121

Powered By Blogger

Sunday 2 May 2021

സ്വർണവില പവന് 160 രൂപകൂടി 35,200 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപകൂടി 35,200 രൂപയായി. 4,400 രൂപയാണ് ഗ്രാമിന്റെ വില. 35,040 രുപായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിൽ വിലയിൽ കാര്യമായ മാറ്റമില്ല. സ്പോട് ഗോൾഡ് വില ഔൺസിന് 1,770.66 ഡോളർ നിലവാരത്തിലാണ്. ഡോളർ സൂചിക കരുത്തുപ്രകടിപ്പിച്ചതാണ് സ്വർണവിലയെ പിടിച്ചുനിർത്തിയത്. കഴിഞ്ഞയാഴ്ചയിലെ തുടർച്ചയായ വിലയിടിവിനുശേഷം രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില നേരിയ തോതിൽ വർധിച്ചു. പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 47,004 രൂപ നിലവാരത്തിലാണ്.

from money rss https://bit.ly/3vAKUUJ
via IFTTT

ഫ്രാങ്ക്‌ളിൻ ടെംപിൾടണിലെ നിക്ഷേപകർക്ക് ഈയാഴ്ച 2,488.75 കോടി രൂപ തിരികെ ലഭിക്കും

ഫ്രാങ്ക്ളിൻ ടെംപിൾടൺ പ്രവർത്തനം നിർത്തിയ ആറ് ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപകർക്ക് ഈയാഴ്ച 2,488.75 കോടി രൂപ തിരികെ ലഭിക്കും. സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം എസ്ബിഐ മ്യൂച്വൽഫണ്ടാണ് പണം നിക്ഷേപകർക്ക് വിതരണംചെയ്യുന്നത്. ഫ്രാങ്ക്ളിൻ ഇന്ത്യ അൾട്ര ഷോർട്ട് ടേം ഫണ്ടിലെ നിക്ഷേപകർക്ക് 772 കോടി രൂപയാണ് തിരികെ ലഭിക്കുക. ലോ ഡ്യൂറേഷൻ ഫണ്ടിലെ നിക്ഷേപകർക്ക് 289.75 കോടിയും ഷോർട്ട് ടേം ഇൻകം ഫണ്ടിലെ നിക്ഷേപകർക്ക് 390.75 കോടിയും ഇൻകം ഓപ്പർച്യൂണിറ്റീസ് ഫണ്ടിലെ നിക്ഷേപകർക്ക് 337.25 കോടി രൂപയും ലഭിക്കും. ക്രഡിറ്റി റിസ്ക് ഫണ്ടിലെ നിക്ഷേപകർക്ക് 499.75 കോടിയും ഡൈനാമിക് ആക്യുറൽ ഫണ്ടിലെ നിക്ഷേപകർക്ക് 199.75 കോടി രൂപയുമാണ് വിതരണംചെയ്യുക. മൂന്നാംഘട്ടമായാണ് ഈതുക വിതരണംചെയ്യുന്നത്.ഏപ്രിൽ 30ലെ എൻഎവിയായിരിക്കും കണക്കാക്കുക. രണ്ടുഘട്ടങ്ങളിലായി ഇതിനകം 12,084 കോടി രൂപ നിക്ഷേപകർക്ക് വിതരണംചെയ്തുകഴിഞ്ഞു. പ്രവർത്തനം മരവിപ്പിക്കുമ്പോൾ ഈ ഫണ്ടുകളുടെ മൊത്തം ആസ്തി 26,000 കോടി രൂപയായിരുന്നു. Franklin unit holders to receive third tranche of Rs 2,488.75 crore this week

from money rss https://bit.ly/3xBjrnX
via IFTTT

സെൻസെക്‌സിൽ 604 പോയന്റ് നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 14,500ന് താഴെ

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 14,500ന് താഴെയെത്തി. സെൻസെക്സ് 604 പോയന്റ് നഷ്ടത്തിൽ 48,177ലും നിഫ്റ്റി 171 പോയന്റ് താഴ്ന്ന് 14,459ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള കാരണങ്ങളാണ് വിപണിയിലെ നഷ്ടത്തിനുപിന്നിൽ. ഹിന്ദുസ്ഥാൻ യുണിലിവർ, മാരുതി സുസുകി, നെസ് ലെ, ടിസിഎസ്, എച്ച്സിഎൽ ടെക്, ഇൻഡസിൻഡ് ബാങ്ക്, പവർഗ്രിഡ് കോർപ്, എൽആൻഡ്ടി, ഏഷ്യൻ പെയിന്റ്സ്, ഇൻഫോസിസ്, ഐടിസി, എൻടിപിസി, ഭാരതി എയർടെൽ, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഒഎൻജിസി, ഡോ.റെഡ്ഡിസ് ലാബ്, സൺ ഫാർമ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. നിഫ്റ്റി ഫാർമ ഒഴികെയുള്ള സൂചികകൾ നഷ്ടത്തിലാണ്. പൊതുമേഖല ബാങ്ക് സൂചിക രണ്ടുശതമാനം താഴ്ന്നു. കൊട്ടക് മഹീന്ദ്ര ബാങ്ക്, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, ടാറ്റ കെമിക്കൽസ്, എൽആൻഡ്ടി ടെക്നോളജി തുടങ്ങി 21 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്. Sensex down 604 points; Nifty below 14,500

from money rss https://bit.ly/3eNpehF
via IFTTT

ഭക്ഷ്യ സംരംഭങ്ങൾക്ക് കൂടുതൽ സഹായം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

ഭക്ഷ്യ സംസ്കരണ രംഗത്ത് പ്രവർത്തിക്കുന്ന സംരംഭങ്ങൾക്ക് പ്രോത്സാഹനം നൽകാൻ കേന്ദ്ര ഭക്ഷ്യ സംസ്കരണ മന്ത്രാലയം പുതിയ പദ്ധതിക്ക് രൂപം നൽകി. 'ഭക്ഷ്യ സംസ്കരണ വ്യവസായങ്ങൾക്ക് ഉത്പാദനവുമായി ബന്ധപ്പെടുത്തി ആനുകൂല്യങ്ങൾ നൽകുന്ന പദ്ധതി' (Production Linked Incentive Scheme for Food Processing Industry) എന്നതാണ് ഈ പദ്ധതി. 2021 ഏപ്രിൽ ഒന്പതിനാണ് ഇതു സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. 10,900 കോടി രൂപയാണ് പദ്ധതി അടങ്കൽ. 2021-22 മുതൽ 2026-27 വരെയുള്ള ആറു വർഷത്തേക്കാണ് വിഭാവനം ചെയ്തിരിക്കുന്നത്. അന്തർദേശീയ തലത്തിൽ ഇന്ത്യൻ ഭക്ഷ്യ ഉത്പന്നങ്ങളെ മികച്ച മൂല്യവർധിത ഉത്പന്നങ്ങളായി അവതരിപ്പിക്കുക, ഇന്ത്യൻ ബ്രാൻഡഡ് ഭക്ഷ്യ ഉത്പന്നങ്ങൾക്ക് മികച്ച രീതിയിൽ സർക്കാർ പിന്തുണ ഉറപ്പാക്കുക, തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുക, കാർഷിക ഉത്പന്നങ്ങൾക്ക് ഉയർന്ന വില ഉറപ്പാക്കുക തുടങ്ങിയവയാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ആനുകൂല്യങ്ങൾ മൂന്ന് ഘടകങ്ങളായി ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ മൂന്ന് ഘടകങ്ങൾക്കായി മാറ്റിവെക്കുന്നു. മിനിമം നിക്ഷേപവും വില്പനയിലെ വർധനയും കണക്കിലെടുത്താണ് ഭക്ഷ്യോത്പന്ന നിർമാണ സ്ഥാപനങ്ങൾക്ക് സാമ്പത്തിക സഹായം അനുവദിക്കുക. ഇതിനായി നാല് മേഖലകളെയാണ് പരിഗണിക്കുക. 1) ധാന്യങ്ങൾ ഉപയോഗിച്ചുള്ള കഴിക്കാൻ തയ്യാർ / പാചകം ചെയ്യാൻ തയ്യാർ സംരംഭങ്ങൾ. 500 കോടിയിൽ കുറയാത്ത വിറ്റുവരവും 100 കോടിയിൽ കുറയാത്ത നിക്ഷേപവുമുള്ള സ്ഥാപനങ്ങളെയാണ് പരിഗണിക്കുക. 2) പഴം, പച്ചക്കറി സംസ്കരണ സംരംഭങ്ങൾ. ഇതിന് 250 കോടിയിൽ കുറയാത്ത വിറ്റുവരവും 50 കോടിയിൽ കുറയാത്ത നിക്ഷേപവും ഉള്ള സ്ഥാപനങ്ങൾക്കാണ് അർഹത. 3) സമുദ്ര ഉത്പന്നങ്ങൾ. 600 കോടിയിൽ കുറയാത്ത വിറ്റുവരവും 75 കോടിയിൽ കുറയാത്ത നിക്ഷേപവും ഉള്ള സ്ഥാപനങ്ങൾക്ക് അർഹതയുണ്ടാകും. 4) പാൽക്കട്ടി (Mozzarella Cheese) സംസ്കരണ സംരംഭങ്ങൾ. കുറഞ്ഞത് 150 കോടി വിറ്റുവരവും 10 ടൺ ശേഷിയും 23 കോടിയിൽ കുറയാത്ത നിക്ഷേപവും ഉള്ള സ്ഥാപനങ്ങൾക്ക് ആനുകൂല്യം ലഭിക്കും. വിറ്റുവരവിലെ പ്രതിവർഷ വർധനയുടെ പട്ടികയിൽ പറയുന്ന നിരക്കിലാണ് ആനുകൂല്യം ലഭ്യമാക്കുക. * 2019-20 വർഷത്തെ അടിസ്ഥാനപ്പെടുത്തിയാണ് അധിക വില്പന കണക്കാക്കുന്നത്. സമുദ്രോത്പന്നങ്ങളിൽ മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കുന്നതിന് പട്ടികയിൽ പറഞ്ഞതിനു പുറമെ 10 ശതമാനം ആനുകൂല്യങ്ങൾ ആറു വർഷവും ലഭ്യമാക്കും. അഞ്ച്, ആറ് വർഷത്തെ ആനുകൂല്യം കണക്കാക്കുന്നത് 2021-22, 2022-23 എന്നീ വർഷങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരിക്കും. അതുകൊണ്ടാണ് കുറഞ്ഞ സബ്സിഡി നിരക്ക് പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഒന്നാമത്തെ ഘടകത്തിനാണ് കൂടുതൽ തുക നീക്കിെവച്ചിരിക്കുന്നത്. IIഓർഗാനിക് ഭക്ഷ്യോത്പന്നങ്ങൾ കണ്ടെത്തുകയോ നിർമിക്കുകയോ ചെയ്യുന്ന ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുകയാണ് രണ്ടാമത്തെ ഘടകം. ഇതിൽ മുട്ട, മുട്ട ഉത്പന്നങ്ങൾ, പൗൾട്രി ഉത്പന്നങ്ങൾ എന്നിവയും ഉൾപ്പെടുന്നു. ഇത്തരം സ്ഥാപനങ്ങൾക്ക് വിറ്റുവരവ് / നിക്ഷേപ പരിധി ഇല്ല. അപേക്ഷകർ സമർപ്പിക്കുന്ന രൂപരേഖയെ അടിസ്ഥാനമാക്കി ആനുകൂല്യങ്ങൾ നൽകും. IIIആഗോളതലത്തിൽ മികച്ച ഇന്ത്യൻ ആഗോള ബ്രാൻഡുകൾ വികസിപ്പിച്ചെടുക്കുന്നതിന് വേണ്ടിവരുന്ന ബ്രാൻഡിങ്, മാർക്കറ്റിങ് ഘടകങ്ങൾക്ക് ഗ്രാന്റ് നൽകുക എന്നതാണ് മൂന്നാമത്തെ ഘടകം. * അഞ്ച് വർഷത്തെ പ്രോഗ്രാം ഇതിനായി സ്ഥാപനങ്ങൾ സമർപ്പിക്കണം. 50 ശതമാനമാണ് ഗ്രാന്റ്. ഇതു പരമാവധി വിറ്റുവരവിന്റെ മൂന്നു ശതമാനമോ 50 കോടിയോ ഏതാണ് കുറവ് അതാണ് നൽകുക. * ആനുകൂല്യങ്ങൾ ഒന്നും മുൻകൂർ നൽകുന്നില്ല. യഥാർഥ അർഹത വിലയിരുത്തിയ ശേഷമാണ് (Back End) നൽകുന്നത്. * ഇതിന് 1500 കോടി പദ്ധതിയിൽ വകയിരുത്തിയിട്ടുണ്ട്. റാഗി, മുതിര, കുതിരവാലി തുടങ്ങിയ ധാന്യങ്ങൾ കൊണ്ടുള്ള ഉത്പന്നങ്ങൾ, െഡയറി ഉത്പന്നങ്ങൾ, പഴം-പച്ചക്കറി സംസ്കരണ ഉത്പന്നങ്ങൾ, സമുദ്രോത്പന്നങ്ങൾ എന്നീ രംഗത്തെല്ലാം വൻ മുന്നേറ്റം നടത്താൻ ഇന്ത്യക്കാകും. ഉണക്കിയ ഇന്ത്യൻ പഴങ്ങൾ ആഗോള വിപണിയിൽ നന്നായി ശോഭിക്കാൻ കഴിയുന്നവയാണ്. ഈ മേഖലകളെ വ്യവസായികൾ ഇനിയും വേണ്ടത്ര ഉപയോഗപ്പെടുത്തിയിട്ടില്ല. കേന്ദ്ര ഭക്ഷ്യ സംസ്കരണ മന്ത്രാലയത്തിന്റെ സൈറ്റിൽനിന്ന് ഈ പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാകും. ഇതിലേക്ക് അപേക്ഷിക്കാൻ വേണ്ട ഫോറം, മറ്റു വിശദ രൂപരേഖ എന്നിവ ഉടൻ പുറത്തിറക്കുമെന്നും 2021 ഏപ്രിൽ ഒമ്പതിലെ വിജ്ഞാപനത്തിൽ പറയുന്നു. chandrants666@gmail.com

from money rss https://bit.ly/3xGlJlI
via IFTTT

ഭവനവായ്പ നിരക്കുകൾ കുറച്ച് എസ്.ബി.ഐ.

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മേയ് ഒന്നുമുതൽ ഭവന വായ്പപ്പലിശ നിരക്കുകളിൽ കുറവുവരുത്തി. 30 ലക്ഷം രൂപ വരെയുള്ള ഭവനവായ്പകളുടെ അടിസ്ഥാനപലിശ 6.95 ശതമാനത്തിൽനിന്ന് 6.7 ശതമാനമായാണ് കുറച്ചത്. 30 ലക്ഷം രൂപ മുതൽ 75 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് നിരക്ക് 6.95 ശതമാനമായിരിക്കും. 75 ലക്ഷം രൂപയ്ക്ക് മുകളിലുള്ളവയ്ക്കിത് 7.05 ശതമാനവും. ഇതിനു പുറമേ വനിതകൾക്ക് പലിശയിൽ 0.05 ശതമാനം ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. യോനോ ആപ്പ് വഴി ഓൺലൈനായി അപേക്ഷിക്കുന്നവർക്കും പലിശയിൽ 0.05 ശതമാനം ഇളവ് ലഭിക്കും. ഉപഭോക്താക്കളുടെ ക്രെഡിറ്റ് സ്കോർ അടിസ്ഥാനമാക്കിയാകും പലിശനിരക്ക് നിർണയിക്കുന്നത്.

from money rss https://bit.ly/33bM7Wq
via IFTTT