121

Powered By Blogger

Monday, 28 December 2020

2020ല്‍ 500ശതമാനംവരെ ആദായം നല്‍കിയ അഞ്ച് ഓഹരികള്‍

ഓഹരി വിപണിക്ക് കനത്ത ചാഞ്ചാട്ടത്തിന്റെ വർഷമായിരുന്നു 2020. 2021ലേയ്ക്ക് പ്രവേശിക്കാൻ ദിവസങ്ങൾ മാത്രംഅവശേഷിക്കേ, സൂചികകൾ എക്കാലത്തെയും ഉയരംകുറിച്ച് മുന്നേറുകയാണ്. കോവിഡ് വ്യാപനത്തെതുടർന്നുള്ള അടച്ചിടലിൽ നഷ്ടമായതെല്ലാം തിരിച്ചുപിടിച്ചാണ് വിപണിയിലെ മുന്നേറ്റം. കുതിപ്പിന്റെ പാതയിൽ മുൻനിരയിലുള്ള ഓഹരികൾ 500ശതമാനത്തിലേറെ നേട്ടമാണ് നിക്ഷേപകന് സമ്മാനിച്ചത്. പ്രധാന ഓഹരികൾ അദാനി ഗ്രീൻ എനർജി വിപണി വില: 1,030രൂപ ഒരുവർഷത്തെ നേട്ടം: 522% രാജ്യത്തെ മികച്ച 100 ഓഹരികളിൽ 2020ൽ ഏറ്റവും നേട്ടം നിക്ഷേപകന് സമ്മാനിച്ചത് അദാനി ഗ്രീൻ എനർജിയാണ്. നടപ്പ് കലണ്ടർവർഷം നിഫ്റ്റി 100 സൂചിക 13ശതമാനം നേട്ടംമാത്രം നൽകിയപ്പോൾ അദാനി ഗ്രീൻ കുതിച്ചത് 500ശതമാനത്തിലേറെയാണ്. 2025ഓടെ പുനരുപയോഗ ഊർജമേഖലയിൽ ലോകത്തെ മുൻനിര കമ്പനികളിലൊന്നാകുകയാണ് അദാന ഗ്രീനിന്റെ ലക്ഷ്യം. ഡിവീസ് ലാബ് വിപണി വില: 3,765 ഒരുവർഷത്തെ നേട്ടം: 105% ലിസ്റ്റ് ചെയ്ത കമ്പനികളിൽ ഒരു ലക്ഷംകോടി രൂപ വിപണിമൂല്യം മറികടക്കുന്ന രണ്ടാമത്തെ ഫാർമ കമ്പനിയായി ഡിവീസ് ലാബ്. 2020ൽ ഓഹരി വിലയിൽ 100ശതമാനത്തിലേറെ കുതിപ്പുണ്ടായതാണ് ഡിവീസ് ലാബിനെ തുണച്ചത്. ഡോ.റെഡ്ഡീസ്, സിപ്ല, അരബിന്ദോ ഫാർമ തുടങ്ങിയ വൻകിടക്കാരെപോലും മറികടന്നാണ് ഈനേട്ടം. മരുന്ന് കമ്പനികളിൽ വരുമാനത്തിന്റെകാര്യത്തിൽ 12-ാം സ്ഥാനമാണ് ഡിവീസിനുള്ളത്. ഇക്കാര്യത്തിൽ സൺ ഫാർമയാണ് മുന്നിൽ. സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ 8,458.77 കോടി രൂപയായിരുന്നു സണിന്റെ വരുമാനം. എൽആന്റ്ടി ഇൻഫോടെക് വിപണി വില: 3630രൂപ ഒരുവർഷത്തെ നേട്ടം: 107% ഐടി സേവനമേഖലയിലെ ഏറ്റവും വിലയുള്ള ഓഹരിയാണ് എൽആൻഡ്ടി ഇൻഫോടെകിന്റേത്. എക്കാലത്തെയും ഉയരംകുറിച്ച് കഴിഞ്ഞയാഴ്ചയിൽമാത്രം ഓഹരി 8.5ശതമാനം ഉയർന്നു. ഭാവിയിലെ ബിസിനസ് സാധ്യതായ ക്ലൗണ്ട് മേഖലയിലൂന്നിയുള്ള പ്രവർത്തനമാണ് കമ്പനി ലക്ഷ്യമിടുന്നത്. ആഗോള കമ്പനികളിൽനിന്ന് ദശലക്ഷക്കണക്കിന് ഡോളറിന്റെ കരാറാണ് ഈയിടെ എൽടിഐക്ക് ലഭിച്ചത്. അരബിന്ദോ ഫാർമ വിപണി വില: 907രൂപ ഒരുവർഷത്തെ നേട്ടം: 99% കോവിഡ് വാക്സിനായ കോവാക്സിൻ വികസിപ്പിക്കുന്നതിലും അതിന്റെ വിതരണത്തിലും പങ്കാളിയായ കമ്പനിയാണ് അരബിന്ദോ ഫാർമ. വാക്സിൻ നിർമാണത്തിനും വാണിജ്യാടിസ്ഥാനത്തിലുള്ള വിതരണത്തിനും കമ്പനി സജ്ജമാണ്. സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ അറ്റാദായം 26ശതമാനം ഉയർന്ന് 805.65 കോടി രൂപയായി. ടാറ്റ കൺസ്യൂമർ വിപണി വില: 604രൂപ ഒരുവർഷത്തെ നേട്ടം: 90% ഒരുമാസത്തിനിടെ കമ്പനിയുടെ ഓഹരി വില 14ശതമാനമാണ് കുതിച്ചത്. എക്കാലത്തെയും ഉയർന്ന വിലയായ 616ൽ ഓഹരി വില എത്തുകയുംചെയ്തു. നിഫ്റ്റി സൂചികയിൽ താമസിയാതെ ഓഹരി കയറുമെന്നാണ് ബ്രോക്കിങ് ഹൗസുകളുടെ വിലയിരുത്തൽ. കൺസ്യൂമർ മേഖലയിൽ വൻകിട പദ്ധതികളാണ് ഭാവിയിൽ കമ്പനി ലക്ഷ്യമിടുന്നത്. Five stocks that will return up to 500 % in 2020

from money rss https://bit.ly/2L3ogSW
via IFTTT

സ്വര്‍ണവില പവന് 320 രൂപ കുറഞ്ഞ് 37,360 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ചൊവാഴ്ച പവന് 320 രൂപകുറഞ്ഞ് 37,360 രൂപയിലെത്തി. 4670 രൂപയാണ് ഗ്രാമിന്റെ വില. തിങ്കളാഴ്ചയിലെ 37,680 രൂപയിൽനിന്നാണ് ഇത്രയും കുറവുണ്ടായത്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,875.61 ഡോളർ നിലവാരത്തിലാണ്. ആഗോളതലത്തിൽ ഓഹരി വിപണിയിലുണ്ടായ മുന്നേറ്റവും യുഎസിലെ സാമ്പത്തിക പാക്കേജുമാണ് വിലയെ സ്വാധീനിച്ചത്. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 50,067രൂപയാണ്. കഴിഞ്ഞ അഞ്ച് വ്യാപാര ദിനങ്ങളിലായി 50,000-50,500 രൂപ നിലവാരത്തിലാണ് വിലയിലെ ചാഞ്ചാട്ടം.

from money rss https://bit.ly/38LV770
via IFTTT

വിപണിയില്‍ നേട്ടംതുടരുന്നു; നിഫ്റ്റി 14,000ന് അരികെ

മുംബൈ: ഓഹരി സൂചികകളിൽ നേട്ടംതുടരുന്നു. 281 പോയന്റ് നേട്ടത്തിൽ സെൻസെക്സ് 47,635ലും നിഫ്റ്റി 80 പോയന്റ് ഉയർന്ന് 13,954ലിലുമാണ് വ്യാപാരം നടക്കുന്നത്. ആഗോളകാരണങ്ങളാണ് വിപണിയിലെ നേട്ടത്തിനുപിന്നിൽ. യുഎസ് സാമ്പത്തിക പാക്കേജും ബ്രക്സിറ്റ് ഡീലും വിപണിയെ തുണച്ചു. കോവിഡ് സമാശ്വാസ പാക്കേജ് പ്രഖ്യാപിച്ചതിനെതുടർന്ന് യുഎസ് വിപണികൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഇൻഡസിൻഡ് ബാങ്ക്, എച്ച്സിഎൽ ടെക്, ഡിവീസ് ലാബ്, ഗ്രാസിം, ആക്സിസ് ബാങ്ക്, സൺ ഫാർമ, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഓട്ടോ, യുപിഎൽ, കോൾ ഇന്ത്യ, ഐസിഐസിഐ ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നെസ് ലെ, ഐഷർ മോട്ടോഴ്സ്, പവർഗ്രിഡ് കോർപ്, എൽആൻഡ്ടി, ഹിൻഡാൽകോ, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Indices open higher on positive global cues; Nifty near 14,000

from money rss https://bit.ly/3hoHU8d
via IFTTT

എംസിഎക്‌സില്‍ പ്രകൃതിദത്ത റബ്ബറിന്റെ അവധി വ്യാപാരം ആരംഭിച്ചു

കൊച്ചി: മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എം സി എക്സ്) പ്രകൃതിദത്ത റബ്ബറിന്റെ അവധി വ്യാപാരം ഇന്നലെ ( തിങ്കൾ) മുതൽ ആരംഭിച്ചു. അവധി വ്യാപാരം ആരംഭിച്ചത് റബ്ബർ കർഷകർ, വ്യാപാരികൾ, കയറ്റുമതിക്കാർ. ഇറക്കുമതിക്കാർ, ടയർ വ്യവസായത്തിൽ പ്രവർത്തിക്കുന്നവർ എന്നിവർക്ക് വളരെയധികം ഗുണകരമാകും. കേരളത്തിനും ഇത് വലിയ നേട്ടമാണ്. രാജ്യത്ത് ഏറ്റവും അധികം റബ്ബർ ഉത്പാദനം നടക്കുന്നത് കേരളത്തിലാണ്. 2021 ജനുവരി മുതൽ ഏപ്രിൽ മാസം വരെയുള്ള റബ്ബർ അവധി വ്യാപാര കരാർ നിലവിൽ എം സി എക്സിൽ ലഭ്യമാണ്. റിബ്ബ്ഡ് സ്മോക്ക്ഡ് ഷീറ്റ് 4 ( ആർ എസ് എസ് 4 ) ഗുണനിലവാരമുള്ള പ്രകൃതിദത്ത റബ്ബറിന്റെ വിൽപനയാണ് നടക്കുക. മിനിമം ലോട്ട് സൈസ് ഒരു മെട്രിക് ടണ്ണാണ്. ഓരോ മാസത്തിന്റെയും അവസാനത്തെ പ്രവൃത്തി ദിനത്തിൽ അവധി വ്യാപാര കരാറിന്റെ സെറ്റിൽമെന്റ് നടക്കും. 100 കിലോഗ്രാം വീതമുള്ള റബ്ബറിന്റെ ലോട്ടുകൾക്കാണ് വില നിശ്ചയിക്കുക. പാലക്കാടാണ് ഡെലിവറി കേന്ദ്രം. റബ്ബറിന്റെ ആഗോള വിലയും അതിലെ ചാഞ്ചാട്ടങ്ങളുമെല്ലാം കണക്കിലെടുക്കുമ്പോൾ എം സി എക്സ് വഴിയുള്ള അവധി വ്യാപാരത്തിലൂടെ റബ്ബർ വ്യാപാര മേഖലയ്ക്ക് വില നിയന്ത്രിക്കുന്നതിലും മറ്റും കാര്യക്ഷമമായ ഇടപെടലുകൾ സാധ്യമാകുമെന്ന് എം സി എക്സ് മാനേജിംഗ് ഡയറക്ടറും സി ഇ ഒയുമായ പി. എസ് .റെഡ്ഡി പറഞ്ഞു.

from money rss https://bit.ly/2WUeYvf
via IFTTT

ജനുവരിയിലെ ബാങ്ക് അവധി ദിനങ്ങള്‍ അറിയാം

ഞായറാഴ്ചകൾ, രണ്ടും നാലും ശനിയാഴ്ചകൾ ഉൾപ്പടെ 2021 ജനുവരി മാസത്തിൽ ബാങ്കുകൾക്ക് ഒമ്പത് ദേശീയ അവധി ദിനങ്ങൾ.ഇവയ്ക്ക് പുറമേ അഞ്ച് പ്രാദേശിക അവധി ദിനങ്ങളിലും ബാങ്കുകൾതുറക്കില്ല. ദേശീയ അവധി ദിനങ്ങൾ: ജനുവരി ഒന്ന്-ന്യൂഇയർ ജനുവരി മൂന്ന്-ഞായർ ജനുവരി ഒമ്പത്-രണ്ടാംശനി ജനുവരി 10-ഞായർ ജനുവരി 17-ഞായർ ജനുവരി 23-നാലാംശനി ജനുവരി 24-ഞായർ ജനുവരി 26-റിപ്പബ്ലിക് ഡെ ജനുവരി 31-ഞായർ പ്രദേശിക അവധി (വിവിധ സംസ്ഥാനങ്ങളിൽ) ജനുവരി രണ്ട്-ന്യൂ ഇയർ ആഘോഷം ജനുവരി 14-മകര സങ്ക്രാന്തി, പൊങ്കൽ ജനുവരി 15-തിരുവള്ളുവർ ഡെ, തുസു പൂജ, ബിഹു ജനുവരി 16-ഉഴവർ തിരുനാൾ ജനുവരി 23-നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം. ജനുവരി 25-ഇമോയിനു ഇറപ്റ്റ(മണപ്പൂരി ഉത്സവം) ജനുവരി രണ്ടിനും 16നും മിസോറാമിൽ മാത്രമാണ് അവധിയുള്ളത്. ജനുവരി 14ന് അഹമ്മദാബാദ്, ചെന്നൈ, ഗാങ്ടോക്, ഹൈദരാബാദ് എന്നിവിടങ്ങളിൽ ബാങ്കുകൾ തുറക്കില്ല. ജനുവരി 15നാകട്ടെ ചെന്നൈയിലും ഗുവാഹട്ടിയിലും ബാങ്കുകൾ അടഞ്ഞുകിടക്കും. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം പ്രമാണിച്ച് ജനുവരി 23ന് അഗർത്തലയിൽമാത്രമാണ് അവധിയുള്ളത്. ജനുവരി 25ന് ഇംഫാലിലും. ജനുവരി-മാർച്ച് പാദത്തിൽ ശനിയാഴ്ചകളും ഞായറാഴ്ചകളും ഒഴികെ മൊത്തം 19 അവധിദിനങ്ങളാണുള്ളത്. content highlights:Bank holidays in January 2021

from money rss https://bit.ly/3hpsJLX
via IFTTT

റെക്കോഡ് ഉയരംകുറിച്ച് സൂചികകള്‍: നിഫ്റ്റി 13,850 മറികടന്നു

ദലാൾ സ്ട്രീറ്റിൽ കാളകളുടെ വിളയാട്ടം തുടരുന്നു. ഓഹരി സൂചികകൾ വീണ്ടും പുതിയ ഉയരംകുറിച്ചു. ലോഹം, ധനകാര്യം എന്നീ ഓഹരികളുടെ കരുത്തിൽ നിഫ്റ്റി 13,850 മറികടന്നു. സെൻസെക്സ് 380.21 പോയന്റ് നേട്ടത്തിൽ 47,353.75ലും നിഫ്റ്റി 123.90 പോയന്റ് ഉയർന്ന് 13,873.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1990 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 965 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 177 ഓഹരികൾക്ക് മാറ്റമില്ല. യുഎസിലെ സാമ്പത്തിക പാക്കേജും ബ്രക്സിറ്റ് ഡീലുമാണ് വിപണിയെ ചലിപ്പിച്ചത്. ടാറ്റ മോട്ടോഴ്സ്, ജെഎസ്ഡബ് ളിയു സ്റ്റീൽ, എച്ച്ഡിഎഫ്സി ലൈഫ്, ടൈറ്റാൻ, എസ്ബിഐ ലൈഫ് ഇൻഷുറൻസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സൺ ഫാർമ, ഹിന്ദുസ്ഥാൻ യുണിലിവർ, ശ്രീ സിമെന്റ്സ്, ബ്രിട്ടാനിയ, സിപ്ല തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഫാർമ ഒഴികെയുള്ള സൂചികകൾ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.8-1.5ശതമാനം ഉയർന്നു. Market ends at fresh record high with Nifty above 13,850

from money rss https://bit.ly/37VvhhX
via IFTTT

തൊഴില്‍നഷ്ടപ്പെട്ട് ഒമാനില്‍നിന്നുമാത്രം തിരിച്ചുപോയത് 2,70,000 പേര്‍

ഈവർഷംമാത്രം 2,70,000 വിദേശ തൊഴിലാളികൾ ഒമാനിൽനിന്ന് തിരിച്ചുപോയതായി നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫോർമേഷൻ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. കോവിഡ് വ്യാപനത്തെതുടർന്ന് ജോലി നഷ്ടപ്പെട്ട് പോയവരാണ് ഏറെയും. 2019 അവസാനം മുതൽ 2020 നവംബർവരെയുള്ള കണക്കുകളാണിത്. കഴിഞ്ഞവർഷം അവസാനംവരെ 1.71 മില്യൺ വിദേശ തൊഴിലാഴികളാണ് ഒമാനിലുണ്ടായിരുന്നത്. കോവിഡ് വ്യാപനത്തെതുടർന്നുള്ള പ്രതിസന്ധിയിൽ ഗൾഫ് രാജ്യങ്ങളിൽനിന്ന് മലയാളികൾ ഉൾപ്പടെ ലക്ഷങ്ങളാണ് നാടുകളിലേയ്ക്ക് പോയതെന്ന് ഓമാൻ സർക്കാരിന്റെ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. 2008-2009 വർഷത്തെ സാമ്പത്തിക മാന്ദ്യത്തെതുടർന്ന് ഗൾഫ് വിട്ട തൊഴിലാളികളുടെ എണ്ണത്തേക്കാൾ കൂടുതലാണിതെന്ന് ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

from money rss https://bit.ly/34QLLpt
via IFTTT

പ്രദേശിക, ദേശീയ അവധികള്‍: ജനുവരിയില്‍ 14 ദിവസം ബാങ്കുകള്‍ തുറക്കില്ല

ഞായറാഴ്ചകൾ, രണ്ടും നാലുംശനിയാഴ്ചകൾ ഉൾപ്പടെ 2021 ജനുവരിമാസത്തിൽ ബാങ്കുകൾ 14 ദിവസം തുറക്കില്ല. ദേശീയ, പ്രാദേശിക അവധികൾ ഉൾപ്പടെയാണിത്. ദേശീയ അവധി ദിനങ്ങൾ: ജനുവരി ഒന്ന്-ന്യൂഇയർ ജനുവരി മൂന്ന്-ഞായർ ജനുവരി ഒമ്പത്-രണ്ടാംശനി ജനുവരി 10-ഞായർ ജനുവരി 17-ഞായർ ജനുവരി 23-നാലാംശനി ജനുവരി 24-ഞായർ ജനുവരി 26-റിപ്പബ്ലിക് ഡെ ജനുവരി 31-ഞായർ പ്രദേശിക അവധി(വിവിധ സംസ്ഥാനങ്ങളിൽ) ജനുവരി രണ്ട്-ന്യൂ ഇയർ ആഘോഷം ജനുവരി 14-മകര സങ്ക്രാന്തി, പൊങ്കൽ ജനുവരി 15-തിരുവള്ളുവർ ഡെ, തുസു പൂജ, ബിഹു ജനുവരി 16-ഉഴവർ തിരുനാൾ ജനുവരി 23-നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം. ജനുവരി 25-ഇമോയിനു ഇറപ്റ്റ(മണപ്പൂരി ഉത്സവം) ജനുവരി രണ്ടിനും 16നും മിസോറാമിൽമാത്രമാണ് അവധിയുള്ളത്. ജനുവരി 14ന് അഹമ്മദാബാദ്, ചെന്നൈ, ഗാങ്ടോക്, ഹൈദരാബാദ് എന്നിവിടങ്ങളിൽ ബാങ്കുകൾ തുറക്കില്ല. ജനുവരി 15നാകട്ടെ ചെന്നൈയിലും ഗുവാഹട്ടിയിലും ബാങ്കുകൾ അടഞ്ഞുകിടക്കും. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം പ്രമാണിച്ച് ജനുവരി 23ന് അഗർത്തലയിൽമാത്രമാണ് അവധിയുള്ളത്. ജനുവരി 25ന് ഇംഫാലിലും. ജനുവരി-മാർച്ച് പാദത്തിൽ ശനിയാഴ്ചകളും ഞായറാഴ്ചകളും ഒഴികെ മൊത്തം 19 അവധിദിനങ്ങളാണുള്ളത്. Banks closed for upto 14 days in January 2021

from money rss https://bit.ly/3hu1gsz
via IFTTT

ടിസിഎസിന്റെ വിപണിമൂല്യം 11 ലക്ഷം കോടി കടന്നു

രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ ടിസിഎസിന്റെ വിപണിമൂല്യം 11 ലക്ഷം കോടി രുപ കടന്നു. ഈ നേട്ടം സ്വന്തമാക്കിയ രാജ്യത്തെ രണ്ടാമത്തെ കമ്പനിയാണ് ടാറ്റ കൺസൾട്ടൻസി സർവീസസ്. ഓഹരി വില 1.2ശതമാനം ഉയർന്ന് 2,942 രൂപയിലെത്തിയതോടെയാണ് വിപണിമൂല്യം 11.03 ലക്ഷംകോടി രൂപയായത്. ഈവർഷംമാത്രം 36ശതമാനമാണ് ഓഹരി വിലയിൽ കുതിപ്പുണ്ടായത്. 3000 രൂപ നിലവാരത്തിൽ 53.33 ദശലക്ഷം ഓഹരികൾ തിരിച്ചുവാങ്ങാനുള്ള നിർദേശത്തിന് ഓഹരി ഉടമകൾ കഴിഞ്ഞമാസം അംഗീകാരംനൽകിയിരുന്നു. 16,000 കോടി രൂപയുടേതാകും ഇടപാട്. ജനുവരി എട്ടിനാണ് കമ്പനിയുടെ മൂന്നാം പാദത്തിലെ പ്രവർത്തനഫലം പുറത്തുവിടുന്നത്. മുകേഷ് അംബാനിയുടെ റിലയൻസ് റിലയൻസ് ഇൻഡസ്ട്രീസാണ് 12.75 ലക്ഷംകോടി രൂപയുമായി വിപണിമൂല്യത്തിൽ ഒന്നാമത്.

from money rss https://bit.ly/2M4QLjK
via IFTTT