121

Powered By Blogger

Monday, 28 December 2020

എംസിഎക്‌സില്‍ പ്രകൃതിദത്ത റബ്ബറിന്റെ അവധി വ്യാപാരം ആരംഭിച്ചു

കൊച്ചി: മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എം സി എക്സ്) പ്രകൃതിദത്ത റബ്ബറിന്റെ അവധി വ്യാപാരം ഇന്നലെ ( തിങ്കൾ) മുതൽ ആരംഭിച്ചു. അവധി വ്യാപാരം ആരംഭിച്ചത് റബ്ബർ കർഷകർ, വ്യാപാരികൾ, കയറ്റുമതിക്കാർ. ഇറക്കുമതിക്കാർ, ടയർ വ്യവസായത്തിൽ പ്രവർത്തിക്കുന്നവർ എന്നിവർക്ക് വളരെയധികം ഗുണകരമാകും. കേരളത്തിനും ഇത് വലിയ നേട്ടമാണ്. രാജ്യത്ത് ഏറ്റവും അധികം റബ്ബർ ഉത്പാദനം നടക്കുന്നത് കേരളത്തിലാണ്. 2021 ജനുവരി മുതൽ ഏപ്രിൽ മാസം വരെയുള്ള റബ്ബർ അവധി വ്യാപാര കരാർ നിലവിൽ എം സി എക്സിൽ ലഭ്യമാണ്. റിബ്ബ്ഡ് സ്മോക്ക്ഡ് ഷീറ്റ് 4 ( ആർ എസ് എസ് 4 ) ഗുണനിലവാരമുള്ള പ്രകൃതിദത്ത റബ്ബറിന്റെ വിൽപനയാണ് നടക്കുക. മിനിമം ലോട്ട് സൈസ് ഒരു മെട്രിക് ടണ്ണാണ്. ഓരോ മാസത്തിന്റെയും അവസാനത്തെ പ്രവൃത്തി ദിനത്തിൽ അവധി വ്യാപാര കരാറിന്റെ സെറ്റിൽമെന്റ് നടക്കും. 100 കിലോഗ്രാം വീതമുള്ള റബ്ബറിന്റെ ലോട്ടുകൾക്കാണ് വില നിശ്ചയിക്കുക. പാലക്കാടാണ് ഡെലിവറി കേന്ദ്രം. റബ്ബറിന്റെ ആഗോള വിലയും അതിലെ ചാഞ്ചാട്ടങ്ങളുമെല്ലാം കണക്കിലെടുക്കുമ്പോൾ എം സി എക്സ് വഴിയുള്ള അവധി വ്യാപാരത്തിലൂടെ റബ്ബർ വ്യാപാര മേഖലയ്ക്ക് വില നിയന്ത്രിക്കുന്നതിലും മറ്റും കാര്യക്ഷമമായ ഇടപെടലുകൾ സാധ്യമാകുമെന്ന് എം സി എക്സ് മാനേജിംഗ് ഡയറക്ടറും സി ഇ ഒയുമായ പി. എസ് .റെഡ്ഡി പറഞ്ഞു.

from money rss https://bit.ly/2WUeYvf
via IFTTT