121

Powered By Blogger

Thursday, 16 April 2020

ഓഹരി വിപണിയിലെ ചൈനീസ് നിക്ഷേപങ്ങളുടെ വിശദാംശങ്ങള്‍ സെബി അന്വേഷിക്കുന്നു

മുംബൈ: ചൈനയിൽനിന്നോ ചൈനവഴിയോ രാജ്യത്തെ ഓഹരി വിപണിയിൽ വന്നിട്ടുള്ള നിക്ഷേപത്തെക്കുറിച്ച് വിശദാംശങ്ങൾ നൽകാൻ സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി) നിർദേശം നൽകി. പതിവിൽക്കവിഞ്ഞുള്ള വിദേശ നിക്ഷേപം ഓഹരികളിലെത്തുമ്പോൾ സെബിയുടെ നിർദേശപ്രകാം ഡെപ്പോസിറ്ററി പാർട്ടിസിപ്പന്റ്സ് വിവരങ്ങൾ കൈമാറാറുണ്ട്. എന്നാൽ ചൈനീസ് നിക്ഷേപംസംബന്ധിച്ച് വിവരങ്ങൾ ആവശ്യപ്പെടുന്നത് ഇതാദ്യമായാണ്. ചൈനയിൽനിന്നും ഹോങ്കോങിൽനിന്നുമുള്ള നിക്ഷേപത്തെക്കുറിച്ച് സൂക്ഷ്മ പരിശോധന വേണമെന്ന സർക്കാർ നിർദേശത്തെതുടർന്നാണ് സെബിയുടെ നടപടി. അതുകൊണ്ടുതന്നെ ചൈനയിൽനിന്നും ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽനിന്നുമുള്ള നിക്ഷേപങ്ങൾ സൂക്ഷ്മമായി പരിശോധിക്കാനാണ് സെബിയുടെ തീരുമാനം. ലോകമാകെ കോവിഡ് ബാധിച്ചതിന്റെ പശ്ചാത്തലത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധിമൂലം രാജ്യത്തെ പ്രമുഖ ഓഹരികളിൽ പലതും കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്. വിദേശ നിക്ഷേപകരും ആഭ്യന്തര നിക്ഷേപകരും ഈ സാഹചര്യത്തിൽ കൂടുതൽ നിക്ഷേപവുമായി വിപണിയിലെത്തുമെന്ന സൂചനയുണ്ട്. കഴിഞ്ഞയാഴ്ചയിൽ ചൈനയിലെ കേന്ദ്ര ബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന എച്ച്ഡിഎഫ്സി ലിമിറ്റഡിന്റെ ഓഹരി വിഹിതം 1.01ശതമാനമായി ഉയർത്തിയിരുന്നു. മാർച്ചിൽ 0.8ശതമാനമായിരുന്നു വിഹിതം. ചൈനയിൽനിന്നുള്ള 16 പോർട്ട്ഫോളിയോ നിക്ഷേപകർ രാജ്യത്തെ വൻകിട ഓഹരികളിൽ 1.1 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്തിയതായും കണ്ടെത്തിയിരുന്നു.

from money rss https://bit.ly/2XDQiJ3
via IFTTT