121

Powered By Blogger

Thursday, 16 April 2020

റിവേഴ്‌സ് റിപ്പോ 0.25ശതമാനം കുറച്ചു: ചെറുകിട മേഖലയ്ക്ക് 50,000 കോടി

ന്യൂഡൽഹി: കോവിഡ് വ്യാപനംമൂലം ആഗോളവ്യാപകമായി സാമ്പത്തിരംഗം കൂപ്പുകുത്തുമ്പോൾ രാജ്യം 1.9 ശതമാനം സാമ്പത്തിക വളർച്ച നിലനിർത്തുമന്നാണ് പ്രതീക്ഷയെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. അതേസമയം 2020-21 സാമ്പത്തിക വർഷത്തിൽ 7.4 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ആരോഗ്യപ്രവർത്തകരെയും പോലീസിനെയും അഭിനന്ദിച്ചുകൊണ്ടായിരുന്നു ആർബിഐ ഗവർണർ വാർത്താസമ്മേളനംതുടങ്ങിയത്. ബാങ്കുകൾ അവസരത്തിനൊത്തുയർന്നു.മാർച്ചിൽ ഓട്ടൊമൊബൈൽ മേഖല കുത്തനെ ഇടിഞ്ഞു. അടിയന്തര നടപടികൾ എടുക്കേണ്ട സാഹചര്യമാണ് നിലിലുള്ളതെന്നും ഈ സാഹചര്യം വിലിയിരുത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. സാഹചര്യങ്ങൾ വിലയിരുത്തിയശേഷം മൂന്നാം ഘട്ട പ്രഖ്യാപനം ഉണ്ടാകുമെന്നും ആർബിഐ ഗവർണർ വ്യക്താക്കി. ബാങ്കുകളുടെ വായ്പാവിതരണത്തിൽ മാറ്റമില്ല കയറ്റുമതി 34.6 ശതമാനം താഴ്ന്നു 2008-09നു ശേഷമുള്ള ഏറ്റവും വലിയ തകർച്ച വിപണിയിൽ പണലഭ്യത ഉറപ്പുവരുത്തും വൈദ്യുതി ഉപഭോഗം 30 ശതമാനം കുറഞ്ഞു ചെറുകിട-ഇടത്തര വ്യവസായ മേഖലയിൽ വൻ തകർച്ച 50,000 കോടി രൂപ ചെറുകിട മേഖലയ്ക്ക് ആവശ്യാനുസരണം പണം എടിഎമ്മുകളിൽ നിറയ്ക്കുന്നുണ്ട് സംസ്ഥാനങ്ങൾക്ക് കോവിഡ് പ്രതിരോധത്തിന് 60 ശതമാനം അധിക ഫണ്ട്. നബാർഡ്, സിഡ്ബി, എൻഎച്ച്ബി എന്നിവയ്ക്ക് 50,000 കോടി രൂപയുടെ പാക്കേജ്. ആർബിഐയുടെ നാല് ലക്ഷ്യ പ്രഖ്യാപനങ്ങൾ: വിപണിയിൽ ധനലഭ്യത ഉറപ്പാക്കും ബാങ്കുകളുടെ വായ്പാ സൗകര്യം ഉറപ്പാക്കും. സാമ്പത്തിക സമ്മർദം കുറയ്ക്കും വിപണിയുടെ പ്രവർത്തനം സുഖമമാക്കും.

from money rss https://bit.ly/2xEJFeS
via IFTTT

ആര്‍ബിഐ ഗവര്‍ണറുടെ പ്രഖ്യാപനത്തിന് കാതോര്‍ത്ത് വിപണി: സെന്‍സെക്‌സ് 942 പോയന്റ് ഉയര്‍ന്നു

മുംബൈ: ഓഹരി വിപണിയിൽ ആശ്വാസനേട്ടം തുടരുന്നു. സെൻസെക്സ് 942 പോയന്റ് ഉയർന്ന് 31544ലിലും നിഫ്റ്റി 265 പോയന്റ് നേട്ടത്തിൽ 9258ലുമാണ് വ്യാപാരം നടക്കുന്നത്. ടിസിഎസ്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, പവർഗ്രിഡ് കോർപ്, ഇൻഡസിന്റ് ബാങ്ക്, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി, എൻടിപിസി, ഹീറോ മോട്ടോർകോർപ്, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഓട്ടോ, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നിഫ്റ്റി ബാങ്ക് 4.78ശതമാനവും ഐടി 3.93ശതമാനവും നേട്ടത്തിലാണ്. ബിഎസ്ഇ മിഡക്യാപ് സൂചിക 3.16ശതമാനവും സ്മോൾ ക്യാപ് സൂചിക 2.78ശതമാനവും ഉയർന്നു. വിപണിയിൽ പണലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ആർബിഐ ഗവർണർ ശക്തികാന്ത ദാസ് 10 മണിക്ക് വാർത്താസമ്മേളനം നടത്തുന്നുണ്ട്. അതിൽ പ്രതീക്ഷയർപ്പിച്ചാണ് വിപണിയിലെ നേട്ടം.

from money rss https://bit.ly/3cqzgCp
via IFTTT

ബെംഗളൂരുവില്‍നിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് ഒറ്റ ക്‌ളിക്ക്

തൃശ്ശൂർ: ബെംഗളൂരു ഇന്ദിരാ നഗറിലെ ഫ്ലാറ്റിലിരുന്ന് ആൽവിൻ ആന്റണി ക്യാമറ സൂം ചെയ്യും. അങ്ങകലെ ദക്ഷിണാഫ്രിക്കയിലിരുന്ന് സുന്ദരി ക്യാമറയ്ക്ക് പോസ് ചെയ്യും.ആൽവിൻ മനസ്സിൽ സങ്കൽപ്പിച്ച രൂപം ഒത്തുവന്നാൽ ഒറ്റ ക്ലിക്ക്. മനസ്സിനൊത്ത മോഡൽ ആൽവിന്റെ ക്യാമറയിൽ. അകലം പാലിക്കാനുള്ള ഇക്കാലത്ത് ആയിരം കാതമകലെയുള്ളവരുടെ കൃത്യതയാർന്ന ഫോട്ടോയെടുക്കുന്നത് ചാലക്കുടിക്കാരൻ. വിർച്വൽ ഫോട്ടോഗ്രഫി എന്ന നൂതന രീതിയിലൂടെ ആൽവിൻ ആന്റണി മൊബൈൽ ക്യാമറയിൽ പകർത്തിയത് ദക്ഷിണാഫ്രിക്ക,ഡൽഹി,േപാളണ്ട്,ബ്രിട്ടൻ,അമേരിക്ക എന്നിവിടങ്ങളിലുള്ള മോഡലുകളുടെ ഫോട്ടോകൾ.നല്ല ക്യാമറാ വ്യക്തതയുള്ള സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വൈറലാകുന്ന വിർച്വൽ ഫോട്ടോഗ്രാഫിയുടെ അടിസ്ഥാനം. ആരും പുറത്തിറങ്ങാത്ത ഇക്കാലത്ത് ഫോട്ടോഗ്രാഫറും മോഡലും പുറത്തിറങ്ങേണ്ട. ഇരുവരും വീട്ടിലിരിക്കും. സ്മാർട്ട് ഫോണിലൂടെ മോഡലിന് നിർദേശം കൊടുക്കും. ബാക്ക്ഗ്രൗണ്ട്,വേഷം,പോസ്, ലൈറ്റ് തുടങ്ങിയവ. ഇതിനൊത്ത് ഒരുക്കം മോഡൽ നടത്തണം. സ്മാർട്ട് ഫോണിലൂടെ ഇത് കാണുന്ന ഫോട്ടോഗ്രാഫർ രംഗം ഒത്തുകിട്ടുമ്പോൾ സ്ക്രീൻഷോട്ടെടുക്കും. ഇതാണ് ഫോട്ടോ ആയി മാറ്റുക. ബെംഗളൂരുവിൽ പ്രൊഫഷണൽ ഫോട്ടോഗ്രാഫറായ ആൽവിൻ ആൻറണി സ്പെഷ്യലൈസ് ചെയ്തിരിക്കുന്നത് ഫാഷൻ ഫോട്ടോഗ്രാഫിയിലും കൊമേഴ്സ്യൽ ഫോട്ടോഗ്രാഫിയിലുമാണ്. വിഷ്വൽ കമ്യൂണിക്കേഷണിൽ ബിരുദം നേടിയ ശേഷമാണ് പ്രൊഫഷണൽ ഫോട്ടോഗ്രാഫറായത്. ലോക്ഡൗൺ കാലം കഴിഞ്ഞ് ഉപയോഗിക്കുന്നതിനായി മോഡലുകളുടെ ചിത്രം പലരും ആവശ്യപ്പെടുന്നുണ്ട്. അവർക്കായാണ് ഇൗ സമയം ചെലവിടുന്നത്. നല്ല സ്മാർട്ട് ഫോണായതിനാൽ ചിത്രം വളരെ വ്യക്തം. ഏഴു വർഷമായി പ്രൊഫഷണൽ ഫോട്ടോഗ്രാഫി രംഗത്തുണ്ട്. ആ ബന്ധമുപയോഗിച്ചാണ് മോഡലുകളെ കണ്ടെത്തുന്നത്. ലോക്ഡൗൺ കാലത്ത് അവർക്കും ഇതൊരു അപ്രതീക്ഷിത വരുമാനമാർഗമാണ്. ചാലക്കുടി ചൗക്ക തോട്ടിയാൻ വീട്ടിൽ ആന്റണിയുടെയും ഷെർളിയുടെയും മകനാണ് 26 കാരനായ ആൽവിൻ.

from money rss https://bit.ly/2VEDdfW
via IFTTT

വിമാനടിക്കറ്റ് റദ്ദാക്കൽ: പണം മുഴുവനും തിരിച്ചുനൽകാൻ നിർദേശം

ന്യൂഡൽഹി: കോവിഡ് ആദ്യഘട്ട അടച്ചിടൽ കാലത്ത് ബുക്ക്ചെയ്ത വിമാനടിക്കറ്റുകളുടെ തുക യാത്രക്കാരൻ ആവശ്യപ്പെടുകയാണെങ്കിൽ തിരികെ നൽകണമെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ.) നിർദേശിച്ചു. മാർച്ച് 25 മുതൽ ഏപ്രിൽ 14 വരെയുള്ള കാലയളവിൽ മേയ് മൂന്നുവരെ യാത്ര ചെയ്യാൻ ബുക്കു ചെയ്ത ടിക്കറ്റുകളുടെ തുക മുഴുവനായും തിരികെ നൽകണം. റദ്ദാക്കിയതിനുള്ള പിഴത്തുക ഈടാക്കാൻ പാടില്ല. മൂന്നാഴ്ചയ്ക്കകം മടക്കിനൽകാനാണു നിർദേശം. പല വിമാനക്കമ്പനികളും പണം തിരിച്ചുനൽകുന്നില്ലെന്ന് ഉപഭോക്തൃസംഘടനകൾ പരാതിപ്പെട്ടിരുന്നു. പകരം മറ്റൊരവസരത്തിലെ യാത്രയ്ക്കായി ഈതുക വിനിയോഗിക്കാൻ നിർദേശിച്ചെന്നായിരുന്നു പരാതി. ഇതേത്തുടർന്നാണ് വ്യോമയാനമന്ത്രാലയത്തിൻറെ ഇടപെടൽ.

from money rss https://bit.ly/3cBy8Mz
via IFTTT

കോവിഡിനെ നേരിടാൻ സുരക്ഷാ സ്റ്റോറുകൾ വരുന്നു

മുംബൈ: കോവിഡ്- 19 നിയന്ത്രണത്തിൻറെ ഭാഗമായി രാജ്യത്ത് അവശ്യവസ്തുക്കളുടെ സുരക്ഷിതമായ വിതരണത്തിന് 10 ലക്ഷം ചില്ലറ വിൽപ്പനശാലകൾ ഒരുങ്ങുന്നു. കേന്ദ്രസർക്കാരിൻറെ നേതൃത്വത്തിൽ എഫ്.എം.സി.ജി. രംഗത്തെ കന്പനികളുമായി ചേർന്ന് പൊതു- സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 45 ദിവസത്തിനകം ഇത്തരത്തിൽ പത്തുലക്ഷം സ്റ്റോറുകൾ ഒരുക്കുകയാണ് ലക്ഷ്യം. വിവിധ സംസ്ഥാനങ്ങളിലായി പന്ത്രണ്ട് കന്പനികൾ ചേർന്ന് ഒരു ലക്ഷം സുരക്ഷാ സ്റ്റോറുകൾ ഒരുക്കാൻ ധാരണയായിക്കഴിഞ്ഞു. കോവിഡ് വ്യാപനം തടയുന്നതിനായി കർശന സുരക്ഷാ ക്രമീകരണങ്ങളോടെയാകും ഈ ഷോപ്പുകളിൽ ഉത്പന്നങ്ങൾ എത്തിക്കുന്നതും വിതരണം ചെയ്യുന്നതും. കേന്ദ്രങ്ങൾ അണുവിമുക്തമായി സൂക്ഷിക്കുന്നതിനും ജീവനക്കാരുൾപ്പെടെ സാമൂഹിക അകലം പാലിക്കുന്നെന്ന് ഉറപ്പാക്കിയുമാണ് ഇവ പ്രവർത്തിക്കുക. ദൈനംദിന ആവശ്യങ്ങൾക്കുള്ള വസ്തുക്കൾ കൂടാതെ ഗാർഹികോപകരണങ്ങൾ, തുണിത്തരങ്ങൾ തുടങ്ങിയവയും ഈ സ്റ്റോറുകൾ വഴി ലഭ്യമാക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്. ഉത്പാദന കേന്ദ്രങ്ങളിൽനിന്ന് ഹോൾസെയിൽ- റീട്ടെയിൽ കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനും ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നതിനും സുരക്ഷ ഉറപ്പുവരുത്താൻ നടപടികളുണ്ടാകും. തുടക്കത്തിൽ 12 കന്പനികളുമായി ധാരണാപത്രം ഒപ്പുവെച്ചതായി കേന്ദ്ര ഉപഭോക്തൃകാര്യ സെക്രട്ടറി പവൻ കുമാർ അഗർവാൾ പറഞ്ഞു. വരും ആഴ്ചകളിൽ 40 മുതൽ 50 കന്പനികൾ വരെ മുന്നോട്ടുവരുമെന്നും അദ്ദേഹം സൂചന നൽകി. നിലവിൽ, രാജ്യത്തെ മുൻനിര ഉപഭോക്തൃ ഉത്പന്ന കന്പനികളായ പ്രോക്ടർ ആൻഡ് ഗാംബിൾ, ഐ.ടി.സി., ഡാബർ, ഹിന്ദുസ്ഥാൻ യൂണിലീവർ, ബ്രിട്ടാനിയ, നെസ് ലെ, മോൺഡെലേസ്, ടാറ്റ കൺസ്യൂമർ , മാരികോ, ജോൺസൺ ആൻഡ് ജോൺസൺ, ഗോദ്റെജ്, കോൾഗേറ്റ്, പാമൊലീവ് എന്നീ കന്പനികളാണ് പദ്ധതി ഏറ്റെടുത്തിരിക്കുന്നത്. ഓരോ സംസ്ഥാനത്തിൻറെയും ചുമതല ഈ കന്പനികൾക്ക് നൽകുകയാണ് ചെയ്യുക. ഹിന്ദുസ്ഥാൻ യൂണിലീവറിന് അനുവദിച്ച സംസ്ഥാനങ്ങളിൽ വിതരണക്കാരുടെയും വിൽപ്പനക്കാരുടെയും ശൃംഖല രൂപവത്കരിച്ചു തുടങ്ങിയതായി കന്പനി അറിയിച്ചു. ആയുർവേദ ഔട്ട് ലെറ്റുകളിലും പദ്ധതി നടപ്പാക്കാൻ ആലോചിക്കുന്നതായി ഡാബർ ഇന്ത്യ വ്യക്തമാക്കി. സുരക്ഷാ സ്റ്റോറിൻറെ ഭാഗമാകാൻ താത്പര്യമുള്ള ഷോപ്പുകൾക്ക് surakshastore.com എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യാം. ആവശ്യമായ പരിശീലനം പൂർത്തിയാക്കിയാൽ ഏതു സംസ്ഥാനത്താണോ, അവിടെ ചുമതലയുള്ള കന്പനിയുടെ വിതരണക്കാർ സ്റ്റോർ പരിശോധിച്ച് പദ്ധതിയുടെ ഭാഗമാക്കി മാറ്റും. സുരക്ഷാ സ്റ്റോർ ഇങ്ങനെ • ഷോപ്പിന് പുറത്ത് ഉപഭോക്താക്കൾക്ക് 1.5 മീറ്റർ അകലം പാലിച്ച് നിൽക്കാൻ സൗകര്യമൊരുക്കണം, ബില്ലിങ് കൗണ്ടറിലും ഈ അകലം പാലിക്കണം. • കടയിൽ പ്രവേശിക്കുന്നതിനു മുന്പ് ഉപഭോക്താക്കൾക്ക് സോപ്പുപയോഗിച്ച് കൈകഴുകാനോ സാനിറ്റൈസർ ഉപയോഗിച്ച് അണുനശീകരണത്തിനോ സൗകര്യമുണ്ടായിരിക്കണം. • കടയിലെ എല്ലാ ജീവനക്കാരും മുഖാവരണം ധരിക്കണം. • കൂടുതൽ സ്പർശനം ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ദിവസം രണ്ടു പ്രാവശ്യം അണുവിമുക്തമാക്കണം. • ഷോപ്പിലെ ജീവനക്കാർക്ക് കന്പനികൾ സുരക്ഷ സംബന്ധിച്ച് ബോധവത്കരണം നൽകും. മുഖാവരണം, ഗ്ലൗസ്, സാനിറ്റൈസർ ഉൾപ്പെടെയുള്ള സുരക്ഷാ കിറ്റുകളും ലഭ്യമാക്കും. • പദ്ധതിക്കു കീഴിലുള്ള ഷോപ്പുകളിൽ 'സുരക്ഷാ സ്റ്റോർ' എന്ന ബോർഡ് സ്ഥാപിക്കും. സുരക്ഷയും ശുചിത്വവും സംബന്ധിച്ച ബോധവത്കരണ പോസ്റ്ററുകളും പതിക്കും. • സുരക്ഷാ സ്റ്റോറുകൾ സർക്കാരിൻറെ ആരോഗ്യ സേതു ആപ്പിൽ രജിസ്റ്റർ ചെയ്യും.

from money rss https://bit.ly/2XDeM5k
via IFTTT

ബാങ്ക് ഓഹരികളുടെ കുതിപ്പില്‍ സെന്‍സെക്‌സ് 223 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: രണ്ടുദിവസത്തെ നഷ്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. ധനകാര്യ ഓഹരികളിൽ വാങ്ങൽതാൽപര്യം പ്രകടമായതാണ് വിപണിക്ക് കരുത്തായത്. സെൻസെക്സിൽ വ്യാപാരം ആരംഭിച്ചത് 200ലേറെ പോയന്റ് നഷ്ടത്തിലാണെങ്കിലും ദിവസംമുഴുവൻ നീണ്ടുനിന്ന ചാഞ്ചാട്ടത്തിനൊടുവിൽ സൂചിക 222.80 പോയന്റ് നേട്ടത്തിൽ 30602.61ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 67.50 പോയന്റ് ഉയർന്ന് 8992.80ലുമെത്തി. ബിഎസ്ഇയിലെ 1596 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 743 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 148 ഓഹരികൾക്ക് മാറ്റമില്ല. എൻടിപിസി, വേദാന്ത, ഐസിഐസിഐ ബാങ്ക്, ശ്രീ സിമന്റ്, യുപിഎൽ, ടൈറ്റാൻ കമ്പനി, എസ്ബിഐ, സൺ ഫാർമ, പവർഗ്രിഡ് കോർപ്, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര, ഇൻഫോസിസ്, ഹീറോ മോട്ടോർകോർപ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഭാരതി എയർടെൽ, ഐടിസി, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐടി, എഫ്എംസിജി ഒഴികെയുള്ള ഓഹരികളെല്ലാം നേട്ടത്തിലായിരുന്നു.

from money rss https://bit.ly/2RFUnZF
via IFTTT

ടിവി, മൊബൈല്‍ തുടങ്ങിയവയുടെ വില്പന ആമസോണിലും ഫ്ളിപ്കാട്ടിലും ഉടനെ തുടങ്ങും

ന്യൂഡൽഹി: ഇലക്ട്രോണിക്സ് ഉപത്ന്നങ്ങൾ ഉൾപ്പടെയുള്ളവ വിൽക്കുന്നതിന് ഇ-കൊമേഴ്സ് സ്ഥാപനങ്ങൾക്ക് സർക്കാരിന്റെ അനുമതി ലഭിച്ചു. മൊബൈൽ ഫോൺ, ടെലിവിഷൻ, റഫ്രിജറേറ്റർ, ലാപ് ടോപ്, സ്റ്റേഷനറി വസ്തുക്കൾ എന്നിവയാകും വില്പന നടത്തുക. ആമസോൺ, ഫ്ളിപ്കാർട്ട്, സ്നാപ്ഡീൽ തുടങ്ങിയ ഇ-കൊമേഴ്സ് പോർട്ടലുകൾ വഴി ഏപ്രിൽ 20 മുതൽ ഉത്പന്നങ്ങൾ വിതരണം തുടങ്ങും. മെയ് മൂന്നുവരെ അടച്ചിടൽ നീട്ടിയതിനെതുടർന്ന് പുറത്തിറക്കിയ മാർഗനിർദേങ്ങൾക്ക് വ്യക്തത വരുത്തിക്കൊണ്ടാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിർദേശം. ഇ-കൊമേഴ്സ് കമ്പനികളുടെ വാഹനങ്ങൾക്ക് ഇതിനായി പ്രത്യേക അനുമതി നൽകാനാണ് തീരുമാനം. ഭക്ഷണം, മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ, അവശ്യവസ്തുക്കൾ എന്നിവമാത്രം വിതരണം ചെയ്യാനായിരുന്നു നേരത്തെ ഇ-കൊമേഴ്സ് കമ്പനികൾക്ക് അനുമതി ലഭിച്ചിരുന്നത്. തളർച്ചയിലായ വാണിജ്യ-വ്യവസായ സ്ഥാപനങ്ങൾക്ക് ഉണർവേകാനാണ് സർക്കാരിന്റെ നടപടിയിലൂടെ ഉദ്ദേശിക്കുന്നത്.

from money rss https://bit.ly/2yfMaEG
via IFTTT

ഓഹരി വിപണിയിലെ ചൈനീസ് നിക്ഷേപങ്ങളുടെ വിശദാംശങ്ങള്‍ സെബി അന്വേഷിക്കുന്നു

മുംബൈ: ചൈനയിൽനിന്നോ ചൈനവഴിയോ രാജ്യത്തെ ഓഹരി വിപണിയിൽ വന്നിട്ടുള്ള നിക്ഷേപത്തെക്കുറിച്ച് വിശദാംശങ്ങൾ നൽകാൻ സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി) നിർദേശം നൽകി. പതിവിൽക്കവിഞ്ഞുള്ള വിദേശ നിക്ഷേപം ഓഹരികളിലെത്തുമ്പോൾ സെബിയുടെ നിർദേശപ്രകാം ഡെപ്പോസിറ്ററി പാർട്ടിസിപ്പന്റ്സ് വിവരങ്ങൾ കൈമാറാറുണ്ട്. എന്നാൽ ചൈനീസ് നിക്ഷേപംസംബന്ധിച്ച് വിവരങ്ങൾ ആവശ്യപ്പെടുന്നത് ഇതാദ്യമായാണ്. ചൈനയിൽനിന്നും ഹോങ്കോങിൽനിന്നുമുള്ള നിക്ഷേപത്തെക്കുറിച്ച് സൂക്ഷ്മ പരിശോധന വേണമെന്ന സർക്കാർ നിർദേശത്തെതുടർന്നാണ് സെബിയുടെ നടപടി. അതുകൊണ്ടുതന്നെ ചൈനയിൽനിന്നും ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽനിന്നുമുള്ള നിക്ഷേപങ്ങൾ സൂക്ഷ്മമായി പരിശോധിക്കാനാണ് സെബിയുടെ തീരുമാനം. ലോകമാകെ കോവിഡ് ബാധിച്ചതിന്റെ പശ്ചാത്തലത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധിമൂലം രാജ്യത്തെ പ്രമുഖ ഓഹരികളിൽ പലതും കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്. വിദേശ നിക്ഷേപകരും ആഭ്യന്തര നിക്ഷേപകരും ഈ സാഹചര്യത്തിൽ കൂടുതൽ നിക്ഷേപവുമായി വിപണിയിലെത്തുമെന്ന സൂചനയുണ്ട്. കഴിഞ്ഞയാഴ്ചയിൽ ചൈനയിലെ കേന്ദ്ര ബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന എച്ച്ഡിഎഫ്സി ലിമിറ്റഡിന്റെ ഓഹരി വിഹിതം 1.01ശതമാനമായി ഉയർത്തിയിരുന്നു. മാർച്ചിൽ 0.8ശതമാനമായിരുന്നു വിഹിതം. ചൈനയിൽനിന്നുള്ള 16 പോർട്ട്ഫോളിയോ നിക്ഷേപകർ രാജ്യത്തെ വൻകിട ഓഹരികളിൽ 1.1 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്തിയതായും കണ്ടെത്തിയിരുന്നു.

from money rss https://bit.ly/2XDQiJ3
via IFTTT

എടിഎം ഇടപാടുകള്‍ എസ്ബിഐ സൗജന്യമാക്കി

എസ്ബിഐ അക്കൗണ്ട് ഉടമകൾക്ക് ഏത് ബാങ്കിന്റെ എടിഎമ്മിൽനിന്നും എത്രതവണവേണമെങ്കിലും ചാർജ് നൽകാതെ പണം പിൻവലിക്കാം. ഏപ്രിൽ 15ന് ബാങ്കിന്റെ വെബ്സൈറ്റിലൂടെയാണ് എടിഎം നിരക്കുകൾ ജൂൺ 30വരെ പിൻവലിച്ചതായി അറിയിച്ചത്. എടിഎം നിരക്കുകൾ നിശ്ചിത കാലത്തേയ്ക്ക് ഒഴിവാക്കണമെന്ന് ധനമന്ത്രി നിർമല സീതാരാമൻ നേരത്തെ ബാങ്കുകൾക്ക് നിർദേശം നൽകിയിരുന്നു. ഇതേതുടർന്നാണ് ബാങ്കിന്റെ നടപടി. സാധാരണ സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് സൗജന്യമായി എട്ട് എടിഎം ഇടപാടുകളാണ് ഇതുവരെ അനുവദിച്ചിരുന്നത്. മെട്രോ നഗരങ്ങളിലല്ലെങ്കിൽ പ്രത്യേക നിരക്കൊന്നും നൽകാതെ 10 സൗജന്യ ഇടപാടുകൾ നടത്താം. അതിനുമുകളിലുള്ള ഓരോ സാമ്പത്തിക ഇടപാടിനും 20 രൂപയും ജിഎസ്ടിയും സാമ്പത്തികേതര ഇടപാടിന് എട്ട് രൂപയും ജിഎസ്ടിയുമാണ് ഈടാക്കിയിരുന്നത്. കഴിഞ്ഞമാസം മുതൽ ബാങ്ക് മിനിമം ബാലൻസ് നിബന്ധന ഒഴിവാക്കിയിരുന്നു. എസ്എംഎസ് ചാർജും എടുത്തുകളഞ്ഞു. 44.51 കോടി സേവിങ്സ് അക്കൗണ്ടുകളാണ് എസ്ബിഐക്കുള്ളത്.

from money rss https://bit.ly/2z5w0y2
via IFTTT