121

Powered By Blogger

Thursday, 19 December 2019

‘മാതൃഭൂമി മഹാമേള’യ്ക്ക് തിരിതെളിഞ്ഞു

കൊച്ചി: രുചിയൂറുന്ന ഭക്ഷ്യവിഭവങ്ങളും വിവിധ സംസ്കാരവും ജനങ്ങൾക്ക് പരിചയപ്പെടുത്താൻ 'മാതൃഭൂമി മഹാമേള' ഒരുങ്ങി. നടൻ ജയസൂര്യ മഹാമേളയുടെ ഉദ്ഘാടനം നിർവഹിച്ചു. നന്മയുള്ളതും വ്യത്യസ്തവുമായ സംരംഭങ്ങൾ കണ്ടെത്തുന്നതിന് 'മാതൃഭൂമി' വഹിക്കുന്ന പങ്ക് ചെറുതല്ലെന്ന് ജയസൂര്യ പറഞ്ഞു. രുചിയേറുന്ന വിഭവങ്ങളുമായെത്തിയ വനിതകളെ അഭിനന്ദിക്കുന്നതിനോടൊപ്പം ഓരോ സ്ത്രീയുടെയും ഇച്ഛാശക്തിയെക്കുറിച്ചും ജയസൂര്യ സംസാരിച്ചു. തന്റെ പുതിയ സിനിമയായ 'തൃശ്ശൂർ പൂര'ത്തിന്റെ സംഘത്തോടൊപ്പമെത്തിയ ജയസൂര്യ, തന്റെ സിനിമയോടൊപ്പം സഹപ്രവർത്തകരുടെ സിനിമയും കാണണമെന്ന് ചടങ്ങിൽ പറഞ്ഞു. കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ സ്വയംവര സിൽക്സ് മാനേജിങ് ഡയറക്ടർ ശങ്കരൻകുട്ടി, ബിസ്മി ഹോം അപ്ലയൻസസ് ചെയർമാൻ വി.എ. യൂസഫ്, മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ മാർക്കറ്റിങ് മാനേജർ വിനോദ്, കുടുംബശ്രീ സോണൽ മാനേജർ ഋഷികേശ് ഠാക്കൂർ, നീൽകമൽ മാർക്കറ്റിങ് ആൻഡ് സെയിൽസ് വൈസ് പ്രസിഡന്റ് വിനോദ് വാരിയർ, ടേൺകി ഇവന്റ്സ് മാനേജർ വൈദ്യനാഥൻ, 'മാതൃഭൂമി' കൊച്ചി ബ്യൂറോ ചീഫ് പി. ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. ഓരോ സ്റ്റാളിലെയും ഭക്ഷണം രുചിച്ച് വനിതകളോട് സംസാരിച്ചതിനു ശേഷമാണ് ജയസൂര്യ മടങ്ങിയത്. 30 വരെ ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി 9.30 വരെയാണ് മഹാമേള. 15 സംസ്ഥാനങ്ങളിലെ രുചി വൈവിധ്യവുമായി ഭക്ഷ്യോത്സവമാണ് മാതൃഭൂമി മഹാമേളയുടെ പ്രത്യേകത. രാജസ്ഥാൻ, മഹാരാഷ്ട്ര, പഞ്ചാബ് തുടങ്ങി, ഇങ്ങ് കേരളത്തിലെ വരെ മികച്ച ഭക്ഷ്യോത്പന്നങ്ങളാണ് മേളയുടെ മാറ്റുകൂട്ടുന്നത്.ഭക്ഷ്യമേളയോടൊപ്പം ഗൃഹോപകരണങ്ങൾ, ഫ്ളവർ ഷോ, വ്യാപാര മേള, കലാസന്ധ്യങ്ങൾ തുടങ്ങി വിവിധ പരിപാടികൾ മേളയിൽ ഉണ്ടാകും. മേളയുടെ പ്രസന്റിങ് സ്പോൺസർ സ്വയംവര സിൽക്സ് ആണ്. ബിസ്മി ഹോം അപ്ലയൻസസ് ഇലക്ട്രോണിക് പാർട്ണറും നീൽകമൽ അസോസിയേറ്റ് സ്പോൺസറും മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ മെഡിക്കൽ പാർട്ണറും കഫേ കുടുംബശ്രീ ഫുഡ് പാർട്ണറും കൊച്ചിൻ ഫുഡ് ബ്ളോഗ് സോഷ്യൽ മീഡിയ പാർട്ണറും ടേൺകീ ഇവന്റ്സ് ഇവന്റ് പാർട്ണറുമാണ്. മാതൃഭൂമി ഇവന്റ് ഡിവിഷൻ 'റെഡ് മൈക്ക്' ആണ് മേളയുടെ സംഘാടകർ

from money rss http://bit.ly/2MevktR
via IFTTT