121

Powered By Blogger

Thursday, 19 December 2019

ജനുവരിയോടെ ഉള്ളിവില 20 രൂപയിലെത്തുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡൽഹി: ജനുവരി പകുതിയോടെ ഉള്ളവില 20-25 രൂപ നിലവാരത്തിലെത്തുമെന്ന് റിപ്പോർട്ട്. നിലവിലെ വിലയേക്കാൾ 80 ശതമാനംകുറവാണിത്. പുതിയതായി ഉള്ളി വിളവെടുപ്പ് ആരംഭിക്കുന്നതോടെയാണ് വിലകുറയുകയെന്ന് കാർഷികോത്പാദന വിപണന സമിതിയുടെ അധ്യക്ഷൻ ജയ്ദത്ത സീതാറാം ഹോൽക്കർ വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും വലിയ ഉള്ളി വിപണന കേന്ദ്രമായ മഹാരാഷ്ട്രയിലെ ലസർഗാവിൽ ഗുണനിലവാരമുള്ള ഉള്ളി ജനുവരിയോടെ ധാരാളമായി എത്തുമെന്നാണ് അദ്ദേഹം പറയുന്നത്. സാധാരണയായി ആവശ്യമുള്ളതിനേക്കാൾ കൂടുതൽ ഉള്ളി രാജ്യത്ത് ഉത്പാദിപ്പിക്കുന്നുണ്ട്. കനത്ത മഴയെതുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കൃഷിയിടങ്ങൾ വെള്ളയാതാണ് ഉള്ളിക്ഷാമം രൂക്ഷമാക്കിയത്. ഉള്ളി കയറ്റുമതി നിയന്ത്രിച്ചും മറ്റ് രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്തും വില പിടിച്ചുനിർത്താൻ സർക്കാർ ശ്രമിച്ചെങ്കിലും കാര്യമായി വിജയിച്ചില്ല. കേരളത്തിൽ ഉള്ളിവില 200 രൂപ നിലവാരത്തിൽവരെപോയി. പിന്നീട് 120-140 രൂപ നിലവാരത്തിലേയ്ക്ക് താഴുകയും ചെയ്തു. ശരാശരി 80 രൂപ നിലവാരത്തിലാണ് ഇപ്പോൾ മൊത്തവില്പന. കഴിഞ്ഞ ജൂൺ-ജൂലായ് മാസങ്ങളിൽ 15 രൂപയായിരുന്നു ഉള്ളിയുടെ മൊത്തവില.

from money rss http://bit.ly/2ZhQFIl
via IFTTT