തൃശ്ശൂരിന്റെ നക്ഷത്രത്തിളക്കമാണ് ഈ സ്റ്റാർ. വെറും സ്റ്റാറല്ല, ക്രിസ്മസ് കാലത്ത് വെളിച്ചത്തിന്റെ പൂരമൊരുക്കിക്കൊണ്ട് വീടുകളിലും ദേവാലയങ്ങളിലും തിളങ്ങുന്ന 'കളറ്' സ്റ്റാറുകൾ. നക്ഷത്രം വഴികാട്ടിയ ആട്ടിടയന്മാരുടെയും താരആകാശത്തിന് കീഴെ പിറന്ന ഉണ്ണിയേശുവിന്റെയും ഓർമ മാത്രമല്ല മറിച്ച്, മഞ്ഞ് പെയ്യുന്ന രാത്രികളുടെ അലങ്കാരമാണ് ഭൂരിഭാഗം പേർക്കും ഈ തൂങ്ങുന്ന സ്റ്റാറുകൾ. ക്രിസ്മസ് കാലത്ത് നക്ഷത്രവെളിച്ചത്തെ വീട്ടിലേക്ക് ആഗ്രഹിക്കാത്തവരില്ല. കരോളും കേക്കും സാന്തയും...