്നതിനെത്തുടർന്ന് 2020 മാർച്ചിൽ...

കല്യാൺ ജൂവലേഴ്‌സ് 14 പുതിയ ഷോറൂമുകൾ തുറക്കും

കൊച്ചി: സ്വർണാഭരണ രംഗത്തെ മുൻനിരക്കാരായ 'കല്യാൺ ജൂവലേഴ്സ്' ഏപ്രിൽ 24-ഓടെ കേരളം ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങളിലായി 14 പുതിയ ഷോറൂമുകൾ തുറക്കാനൊരുങ്ങുന്നു. ഇതുവഴി അടുത്ത സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ തന്നെ റീട്ടെയിൽ സാന്നിധ്യം 13 ശതമാനം വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കല്യാൺ ജൂവലേഴ്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ അറിയിച്ചു. പ്രാഥമിക ഓഹരി വില്പന (ഐ.പി.ഒ.) പൂർത്തിയാക്കി ഓഹരികൾ വിപണിയിൽ ലിസ്റ്റ് ചെയ്തതിനു പിന്നാലെ പ്രഖ്യാപിക്കുന്ന...

വിപണി കുതിച്ചു: സെൻസെക്‌സ് 1,128 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: രണ്ടാം ദിവസവും ഓഹരി സൂചികകൾ മികച്ചനേട്ടത്തിൽ ക്ലോസ്ചെയ്തു. ഐടി, എഫ്എംസിജി, മെറ്റൽ, ഫാർമ ഓഹരികളിൽ നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചതാണ് സൂചികകൾക്ക് കരുത്തായത്. സെൻസെക്സ് 1128.08 പോയന്റ് ഉയർന്ന് 50,136.58ലും നിഫ്റ്റി 337.80 പോയന്റ് നേട്ടത്തിൽ 14,845.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1529 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1386 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 197 ഓഹരികൾക്ക് മാറ്റമില്ല. യുപിഎൽ, ജെഎസ്ഡബ്ലിയു സ്റ്റീൽ, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ...

ബിൽ പെയ്‌മെന്റിന് അധിക സുരക്ഷ: ഓട്ടോ ഡെബിറ്റ് സംവിധാനം തടസ്സപ്പെട്ടേക്കാം

ആർബിഐയുടെ പുതിയ നിയമംപ്രാബല്യത്തിൽവരുന്നതിനാൽ ഏപ്രിൽ ഒന്നുമുതൽ ബിൽ പേയ്മെന്റുകൾ തടസ്സപ്പെടാൻ സാധ്യത. മൊബൈൽ, ടൂട്ടിലിറ്റി ബില്ലുകൾ, ഒടിടി പ്ലാറ്റ്ഫോമുകളിലെ വരിസംഖ്യയടയ്ക്കൽ, മ്യൂച്വൽ ഫണ്ട് എസ്.ഐ.പി തുടങ്ങിയ ഓട്ടോ ഡെബിറ്റ് സംവിധാനത്തെയാകും ഇത് ബാധിക്കുക. പരിഷ്കാരം നടപ്പാകുന്നതോടെ ബാങ്ക്, കാർഡ്, യുപിഐ ഇപാടുകൾ, വാലറ്റ്, നാഷണൽ പെയ്മെന്റ് കോർപറേഷൻ വഴിയുള്ള ഇടപാടുകൾ തുടങ്ങിയവ തടസ്സപ്പെട്ടേക്കാം. ആവർത്തിച്ചുള്ള പണമിടപാടുകളുടെ സുരക്ഷവർധിപ്പിക്കുന്നതിനായി...

ലയനം: ആറ് പൊതുമേഖല ബാങ്കുകളുടെ ഐഎഫ്എസ് സി കോഡുകൾ ഉടനെമാറും

ആറ് പൊതുമേഖല ബാങ്കുകളുടെ ഐഎഫ്എസ് സി കോഡുകളിൽ ഉടനെ മാറ്റംവരും. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, സിൻഡിക്കേറ്റ് ബാങ്ക്, ആന്ധ്ര ബാങ്ക്, കോർപറേഷൻ ബാങ്ക്, അലഹബാദ് ബാങ്ക് തുടങ്ങിയ ബാങ്കുകളുടെ കോഡുകളാണ് മാറുക. പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയോടൊപ്പം ലയിക്കുന്ന ബാങ്കുകളുടെ പുതുക്കിയ കോഡുകൾ ഏപ്രിൽ ഒന്നുമുതലാണ് നിലവിൽവരിക. ഇന്ത്യൻ ബാങ്കിൽ ചേർന്ന അലഹാബാദ് ബാങ്കിന്റെ കോഡുകൾ മെയ് ഒന്നുമുതലും സിൻഡിക്കേറ്റ് ബാങ്കിന്റെ...

ബൈജൂസിൽ 3365 കോടി രൂപയുടെ നിക്ഷേപമെത്തി: മൊത്തംമൂല്യം ഒരുലക്ഷം കോടിയിലേയ്ക്ക്

പ്രമുഖ എഡ്യുടെക് സ്റ്റാർട്ടപ്പായ ബൈജൂസ് 3365 കോടി രൂപ(460 മില്യൺ ഡോളർ)കൂടി സമാഹരിച്ചു. എം.സി ഗ്ലോബൽ എഡ്യുടെക് ഇൻവെസ്റ്റുമെന്റ് ഹോൾഡിങ്സാണ് പുതിയ ഫണ്ടിങിന് നേതൃത്വംനൽകിയത്. ഇതോടെ കമ്പനിയുടെ മൊത്തംമൂല്യം 1300 കോടി ഡോളറിലേറെയായി. അതായത് 95,113 കോടി രൂപ. എംസി ഗ്ലോബലിന് പുറമെ, ബി ക്യാപിറ്റൽ(77 മില്യൺ ഡോളർ), ബാരോൺ എമേർജിങ് മാർക്കറ്റ് ഫണ്ട് (80 മില്യൺ ഡോളർ), എക്സ്.എൻ എക്സ്പോണന്റ് ഹോൾഡിങ്സ് (1.5 മില്യൺ ഡോളർ), അരിസൺ ഹോൾഡിങ്സ് (15 മില്യൺ ഡോളർ), ടിസിഡിഎസ് ഇന്ത്യ...